Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കഴിഞ്ഞ വർഷം വിറ്റതിന്റെ ഇരട്ടി മദ്യം വിറ്റ് ഈ ഉത്രാടത്തിനും പൂരാടത്തിനും ബീവറേജസ് കോർപ്പറേഷൻ സർവകാല റെക്കോർഡിട്ടു; കുടിയന്മാരിൽ മുമ്പിൽ ഇരിങ്ങാലക്കുടക്കാർ തന്നെ; ഓണ വിൽപ്പനയിലും റെക്കോർഡ് എത്തിയതായി റിപ്പോർട്ടുകൾ: കേരളത്തിലെ കുടിയന്മാർ വീണ്ടും ആഹ്ലാദത്തിൽ; സർക്കാർ ഖജനാവും പുഷ്പ്പിക്കുന്നു

കഴിഞ്ഞ വർഷം വിറ്റതിന്റെ ഇരട്ടി മദ്യം വിറ്റ് ഈ ഉത്രാടത്തിനും പൂരാടത്തിനും ബീവറേജസ് കോർപ്പറേഷൻ സർവകാല റെക്കോർഡിട്ടു; കുടിയന്മാരിൽ മുമ്പിൽ ഇരിങ്ങാലക്കുടക്കാർ തന്നെ; ഓണ വിൽപ്പനയിലും റെക്കോർഡ് എത്തിയതായി റിപ്പോർട്ടുകൾ: കേരളത്തിലെ കുടിയന്മാർ വീണ്ടും ആഹ്ലാദത്തിൽ; സർക്കാർ ഖജനാവും പുഷ്പ്പിക്കുന്നു

തിരുവനന്തപുരം: മലയാളികളെ കുടിപ്പിച്ചു കിടത്താൻ തുനിഞ്ഞിറങ്ങിയിരിക്കയാണ് ഇടതു സർക്കാർ. അതിന് വേണ്ട എല്ലാ സൗകര്യങ്ങളും അവർ ചെയ്തു കൊടുക്കുന്നുണ്ട്. ഏറ്റവും ഒടുവിൽ ടൂറിസത്തിന്റെ പേര് പറഞ്ഞ് മദ്യശാലകളുടെ ദൂരപരിധി കുറച്ചിരിക്കയാണ് സർക്കാർ. എന്തായാലും സർക്കാറിന്റെ പ്രവർത്തികളെ സർവാത്മനാ സ്വാഗതം ചെയ്യുന്നത് മദ്യപാനികളാണ്. ഓണക്കാലവും അടിപൊളിയായതിന്റെ ആഹ്ലാദം ഓരോ മദ്യപാനിയിലുമുണ്ട്. മലയാളികൾ കുടിച്ചു തിമിർത്ത് ആഹ്ലാദിക്കുമ്പോൾ ഏറ്റവും മനസു നിറയുന്നത് സംസ്ഥാന ധനമന്ത്രി തോമസ് ഐസക്കിന്റെയാണ്. കാരണം സംസ്ഥാന ഖജനാവ് നിറയ്ക്കാൻ പതിവുപോലെ ഈ ഓണക്കാലത്തിനും സാധിച്ചിട്ടുണ്ട്.

ഓണക്കാലത്ത് കേരള ബിവറേജസ് കോർപറേഷന് റെക്കോഡ് മദ്യവിൽപന ഉണ്ടായി എന്നതാണ് ഇതിലെ പ്രധാന നേട്ടം. മുൻ വർഷത്തെ അപപേക്ഷിച്ച് മദ്യവിൽപ്പനയിൽ വലിയ വർദ്ധനയാണ് ഉണ്ടായത്. ഉത്രാട ദിനത്തിൽ മാത്രം വിറ്റത് 71.1 കോടിയുടെ മദ്യമാണെന്നാണ് പുറത്തുവന്ന റിപ്പോർട്ടുകൾ. കഴിഞ്ഞ കൊല്ലം ഇത് 51.51 കോടിയായിരുന്നു. അത്തം മുതൽ ഉത്രാടം വരെയുള്ള ദിവസങ്ങളിൽ വിൽപന 440.6 കോടിയിലേയ്ക്ക് കുതിച്ചു. കഴിഞ്ഞവർഷം ഇത് 411.14 കോടി ആയിരുന്നു. 29.46 കോടിയുടെ വർധനവാണ് ഇക്കൊല്ലം ഉണ്ടായിരിക്കുന്നത്.

പതിവുപോലെ ഓണക്കുടിയിൽ മുമ്പിൽ ഇരിങ്ങാലക്കുടയാണ്. ഇരിങ്ങാലക്കുട ഔട്ട്‌ലറ്റിലാണ് ഇത്തവണ ഏറ്റവും കൂടുതൽ മദ്യവിൽപന നടന്നത്. ഔട്ലറ്റുകൾക്കു പുറമെ വെയർഹൗസുകൾ വഴിയുള്ള വിൽപന വർധിച്ചതാണ് വരുമാനം വർധിക്കാൻ കാരണം. തിരവോണ ദിനത്തിലെ കണക്കുകൾ കൂടി പുറത്തുവരുമ്പോൾ ബവ്കോയുടെ വരുമാനം റെക്കോഡിലേയ്ക്ക് കുതിക്കും. ഫൈവ് സ്റ്റാർ ഹോട്ടുലുകൾക്കും ബിയർ, വൈൻ പാർലറുകൾക്കുമൊപ്പം പുതുതായി തുറന്ന ബാറുകൾ കൂടി ആയതാണ് മദ്യവിൽപന ഇത്രയേറെ വർധിക്കാൻ ഇടയാക്കിയത്.

കഴിഞ്ഞ സർക്കാറിൽ നിന്നും വ്യത്യസ്തമായിരുന്നു ഇത്തവണ സർക്കാറിന്റെ നയം. പുതിയ ബീവറേജസ് ഔട്ട്‌ലറ്റുകൾ തുറക്കാനുള്ള ശ്രമങ്ങളും സർക്കാർഭാഗത്തു നിന്നും ഉണ്ട്. കൂടാതെ ബാറുകളും തുറന്നു. ഇതോടെ സംസ്ഥാനത്തിന്റെ മദ്യഉപഭോഗം അതിവേഗമാണ് വർദ്ധിക്കുന്നത്.

കഴിഞ്ഞ വർഷം ഓണക്കാലത്ത് ഫൈവ് സ്റ്റാർ ഹോട്ടലുകളും ബിയർ-വൈൻ പാലർറുകളും മാത്രമാണ് ഉണ്ടായിരുന്നത്. പുതിയ മദ്യംനയം വന്നതോടെ ബാറുകൾ കൂടുതൽ തുറന്നു. പക്ഷേ ദേശീയ-സംസ്ഥാന പാതകൾക്ക് സമീപത്തുള്ള ഔട്ട്‌ലെറ്റുകൾ പൂട്ടിയത് കാരണം 25 ഔട്ട്‌ലെറ്റുകൾ ബെവ്‌കോയ്ക്ക് പൂട്ടേണ്ടി വന്നു. 245 ബിവറേജസ് ഔട്ട്‌ലൈറ്റുകളാണ് ഇപ്പോൾ തുറന്നുപ്രവർത്തിക്കുന്നത്.

കഴിഞ്ഞ വർഷം അത്തം മുതൽ ഉത്രാടം വരെ 411.14 കോടി രുപയുടെ വിൽപ്പനയായിരുന്നു ഉണ്ടായിരുന്നത്. ഈ വർഷം ഇതേ കാലയളവിൽ 440.60 കോടിയായി ഉയർന്നു. 29.46 കോടിയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. സുപ്രീംകോടതി വിധി വന്നതോടെ ഔട്ട് ലൈറ്റുകളുടെ എണ്ണം കുറഞ്ഞുവെങ്കിലും കൗണ്ടറുകളുടെ എണ്ണം കൂട്ടുകയും വലിയ കെട്ടിടിങ്ങളിലേക്ക് ബെവ്‌ക്കോ ഔട്ട് ലെറ്റുകൾ മാറ്റുകയും ചെയ്തിരുന്നു.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP