ഗോമാതാവിനെ കൊല്ലരുത്, പീഡിപ്പിക്കാം! അസമയത്ത് പശുവിന്റെ നിലവിളി കേട്ടെത്തിയവർ കണ്ടത് മനുഷ്യ പീഡനം; തൊഴുത്തിൽ അതിക്രമിച്ച് കയറി ഗർഭിണി പശുവിനെ ബലാത്സംഗം ചെയ്തത് പരിവാറുകാരനെന്ന് ആരോപണം; ഹിന്ദു ഐക്യവേദിക്കാരൻ 30 പശുക്കളെ പീഡിപ്പിച്ചെന്ന് കൈരളി; 2015ലെ അയിരൂർ സംഭവംചർച്ചയാക്കി സൈബർ സഖാക്കൾ; സോഷ്യൽ മീഡിയയിൽ രാഷ്ട്രീയ പോരിന് പുതിയ തലം നൽകുന്ന വീഡിയോ കാണാം
April 16, 2018 | 03:07 PM | Permalink

മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കാശ്മീരിലെ എട്ട് വയസ്സുകാരിയെ അതിക്രൂരമായി പീഡിപ്പിച്ചുകൊന്നത് സമൂഹമാധ്യമങ്ങളിൽ വമ്പൻ ചർച്ചയാണ്. ആരോപണ മുന നീളുന്നത് സംഘപരിവാറിലേക്കാണ്. ഇതിനെ അവർ പ്രതിരോധിക്കുകയും ചെയ്യുന്നു. ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ അടക്കം ഈ വിഷയങ്ങൾ ചർച്ചയായി. സിപിഎമ്മും ബിജെപിയും തമ്മിൽ രൂക്ഷമായ സൈബർ യുദ്ധമാണ് നടക്കുന്നത്. ബിജെപിക്കാരുടെ പീഡനവും കമ്മ്യൂണിസ്റ്റുകളുടെ ക്രൂരതകളും വരെ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു. ഇതിനിടെ സംഘപരിവാറുകാരെ കളിയാക്കാൻ 2015ലെ കൈരളി വാർത്ത ചർച്ചയാക്കുകയാണ് സൈബർ സഖാക്കൾ. വാട്സ് ആപ്പ് ഗ്രൂപ്പുകളിലൂടെ ചർച്ച കൊഴുക്കുകയാണ്.
തൊഴുത്തിൽ അതിക്രമിച്ച് കയറി 35കാരൻ ഗർഭിണിയായ പശുവിനെ ബലാത്സംഗം ചെയ്തുവെന്നതാണ് സംഭവം, വർക്കലയിൽ ഗർഭിണിയായ പശുവിനെ മുപ്പത്തഞ്ചുകാരനായ യുവാവ് ബലാത്സംഗം ചെയ്ത എന്ന കേസാണ് ചർച്ചയ്ക്ക് ആധാരം. 2015ലെ അറസ്റ്റിൽ കൈരളി കൊടുത്ത വാർത്തയാണ് സൈബർ ലോകം പ്രചരിപ്പിക്കുന്നത്. പ്രതി സംഘപരിവാറുകാരനാണെന്നാണ് വാദം. നാലു മാസം പ്രായമായ ഗർഭിണിയായ പശുവിനെയാണ് പീഡിപ്പിച്ചതെന്നായിരുന്നു കേസ്.
അയിരൂരിൽ സ്വന്തമായി വീടും പുരയിടവുമുള്ള ആളാണ് അജേഷ് കുമാർ. ഈ പുരയിടത്തിന് അടുത്തുള്ള വീട്ടിലെ തൊഴുത്തിൽ കെട്ടിയിരുന്ന രണ്ടു പശുക്കളിലൊന്നിനെയാണ് ഇയാൾ പീഡിപ്പിച്ചത്. വീട്ടിൽ ആളില്ലാത്ത സമയത്താണ് അജേഷ് കുമാർ തൊഴുത്തിൽ അതിക്രമിച്ച് കയറി പശുവിനെ പീഡിപ്പിച്ചത്. പശുവിന്റെ ഉടമ വിവരമറിയിച്ചതിനെ തുടർന്ന് അയിരൂർ പൊലീസ് സ്ഥലത്തെത്തി അജേഷ് കുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. ഇലകമൺ മൃഗാശുപത്രിയിലെ ഡോക്ടർ പശുവിനെ പരിശോധിച്ച് പീഡനം നടന്ന കാര്യം സ്ഥിരീകരിച്ചു. വർക്കല താലൂക്കാശുപത്രിയിൽ അജേഷ് കുമാറിനെയും വൈദ്യ പരിശോധനയ്ക്ക് വിധേയനാക്കി. വർക്കല കോടതിയിൽ ഹാജരാക്കിയ അജേഷ് കുമാറിനെ റിമാന്റു ചെയ്യുകയും ചെയ്തിരുന്നു.
ഇതാണ് ഹിന്ദു ഐക്യവേദിയുമായി ബന്ധപ്പെട്ട ആളാണ് പ്രതിയെന്ന തരത്തിൽ കൈരളി വാർത്ത കൊടുത്തത്. കൊലക്കേസ് അടക്കം പല കേസുംകളും ഉണ്ടെന്നും കൈരളി പറയുന്നു. 30 ഓളം പശുക്കളെ പീഡിപ്പിച്ചുവെന്നാണ് പരാതി. പശുവിന്റെ ബഹളം കേട്ടെത്തിയ വീട്ടുകാരാണ് പീഡനത്തെ കുറിച്ച് മനസ്സിലാക്കിയത്. ഇതു സംബന്ധിച്ച വിശദമായ ബൈറ്റും ഉണ്ടും. തൊഴുത്തിൽ നിന്നു തന്നെ ഇയാളെ വീട്ടുകാർ പിടികൂടി പൊലീസിൽ ഏൽപ്പിക്കുകയായിരുന്നു.
ചാണകം പുരണ്ട ചെരുപ്പും സിംമ്മുമായിരുന്നു ഇവിടെ നിന്ന് കിട്ടിയെ മറ്റ് തെളിവുകൾ. നാട്ടുകാർ എല്ലാം കൂടിയാണ് പരാതി കൊടുത്തത്. കേസായതോടെ ഇയാളെ ഹിന്ദു ഐക്യവേദി തള്ളിപ്പറഞ്ഞുവെന്നും കൈരളി വാർത്തയിൽ വിശദീകരിക്കുന്നു. സംഘപരിവാറുകാരുടെ പീഡനക്കേസുകളിലെ ചർച്ച പുതിയ തലത്തിലെത്തിക്കാനാണ് ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ സജീവ ചർച്ചയാക്കുന്നത്.