Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

യുഎഇയെ വഞ്ചിച്ച സ്ഥിരം സാമ്പത്തിക കുറ്റവാളി; അറ്റ്‌ലസ് രാമചന്ദ്രന് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ; കോടതിക്ക് പുറത്ത് ഒത്തുതീർപ്പ് അസാധ്യമാക്കിയത് എസ് ബി ഐയും ബാങ്ക് ഓഫ് ബറോഡയും; രാമചന്ദ്രനെ പുറത്തിറക്കില്ലെന്ന് വാശി കാട്ടിയത് ഗൾഫിൽ വൻ സ്വാധീനമുള്ള മലയാളി വ്യവസായി; തിരിച്ചടിയായത് അറ്റ്‌ലസ് മാനേജരുടെ നീക്കങ്ങൾ; രാമചന്ദ്രനും മകളും അഴിക്കുള്ളിൽ തന്നെ

യുഎഇയെ വഞ്ചിച്ച സ്ഥിരം സാമ്പത്തിക കുറ്റവാളി; അറ്റ്‌ലസ് രാമചന്ദ്രന് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ; കോടതിക്ക് പുറത്ത് ഒത്തുതീർപ്പ് അസാധ്യമാക്കിയത് എസ് ബി ഐയും ബാങ്ക് ഓഫ് ബറോഡയും; രാമചന്ദ്രനെ പുറത്തിറക്കില്ലെന്ന് വാശി കാട്ടിയത് ഗൾഫിൽ വൻ സ്വാധീനമുള്ള മലയാളി വ്യവസായി; തിരിച്ചടിയായത് അറ്റ്‌ലസ് മാനേജരുടെ നീക്കങ്ങൾ;  രാമചന്ദ്രനും മകളും അഴിക്കുള്ളിൽ തന്നെ

മറുനാടൻ മലയാളി ബ്യൂറോ

ദുബായ്: ദുബായ് ജയിലിൽ കഴിയുന്ന പ്രമുഖ വ്യവസായി അറ്റ്ലസ് രാമചന്ദ്രന്റെ ജയിൽ മോചനം അസാധ്യമായി. രാമചന്ദ്രന്റെ മോചനത്തിന് ശ്രമിക്കാമെന്ന് അറിയിച്ച കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജിനെ പിന്തിരിപ്പിച്ചത് ഉന്നതരുടെ ഇടപെടൽ. രാമചന്ദ്രനുമായി ശത്രുതയിലായ പ്രമുഖ പ്രവാസിവ്യവസായിയുമായി കൂറു പുലർത്തുന്നവരാണിവർ.

യു.എ.ഇ. സർക്കാരിനെയും ബാങ്കുകളെയും വഞ്ചിച്ച സ്ഥിരം സാമ്പത്തിക കുറ്റവാളിയായ രാമചന്ദ്രന് പരമാവധി ശിക്ഷ നൽകണമെന്ന വാദമാണു ഇപ്പോൾ വിചാരണ നടക്കുന്ന കേസിൽ ബാങ്കുകൾക്കുവേണ്ടി ഹാജരായ പ്രോസിക്യൂഷൻ നടത്തുന്നത്. അതായത് മരണശിക്ഷ വിധിക്കണമെന്ന്. ഇതിന് പിന്നിലും ചിലരുടെ കള്ളക്കളികൾ ഉണ്ട്. രാമചന്ദ്രന്റെ ഭാര്യ ഇന്ദിരാ രാമചന്ദ്രനും പുതിയ സംഭവവികാസങ്ങളിൽ പകച്ചുനിൽക്കുകയാണ്. സാമ്പത്തിക പ്രശ്‌നങ്ങൾ നേരെ കേസ് നടത്തുന്നതിനും വെല്ലുവിളിയാണ്.

ഗൾഫിലും ഇന്ത്യയിലുമുള്ള 22 ബാങ്കുകളിൽനിന്നാണ് രാമചന്ദ്രൻ വായ്പ എടുത്തിരുന്നത്. ഇന്ത്യൻ ബാങ്കുകളായ ബാങ്ക് ഓഫ് ബറോഡയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയും തങ്ങളുടെ ദുബായ് ശാഖ വഴി 77 ലക്ഷം ദിർഹവും 50 ലക്ഷം ദിർഹവും വായ്പ നൽകിയിരുന്നു. ഇവരടക്കം 22 ബാങ്കുകളുടെ കൺസോർഷ്യമാണ് വായ്പാ ഗഡുവിനുള്ള ചെക്ക് മടങ്ങിയതിന് ദുബായ് പൊലീസിൽ പരാതി നൽകിയത്. രാമചന്ദ്രന്റെ അടുത്ത സുഹൃത്തുക്കൾ ബാങ്കുകളുമായി ബന്ധപ്പെട്ടതിനെ തുടർന്ന് 19 ബാങ്കുകൾ കോടതിക്കു പുറത്തുവച്ച് അറ്റ്ലസുമായി ധാരണയിലെത്താമെന്നു അറിയിച്ചു.

ഇതിന്റെ സെക്യൂരിറ്റി തുകയായി മസ്‌കറ്റിലെ രണ്ടു ആശുപത്രികൾ പ്രവാസി വ്യവസായി ബി.ആർ. ഷെട്ടി വാങ്ങുമെന്നു ധാരണയായി. എന്നാൽ ഉന്നതന്റെ ഇടപെടൽ പ്രശ്നം വീണ്ടും വഷളാക്കി. ഇന്ത്യയിലെ രണ്ടു ബാങ്കുകളും ദുബായിലെ ഒരു ബാങ്കും കോടതിക്ക് പുറത്ത് കേസ് ഒത്തുതീർപ്പാക്കാൻ വിസമ്മതിച്ചുവെന്നാണ് റിപ്പോർട്ട്. മസ്‌ക്കറ്റിലെ ആശുപത്രി ഷെട്ടി വാങ്ങിയെങ്കിലും രാമചന്ദ്രന്റെ മോചനം മാത്രം നടന്നില്ല. കേന്ദ്രസർക്കാർ രാമചന്ദ്രനെ സഹായിക്കാൻ രംഗത്തുവന്നു. അപ്പോഴും പ്രവാസി വ്യവസായി അവരെ തടഞ്ഞു. ഇതോടെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ രാമചന്ദ്രന്റെ കാര്യത്തിൽ ഒന്നും ചെയ്യാതെ പിന്നോട്ട് പോയി.

രാമചന്ദ്രനുമായി ബന്ധമുള്ള ഗൾഫിലെ ചില പ്രമുഖരും പ്രവാസി സംഘടനകളും ആദ്യഘട്ടത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ സമ്മർദം ചെലുത്തി ജയിൽ മോചനത്തിനു മുന്നിട്ടിറങ്ങിയെങ്കിലും പിന്നീട് അവരും രംഗത്തില്ല. ചെക്ക് മടങ്ങിയ കേസുമായി ബന്ധപ്പെട്ട് 2015 ഓഗസ്റ്റിലാണ് മകൾ ഡോ. മഞ്ജു രാമചന്ദ്രനെയും പിന്നീട് രാമചന്ദ്രനെയും ദുബായ് പൊലീസ് കസ്റ്റഡിയിലെടുക്കുന്നത്. എന്നാൽ സ്ഥാപനത്തിനു ചീത്തപ്പേരുണ്ടാകുമെന്നു പറഞ്ഞ് കസ്റ്റഡിയിലാണെന്ന കാര്യം മറച്ചുവയ്ക്കാനാണ് രാമചന്ദ്രന്റെ പേഴ്സണൽ മാനേജർ ശ്യാംമോഹൻ അടക്കമുള്ള ഉദ്യോഗസ്ഥർ ശ്രമിച്ചത്. ഇതിന് പിന്നിലും ദുരൂഹതയുണ്ട്.

ദുബായിലെ ഖലീജ് ടൈംസ് അടക്കമുള്ള പത്രങ്ങളിലും ഓൺലൈൻ സൈറ്റുകളിലും കടക്കെണിയിലായ മലയാളി പ്രവാസി വ്യവസായി ഒളിവിലാണെന്നും പ്രമുഖ ജുവലറി ഗ്രൂപ്പ് തകർന്നു തുടങ്ങിയെന്ന വാർത്തകൾ വന്നു. വാർത്ത ശ്രദ്ധയിൽപ്പെട്ട ദുബായ് ഗോൾഡ് ആൻഡ് ജുവലറി ഗ്രൂപ്പ് ചെയർമാൻ തൗബീദ് അബ്ദുള്ള അടക്കം യു.എ.ഇ. സർക്കാരിൽ സ്വാധീനം ചെലുത്താൻ കഴിയുന്ന വ്യക്തികൾ അറ്റ്ലസ് ഗ്രൂപ്പിലെ ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടെങ്കിലും രാമചന്ദ്രന്റെ ബാങ്കുമായുള്ള പ്രശ്നങ്ങൾ ഉടൻ തീരുമെന്നും അറ്റ്ലസ് ഗ്രൂപ്പിലെ ഉദ്യോഗസ്ഥ പ്രമുഖർ ധരിപ്പിക്കുകയായിരുന്നു.

പിന്നീട് രാമചന്ദ്രന്റെ മരുമകനെ ദുബായ് പൊലീസ് അറസ്റ്റു ചെയ്തു. കേസ് ദുബായ് കോടതിയിലെത്തിയതോടെ രാമചന്ദ്രനും മകളും മരുമകനും 2015 സെപ്റ്റംബർ ഒന്നിന് ജാമ്യഹർജി നൽകി. മൂന്നു ബാങ്കുകൾ പിടിവാശി തുടർന്നതോടെ ജാമ്യഹർജി സെപ്റ്റംബർ മൂന്നിനു തള്ളി. പിന്നീട് നവംബറിൽ നടന്ന വിധിയിൽ മൂന്നു വർഷത്തെ തടവു ശിക്ഷ രാമചന്ദ്രന് വിധിക്കുകയായിരുന്നു. സമാനമായ നാലു കേസുകളിലെ വിധികൂടി വൈകാതെ പുറത്തുവരും. ഇതോടെ രാമചന്ദ്രന്റെ തടവ് ശിക്ഷ കുറഞ്ഞത് 40 കൊല്ലമായി ഉയരുമെന്നാണ് സൂചന. വധ ശിക്ഷ നൽകണമെന്ന പ്രോസിക്യൂഷൻ വാദം കോടതി തള്ളനാണ് സാധ്യത.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP