Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

നവവരന്റെ മരണവും വനപാലകരെ പാഠംപഠിപ്പിച്ചില്ല; ആതിരപ്പള്ളി -വാഴച്ചാൽ പ്രദേശത്ത് അപകടമുണ്ടായാൽ പൊലീസും വനം വകുപ്പും തട്ടിക്കളിക്കും; വള്ളച്ചാട്ടത്തിനടുത്തു പതിനൊന്നുകാരൻ വീണിട്ട് ചികിത്സ കിട്ടിയത് നാലുമണിക്കൂർ കഴിഞ്ഞ്

നവവരന്റെ മരണവും വനപാലകരെ പാഠംപഠിപ്പിച്ചില്ല; ആതിരപ്പള്ളി -വാഴച്ചാൽ പ്രദേശത്ത്  അപകടമുണ്ടായാൽ  പൊലീസും വനം വകുപ്പും തട്ടിക്കളിക്കും; വള്ളച്ചാട്ടത്തിനടുത്തു പതിനൊന്നുകാരൻ വീണിട്ട് ചികിത്സ കിട്ടിയത് നാലുമണിക്കൂർ കഴിഞ്ഞ്

പ്രകാശ് ചന്ദ്രശേഖർ

ആതിരപ്പിള്ളി: ആതിരപ്പിള്ളി -വാഴച്ചാൽ ടൂറിസം മേഖലയിൽ അപകടത്തിൽപ്പെടുന്നവരുടെ ജീവൻ പന്താടി പൊലീസും വനം വകുപ്പും. നവവരനുൾപ്പെടെ നിരവധിപേർ ചികത്സകിട്ടാതെ മരണമടഞ്ഞു. കഴിഞ്ഞ ദിവസം അപകടത്തിൽപ്പെട്ട 11 കാരൻ രക്ഷപെട്ടത് തലനാരിഴക്ക് .തലക്കും കൈക്കും പരിക്കേറ്റ് അവശനിലയിലായിട്ടും ആശുപത്രിയിലെത്തിക്കാൻ മണിക്കൂറുകൾ വൈകി.സംഭവത്തെക്കുറിച്ച് തിരക്കിയപ്പോൾ താനൊന്നുമറിഞ്ഞില്ലന്ന് ഫോറസ്റ്റ് റെയിഞ്ചോഫീസർ.

ചേർപ്പിൽ നിന്നെത്തിയ 22 അംഗസംഘത്തോടൊപ്പമുണ്ടായിരുന്ന അതുൽകൃഷ്ണ (11)യാണ് അപകടത്തിൽപ്പെട്ടത്.വെള്ളച്ചാട്ടത്തിനടുത്ത് തെന്നിവീണായിരുന്നു അപകടം.വീഴ്ചയിൽ തലക്കും കൈക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.ഉടൻ ഉറ്റവർ സഹായം അഭ്യർത്ഥിച്ച് സമീപത്തെ വനംവകുപ്പ് ഔട്ട് പോസ്റ്റിലെത്തിയെങ്കിലും നിരാശയായിരുന്നുഫലം.ഇവിടെ വാഹനസൗകര്യമില്ലന്നും ഉടൻ ആശുപത്രിയിലെത്തിക്കാനുമായിരുന്നു ഇക്കൂട്ടരുടെ നിർദ്ദേശം.

ഉടൻ ഇവിടെയുണ്ടായിരുന്ന സ്ത്രീ ഓട്ടോവിളിച്ചുവരുത്തി.തലയിൽ നിന്നും രക്തം വാർന്ന് അവശനിലയിലായ അതുലുനെയും കൊണ്ട് ബന്ധുക്കൾ ഈ ഓട്ടോയിൽ ആശുപത്രിയിലേക്ക് കുതിച്ചു.വെറ്റലപ്പാറക്കുസമീപമുള്ള പി എച്ച് സി യിൽ എത്തിയെങ്കിലും ഇത് പൂട്ടിയ നിലയിലായിരുന്നു. പിന്നെ തിരിച്ച് വെറ്റിലപ്പാറ പൊലീസിലെത്തി സഹായം തേടുകയും പൊലീസ് ആംബുലൻസ് സൗകര്യമൊരുക്കി ആശുത്രിയിൽ എത്തിക്കുകയുമായിരുന്നെന്നാണ് അതുലിന്റെ ബന്ധുക്കൾ നൽകുന്ന വിവരം.

തക്കസമയത്ത് ചികത്സ ലഭിച്ചതുകൊണ്ടുമാത്രമാണ് ജീവൻ രക്ഷിക്കാനായതെന്ന് ആശുപത്രി അധികൃതർ അറിയിച്ചതായി അതുലിന്റെ ബന്ധുക്കൾ വ്യക്തമാക്കി. രണ്ടരയോടെയായിരുന്നു അപകടം. അതുലിനെയും കൊണ്ട് ബന്ധുക്കൾ വെറ്റിലപ്പാറയിൽ എത്തുമ്പോൾ 4.30.ഇവിടെ നിന്നും 22 കിലോമീറ്റർ അകലെ ചാലക്കുടിയിലെ ആശുപത്രിയിലാണ് അതുലിന് ചികത്സ ലഭ്യമായത്.അപ്പോഴേക്കും സമയം ആറുമണിയോടടുത്തിരുന്നു.

ആതിരപ്പിള്ളി വെള്ളച്ചാട്ടത്തിനടുത്തെ വനംവകുപ്പിന്റെ ടിക്കറ്റ് കൗണ്ടറിലെ ജീവനക്കാരെ വിവരം അറിയിച്ചെന്നാണ് അതുലിന്റെ ബന്ധുക്കൾ നൽകുന്ന വിവരം.എന്നാൽ ഇതേക്കുറിച്ച് ആരും ഒന്നും അറിയിച്ചിരുന്നില്ലന്നാണ് ചാർപ്പ റെയിഞ്ചോഫീസർ മറുനാടനോട് പ്രതികരിച്ചത്.ബാലന് ചികത്സ ലഭ്യമാക്കാൻ താമസിച്ചതിന്റെ ഉത്തരവാദിത്വം കീഴ്ജീവനക്കാരിൽ അടിച്ചേൽപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് റെയിഞ്ചോഫീസറുടെ ഈ കൈകഴുകൽ നടപടിയെന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.

ആതിരപ്പിള്ളി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത് ചാർപ്പ റെയിഞ്ചിലാണ്. റോഡിൽ നിന്നും ഇവിടേക്ക് സ്വകാര്യവാഹനങ്ങൾക്ക് പ്രവേശനമില്ല.അപകടത്തിൽ പരിക്കേൽക്കുന്നവർക്ക് ചികത്സ ലഭ്യമാവണമെങ്കിൽ ഫോറസ്റ്റിന്റെയോ പൊലീസിന്റെയോ വാഹനങ്ങൾ എത്തണം.എളുപ്പത്തിൽ എത്താവുന്നത് ഫോറസ്റ്റ് അധികൃതർക്കാണെന്നതാണ് വാസ്തവം. ഇതിനായി ഇവിടെ വാഹനസൗകര്യവുമുണ്ട്.എന്നാൽ മിക്കപ്പോഴും ഇത് ഫലപ്രദമാവുന്നില്ലന്നാണ് ചൂണ്ടികാണിക്കപ്പെടുന്നത്.ഇതിന്റെ അവസാനത്തെ ഇരയാണ് അതുൽകൃഷ്ണ.അഞ്ച് മാസം മുമ്പ് വെള്ളചാട്ടം കണാനെത്തിയ നവദമ്പതികളിൽ ഭർത്താവ് ഇവിടെ കുഴഞ്ഞുവീണ് മരണപ്പെട്ടിരുന്നു. ഇത്തരത്തിൽ ഇവിടെ നിരവധി മരണങ്ങൾ നടന്നതായി വെറ്റിലപ്പാറ പൊലീസും വെളിപ്പെടുത്തി.പ്രഥമീക ചികത്സ സംവിധാനമെങ്കിലും ലഭിച്ചിരുന്നെങ്കിൽ ഇവരിൽ ചിലരുടെയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിയുമായിരുന്നെന്നാണ്് പുറത്തുവന്ന വിവരങ്ങളിൽ നിന്നും വ്യക്തമായിരുന്നത്.

ടൂറിസ്റ്റ് പ്രദേശങ്ങളിൽ റോഡിൽ സംഭവിക്കുന്ന അപകടങ്ങൾ പൊലീസ് കൈകാര്യം ചെയ്യട്ടെ എന്നതാണ് വനംവകുപ്പധികൃതരുടെ അലിഖിത നയമെന്നും ഇക്കാര്യത്തിൽ പലയവസരങ്ങിലും പൊലീസും ഫോറസ്റ്റും തമ്മിൽ ശീതസമരംനടന്നതായും സൂചനയുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP