Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

എസ് രാജേന്ദ്രൻ എംഎൽഎ ആദ്യം ബീഫ് കഴിച്ചു; പ്രതിഭാഹരിയും ആശയും മറ്റ് എംഎൽഎമാരും പിന്നാലെ; സാധാരണ രാവിലെ പതിനൊന്നു മണിക്കു ബീഫ് വിളമ്പാൻ ആരംഭിക്കുന്ന കോഫീ ഹൗസിൽ ഇന്നു രാവിലെ മുതൽ ഫ്രൈയും റോസ്റ്റും റെഡി; കശാപ്പ് നിരോധനം ചർച്ച ചെയ്യാനുള്ള നിയമസഭാ സമ്മേളനത്തോട് സാമാജികർ ഐക്യദാർഢ്യം പ്രഖ്യാപിച്ചത് ബീഫ് കഴിച്ച്

എസ് രാജേന്ദ്രൻ എംഎൽഎ ആദ്യം ബീഫ് കഴിച്ചു; പ്രതിഭാഹരിയും ആശയും മറ്റ് എംഎൽഎമാരും പിന്നാലെ; സാധാരണ രാവിലെ പതിനൊന്നു മണിക്കു ബീഫ് വിളമ്പാൻ ആരംഭിക്കുന്ന കോഫീ ഹൗസിൽ ഇന്നു രാവിലെ മുതൽ ഫ്രൈയും റോസ്റ്റും റെഡി; കശാപ്പ് നിരോധനം ചർച്ച ചെയ്യാനുള്ള നിയമസഭാ സമ്മേളനത്തോട് സാമാജികർ ഐക്യദാർഢ്യം പ്രഖ്യാപിച്ചത് ബീഫ് കഴിച്ച്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കശാപ്പുനിയന്ത്രണത്തിനുള്ള കേന്ദ്ര ഓർഡിൻസിനെതിരെ കേരള നിയമസഭയിലേക്ക് ജനപ്രതിനിധികളിൽ മിക്കവരും എത്തിയത് ചൂട് ബീഫ് ഫ്രയും കഴിച്ച്. കേന്ദ്രത്തിന്റെ ഓർഡിനൻസ് വന്നതിന് പിന്നാലെ സംസ്ഥാനം മുഴുവൻ ഇടതുവലത് യുവജന സംഘടനകളുടേയും മറ്റും മേൽനോട്ടത്തിൽ വ്യാപകമായി നടത്തിയ ബീഫ് ഫെസ്റ്റിന് സമാനമായിരുന്നു ഇന്ന് സഭയിൽ എത്തിയ സാമാജികരുടേയും രാവിലെത്തന്നെയുള്ള ബീഫ് രുചിക്കൽ. ഇതിന് അവസരമൊരുക്കിയതാകട്ടെ നിയമസഭയിലെ തന്നെ കോഫീ ഹൗസും.

സാധാരണഗതിയിൽ രാവിലെ പതിനൊന്നുമണിക്ക് ശേഷമാണ് കോഫീഹൗസിൽ ബീഫ് വിളമ്പാൻ തുടങ്ങുന്നതെങ്കിൽ ഇന്ന് അതിനൊരു മാറ്റവും വന്നു. രാവിലെ മുതൽതന്നെ ബീഫ് ഫ്രൈയും റോസ്റ്റുമെല്ലാം റെഡി. ഇന്ന് തലസ്ഥാനത്ത് ബിജെപി പ്രഖ്യാപിച്ച ഹർത്താലിനെ തുടർന്ന് പുറത്തെ ഹോട്ടലുകളൊന്നും തുറക്കാതിരുന്നതോടെ എംഎൽഎമാർ കൂടുതലും ഇന്ന് ക്യാന്റീനെ തന്നെ ആശ്രയിക്കുകയും ചെയ്തു.

ഇന്ന് ബീഫ് വിഷയം മാത്രമാണ് സഭയിൽ ചർച്ചചെയ്യുന്നത് എന്നതുകൊണ്ടു തന്നെയാണ് രാവിലെ തന്നെ സാമാജികർക്കുവേണ്ടി ബീഫ് തയ്യാറാക്കിയതെന്ന് കോഫീ ഹൗസ് ജീവനക്കാരും വ്യക്തമാക്കുന്നു. അതിനായി ഇന്നു അതിരാവിലെ തന്നെ പത്തുകിലോ ബീഫ് വാങ്ങി. അങ്ങനെ സഭയിലെത്തും മുമ്പുതന്നെ കോഫീഹൗസിലും ബീഫായി എംഎൽഎമാരുടേയും ചർച്ചാവിഷയം.

രാവിലെ തന്നെ ബീഫ് ഉണ്ടെന്ന് അറിഞ്ഞ് ദേവികുളം എംഎൽഎ എസ് രാജേന്ദ്രൻ ആണ് വിഭവം ആസ്വദിക്കാൻ ആദ്യം തയ്യാറായത്. പിന്നീട് വന്ന വലിയൊരു വിഭാഗം എംഎൽഎമാരും ഇതോടെ ബീഫ് വിഭവങ്ങൾ ഉൾപ്പെടുത്തിയ പ്രാതൽ കഴിച്ചാണ് സഭയിലേക്ക് നീങ്ങിയത്. രാജ്യത്ത് ആദ്യമായാണ് ഒരു അസംബ്‌ളി യോഗം ഇത്തരത്തിൽ ബീഫ് വിഷയം ചർച്ചചെയ്യാൻ മാത്രമായി ചേർന്നത്.

അതുകൊണ്ടുതന്നെ എംഎൽഎമാരിൽ പലരും കോഫീഹൗസിൽ എത്തിയപ്പോൾ ബീഫിൽ തന്നെ നോട്ടമിട്ടു. വനിതാ എംഎൽഎമാരായ പ്രതിഭാഹരിയും ആശയുമെല്ലാം പ്രാതൽമെനുവിൽ ബീഫ് ചോദിച്ചുവാങ്ങിയതും ശ്രദ്ധേയമായി. പിന്നാലെ എത്തിയ മറ്റ് എംഎൽഎമാരിൽ പലരും ഇതോടെ ബീഫിലേക്കു തന്നെ കണ്ണുനട്ടു.

കന്നുകാലി നിയന്ത്രണത്തിനും കശാപ്പുനിയന്ത്രണത്തിനുമായി കേന്ദ്രം പുറപ്പെടുവിച്ച ഓർഡിനൻസിനെതിരെ പ്രത്യേക നിയമസഭാ സമ്മേളനം വിളിച്ചാണ് കേരളം പ്രതിഷേധിച്ചത്. സഭയിലെ ഏക ബിജെപി പ്രതിനിധി ഒ രാജഗോപാൽ ഒഴികെയുള്ള പ്രതിപക്ഷവും ഭരണപക്ഷവും ഇതുസംബന്ധിച്ച് മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം പിന്തുണച്ച് പാസാക്കി. ബീഫ് നിരോധനത്തിനെതിരെയുള്ള ഏകദിന പ്രത്യേക സഭാ സമ്മേളനം ഇതോടെ ബീഫ് കഴിച്ച് ബീഫ് വിഷയത്തിൽ പ്രതിഷേധം പ്രകടിപ്പിച്ച സഭയെന്ന നിലയിലും ശ്രദ്ധേയമായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP