Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ശത്രുവിനുനേരെ മൂളിപ്പായുന്ന മിഗ് വിമാനം പറപ്പിച്ച് അവ്നീ ചരിത്രത്തിലേക്ക്; സൂപ്പർസോണിക് യുദ്ധവിമാനം പറപ്പിക്കുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന പേരെടുത്ത് മധ്യപ്രദേശിൽനിന്നും ഒരു സുന്ദരി

ശത്രുവിനുനേരെ മൂളിപ്പായുന്ന മിഗ് വിമാനം പറപ്പിച്ച് അവ്നീ ചരിത്രത്തിലേക്ക്; സൂപ്പർസോണിക് യുദ്ധവിമാനം പറപ്പിക്കുന്ന ആദ്യ ഇന്ത്യൻ വനിതയെന്ന പേരെടുത്ത് മധ്യപ്രദേശിൽനിന്നും ഒരു സുന്ദരി

മറുനാടൻ മലയാളി ബ്യൂറോ

സൂപ്പർസോണിക് യുദ്ധവിമാനം പറത്തുക. അതും ഒറ്റയ്ക്ക്! അവ്നീ  ചതുർവേദിയെന്ന മധ്യപ്രദേശുകാരി ചീറിപ്പാഞ്ഞത് ചരിത്രത്തിലേക്കാണ്. സൂപ്പർസോണിക് യുദ്ധവിമാനം പറത്തുന്ന ഇന്ത്യയിലെ ആദ്യത്തെ വനിതയെന്ന പുതുചരിത്രത്തിലേക്ക്. മധ്യപ്രദേശിലെ റേവയിലെ ദേവ്‌ലോണ്ടെന്ന ഗ്രാമത്തിൽനിന്ന് വരുന്ന അവ്നീ തന്റെ സ്വപ്‌നങ്ങളിൽപ്പോലും ഇത്തരമൊരു നേട്ടമുണ്ടായിരുന്നില്ലെന്ന് പറയുന്നു.

ഇന്ത്യൻ വ്യോമസേനയിൽ യുദ്ധവിമാനങ്ങൾ പറത്താൻ പരിശീലനം കിട്ടിയ ആദ്യത്തെ വനിതാ പൈലറ്റ് സംഘത്തിലംഗമാണ് അവ്നീ. ഇന്ത്യൻ സേനയിലെ പുരുഷമേൽക്കോയ്മയ്ക്ക് അറുതി വരുത്തിക്കൊണ്ട് ജാംനഗർ വ്യോമതാവളത്തിൽനിന്നാണ് തിങ്കളാഴ്ച ഉച്ചയ്ക്ക് മിഗ്-21 വിമാനവുമായി അവ്നീ പറന്നുയർന്നത്. അരമണിക്കൂറോളം നേരം വിമാനം പറപ്പിച്ചശേഷം അവ്നീ വിജയകരമായി ലാൻഡ് ചെയ്തു.

അവ്നീയുടെ നേട്ടത്തിൽ അത്യധികം ആഹ്ലാദിക്കുന്നതായി വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ബി.എസ്.ധനോവ പറഞ്ഞു. വനിതാ ഓഫീസർമാർക്കും സേനയിൽ തുല്യ പങ്കാളിത്തം നൽകുന്ന കാര്യത്തിൽ വ്യോമസേന പ്രതിജ്ഞാബദ്ധമാണെന്നും അതിലേക്കുള്ള വലിയൊരു ചുവടുവെയ്‌പ്പാണ് അവ്നീയിലൂടെ സഫലമായിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

യുദ്ധവിമാനങ്ങൾ പറത്തുന്ന മിടുക്കിയായ പൈലറ്റ് ആവുകയെന്നതാണ് തന്റെ ലക്ഷ്യമെന്ന് അവ്നീ നേരത്തെ വ്യക്തമാക്കിയിരുന്നു. സേനയിലെ ഏറ്റവും മികച്ച യുദ്ധവിമാനം പറത്തുകയാണ് ലക്ഷ്യം. സീനിയേഴ്‌സിൽനിന്നും അതിനുള്ള പാഠമാണ് ഓരോ ദിവസവും താനുൾക്കൊള്ളുന്നതെന്നും അവ്നീ പറഞ്ഞു. ഭാവനാ കാന്ത, മോഹന സിങ് എന്നിവരാണ് അവ്നീക്കൊപ്പം പരിശീലനം നേടിയ സംഘത്തിലെ മറ്റുള്ളവർ. ഇവരുടെ ഏകാംഗ ദൗത്യം വരും ദിവസങ്ങളിൽ നടക്കുമെന്ന് സേനാ അധികൃതർ വ്യക്തമാക്കി.

ലാൻഡിങ്ങിലും ടേക്കോഫിലും ഏറ്റവും കൂടുതൽ വേഗമുള്ള യുദ്ധവിമാനമാണ് മിഗ്-21. പഴക്കമേറിയ ഈ സൂപ്പർ സോണിക് വിമാനത്തിന് ലാൻഡിങ്, ടേക്കോഫ് ഘട്ടങ്ങളിൽ മണിക്കൂറിൽ 340 കിലോമീറ്റർ വരെ വേഗമാർജിക്കാനാവും. 2016 ജൂണിലാണ് അവ്നീ വ്യോമസേനയിൽ കമ്മിഷൻഡ് ഓഫീസറായി ചേർന്നത്. കൂടുതൽ പരിശീലനം നൽകിയശേഷമാകും യുദ്ധസമാനമായ സാഹചര്യങ്ങളിൽ വിമാനം പറത്തുന്നതിനായി അവ്നീയെയും മറ്റും നിയോഗിക്കുക.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP