Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഷാർജയിലെ അപ്പാർട്ട്‌മെന്റിന്റെ ഏഴാം നിലയിൽ നിന്നും ആശ്വതി വീണത് ഇന്ന് പരീക്ഷ തുടങ്ങാൻ ഇരിക്കെ; ദുരന്തം ഉണ്ടാതയ് മാതാപിതാക്കൾ വീട്ടിൽ ഉള്ളപ്പോൾ; ആത്മഹത്യയോ അപകടമോ എന്ന് വ്യക്തമാക്കാതെ പൊലീസ്

ഷാർജയിലെ അപ്പാർട്ട്‌മെന്റിന്റെ ഏഴാം നിലയിൽ നിന്നും ആശ്വതി വീണത് ഇന്ന് പരീക്ഷ തുടങ്ങാൻ ഇരിക്കെ; ദുരന്തം ഉണ്ടാതയ് മാതാപിതാക്കൾ വീട്ടിൽ ഉള്ളപ്പോൾ; ആത്മഹത്യയോ അപകടമോ എന്ന് വ്യക്തമാക്കാതെ പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

ഷാർജ: മലയാളി വിദ്യാർത്ഥിനിയെ ഷാർജയിൽ കെട്ടിടത്തിൽനിന്ന് വീണ് മരിച്ചനിലയിൽ കണ്ടെത്തിയതിന് പിന്നിലെ ദുരൂഹത മാറുന്നില്ല. തൃശൂർ ചാലക്കുടി അന്നമനട സ്വദേശി മേനോക്കിൽ അജയ കുമാറിന്റെ മകൾ അശ്വതി(16)യാണ് മരിച്ചത്. ഇത് അപകടമാണോ ആത്മഹത്യാണോ എന്നതിൽ ഷാർജ പൊലീസിന് ഇനിയും വ്യക്തത വരുത്താനായിട്ടില്ല.

മജാസ് ജമാൽ അബ്ദുൽ നാസർ സ്ട്രീറ്റിൽ തിങ്കൾ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയായിരുന്നു സംഭവം. ഏഴാം നിലയിലെ ഫ്‌ലാറ്റിന്റെ ബാൽക്കണിയിൽ നിന്നാണ് കുട്ടി താഴെ വീണതെന്ന് കരുതുന്നു. തൽക്ഷണം മരിച്ചു. സംഭവ സമയത്ത് ഫ്‌ലാറ്റിൽ മാതാപിതാക്കളുണ്ടായിരുന്നു. അതുകൊണ്ട് തന്നെ അപകടമരണമാകാമെന്ന വിലയിരുത്തലുമുണ്ട്.

ഷാർജ ഇന്ത്യൻ സ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർത്ഥിനിയായ അശ്വതിക്ക് ബുധനാഴ്ച പ്ലസ് വൺ പരീക്ഷ ആരംഭിക്കാനിരിക്കെയാണ് സംഭവം. ഷാർജ കുവൈത്ത് ആശുപത്രിയിലെത്തിച്ച മൃതദേഹം കൂടുതൽ അന്വേഷണത്തിനായി ഫോറൻസിക് ലാബിലേക്ക് മാറ്റി. ശ്രീകലയാണ് മാതാവ്. ഏക സഹോദരൻ അരവിന്ദ് ഷാർജ ഇന്ത്യൻ സ്‌കൂളിൽ പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിയാണ്. നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ പറഞ്ഞു.

ഫൽറ്റിന്റെ ഏഴാം നിലയിലെ ബാൽക്കണിയിൽ നിന്ന് കുട്ടി വീഴുകയായിരുന്നെന്നാണ് കരുതുന്നത്. സംഭവവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളെ പൊലീസ് ചോദ്യം ചെയ്തു. നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കളറിയിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP