Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202418Thursday

മൺസൂൺ ടൂറിസവും കനിഞ്ഞില്ല; ഭൂതത്താൻകെട്ട് വിനോദസഞ്ചാര കേന്ദ്രം ആളും അനക്കവും ഇല്ലാതെ ഉറക്കത്തിൽ; സഞ്ചാരികളുടെ സഹായികളായി ഉപജീവനം നടത്തിയിരുന്നവർ കഷ്ടത്തിൽ; ലോണെടുത്ത് ബോട്ടിറക്കിയവരും ചെറുകിട വ്യാപരാസ്ഥാപന നടത്തിപ്പുകാരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ

മൺസൂൺ ടൂറിസവും കനിഞ്ഞില്ല; ഭൂതത്താൻകെട്ട് വിനോദസഞ്ചാര കേന്ദ്രം ആളും അനക്കവും ഇല്ലാതെ ഉറക്കത്തിൽ; സഞ്ചാരികളുടെ സഹായികളായി ഉപജീവനം നടത്തിയിരുന്നവർ കഷ്ടത്തിൽ; ലോണെടുത്ത് ബോട്ടിറക്കിയവരും ചെറുകിട വ്യാപരാസ്ഥാപന നടത്തിപ്പുകാരും കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ

പ്രകാശ് ചന്ദ്രശേഖർ

കോതമംഗലം: മൺസൂൺ ടൂറിസവും കനിഞ്ഞില്ല. ഭൂതത്താൻകെട്ട് വിനോദസഞ്ചാര കേന്ദ്രം ഉറക്കത്തിൽ. സഞ്ചാരികളുടെ പ്രവാഹം നാമമാത്രമായതോടെ ഇവിടുത്തെ വിനോദസഞ്ചാരമേഖലയിൽ തൊഴിലെടുത്ത് ഉപജീവനം നടത്തിയിരുന്നവരാണ് ഏറെ കഷ്ടത്തിലായിരിക്കുന്നത്. ഗൈഡുകളും ചെറുകിട വ്യാപരാസ്ഥാപന നടത്തിപ്പുകാരും ലോണെടുത്തും മറ്റും ബോട്ടിറക്കിയിട്ടുള്ളവരുമൊക്കെയാണ് സഞ്ചാരികളുടെ വരവ് കുറഞ്ഞത് മൂലം ദൈനംദിന ജീവിതം തള്ളി നീക്കാൻ കഷ്ടപ്പെടുന്നത്.

കിഴക്കൻ മേഖലയിലെ പ്രധാനവിനോദസഞ്ചാര കേന്ദ്രമാണ് ഭൂത്തതാൻകെട്ട്.പ്രകൃതി സൗന്ദര്യത്തിന്റെ അക്ഷയഖനിയായിട്ടാണ് പെരിയാർതീരത്തെ ഈ ഗ്രാമത്തെ വിശ്ഷിപ്പിക്കുന്നത്.ഇടമലയാർ -പൂയംകൂട്ടി പദ്ധതി പ്രദേശങ്ങളും ലോകപ്രശസ്തമായ തട്ടേക്കാട് പക്ഷിസങ്കേതവും ചരിത്രമുറങ്ങുന്ന ചേലമലയുമെല്ലാം ഭൂതത്താൻകെട്ടിന് ചുറ്റുവട്ടത്താണ് സ്ഥിതിചെയ്യുന്നത്.

മീശപ്പുലിമലയിലെ തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ മാസങ്ങൾക്ക് മുമ്പ് ഭൂതത്താൻകെട്ടിൽ വനമേഖലയോടുത്ത ടൂറിസം കേന്ദ്രങ്ങളിൽ വനംവകുപ്പ് സന്ദർശകർക്ക് നിരോധനം ഏർപ്പെടുത്തി.ഇത് വിനോദസഞ്ചാരികളുടെ കടുത്ത അതൃപ്തിക്ക് കാരണമായിരുന്നു.ഇതുമൂലം വിനോദസഞ്ചാര മേഖലയിൽ നിന്നുള്ള വരുമാനം ഗണ്യമായി കുറയുകയും ചെയ്തിരുന്നു.

സ്‌കൂൾ അവധി ആരംഭിച്ചഘട്ടത്തിലായിരുന്നു നിരോധനം. കുടുമ്പസഹിതമെത്തിയ നൂറകണക്കിന് വിനോദ സഞ്ചാരികളാണ് ഇതുമൂലം നിരാശരായി മടങ്ങിയത്.ഏറെക്കാലമായി നിലച്ചിരുന്ന ഭൂതത്താൻകെട്ട് ജലാശയത്തിലെ ബോട്ടിങ് അടുത്തിടെ പുനരാരംഭിച്ചിരുന്നു. 50 പേർക്ക് വരെ യാത്ര ചെയ്യാവുന്ന ഹൗസ് ബോട്ടുകളും നിരവധി ചെറുബോട്ടുകളും ഇവിടെ സർവ്വീസിന് തയ്യാറാക്കിയിരുന്നു.ഇവയെല്ലാം ഇപ്പോൾ കരയ്ക്കുകയറ്റിവച്ചിരിക്കുകയാണ്.

ബോട്ടിംഗും പഴയ ഭൂതത്താൻ കെട്ടിന്റെപ്രകൃതി ഭംഗി ആസ്വദിക്കുന്നതിനും ലക്ഷ്യമിട്ടാണ് സഞ്ചാരികളിലേറെയും ഇവിടേക്ക് എത്തുന്നത്.ഇത് രണ്ടും സാദ്ധ്യമല്ലാത്ത അവസ്ഥയാണ് ഇപ്പോൾ ഇവിടെ നിലവിലുള്ളത്.ജലാശയത്തിലൂടെയുള്ള യാത്ര ഏറെ ഹൃദ്യമാണെന്നാണ് ഭൂരിപക്ഷം സഞ്ചാരികളുടെയും സ്ഥിരീകരണം.പെരിയാർതീരങ്ങളിലെ ഹരിത ഭംഗിയ്‌ക്കൊപ്പം വന്യമൃഗങ്ങളെ അടുത്തുകാണുന്നതിനും യാത്ര സാഹായകമാണെന്നാണ് ഇവരുടെ വെളിപ്പെടുത്തൽ.

കാട്ടാനക്കൂട്ടങ്ങളുടെ പെരിയാറിലെ നീരാട്ട് ഇതിനകം തന്നെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്.ബോട്ട് യാത്രയിൽ ആനക്കൂട്ടത്തിന്റെ ജലകേളി ലൈവായി കാണാനുള്ള അവസരവും ഒത്തുവരാറുണ്ടെന്ന് ബോട്ട് ഡ്രൈവറും ഇവിടുത്തെ ടൂറിസം ഗൈഡുമായ റോയി വ്യക്തമാക്കി.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP