Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മൂന്ന് കോടിയുടെ ബെന്റ്‌ലി ഉടമ ഖത്തറിൽ നിന്നെത്തി 60ലക്ഷം കൊടുത്ത് പുതിയ രജിസ്‌ട്രേഷൻ എടുത്തു! വെറുതെ പോക്കറ്റിലേക്ക് ലക്ഷങ്ങൾ വീണു തുടങ്ങിയതോടെ പോണ്ടിച്ചേരി രജിസ്‌ട്രേഷനിൽ വിലസുന്ന കോടീശ്വരന്മാരുടെ കാറുകൾ പിടിച്ചെടുക്കാനും മോട്ടോർ വാഹനവകുപ്പ്; കൊച്ചിയിൽ മാത്രം പിവൈ രജിസ്‌ട്രേഷനിൽ വിലസുന്നത് 150ൽ അധികം ആഡംബര കാറുകൾ

മൂന്ന് കോടിയുടെ ബെന്റ്‌ലി ഉടമ ഖത്തറിൽ നിന്നെത്തി 60ലക്ഷം കൊടുത്ത് പുതിയ രജിസ്‌ട്രേഷൻ എടുത്തു! വെറുതെ പോക്കറ്റിലേക്ക് ലക്ഷങ്ങൾ വീണു തുടങ്ങിയതോടെ പോണ്ടിച്ചേരി രജിസ്‌ട്രേഷനിൽ വിലസുന്ന കോടീശ്വരന്മാരുടെ കാറുകൾ പിടിച്ചെടുക്കാനും മോട്ടോർ വാഹനവകുപ്പ്; കൊച്ചിയിൽ മാത്രം പിവൈ രജിസ്‌ട്രേഷനിൽ വിലസുന്നത് 150ൽ അധികം ആഡംബര കാറുകൾ

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: പതുച്ചേരിയിൽ രജിസ്ട്രർ ചെയ്താൽ ലക്ഷങ്ങളുടെ നികുതി ഇളവ് വാഹനങ്ങൾക്ക് കിട്ടും. അതുകൊണ്ട് തന്നെ വമ്പൻ കാറുകളുടെ ഉടമകളെല്ലാം അവിടെ രജിസ്ട്രർ ചെയ്തു. അങ്ങനെ കേരളത്തിൽ ഓടുന്ന ആഡംബര വാഹനമെല്ലാം പിവൈ രജിസ്‌ട്രേഷനായി. അങ്ങനെ പോകുമ്പോഴാണ് ഈ നികുതി വെട്ടിപ്പിനെതിരെ പിണറായി സർക്കാർ നീക്കം ശക്തമാക്കിയത്.

സിനിമാ താരങ്ങളായ സുരേഷ് ഗോപിയേയും ഫഹദ് ഫാസിലിനേയും അമലാ പോളിനേയും പ്രതിയാക്കി. കേസെടുത്തു. ഇതോടെ നിയമലംഘനത്തിലെ പ്രശ്‌നങ്ങൾ കോടീശ്വരന്മാർ തിരിച്ചറിഞ്ഞു. ഇതോടെ പിവൈ വാഹനങ്ങൾ കേരളത്തിന്റേതാവുകയാണ്. നോട്ടീസ് നൽകിയിട്ടും ടാക്സ് ഒടുക്കാൻ തയ്യാറാകാതെ നികുതി വെട്ടിപ്പ് നടത്തുന്ന ആഡംബരക്കാറുകൾക്കെതിരേ റവന്യു റിക്കവറി നടപടിയും തുടങ്ങിയിട്ടുണ്ട്. ഇതോടെ നികുതി വരുമാനം കൂടുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

കഴിഞ്ഞ ദിവസം പുതുച്ചേരി (പി.വൈ.) രജിസ്ട്രേഷനിൽ നികുതി വെട്ടിച്ച ആഡംബരക്കാർ കെ.എൽ. രജിസ്ട്രേഷിലേക്ക് മാറ്റി. നികുതിയായി മോട്ടോർ വാഹന വകുപ്പിന് ലഭിച്ചത് 60 ലക്ഷം രൂപയായിരുന്നു. പുതുച്ചേരിയിൽ രജിസ്റ്റർ ചെയ്ത മൂന്ന് കോടി വിലയുള്ള ബെന്റ്ലി കാറാണ് കെ.എൽ. രജിസ്ട്രേഷനിലേക്ക് മാറ്റിയത്. അങ്ങനെ നിരവധി വാഹനങ്ങൾ രജിസ്‌ട്രേഷൻ മാറ്റുന്നു. പുതുച്ചേരി രജിസ്ട്രേഷനുള്ള ഈ ആഡംബര വാഹനം സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത് നികുതി അടയ്ക്കണമെന്നാവശ്യപ്പെട്ട് പെരുമ്പാവൂർ ജോയിന്റ് ആർ.ടി. ഓഫീസിൽ നിന്ന് നോട്ടീസ് നൽകിയെങ്കിലും ഉടമ സ്ഥലത്തുണ്ടായിരുന്നില്ല.

മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാർ ഖത്തറിലെ ബിസിനസുകാരനായ കാറുടമ ആൽഫ സെയ്ത് മുഹമ്മദ് നസീറിനെ ഫോൺ മുഖേന ബന്ധപ്പെട്ടപ്പോൾ നികുതി അടയ്ക്കാൻ അദ്ദേഹം സന്നദ്ധ അറിയിച്ചു. തുടർന്ന് പെരുമ്പാവൂർ ജോയിന്റ് ആർ.ടി. ഓഫീസിൽ ബെന്റ്ലി കാറുമായി എത്തി 60 ലക്ഷം രൂപ ടാക്സ് അടയ്ക്കുകയായിരുന്നു. പോണ്ടിച്ചേരി വാഹനങ്ങളുടെ നികുതി സ്വീകരിച്ചതിൽ ഏറ്റവും അധികം തുകയാണ് വെള്ളിയാഴ്ച ഖജനാവിലെത്തിയത്. നികുതി അടയ്ക്കണമെന്നാവശ്യപ്പെട്ട് മാസങ്ങൾക്ക് മുൻപ് നോട്ടീസ് നൽകിയെങ്കിലും ഇവ കൈപ്പറ്റാൻ വാഹന ഉടമകൾ തയ്യാറാവുന്നില്ല. ഇതേ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് റവന്യൂ റിക്കവറി നടപടികൾക്ക് വകുപ്പ് തുടക്കമിടുന്നത്.

നികുതി വെട്ടിച്ച 60 ആഡംബര വാഹനങ്ങൾക്ക് മോട്ടോർ വാഹന വകുപ്പ് നോട്ടീസ് നൽകിയിരുന്നുവെങ്കിലും ഇതിൽ 36 വാഹന ഉടമകൾ മാത്രമാണ് ഇതിനോടകം നികുതി അടച്ചത്. 17 വാഹന ഉടമകൾക്കാണ് ആദ്യഘട്ടത്തിൽ റവന്യൂ റിക്കവറി നോട്ടീസ് നൽകിയിരിക്കുന്നതെന്ന് അധികൃതർ പറഞ്ഞു. 14 ദിവസത്തിനുള്ളിൽ നികുതി അടച്ചില്ലെങ്കിൽ വാഹനം ജപ്തി ചെയ്യും. ഒരു കോടിയിലേറെ ചെലവിട്ട് ആഡംബര കാറുകൾ വാങ്ങിയ സമ്പന്നരാണ് നികുതി അടയ്ക്കാൻ കൂട്ടാക്കാത്തത്. കൊച്ചി നഗരത്തിലും പരിസര പ്രദേശത്തും 140 ആഡംബര വാഹനങ്ങൾ പോണ്ടിച്ചേരിയിൽ രജിസ്റ്റർ ചെയ്ത് നാട്ടിൽ ഉപയോഗിക്കുന്നുണ്ട്.

രാത്രി സമയം പുറത്തിറക്കിയ നിരവധി ആഡംബര വാഹനങ്ങൾ എറണാകുളം എൻഫോഴ്സ്മെന്റ് സ്‌ക്വാഡ് നേരത്തെ നടത്തിയ പരിശോധനയിൽ പിടികൂടിയിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP