Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പാറക്കപ്പാറയിലേക്ക് ഒലിച്ചിറങ്ങിയ വെള്ളക്കെട്ട് വീടുകളെ നിലം പരിശാക്കി; ഗതിമാറി ഒഴുകിയ പുഴവെള്ളത്തെ വഴി തിരിച്ച് വിട്ട് വീട്ടുകാരേയും വീടുകളേയും രക്ഷപ്പെടുത്തിയതും പട്ടാളത്തിന്റെ രക്ഷാ പ്രവർത്തനത്തിന്റെ മികവായി; ഒലിച്ചു പോകാൻ പാകത്തിലായി പാലത്തെയും രക്ഷിച്ചു; ഉരുൾ പൊട്ടലുണ്ടായ മേഖലയിൽ രക്ഷാപ്രവർത്തനം നടത്തിയ കണ്ണൂർ ടെറിട്ടോറിയൽ ആർമി ബറ്റാലിയന് ബിഗ് സല്യൂട്ട് നൽകി നാട്ടുകാർ

പാറക്കപ്പാറയിലേക്ക് ഒലിച്ചിറങ്ങിയ വെള്ളക്കെട്ട് വീടുകളെ നിലം പരിശാക്കി; ഗതിമാറി ഒഴുകിയ പുഴവെള്ളത്തെ വഴി തിരിച്ച് വിട്ട് വീട്ടുകാരേയും വീടുകളേയും രക്ഷപ്പെടുത്തിയതും പട്ടാളത്തിന്റെ രക്ഷാ പ്രവർത്തനത്തിന്റെ മികവായി; ഒലിച്ചു പോകാൻ പാകത്തിലായി പാലത്തെയും രക്ഷിച്ചു; ഉരുൾ പൊട്ടലുണ്ടായ മേഖലയിൽ രക്ഷാപ്രവർത്തനം നടത്തിയ കണ്ണൂർ ടെറിട്ടോറിയൽ ആർമി ബറ്റാലിയന് ബിഗ് സല്യൂട്ട് നൽകി നാട്ടുകാർ

രഞ്ജിത്ത് ബാബു

കണ്ണൂർ: കണ്ണൂർ ടെറിട്ടോറിയൽ ആർമി ബറ്റാലിയന് ബിഗ് സല്യൂട്ട്. ജില്ലയിലെ കാലവർഷക്കെടുതിയിൽ ഉരുൾ പൊട്ടലുണ്ടായ മേഖലയിലെ രക്ഷാ പ്രവർത്തനം നടത്തിയ 122 ഇൻഫന്ററി ബെറ്റാലിയനിലെ ജവാന്മാർക്കാണ് നാടിന്റേയും അധികാരികളുടേയും അകമഴിഞ്ഞ നന്ദി. മദ്രാസ് റെജിമെന്റിൽ നിന്നും ഇന്ത്യൻ മിലിട്ടറി അക്കാദമിയിൽ നിന്നും വിദഗ്ദ പരിശീലനം ലഭിച്ചവരാണ് ടെറിട്ടോറിയൽ ആർമി ജവാന്മാർ. സർവ്വ സന്നാഹവുമായാണ് 30 അംഗ ജവാന്മാർ ദുരന്തമുണ്ടായ മേഖലകളിലേക്ക് ഇറങ്ങിയത്. ബിഗ്ഗിങ് ടൂൾ സെറ്റുമായി എത്തിയ ബറ്റാലിയന്റെ ഉപകരണങ്ങളിൽ ക്രോബാർ, വിവിധ തരം റോപ്പുകൾ, കട്ടിങ് മെഷീൻ, വൈബ്രേറ്റർ, സ്ട്രച്ചർ, ഫസ്റ്റ് എയ്ഡ് കിറ്റ്, തുടങ്ങി 25 ഓളം അവശ്യ സാധനങ്ങളുണ്ട്.

അയ്യം കുന്ന് പഞ്ചായത്തിലെ കുണ്ടൂർപാലം രക്ഷപ്പെടുത്തിയത് പട്ടാളത്തിന്റെ മികവ് കൊണ്ടാണെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. നാട്ടുകാരെ കൂടി പങ്കാളികളാക്കി പട്ടാളക്കാർ വന്മരങ്ങളും പാറക്കല്ലുകളും ഇടിച്ചു കയറിയ പാലത്തിന്റെ ഒഴുക്ക് സുഗമമാക്കുകയായിരുന്നു. റോപ്പുകൊണ്ട് കെട്ടി ഒരു മണിക്കൂറിനകം മരങ്ങൾ മാറ്റി.

പാലത്തിന്റെ തൂണുകൾക്കിടയിൽ തറഞ്ഞ് നിന്ന പാറക്കല്ലുകൾ വൈബ്രേറ്ററുകൊണ്ട് ഇളക്കി മാറ്റി. ഒലിച്ചു പോകാൻ പാകത്തിലായ പാലത്തെ രക്ഷപ്പെടുത്തി എടുത്തത് ഇങ്ങിനെ. ജനവാസ കേന്ദ്രമായ പാറക്കപ്പാറയിലേക്ക് ഒലിച്ചിറങ്ങിയ വെള്ളക്കെട്ട് വീടുകളെ മുഴവൻ നിലം പരിശാക്കുമായിരുന്നു. വെള്ളത്തെ വഴി തിരിച്ച് വിട്ട് വീട്ടുകാരേയും വീടുകളേയും രക്ഷപ്പെടുത്തിയതും പട്ടാളത്തിന്റെ രക്ഷാ പ്രവർത്തനത്തിന്റെ മികവു തന്നെ.

മുന്നൂറോളം പട്ടാളക്കാരുള്ള കണ്ണൂർ ടെറിട്ടോറിയൽ ആർമിയിലെ 250 പേർ കഴിഞ്ഞ ജൂൺ മാസമാണ് കാശ്മീരിലേക്ക് അതിർത്തി രക്ഷയുമായി ബന്ധപ്പെട്ട് പോയത്. അതില്ലായിരുന്നുവെങ്കിൽ കൂടുതൽ സേനാംഗങ്ങളെ സുരക്ഷാ പ്രവർത്തനത്തിന് ലഭിക്കുമായിരുന്നു. മലയിൽ നിന്നും ഉരുൾ പൊട്ടലിൽ താഴോട്ട് ജനവാസ കേന്ദ്രങ്ങളിലേക്ക് പതിക്കാൻ ഒരുങ്ങുന്ന പാറകളേയും പട്ടാളക്കാർ മാറ്റി നിർത്തി.

കണ്ണൂർ ജില്ലാ കലക്ടറുടെ നിർദ്ദേശ പ്രകാരമാണ് ടെറിട്ടോറിയൽ ആർമിയിലെ 30 അംഗ ജവാന്മാർ രക്ഷാ പ്രവർത്തനത്തിന് ഇറങ്ങിയത്. നാല് ദിവസത്തെ പ്രവർത്തനത്തിന് ശേഷം ഇന്ന് ഉച്ചയോടെ പട്ടാളം ആസ്ഥാനത്തേക്ക് മടങ്ങും. സുബേദാർ രവീന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘത്തെ നാട്ടുകാർ വികാരത്തോടെയാണ് വിട നൽകിയത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP