Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

തിയേറ്ററുകൾക്കു മുന്നിൽ ജനം തിക്കിത്തിരക്കുമ്പോൾ കുഞ്ഞ് ബാഹുബലി ഇതൊന്നുമറിയാതെ അംഗൻവാടിയിൽ പഠനത്തിന്റെയും കളിയുടെയും തിരക്കിൽ; അക്ഷര കുഞ്ഞു ബാഹുബലിയായെത്തിയത് 18 ദിവസം പ്രായമുള്ളപ്പോൾ; ബാഹുബലി രണ്ടിന്റെ ടീസറിലും അക്ഷര

തിയേറ്ററുകൾക്കു മുന്നിൽ ജനം തിക്കിത്തിരക്കുമ്പോൾ കുഞ്ഞ് ബാഹുബലി ഇതൊന്നുമറിയാതെ അംഗൻവാടിയിൽ പഠനത്തിന്റെയും കളിയുടെയും തിരക്കിൽ; അക്ഷര കുഞ്ഞു ബാഹുബലിയായെത്തിയത് 18 ദിവസം പ്രായമുള്ളപ്പോൾ; ബാഹുബലി രണ്ടിന്റെ ടീസറിലും അക്ഷര

പ്രകാശ് ചന്ദ്രശേഖർ

കൊച്ചി: ലോകമാകെ ചർച്ചചെയ്യപ്പെടുന്ന സിനിമയിലെ താരമായതിന്റെ തലക്കനമൊന്നും അവൾക്കില്ല. കാലടി നീലേശ്വരത്തെ വീടിനടുത്തുള്ള അംഗൻവാടിയിൽ കൂട്ടുകാരുമായി ചേർന്ന് പുതിയ കളികളുടെ തിരക്കിലാണിപ്പോൾ ഈ പിഞ്ചോമന. ചില്ലറ കുസൃതികളുമായി ചിരിച്ചും ചിരിപ്പിച്ചും ഇവിടെ കൂട്ടുകാരുടെ പ്രിയങ്കരിയായി മാറിയ ഇവൾ ഇന്ന് ഒരിക്കൽക്കൂടി സിനിമപ്രേമികളുടെ മനസ്സിലേക്കെത്തുന്നു, ബാഹുബലി രണ്ടാം ഭാഗത്തിലൂടെ.

അന്തർദേശിയ തലത്തിൽ ശ്രദ്ധിക്കപ്പെട്ട ബാഹുബലിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ ഏവരുടെയും ശ്രദ്ധ നേടിയ കുഞ്ഞിനെക്കുറിച്ചാണ് പറഞ്ഞുവരുന്നത്. ചിത്രത്തിന്റെ ആദ്യരംഗങ്ങളിലൊന്നിൽ വെള്ളത്തിൽ മുങ്ങുമ്പോഴും പ്രധാന കഥാപാത്രമായ ശിവകാമി ഇരുകൈകൾകൊണ്ടും ഉയർത്തിപ്പിടിച്ചിരുന്ന ആ കുരുന്നാണിപ്പോൾ സഹോദരൻ അർജുന്റെ കൈപിടിച്ച് വീടിനടുത്തെ അംഗൻവാടിയിൽ പഠിതാവായി മാറിയിരിക്കുന്നത്.

പെരുമ്പാവൂർ കാലടി സ്വദേശിയായ വത്സലന്റെയും സ്മിതയുടെയും മകളായ അക്ഷരയാണ് ഏറെ ഉൾക്കിടിലത്തോടെ അണിയറ പ്രവർത്തകർ ഒപ്പിയെടുത്ത ഈ ദൃശ്യത്തിലൂടെ അഭ്രപാളിയിലെത്തിയത്. ചിത്രീകരണം നടക്കുമ്പോൾ 18 ദിവസം മാത്രമായിരുന്നു അക്ഷരയുടെ പ്രായം. 2015 ജൂലൈ 10-നാണ്് ചിത്രം റിലീസ് ചെയ്തത്.

ചിത്രത്തിൽ രമ്യാ കൃഷ്ണനാണ് പ്രധാന കഥാപ്രാതമായ ശിവകാമിയെ അനശ്വരമാക്കിയത്. കുഞ്ഞു ബാഹുബലി ആയിട്ടായിരുന്നു അക്ഷരയുടെ അരങ്ങേറ്റം. ഇന്ന് തീയറ്ററിൽ എത്തിയ ബാഹുബലി രണ്ടാം ഭാഗത്തിന്റെ ടീസറിലും അക്ഷരയും രമ്യ കൃഷ്ണനുമുൾപ്പെട്ട രംഗം ഉൾപ്പെടുത്തിയിട്ടുണ്ട് ബാഹുബലി ഒന്നാം ഭാഗത്തിന്റെ ചിത്രീകരണം അതിരപ്പിള്ളിയിൽ നടക്കുമ്പോഴാണ് ചിത്രത്തിലേക്കായി സംവിധായകൻ രാജമൗലി ഒരു ചോരക്കുഞ്ഞിനെ ആവശ്യമുണ്ടെന്ന് അണിയറ പ്രവർത്തകരെ അറിയിക്കുന്നത്. ഈ സമയം സിനിമയുടെ കേരളത്തിലെ പ്രൊഡക്ഷൻ എക്‌സിക്യൂട്ടീവ് ആയിരുന്നു വത്സലൻ.

വത്സലൻ വിവരം ഭാര്യയുമായി പങ്കിട്ടപ്പോൾ ചില്ലറ ആശങ്കകളുണ്ടായിരുന്നെങ്കിലും കാര്യമായ എതിർപ്പുണ്ടായില്ല. തുടർന്ന് ഇയാൾ ഭാര്യയെയും കുഞ്ഞിനെയും കൂട്ടി ലൊക്കേഷനിൽ എത്തി. കൂട്ടിയെ കണ്ട മാത്രയിൽ തന്നെ സംവിധായകൻ രാജമൗലി ഓകെ പറയുകയും തുടർന്ന് മാതാപിതാക്കളുടെ സാന്നിദ്ധ്യത്തിൽ കുഞ്ഞിനെ ഉൾപ്പെടുത്തിയുള്ള സിനിമയിലെ രംഗങ്ങൾ പൂർത്തിയാക്കുകയുമായിരുന്നു. രണ്ടു വർഷം കഴിഞ്ഞ് രണ്ടാം ഭാഗം റിലീസ് ചെയ്യുമ്പോഴും ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ സത്യരാജ് കൈകാര്യം ചെയ്യുന്ന കഥാപാത്രമായ കട്ടപ്പയുടെ കൈയിൽ കുഞ്ഞു ബാഹുബലിയായി അക്ഷരയുമുണ്ട്.

സിനിമയ്ക്കായി കുഞ്ഞിനെ വിട്ടുനൽകുമ്പോൾ തങ്ങൾ ഇത്രയും വലിയ സിനിമയുടെ ഭാഗമാകുമെന്ന് വത്സലനും സ്മിതയും സ്വപ്‌നത്തിൽ പോലും കരുതിയിരുന്നില്ല. ചിത്രവും മകൾ ഉൾപ്പെട്ട സിനിമയിലെ ഭീതിപ്പെടുത്തന്ന രംഗവുമെല്ലാം ബാഹുബലി -2 വിന്റെ വരവോടെ ഒരിക്കൽക്കൂടി വാർത്താമാധ്യമങ്ങളിൽ ചർച്ച ചെയ്യപ്പെടുന്നതിൽ കൂടുതൽ സന്തോഷിക്കുന്നതും ഇവർ തന്നെ.

ലോകമെമ്പാടുമുള്ള ആരാധകർ ഇന്ന് പുലർച്ചെ വരെ ബാഹുബലി കാണാൻ നിമിഷങ്ങളെണ്ണി കാത്തിരിക്കുകയായിരുന്നു. ടിക്കറ്റിനായുള്ള നീണ്ട ക്യൂ കിലോമീറ്ററുകൾ നീണ്ടുപോകുമ്പോഴും ഇതൊന്നുമറിയാതെ കുഞ്ഞുബാഹുബലി അംഗൻവാടിയിൽ കൂട്ടുകാർക്കൊപ്പം അറിവിന്റെ ആദ്യാക്ഷരങ്ങൾ തേടിയുള്ള യാത്രയിലാണ്. ബാഹുബലിയിലെ വേഷം അവിചാരിതമായി വന്നതാണെന്നും ഇതുപോലെ തന്നെ വീണ്ടും സംഭവിച്ചാൽ തങ്ങൾ തള്ളിക്കളയില്ലെന്നുമായിരുന്നു അക്ഷരയെ വീണ്ടും അഭിനയിപ്പിക്കുന്നതിനെ കുറിച്ച് ചോദിച്ചപ്പോൾ അച്ഛൻ വത്സലന്റെ പ്രതികരണം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP