Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

അവധിക്കാലം തുടങ്ങിയതോടെ കൂട്ടമായി എത്തുന്ന വിനോദ സഞ്ചാരികൾക്ക് നിരാശ സമ്മാനിച്ച് വനംവകുപ്പിന്റെ വിലക്ക്; ബോട്ടിംഗിനും പഴയ ഭൂതത്താൻ കെട്ടിന്റെ ഭംഗി നുകരാനും എത്തുന്നവരെ തടയുന്നുവെന്ന് ആക്ഷേപം; ടൂറിസം മേഖലയിൽ നിരോധനം വലിയ തിരിച്ചടിയാകുമെന്ന് വ്യാപാരികളും ടൂർ ഓപ്പറേറ്റർമാരും

അവധിക്കാലം തുടങ്ങിയതോടെ കൂട്ടമായി എത്തുന്ന വിനോദ സഞ്ചാരികൾക്ക് നിരാശ സമ്മാനിച്ച് വനംവകുപ്പിന്റെ വിലക്ക്; ബോട്ടിംഗിനും പഴയ ഭൂതത്താൻ കെട്ടിന്റെ ഭംഗി നുകരാനും എത്തുന്നവരെ തടയുന്നുവെന്ന് ആക്ഷേപം; ടൂറിസം മേഖലയിൽ നിരോധനം വലിയ തിരിച്ചടിയാകുമെന്ന് വ്യാപാരികളും ടൂർ ഓപ്പറേറ്റർമാരും

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: ഇക്കോ ടൂറിസം മേഖലയിലേക്ക് വിനോദസഞ്ചാരികൾക്ക് നിരോധനം ഏർപ്പെടുത്തയത് ടൂറിസം മേഖലയ്ക്ക് വലിയ തിരിച്ചടിയാകുന്നു. മീശപ്പുലിമലയിലെ തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ ആണ് വനമേഖലയോടുത്ത ടൂറിസം കേന്ദ്രങ്ങളിൽ വനംവകുപ്പ് സന്ദർശകർക്ക് നിരോധനം ഏർപ്പെടുത്തിയത്.

നിരോധനം അറിയാതെ എത്തുന്ന വിനോദസഞ്ചാരികളുടെ കടുത്ത അതൃപ്തിക്ക് കാരണമാകുകയാണ് ഈ തീരുമാനം. ഇതുമൂലം വിനോദസഞ്ചാര മേഖലയിൽ നിന്നുള്ള വരുമാനം ഗണ്യമായി കുറയുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ടൂറിസം കേന്ദ്രങ്ങളിലെ വ്യാപാരികളെ ഇത് ഏറെ ദോഷകരമായി ബാധിച്ചു കഴിഞ്ഞു.

സംസ്ഥാനത്തിന്റെ കിഴക്കൻ മേഖലയിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രമായ ഭൂതത്താൻകെട്ടിൽ വനംവകുപ്പിന്റെ വിലക്ക് ഇവിടെ എത്തുന്നവരുടെ പ്രതിഷേധത്തിന് കാരണമാകുന്നുണ്ട്. സ്‌കൂൾ അവധി ആരംഭിച്ചതോടെ കിഴക്കൻ മേഖയിലേക്ക് കുടുംബ സഹിതമെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണം കൂടിയിട്ടുണ്ട്. ഏറെക്കാലമായി നിലച്ചിരുന്ന ഭൂതത്താൻകെട്ട് ജലാശയത്തിലെ ബോട്ടിങ് അടുത്തിടെയാണ് പുനരാരംഭിച്ചത്. 50 പേർക്ക് വരെ യാത്ര ചെയ്യാവുന്ന ഹൗസ് ബോട്ടുകളും നിരവധി ചെറുബോട്ടുകളും ഇവിടെ സർവ്വീസിന് തയ്യാറാക്കിയിട്ടുണ്ട്.

ബോട്ടിംഗും പഴയ ഭൂതത്താൻ കെട്ടിന്റെപ്രകൃതി ഭംഗി ആസ്വദിക്കുന്നതിനും ലക്ഷ്യമിട്ടാണ് ഇക്കൂട്ടരിലേറെയും എത്തുന്നത്. വന പാതയിലൂടെ കടന്നുവേണം പുഴ മധ്യത്തിൽ വരെ നിറയെ പാറക്കൂട്ടങ്ങളും ഇടയ്ക്ക് മരങ്ങൾ പടർന്ന് പന്തലിച്ചുനിൽക്കകയും ചെയ്യുന്ന പഴയ ഭൂതത്താൻകെട്ടിലെത്താൻ.

തുണ്ടം ഫോറസ്‌റ്റേഷന്റെ ചെക്കിങ് സ്‌റ്റേഷനിൽ നിന്നും അനുമതി വാങ്ങിയാണ്് ഇവിടേയ്ക്ക് സഞ്ചാരികൾക്ക് എത്തിയിരുന്നത്. ഇപ്പോൾ ഇവിടേയ്ക്ക് സഞ്ചാരികളിൽ ഒരാളെപ്പോളും വനംവകുപ്പ് കടത്തിവിടുന്നില്ല. വനപാതയിൽ വനംവകുപ്പ് ജീവനക്കാർ റോന്ത് ചുറ്റുന്നുമുണ്ട്. സഞ്ചാരികളുടെ പ്രവാഹം കൂടിയതോടെ വനംവകുപ്പധികൃതർ പ്രവേശനം നിരോധിച്ചതായി ഇവിടെ ബോർഡും സ്ഥാപിച്ചിട്ടുണ്ട്.

കാര്യം ഇങ്ങിവെയൊക്കെയാണെങ്കിലും ചെറുപ്പക്കാരായ സഞ്ചാരികളിൽ ഒരു വിഭാഗം അധികതരുടെ വിലക്ക് ഉൾക്കൊള്ളാൻ ഇനിയും തയ്യാറല്ല. തങ്ങൾക്ക് കടന്നുപോകണമെന്ന ഇവരുടെ നിലപാട് ചെക്ക് പോസ്റ്റിൽ പലപ്പോഴും വാക്കേറ്റത്തിനും ഉന്തിനും തള്ളിനുമൊക്കെ കാരണമാവുന്നുണ്ടെന്നാണ് സൂചന. ചില വിരുതന്മാർ വനംവകുപ്പ് ജീവനക്കാരുടെ കണ്ണുവെട്ടിച്ച് മറ്റ് വനപ്രദേശങ്ങളിലൂടെ പഴയഭൂതത്താൻ കെട്ടിലെത്തി മടങ്ങുന്നതായുള്ള വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്.

അതിരുകടന്നുള്ള ഇക്കൂട്ടരുടെ കടന്നുകയറ്റം ചിലപ്പോൾ ദുരന്തത്തിന് വഴിതെളിക്കുമെന്ന് വനംവകുപ്പ് അധികൃതരും പറയുന്നു. പഴയ ഭൂതത്താൻകെട്ടിലേയ്ക്കുള്ള വനപാതയിൽ മിക്കപ്പോഴും കാട്ടാനക്കൂട്ടമെത്തുന്നുണ്ട്. കൂടാതെ ഈ പ്രദേശത്ത് പുലിയെത്തുന്നതായും വാർത്തകൾ പരന്നിട്ടുണ്ട്. അശ്രദ്ധമായ നീക്കം ഇത്തരക്കാരുടെ ജീവൻ തന്നെ നഷ്ടപ്പെടുന്നതിന് കാരണമാവുമെന്നാണ് വനംവകുപ്പധികൃതർ ചൂണ്ടികാണിക്കുന്നത്. ആന ശല്യം തുടങ്ങിതോടെ വനപാലകരുടെ കർശന നീരീക്ഷണത്തിലാണ് ഇവിടേയ്ക്ക് സന്ദർശകരെ കടത്തിവിട്ടിരുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP