Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

'സാറേ വെള്ളം മൂന്നാമത്തെ നിലയിലേക്ക് കേറിക്കൊണ്ടിരിക്കയാണ്; നാളെ ഞങ്ങൾ ഉണ്ടാവുമോയെന്ന് ഉറപ്പില്ല'; കാലടിമേഖലയിൽ നിന്നെത്തുന്നത് ഭീതിപ്പെടുത്തുന്ന വാർത്തകൾ; രക്ഷാപ്രവർത്തനം അമ്പേ പരാജയമെന്ന് നാട്ടുകാർ; കുടുങ്ങിക്കിടക്കുന്നത് ആയിരങ്ങൾ; പെരിയാർ കരകവിഞ്ഞ് അഞ്ചടിയിലേറെ വെള്ളംപൊങ്ങിയതോടെ ഒന്നും ചെയ്യാൻ കഴിയാതെ നാട്ടുകാർ; രണ്ടു വട്ടം ഹെലികോപ്റ്ററും പലതവണ ബോട്ടും അയച്ചെങ്കിലും തിരിച്ചു പോന്നു; സൈന്യം ഇറങ്ങിയില്ലെങ്കിൽ പെരിയാറിന്റെ കരകളിൽ കാത്തിരിക്കുന്നത് വൻ ദുരന്തം

'സാറേ വെള്ളം മൂന്നാമത്തെ നിലയിലേക്ക് കേറിക്കൊണ്ടിരിക്കയാണ്; നാളെ ഞങ്ങൾ ഉണ്ടാവുമോയെന്ന് ഉറപ്പില്ല'; കാലടിമേഖലയിൽ നിന്നെത്തുന്നത് ഭീതിപ്പെടുത്തുന്ന വാർത്തകൾ; രക്ഷാപ്രവർത്തനം അമ്പേ പരാജയമെന്ന് നാട്ടുകാർ; കുടുങ്ങിക്കിടക്കുന്നത് ആയിരങ്ങൾ; പെരിയാർ കരകവിഞ്ഞ് അഞ്ചടിയിലേറെ വെള്ളംപൊങ്ങിയതോടെ ഒന്നും ചെയ്യാൻ കഴിയാതെ നാട്ടുകാർ; രണ്ടു വട്ടം ഹെലികോപ്റ്ററും പലതവണ ബോട്ടും അയച്ചെങ്കിലും തിരിച്ചു പോന്നു; സൈന്യം ഇറങ്ങിയില്ലെങ്കിൽ പെരിയാറിന്റെ കരകളിൽ കാത്തിരിക്കുന്നത് വൻ ദുരന്തം

മറുനാടൻ മലയാളി ബ്യൂറോ

കൊച്ചി: 'സാറെ മൂന്ന് നിലയുള്ള കെട്ടിടമാണിത്, രണ്ടാമത്തെ നിലയിൽ വെള്ളം കയറിക്കഴിഞ്ഞു. നാളെ ഞങ്ങൾ ജീവനോടെയുണ്ടാവുമെന്ന് ഉറപ്പില്ല.എന്തെങ്കിലും ചെയ്യണം'- മറുനാടൻ മലയാളിയുടെ ഓഫീസിലേക്ക് ഏറണാംകുളം ജില്ലയിലെ കാലടിയിൽ നിന്ന് എത്തിയ ഒരു ഫോൺകോളാണിത്. പെരിയാർ കലിതുള്ളിയതോടെ കാലടി മേഖലയിലെ ആയിരക്കണക്കിനാണാളുകൾ രക്ഷാപ്രവർത്തകരെ കാത്ത് രണ്ടുദിവസമായി മതിയായ ഭക്ഷണംപോലും ഇല്ലാതെ കഴികയാണ്. പുരപ്പറുത്തുകയറി നിൽക്കുന്നവർ വരെ ഇക്കൂട്ടത്തിലുണ്ട്. രണ്ടുനിലയുള്ള കെട്ടിടങ്ങളുടെ മുകളിൽ പോലും വെള്ളമെത്തിയെന്ന് ഭീതിയോടെ ഇവിടെനിന്ന് മാധ്യമ ഓഫീസുകളിലേക്ക് ജനം വിളിച്ചു പറയുകയാണ്. പലയിടത്തും വൈദ്യുതിയും വെളിച്ചവും ഇല്ല.

കഴിഞ്ഞ രണ്ടുദിവസമായി ഇവർ സഹായത്തിനായി മുട്ടാത്ത വാതിലുകളില്ല. ഇവിടെ, നേരത്തെ രണ്ടു വട്ടം ഹെലികോപ്റ്ററും പലതവണ ബോട്ടും അയച്ചെങ്കിലും കാലാവസ്ഥ അനുയോജ്യമല്ലാത്തതിനാൽ തിരിച്ചു പോകുവായിരുന്നു. ഗുരുതരമായ അനാസ്ഥയാണ് രക്ഷാപ്രവർത്തനത്തിന്റെ കാര്യത്തിൽ ഇവിടെ ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു. പ്രദേശത്തിന്റെ ഭൂമിശാസ്ത്രം അറിയാതെ റെസ്‌ക്യൂ ഓപ്പറേഷൻ നിശ്ചയിച്ചതാണ് കാര്യങ്ങൾ കൈവിട്ടുപോകാൻ ഇടയാക്കിയത്

.മരങ്ങൾ തിങ്ങി നിറഞ്ഞ പ്രദേശമായതിനാൽ ഇവിടേക്ക് ഹെലികോപ്റ്റിൽ എത്താൻ കഴിയില്ല.ബോട്ടിനും തടസ്സങ്ങൾ ഏറെയാണ്.നല്ല ഒഴുക്കുള്ളതിനാൽ തോണിയിറക്കാൻ പ്രാദേശിക തൊഴിലാളികൾക്ക് കഴിയുന്നില്ല.നാവിക സേനയും മറ്റും പ്രത്യേക ദൗത്യത്തിന് ഉപയോഗിക്കുന്നപോലുള്ള ചെറിയ ഡിങ്കിബോട്ടുകളാണ് ഇവിടേക്ക് ആവശ്യം.ഈ ബോട്ടിൽ ചെന്നാൽ മാത്രമേ ഇവരെ രക്ഷിക്കാനാവൂ.ഈ അടിസ്ഥാന വിവരം പോലും മനസ്സിലാക്കാൻ അധികൃതർക്ക് കഴിഞ്ഞില്ലെന്നാണ് നാട്ടുകാർ പരിതപിക്കുന്നത്.

കാലടി സംസ്‌കൃത സർവ്വകലാശാലയിൽ രണ്ടുദിവസങ്ങളായി കുടുങ്ങിക്കിടക്കുന്ന നിരവധി കൂട്ടികളെ ഇനിയും രക്ഷിക്കാനായിട്ടില്ല. വെള്ളിയാഴ്ച രാവിലെ വിദ്യാർത്ഥികളുമായി മുഖ്യമന്ത്രിയുടെ ഓഫീസിൽനിന്ന് സംസാരിച്ചിരുന്നു. തുടർന്ന് ഹെലികോപ്റ്ററിൽ കുട്ടികൾക്ക് കുടിവെള്ളം, ഭക്ഷണം, സാനിറ്ററി പാഡുകൾ എത്തിക്കുകയും ചെയ്തിരുന്നു.എന്നാൽ കാലാവസ്ഥ മോശമായതിനാൽ കുട്ടികളെ രക്ഷപ്പെടുത്താനായിട്ടില്ല.

കാലടി സംസ്‌കൃത സർവകാശാല വൈസ് ചാൻസലർ ഡോ.ധർമ്മജൻ അടാട്ടും കുടുംബവും പ്രളയത്തിൽ ഒറ്റപ്പെട്ടിരിക്കയാണ്.കാലടിയിലെ സംസ്‌കൃത സർവകലാശാലക്കരികിലെ വീടിന്റെ ടെറസിലാണ് രോഗിയായ ഇദ്ദേഹവും കുടുംബവും രണ്ടുദിവസമായി കഴിയുന്നത്.ഇവരെ രക്ഷിക്കാൻ കഴിയാതെ സർവകലാശാലാ ജീവനക്കാരും രജിസ്റ്റാറുമൊക്കെ പലയിടത്തും ബന്ധപ്പെട്ടുകൊണ്ടിരിക്കയാണ്.മുഖ്യമന്ത്രിയുടെ ഓഫീസിലടക്കം അറിയിച്ചിട്ടും ഇതുവരെ നടപടിയൊന്നും ഉണ്ടായതായി അറിയില്ലെന്നാണ് സംസ്‌കൃത സർവകലാശാലാ ജീവനക്കാർ പറയുന്നത്.

ഇപ്പോൾ അദ്ദേഹത്തെ ഫോണിലും കിട്ടുന്നില്ല. രോഗിയായ ധർമ്മജൻ അടാട്ടിന് അടിയന്തിര സഹായംവേണമെന്ന് കാണിച്ച് സംസ്‌കൃത സർവകാലാശാലയിലെ അദ്ധ്യാപകരും വിദ്യാർത്ഥികളും ഫേസ്‌ബുക്കിലും വാട്‌സാപ്പിലുമായി നിരന്തരം സന്ദേശങ്ങൾ അയച്ചിക്കുന്നുണ്ട്്..പെരിയാർ കര കവിഞ്ഞതോടെ ഈ മേഖലയിൽ അഞ്ചുമീറ്റർ പൊക്കത്തിൽവരെ വെള്ളം ഉയർന്നിരക്കയാണ്.എന്നാൽ കാലടി - ചാലക്കുടി മേഖല പൂർണമായും നേവിയുടെ നിരീക്ഷണത്തിൽ ആണെന്നാണ് അധികൃതർ പറയുന്നത്.പക്ഷേ ഇത് പൊയ്വാക്കാണെന്നാണ് നാട്ടുകാർ പറയുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP