Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

സഹോദരിയുടെ സംസ്‌കാര ക്രിയയ്ക്കും അന്ത്യകർമ്മങ്ങൾക്കും സഹോദരൻ കേണപേക്ഷിച്ചിട്ടും മുന്നിട്ടിറങ്ങാതെ ബന്ധുക്കൾ; ഹിന്ദു സ്ത്രീയുടെ മൃതദേഹം സംസ്‌ക്കരിക്കാനും അന്ത്യ കർമ്മങ്ങൾക്ക് നേതൃത്വം നൽകാനും സഹായവുമായെത്തിയത് ഒരു കൂട്ടം മുസ്ലീങ്ങൾ; മത വർഗ്ഗീയതയുടെ പേരിൽ കലാപങ്ങൾ പൊട്ടിപ്പുറപ്പെടുന്ന കർണ്ണാടകയിലെ പുത്തൂരിന് പറയാനുള്ളത് മതസൗഹാർദ്ദത്തിന്റെ പുതിയ കഥ

സഹോദരിയുടെ സംസ്‌കാര ക്രിയയ്ക്കും അന്ത്യകർമ്മങ്ങൾക്കും സഹോദരൻ കേണപേക്ഷിച്ചിട്ടും മുന്നിട്ടിറങ്ങാതെ ബന്ധുക്കൾ; ഹിന്ദു സ്ത്രീയുടെ മൃതദേഹം സംസ്‌ക്കരിക്കാനും അന്ത്യ കർമ്മങ്ങൾക്ക് നേതൃത്വം നൽകാനും സഹായവുമായെത്തിയത് ഒരു കൂട്ടം മുസ്ലീങ്ങൾ; മത വർഗ്ഗീയതയുടെ പേരിൽ കലാപങ്ങൾ പൊട്ടിപ്പുറപ്പെടുന്ന കർണ്ണാടകയിലെ പുത്തൂരിന് പറയാനുള്ളത് മതസൗഹാർദ്ദത്തിന്റെ പുതിയ കഥ

രഞ്ജിത്ത് ബാബു

മംഗലുരു: ഹിന്ദു സ്ത്രീയുടെ മൃതദേഹം സംസ്‌ക്കരിക്കാനും അന്ത്യ കർമ്മങ്ങൾക്ക് നേതൃത്വം നൽകാനും ഒരു കൂട്ടം മുസ്ലീങ്ങൾ മാതൃകയായി. മത വർഗ്ഗീയതയുടെ പേരിൽ കലാപങ്ങൾ പൊട്ടിപ്പുറപ്പെടുന്ന കർണ്ണാടകയിലെ പുത്തൂരിലാണ് സംഭവം.

വിദ്യാ പുരയിലെ ജനവസതി കോളനിയിൽ താമസക്കാരിയായ ഭവാനി (52) എന്ന അവിവാഹിതയായ സ്ത്രീയാണ് കഴിഞ്ഞ ദിവസം മരണമടഞ്ഞത്. ഹൃദയാഘാതം മൂലം മരിച്ച ഭവാനിയുടെ മൃതദേഹം അന്ത്യകർമ്മങ്ങൾ ചെയ്ത് സംസ്‌ക്കരിക്കണമെന്ന് സഹോദരൻ കൃഷ്ണ ബന്ധുക്കളോടും സമീപവാസികളോടും അഭ്യർത്ഥിച്ചിരുന്നു. എന്നാൽ ബന്ധുക്കളൊന്നും അവിവാഹിതയായ സ്ത്രീയുടെ സംസ്‌ക്കാര ക്രിയക്ക് മുന്നിട്ടിറങ്ങിയില്ല. ഉച്ചവരെ കാത്ത് നിന്നിട്ടും അന്ത്യ കർമ്മങ്ങൾക്ക് സഹായിക്കാൻ ആരുമെത്താത്തതിനാൽ വിദ്യാപുരയിലെ തന്നെ താമസക്കാരായ ഒരു കൂട്ടം മുസ്ലീങ്ങളുടെ സഹായം അഭ്യർത്ഥിക്കുകയായിരുന്നു കൃഷ്ണ.

നിർധനനായ കൃഷ്ണക്കു വേണ്ടി സംസ്‌ക്കാര ചെലവുകളിലേക്കുള്ള പണവും മുസ്ലീമുകൾ തന്നെ പിരിച്ചുണ്ടാക്കി. എന്നാൽ ഒരു പ്രശ്നം അവശേഷിച്ചു. മൃതദേഹം ആചാര പ്രകാരം കുളിപ്പിക്കണം. അതിനുള്ള ശ്രമവും അവർ തുടർന്നു. അംഗൻ വാടി ടീച്ചറായ രാജേശ്വരിയെ അവർ കണ്ടെത്തുകയും കുളിപ്പിക്കാൻ അവർ തയ്യാറാവുകയും ചെയ്തു. അവരെ സഹായിക്കാൻ നാട്ടുകാരായ സഫിയയും സുബൈദയും എത്തുകയും ചെയ്തു. അങ്ങിനെ മതവിശ്വാസ പ്രകാരം തന്നെ ഭവാനിയുടെ മൃതദേഹം കുളിപ്പിക്കുകയും വസ്ത്രങ്ങൾ ധരിപ്പിക്കുകയും ചെയ്തു. ഒരു കൂട്ടം പേർ പുത്തൂരിലെ ശ്മശാനത്തിൽ മൃതദേഹം കൊണ്ടു പോകാൻ ആബുലൻസുമായി എത്തി. തുടർന്ന് മൃതദേഹം ആബുലൻസിൽ കയറ്റുകയും സഹോദരൻ കൃഷ്ണക്കൊപ്പം ബന്ധുക്കളായി മുസ്ലീമുകളും ഒപ്പം കൂടി.

ശ്മശാനത്തിലെ ചടങ്ങുകൾക്കും അവർ തന്നെ പണം നൽകി. സംസ്‌ക്കാര ചടങ്ങുകൾ ഉചിതമായി നടത്തി. ഇതിനെല്ലാം നേതൃത്വം നൽകിയ നാട്ടുകാരനായ ഫാറൂക്ക് പറയുന്നത് ഇങ്ങിനെ. ഇത് ഒരു പബ്ലിസിറ്റിക്ക് വേണ്ടി ചെയ്തതല്ല. മതമോ ജാതിയോ ഇത്തരം കാര്യങ്ങൾക്ക് പ്രശ്നവുമല്ല. ഒരു മനുഷ്യൻ മരിച്ചാൽ സംസ്‌ക്കരിക്കണമെന്നത് സർവ്വ മതവും അനുശാസിക്കുന്നതാണ്. ഞങ്ങൾ അതേ ചെയ്തുള്ളൂ. ഉത്തര പ്രദേശിലും രാജസ്ഥാനിലും നടക്കുന്ന സംഭവങ്ങൾ ഞങ്ങളുടെ നാട്ടിലും നടന്നത് ദുഃഖകരമാണ്.

ഇനി ഇത്തരം സംഭവങ്ങൾ ആവർത്തിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു. ബിജെപി. ഭരിക്കുന്ന കബാക്ക പഞ്ചായത്തിലാണ് ഇത് സംഭവിച്ചത്. പഞ്ചായത്ത് പ്രസിഡണ്ട് പോലും ഭവാനിയുടെ വീട്ടിൽ സന്ദർശനം നടത്തിയില്ലെന്ന് സഹോദരൻ കൃഷ്ണ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP