Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

യുഎൻഎ അല്ല, മറ്റാരായാലും അവരുടെ ധാർഷ്ട്യം ഞങ്ങൾ അനുവദിക്കില്ല.. നഴ്‌സിങ് സംഘടനയിൽ അംഗത്വം എടുത്തതിന്റെ പേരിൽ ഭാരത് ആശുപത്രിയിൽ നഴ്‌സുമാരെ ഭീഷണിപ്പെടുത്തി മാനേജ്‌മെന്റ്; ജീവനക്കാരെ കൊണ്ട് വെള്ളപ്പേപ്പറിൽ ഒപ്പിട്ടു വാങ്ങി നഴ്‌സിങ് സൂപ്രണ്ട്; അഞ്ച് നഴ്‌സുമാരെ പുറത്താക്കിയതിന് പിന്നാലെ 157 പേരും പിരിച്ചുവിടൽ ഭീഷണിയിൽ

യുഎൻഎ അല്ല, മറ്റാരായാലും അവരുടെ ധാർഷ്ട്യം ഞങ്ങൾ അനുവദിക്കില്ല.. നഴ്‌സിങ് സംഘടനയിൽ അംഗത്വം എടുത്തതിന്റെ പേരിൽ ഭാരത് ആശുപത്രിയിൽ നഴ്‌സുമാരെ ഭീഷണിപ്പെടുത്തി മാനേജ്‌മെന്റ്; ജീവനക്കാരെ കൊണ്ട് വെള്ളപ്പേപ്പറിൽ ഒപ്പിട്ടു വാങ്ങി നഴ്‌സിങ് സൂപ്രണ്ട്; അഞ്ച് നഴ്‌സുമാരെ പുറത്താക്കിയതിന് പിന്നാലെ 157 പേരും പിരിച്ചുവിടൽ ഭീഷണിയിൽ

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: യുഎൻഎയുടെ നേതൃത്വത്തിൽ നടത്തിയ ഐതിഹാസിക സമരത്തെ തുടർന്നാണ് നഴ്‌സുമാരുടെ ശമ്പളം വർദ്ധിപ്പിച്ചു കൊണ്ട് സർക്കാർ രംഗത്തെത്തിയത്. എന്നാൽ, സർക്കാർ നിർദ്ദേശിച്ച് ശമ്പളം നൽകാൻ തയ്യാറാകാതെ മാനേജ്‌മെന്റുകൾ ഉടക്കു തുടരാൻ തന്നെയാണ് നിലപാടെടുത്തത്. കോട്ടയത്ത് ഭാരത് ആശുപത്രി മാനേജ്‌മെന്റ് യുഎൻഎയിൽ അംഗത്വമെടുത്ത നഴ്‌സുമാരെ ഭീഷണിപ്പെടുത്തി പുറത്താക്കുന്ന ശൈലിയാണ് തുടരുന്നത്. ഇതോടെ ഇവിടുത്തെ നഴ്‌സുമാർ സമരത്തിലേക്കിറങ്ങി.

ഏതാനും ദിവസങ്ങൾക്ക് മുമ്പാണ് ആശുപത്രി മാനേജ്മന്റെ് അഞ്ചു നഴ്‌സുമാരെ പുറത്താക്കിയത്. ഇതിന് പിന്നാലെ സംഘടനയുമായി സഹകരിക്കുന്ന മറ്റ് നഴ്‌സുമാരെയും ഭീഷണിപ്പെടുത്തി അടക്കി നിർത്താനുള്ള മാർഗ്ഗത്തിലാണ് ആശുപത്രി. സംഘടനയിൽ പ്രവർത്തിച്ചാൽ പുറത്താക്കുമെന്ന് മാനേജ്മന്റെ് താക്കീത് നൽകുകയാണെന്ന് നഴ്സുമാർ പരാതിപ്പെടുന്നു. കരാർ കഴിഞ്ഞതായി അറിയിച്ചാണ് ഇപ്പോഴത്തെ പിരിച്ചുവിടൽ. ഇത് സംഘടനാ പ്രവർത്തനം തടയുന്നതിന്റെ ഭാഗമായിട്ടാണെന്നാണ് ഇവർ പറയുന്നത്.

പുറത്താക്കിയവരെ തിരിച്ചെടുത്തില്ലെങ്കിൽ സമരം നടത്തുമെന്ന് അറിയിച്ചുള്ള നോട്ടീസ് മാനേജ്മന്റെിനു നൽകിയിട്ടുണ്ടെന്ന് സംഘടന ഭാരവാഹികൾ പറഞ്ഞു. ബിൻസി ബേബി, രമ്യ, സൂര്യമോൾ, അനീഷ, സവിത എന്നിവരെയാണ് പിരിച്ചുവിട്ടത്. നഴ്സുമാരെ അകാരണമായി പിരിച്ചുവിട്ടതും കരാർ കോപ്പി നൽകാത്ത നടപടിയും കോടതിയിൽ ചോദ്യം ചെയ്യുമെന്ന നിലപാടിലാണ് യു.എൻ.എ. ഭാരത് ആശുപത്രിയിലുള്ളത് 180 നഴ്സുമാരാണ്. ഇവരിൽ സംഘടനയിൽ അംഗത്വമെടുത്ത 157 പേരും പിരിച്ചുവിടൽ ഭീഷണിയിലാണെന്ന് നഴ്സുമാർ പറഞ്ഞു.

ഭാരത് ആശുപത്രിയിലെ നഴ്സുമാർ നേരിടുന്നത് ശമ്പള പ്രശ്നം മാത്രമല്ല, അവകാശപ്പെട്ട അവധിപോലും ലഭിക്കാത്ത മനുഷ്യാവകാശ ലംഘനം. കാഷ്വൽ ലീവുപോലും ലഭിക്കില്ല. അവധിയെടുത്താൽ ശമ്പളം കുറക്കും. അതേസമയം, അവകാശപ്പെട്ട സി.എൽ, ഇ.എൽ എന്നിവയെല്ലാം നൽകുന്നുണ്ടെന്ന് രേഖകളുണ്ടാക്കും.

അഞ്ചു വർഷമായ സ്റ്റാഫ് നഴ്‌സിന് കിട്ടുന്ന ശമ്പളം 10,000 മുതൽ 12,000വരെ. ഡ്യൂട്ടിക്കിടെ ഉണ്ടാവുന്ന ശാരീരികപ്രശ്‌നങ്ങളിൽപോലും സൗജന്യ വൈദ്യസഹായമില്ല. ഡ്യൂട്ടി ഷിഫ്റ്റ് പുനഃ ക്രമീകരിക്കണമെന്ന ആവശ്യത്തോട് നിഷേധാത്മക നിലപാടാണ് മാനേജ്മന്റെിൻേറത്. ദിവസവും ദേഹപരിശോധന നടത്തിയാണ് നഴ്സുമാരെ ഡ്യൂട്ടിയിൽ പ്രവേശിപ്പിക്കുന്നത്. അർധരാത്രി ഡ്യൂട്ടി കഴിഞ്ഞാൽ കിടക്കാൻ മുറി നൽകില്ല. ക്രിട്ടിക്കൽ കെയർ അലവൻസ്, ഇൻചാർജ് ഷിഫ്റ്റ് അലവൻസ്, യൂനിഫോം അലവൻസ്, ഗ്രാറ്റ്‌വിറ്റി എന്നിവയും നൽകാറില്ല. അഞ്ചുവർഷം കഴിഞ്ഞ നഴ്സുമാർക്ക് ഗ്രാറ്റ്‌വിറ്റി നൽകാമെന്ന് ജില്ല ലേബർ ഓഫിസർ നടത്തിയ ചർച്ചയിൽ മാനേജ്മന്റെ് അറിയിച്ചിരുന്നു. പക്ഷേ അഞ്ചു വർഷം പ്രവൃത്തി പരിചയമുള്ള നഴ്സിനെയാണ് ആദ്യം പുറത്താക്കിയത്.

ഇപ്പോൾ നഴ്‌സിങ് സൂപ്രണ്ടിന്റെ നേതൃത്വത്തിൽ നഴ്‌സുമാരെ ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നതെന്നാണ് നഴ്‌സുമാർ പരാതിപ്പെടുന്നത്. നഴ്‌സിങ് ഓഫീസിലേക്ക് വിളിപ്പിച്ച് നഴ്‌സിങ് സൂപ്രണ്ട് സ്മിത വിശ്വനാഥനും ഭർത്താവു ചേർന്ന് നഴ്‌സുമാരെ ഭീഷണിപ്പെടുത്തുകയാണ് ചെയ്യുന്നത്. നഴ്‌സിങ് ഓഫീസിൽ വിളിപ്പിച്ച് വൈറ്റ് പേപ്പറിൽ ഒപ്പിടുവിക്കുകയാണ് ചെയ്തത്. യുഎൻഎ അല്ല, മറ്റാരായാലും അവരുടെ ധാർഷ്ട്യം അനുവദിക്കില്ലെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തുകയാണ് ആശുപത്രി മാനേജ്‌മെന്റ് ചെയ്തതെന്നാണ അദ്ദേഹം പറഞ്ഞത്.

ആശുപത്രി മാനേജുമെന്റുകളുടെ എതിർപ്പ് വക വെക്കാതെ നേഴ്സുമാരുടെ അടിസ്ഥാന ശമ്പളം ഇരുപതിനായിരം ആക്കണം എന്ന മുഖ്യമന്ത്രിയുടെ തീരുമാനം അട്ടിമറിക്കാനുള്ള തിരക്കിട്ട കൂടിയാലോചനകളിൽ ആണ് ആശുപത്രി മാനേജുമെന്റുകൾ എന്നാണ് അറിയുന്നത്. ശമ്പള പരിഷ്‌കരണം പ്രഖ്യാപിച്ച സർക്കാർ തീരുമാനത്തിനെതിരെ പരസ്യമായി തന്നെ തങ്ങളുടെ വിയോജിപ്പും അതൃപ്തിയും മാനേജുമെന്റുകൾ കഴിഞ്ഞ ദിവസം പ്രകടിപ്പിച്ചു കഴിഞ്ഞു. പുറത്തു നിന്നും കോൺട്രാക്ട് സ്റ്റാഫിനെ കൊണ്ട് വരിക ,ഉള്ള ബഡ്സുകൾ കൂടുതൽ ആശുപത്രികളായി കാണിച്ചു രജിസ്റ്റർ ചെയ്യുക ,ട്രെയിനിങ് സംവിധാനത്തിന്റെ പരമാവധി സാധ്യതകൾ ഉപയോഗപ്പെടുത്തുക , കോടതിയെ സമീപിക്കുക തുടങ്ങിയ പല കാര്യങ്ങളും ഒറ്റക്കും കൂട്ടായും മാനേജുമെന്റുകൾ ചർച്ച ചെയ്തു വരുന്നു. ലേബർ നിയമത്തിലെ പഴുതുകൾ ഉപയോഗിച്ചാണ് മാനേജുമെന്റുകൾ സർക്കാരിനെയും സമൂഹത്തെയും കബളിക്കാറുള്ളത്.അതിനു സർക്കാർ സംവിധാനത്തിൽ നിന്നും വിരമിച്ച വിദഗ്ദരായ ലേബർ ഉദ്യോഗസ്ഥരുടെ സേവനം തന്നെ ഇവർ ഉപയോഗപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

ആശുപത്രി മാനേജ്മെന്റുകൾ എന്നും ചെയ്തു പോന്നിരുന്നത് ജോലിയിൽ കയറുന്നവർ മറ്റെവിടെയും പോകാതിരിക്കാനുള്ള ബോണ്ട് തന്ത്രം തന്നെയാണ്. ചൂഷണത്തിന്റെയും അടിമപ്പണിയുടെയും ആണിക്കല്ല് തന്നെയാണ് ബോണ്ട് സമ്പ്രദായം. 2011ൽ അലയടിച്ച നഴ്സിങ് സമരത്തോടെ മാനേജ്മെന്റുകൾ ബോണ്ട് സംവിധാനം പ്രത്യക്ഷത്തിൽ ഉപേക്ഷിച്ചു. എന്നാൽ,പകരം ട്രെയിനി സമ്പ്രദായം നടപ്പാക്കി കൊള്ളലാഭം കൊയ്തു. കേരളത്തിലെ അഞ്ച് ലക്ഷത്തിലേറെ വരുന്ന നഴ്സുമാരിൽ 80 ശതമാനവും ഇന്ന് ട്രെയിനി എന്ന നിലയിലാണ് ജോലിയെടുക്കുന്നത്. ഈ ഒരു വസ്തുത പലപ്പോഴും ആരും മനസ്സിലാക്കാറില്ല.യുഎൻഎ യുടെ നിവേദനത്തെ തുടർന്ന് ഈ വിഷയം പഠിക്കാൻ നിലവിൽ ഒരു കമ്മിറ്റിയെ വെക്കാം എന്ന ഉറപ്പ് മുഖ്യമന്ത്രിയിൽ നിന്ന് അവർക്ക് ലഭിച്ചിട്ടുണ്ട്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP