Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

ഏതോ ഒരു വിദ്യാർത്ഥിയുടെ പൊടിപ്പും തൊങ്ങലും ചേർത്ത ഒരു എഫ് ബി പോസ്റ്റ് അണ്ണാക്ക് തൊടാതെ വിഴുങ്ങാൻ തത്ക്കാലം വയ്യ; വീശിയടിക്കുന്ന കാറ്റിലും കെടാതെ കത്തുന്ന അപൂർവ്വം വിളക്കുകളേ നമുക്ക് ചുറ്റിലുമുള്ളൂ.. അവ കൂടി തച്ചു കെടുത്തിയാൽ പിന്നെ വരാനുള്ളത് കൂരിരുട്ട് മാത്രമാണ്: എംടി വിവാദത്തിൽ ബഷീർ വള്ളിക്കുന്ന് പറയുന്നത്

ഏതോ ഒരു വിദ്യാർത്ഥിയുടെ പൊടിപ്പും തൊങ്ങലും ചേർത്ത ഒരു എഫ് ബി പോസ്റ്റ് അണ്ണാക്ക് തൊടാതെ വിഴുങ്ങാൻ തത്ക്കാലം വയ്യ; വീശിയടിക്കുന്ന കാറ്റിലും കെടാതെ കത്തുന്ന അപൂർവ്വം വിളക്കുകളേ നമുക്ക് ചുറ്റിലുമുള്ളൂ.. അവ കൂടി തച്ചു കെടുത്തിയാൽ പിന്നെ വരാനുള്ളത് കൂരിരുട്ട് മാത്രമാണ്: എംടി വിവാദത്തിൽ ബഷീർ വള്ളിക്കുന്ന് പറയുന്നത്

മറുനാടൻ ഡെസ്‌ക്

കോഴിക്കോട്: കോളേജിലെ പരിപാടിക്ക് വരാമെന്ന് ഏറ്റശേഷം നേരിൽ ക്ഷണിക്കാനായി ചെന്നപ്പോൾ വിഖ്യാത സാഹിത്യകാരൻ വർഗീയ പരാമർശത്തോടെ സംസാരിച്ചതായും പരിപാടിയിൽ പങ്കെടുക്കില്ലെന്ന് അറിയിച്ചതായും ആക്ഷേപം ഉയർന്നിപുന്നു. തൃശൂർ ചാമക്കാല നഹ്ജു റഷാദ് ഇസ്ളാമിക് കോളേജ് വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമാണ് ഇത്തരമൊരു അനുഭവമുണ്ടായതെന്ന് അദ്ധ്യാപകൻ സലീം മണ്ണാർക്കാട് സോഷ്യൽമീഡിയയിൽ നൽകിയ പോസ്റ്റിൽ വ്യക്തമാക്കിയിരുന്നു.

ഇതോടെ സമൂഹമാധ്യമങ്ങൾ വിശയം ഏറ്റെടുത്തു. ഫോണിൽ സംസാരിച്ചതു പ്രകാരം പരിപാടിയിൽ പങ്കെടുക്കാമെന്ന് എംടി അറിയിച്ചതായും ഇതോടെ അദ്ദേഹത്തിന്റെ ചിത്രം ഉൾപ്പെടുത്തി പരിപാടിയുടെ പോസ്റ്റർ അടിച്ച ശേഷമാണ് അദ്ദേഹം ഇത്തരമൊരു വർഗീയ പരാമർശം നടത്തിയ പരിപാടിയിൽ നിന്ന് പിന്മാറുന്നതായി പറഞ്ഞതെന്നുമായിരുന്നു ആക്ഷേപം. ഈ വിഷയത്തിൽ കൂടുതൽ പേരും എംടിയെ ആക്രമിക്കുകയാണ് ചെയ്തത്. എന്നാൽ ബഷീർ വള്ളിക്കുന്ന് മറ്റൊരു തലലത്തിലാണ് ഇതിനെ വിലയിരുത്തുന്നത്.

ഈ മാസം 16, 17 തീയതികളിൽ കോളേജിൽ നടത്തിയ അക്ഷരമാല-2017 സാഹിത്യ സെമിനാറിലേക്കാണ് എംടിയെ ക്ഷണിച്ചത്. എന്നാൽ തൊപ്പിവച്ച കുട്ടികളെ കണ്ടതോടെ എംടി പ്രതികരിച്ചത് മറ്റൊരു രീതിയിലായിരുന്നുവെന്നാണ് ഉയർന്ന വാദം. ഈ കുട്ടികൾ എങ്ങാനും ഭാവിയിൽ തീവ്രവാദികളായാൽ എന്തുചെയ്യുമെന്നും ഇനി സ്വർഗത്തിൽവച്ച് കാണാമെന്ന് പറഞ്ഞല്ലേ വേൾഡ് ട്രേഡ് സെന്റർ തകർത്തതെന്നുമായിരുന്നു എംടിയുടെ പ്രതികരണമെന്ന് സലീം വ്യക്തമാക്കിരുന്നു.

വെള്ള ജുബ്ബയും മുണ്ടും തൊപ്പിയുമെല്ലാം ആയിരുന്നു ഞങ്ങളുടെ വേഷം. നേരത്തേ ഫോണിലൂടെ ബന്ധപ്പെട്ടപ്പോൾ മുഖ്യാതിഥിയാകാമെന്ന് അദ്ദേഹം സമ്മതിച്ചതാണ്. എന്നാൽ നേരിൽ കണ്ടപ്പോൾ അദ്ദേഹം ഒഴിഞ്ഞുമാറി. നോട്ടീസ് എല്ലാം അടിച്ച ശേഷമായിരുന്നു ഇത്. കാര്യദർശി എന്ന നിലയിൽ വിദ്യാർത്ഥികൾ തയ്യാറാക്കിയ സാക്ഷ്യപത്രത്തിൽ എങ്കിലും ഒപ്പിട്ടുതരുമോ എന്നു ചോദിച്ചതോടെയാണ് എംപിയുടെ പരാമർശങ്ങളെന്ന് അദ്ധ്യാപകൻ സലീം പറയുന്നു.

നബിദിനത്തിന്റെ അന്നാണ് എംടിയെ നേരിൽ കാണാൻ ചെന്നതെന്നും എന്നാൽ അദ്ദേഹത്തിന്റെ പ്രതികരണം എല്ലാ പ്രതീക്ഷകളേയും തകിടംമറിച്ചുവെന്നുമാണ് സലീം പറഞ്ഞത്.

ഫേസ്‌ബുക്ക് പോസ്റ്റിലൂടെ ബഷീർ വള്ളിക്കുന്ന് പങ്കുവയ്ക്കുന്ന വികാരം ഇങ്ങനെ

എം ടി യെ ഏതാനും വിദ്യാർത്ഥികൾ അദ്ദേഹത്തിന്റെ വീട്ടിലെത്തി ഒരു പരിപാടിയിലേക്ക് ക്ഷണിക്കുന്നു, അദ്ദേഹം ക്ഷണം നിരസിക്കുന്നു. അദ്ദേഹത്തോട് ഒരു സർട്ടിഫിക്കറ്റിൽ ഒപ്പിടാൻ പറയുന്നു, അദ്ദേഹം ഒപ്പിടുന്നില്ല.

ആരോഗ്യ പ്രശ്‌നങ്ങളുള്ള വളരെ പ്രായം ചെന്ന ഒരു മനുഷ്യൻ. ഒരു മാസത്തിൽ നൂറുകണക്കിന് പരിപാടികളിലേക്ക് ക്ഷണിക്കപ്പെടുന്ന ഒരു വലിയ വ്യക്തിത്വം. അടുത്ത സുഹൃത്തുക്കളുടേയും എഴുത്തുകാരുടെയുമൊക്കെ നിർബന്ധം സഹിക്കവയ്യാതാകുമ്പോൾ മാത്രം അത്യപൂർവം പൊതുപരിപാടികളിൽ പങ്കെടുക്കുന്ന ഒരാൾ. അങ്ങനെയുള്ള ഒരാൾ ഒരു പരിപാടിയിൽ പങ്കെടുക്കാൻ സമ്മതിച്ചാൽ അതാണ് വാർത്ത. ഒപ്പിന്റെ കാര്യവും വ്യത്യസ്തമല്ല. ആരെങ്കിലും കൊണ്ട് പോയി കൊടുക്കുന്ന എല്ലാ കടലാസിലും മുന്നും പിന്നും നോക്കാതെ ഒപ്പിട്ട് കൊടുക്കേണ്ട ഒരാളല്ല എം ടി.

പിന്നെ എം ടി പറഞ്ഞുവെന്ന് പറയുന്ന ആ വാചകങ്ങൾ. അത് അതേ രൂപത്തിൽ അതേ ശൈലിയിൽ എം ടി പറഞ്ഞുവെന്ന് വിശ്വസിക്കാൻ ഇച്ചിരി പ്രയാസമുണ്ട് മക്കളെ. അത് മറ്റൊന്നുകൊണ്ടുമല്ല, എം ടി യേയും എം ടി യുടെ എഴുത്തിനേയും അദ്ദേഹത്തിന്റെ പ്രഖ്യാപിത നിലപാടുകളേയും ഏഴ് പതിറ്റാണ്ടിലധികമായി മലയാള മണ്ണിന് അറിയുന്നതുകൊണ്ടാണ്. ഏതോ ഒരു വിദ്യാർത്ഥിയുടെ പൊടിപ്പും തൊങ്ങലും ചേർത്ത ഒരു എഫ് ബി പോസ്റ്റ് അണ്ണാക്ക് തൊടാതെ വിഴുങ്ങാൻ തത്ക്കാലം വയ്യ. ഒപ്പിടാൻ നിരന്തരം ആവശ്യപ്പെട്ടപ്പോൾ അല്പം ദേഷ്യത്തോടെ വല്ലതും പറഞ്ഞിട്ടുണ്ടാകാം. അതിനെയൊക്കെ ഔട്ട് ഓഫ് കോണ്ടെക്സ്റ്റിലെടുത്ത് അദ്ദേഹത്തിന്റെ ഇക്കാലമത്രയുമുള്ള നിലപാടുകളെ റദ്ദ് ചെയ്ത് സംഘി മുദ്ര പതിപ്പിച്ചു കൊടുക്കുന്ന എല്ലാവരോടും ഒന്നേ പറയാനുള്ളൂ. ഈ മണ്ണിനെ ഒരു ഭ്രാന്താലയമാക്കരുത്.

വീശിയടിക്കുന്ന കാറ്റിലും കെടാതെ കത്തുന്ന അപൂർവ്വം വിളക്കുകളേ നമുക്ക് ചുറ്റിലുമുള്ളൂ.. അവ കൂടി തച്ചു കെടുത്തിയാൽ പിന്നെ വരാനുള്ളത് കൂരിരുട്ട് മാത്രമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP