Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പുഴ കടക്കുന്നതിനിടയിൽ അണക്കെട്ടിൽ നിന്നെത്തിയ വെള്ളത്തിൽ കുടുങ്ങിയ ആന പാറക്കെട്ടിൽ കയറി അഭയം കണ്ടെത്തി; കാത്ത് നിന്ന് മടുത്തപ്പോൾ വീണ്ടും ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ടു; കഷ്ടപ്പെട്ട് പാറയിൽ തിരിച്ച് കയറിയതോടെ ഷട്ടർ അടച്ച് വെള്ളം തടഞ്ഞ് വഴിയൊരുക്കി വനപാലകർ; ഒരു ആനയുടെ ജീവൻ കാക്കാൻ അതിരപ്പിള്ളിക്കാർ കാട്ടിയ ശുഷ്‌കാന്തിക്ക് ലോകം എങ്ങും കൈയടി

പുഴ കടക്കുന്നതിനിടയിൽ അണക്കെട്ടിൽ നിന്നെത്തിയ വെള്ളത്തിൽ കുടുങ്ങിയ ആന പാറക്കെട്ടിൽ കയറി അഭയം കണ്ടെത്തി; കാത്ത് നിന്ന് മടുത്തപ്പോൾ വീണ്ടും ഇറങ്ങിയപ്പോൾ ഒഴുക്കിൽപ്പെട്ടു; കഷ്ടപ്പെട്ട് പാറയിൽ തിരിച്ച് കയറിയതോടെ ഷട്ടർ അടച്ച് വെള്ളം തടഞ്ഞ് വഴിയൊരുക്കി വനപാലകർ; ഒരു ആനയുടെ ജീവൻ കാക്കാൻ അതിരപ്പിള്ളിക്കാർ കാട്ടിയ ശുഷ്‌കാന്തിക്ക് ലോകം എങ്ങും കൈയടി

മറുനാടൻ മലയാളി ബ്യൂറോ

തൃശ്ശൂർ: അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് സമീപമുള്ള ആനത്താരയിൽപെട്ട പുഴയുടെ മധ്യത്തിൽ കുടുങ്ങിയ കാട്ടാനയെ ഡാമിന്റെ ഷട്ടറുകൾ അടച്ചു ജലപ്രവാഹം കുറച്ചു രക്ഷപ്പെടുത്തിയ് നാട്ടുകാരുടേയും വനപാലകരുടേയും കെ എസ് ഇ ബിയുടേയും ഇടപടലിന് കൈയടിക്കുകയാണ് ലോകം. എല്ലാ ജീവനും ഒരു പോലെ വിലപ്പെട്ടതാണെന്ന് സമൂഹത്തെ മനസ്സിലാക്കി കൊടുക്കുന്നതായിരുന്നു അതിരപ്പിള്ളിയിലെ കാട്ടാനയെ രക്ഷിച്ച സംഭവം. അതിരപ്പിള്ളി വെള്ളച്ചാട്ടത്തിന് രണ്ടു കിലോമീറ്റർ മുകളിലാണ് ആന കുടുങ്ങിയത്. കരുതലോടെയുള്ള ഇടപെടലുകളാണ് ഈ കാട്ടാനയ്ക്ക് ജീവൻ തിരികെ നൽകിയത്.

ചാലക്കുടിപ്പുഴയിൽ വെള്ളം ഉയർന്നതിനെത്തുടർന്ന് പുഴയിലൂടെ മറുകരയിലേക്ക് കടന്ന കാട്ടാന പുഴമധ്യത്തിലെ പാറപ്പുറത്ത് കുടുങ്ങുകയായിരുന്നു. അതിരപ്പിള്ളിക്കടുത്ത് ചാർപ്പ വെള്ളച്ചാട്ടത്തിനും വാഴച്ചാലിലും മധ്യേ പുഴയിലാണ് അതിശക്തമായ ഒഴുക്കിൽ കരപറ്റാനാകാതെ ആന പാറപ്പുറത്തു പെട്ടത്. ചാർപ്പയ്ക്കു സമീപം മീൻപിടിക്കാൻ എത്തിയ ആദിവാസികളാണു പാറക്കെട്ടിൽ അകപ്പെട്ട നിലയിൽ ആനയെ കണ്ടത്. ആന വെള്ളത്തിലിറങ്ങാൻ ശ്രമിച്ചെങ്കിലും കുത്തൊഴുക്കും പാറയിലെ വഴുക്കലും ശ്രമം വിഫലമായി. ഇത് ആദിവാസികൾ തിരിച്ചറിഞ്ഞു.

ഇതോടെ വനപാലകരും കൂടുതൽ നാട്ടുകാരും സംഭവസ്ഥലത്തെത്തി. കരയിൽ ആൾക്കൂട്ടത്തെ കണ്ട് പുഴയിലൂടെ നീന്താൻ ശ്രമിച്ച ആന ഒഴുക്കിൽപ്പെട്ടു. ഏറെ ശ്രമപ്പെട്ട് ആന വീണ്ടും പാറപ്പുറത്തേക്ക് തന്നെ കയറി. നീരൊഴുക്ക് ശക്തമായതിനാൽ നീന്തി മറുകരയിലെത്താൻ സാധിക്കില്ലെന്ന് വനപാലകർക്ക് മനസ്സിലായി. പുഴയിലെ ഒഴുക്കിന്റെ തീവ്രത കുറക്കുക മാത്രമായിരുന്നു കരകയറ്റാനുള്ള ഏകമാർഗം. മഴ തുടരുന്നതിനാൽ ജലനിരപ്പ് ഉയരാനും ആന ഒഴുകിപ്പോകാനും സാധ്യതയുണ്ടായിരുന്നു.

തുടർന്നാണു കെഎസ്ഇബി ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടു ഡാമിന്റെ ഷട്ടറുകൾ അടയ്ക്കുന്നതിനു നടപടി സ്വീകരിച്ചത്. ഡാം സേഫ്റ്റി അസിസ്റ്റന്റ് എൻജിനീയർ പി.സുരേഷ് കുമാർ ഇടപെട്ടു പെരിങ്ങൽക്കുത്ത് ഡാമിന്റെ ഷട്ടറുകൾ അടച്ചു പുഴയിലേക്കുള്ള ഒഴുക്കു നിയന്ത്രിച്ചു. 40 മിനിറ്റിനുള്ളിൽ റേഞ്ച് ഓഫിസർ മുഹമ്മദ് റാഫിയുടെ നേതൃത്വത്തിലുള്ള വനപാലക സംഘം ആനയെ കാടുകയറ്റി. അതിനുശേഷം ഷട്ടറുകൾ വീണ്ടും തുറന്നു. അങ്ങനെ ആനയും മഴക്കെടുതിയിൽ നിന്ന് രക്ഷപ്പെട്ടു.

കനത്ത മഴയിൽ ഏഴടിവീതം തുറന്ന മൂന്നു ഷട്ടറുകൾ ഇന്നലെ കാലത്ത് പത്തേകാലോടെ വൈദ്യുതിവകുപ്പ് ഉദ്യോഗസ്ഥർ അടച്ചു. ഇതോടെ പുഴയിലെ നീരൊഴുക്ക് കുറഞ്ഞു. 11 മണിയോടെ ആന വെള്ളത്തിലിറങ്ങി പതുക്കെ പുഴകടന്ന് മറുകരയെത്തി. ഇതോടെയാണ് വനപാലകർക്ക് ആശ്വാസമായത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP