1 usd = 68.09 inr 1 gbp = 91.44 inr 1 eur = 80.02 inr 1 aed = 18.54 inr 1 sar = 18.15 inr 1 kwd = 225.37 inr

May / 2018
21
Monday

ആശാൻ പറമ്പിലിനെ അഴിക്കുള്ളിലാക്കിയ പരാതിക്കാരനെ കോൺഗ്രസ് പെൺവാണിഭവീരനാക്കി! എറണാകുളം ഡിസിസിക്കെതിരെ ഒരു കോടിയുടെ മാനനഷ്ടക്കേസ് നൽകി ബിനു ജോൺ ഡാനിയലും; സാമ്പത്തിക-പെൺവാണിഭ ഫ്‌ളക്‌സ് വിവാദം കൊച്ചിയിൽ കൊഴുക്കുന്നു

December 29, 2016 | 11:18 AM IST | Permalinkആശാൻ പറമ്പിലിനെ അഴിക്കുള്ളിലാക്കിയ പരാതിക്കാരനെ കോൺഗ്രസ് പെൺവാണിഭവീരനാക്കി! എറണാകുളം ഡിസിസിക്കെതിരെ ഒരു കോടിയുടെ മാനനഷ്ടക്കേസ് നൽകി ബിനു ജോൺ ഡാനിയലും; സാമ്പത്തിക-പെൺവാണിഭ ഫ്‌ളക്‌സ് വിവാദം കൊച്ചിയിൽ കൊഴുക്കുന്നു

അർജുൻ സി വനജ്

കൊച്ചി: നേതാവിനെതിരെ പരാതി നൽകിയ സ്വകാര്യ എൻട്രൻസ് കോച്ചിങ് സ്ഥാപന ഉടമയെ പെൺവാണിഭ വീരനാക്കി കോൺഗ്രസിന്റെ പേരിൽ കൊച്ചി നഗരത്തിൽ പോസ്റ്ററുകൾ. ബിനു ജോൺ ഡാനിയലിന്റെ സംസ്ഥാനമെമ്പാടുമുള്ള സാമ്പത്തിക-പെൺവാണിഭ കേസുകളെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച് അന്വേഷണം നടത്തണം എന്ന് ആവശ്യപ്പെടുന്ന നൂറ് കണക്കിന് പോസ്റ്ററുകളും ഫ്ളെക്സ് ബോർഡുകളുമാണ് കൊച്ചിയിൽ പ്രത്യക്ഷപ്പെട്ടത്.

ബിനു ജോണിന്റെ വീട് തട്ടിയെടുത്ത കേസിൽ മരട് മുനിസിപ്പൽ വൈസ് ചെയർമാനും കോൺഗ്രസ് നേതാവുമായ ആന്റണി ആശാൻ പറമ്പിലിനെതിരെ പരാതി നൽകിയതിനെ തുടർന്നായിരുന്നു കോൺഗ്രസിന്റെ ഈ പ്രതികാര നടപടി. ഐജിയുടെ നിർദ്ദേശമുണ്ടായിട്ടും കോൺഗ്രസ് നേതാവിനെതിരെ കേസ് രജിസ്റ്റർ മരട് എസ്.ഐ തയ്യാറാവാത്തതിനെ തുടർന്ന്, ഇൻഫോപാർക്ക് സിഐയ്ക്ക് കൊച്ചി സിറ്റി പൊലീസ് കമ്മീഷ്ണർ അന്വേഷണ ചുമതല നൽകി. തനിക്കെതിരെ അപവാദ പ്രചരണം നടത്തിയതിന് ജില്ലാ കോൺഗ്രസ് കമ്മിറ്റിക്കെതിരെ ഒരു കോടി രൂപയുടെ മാനനഷ്ടകേസ് ബിനു ജോൺ ഡാനിയൽ ഫയൽ ചെയ്തു.

എറണാകുളം കോർപ്പറേഷൻ ഓഫീസ്, എംജി റോഡ്, മറൈൻ ഡ്രൈവ്, സുഭാഷ് പാർക്ക്, കലട്രേറ്റ് പരിസരം, ബിനു ജോൺ ഡാനിയലിന്റെ ഉടമസ്ഥതയിലുള്ള എൻട്രൻസ് കോച്ചിംങ് സെന്റെർ, മകൻ പഠിക്കുന്ന സ്‌കൂൾ, മരടും പരിസര പ്രദേശങ്ങളിലുമായാണ് 500 ലധികം പോസ്റ്ററുകളും രണ്ട് ഫ്ളക്സ് ബോർഡുകളും ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് ഐ യുടെ പേരിൽ സ്ഥാപിച്ചിരിക്കുന്നത്. അതേസമയം സംഭവത്തെക്കുറിച്ച് ബിനു ജോൺ ഡാനിയലിന്റെ പരാതി ലഭിച്ചിട്ടുണ്ടെന്നും, കോൺഗ്രസിന്റെ പേരിൽ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും എറണാകുളം ഡിസിസി പ്രസിഡന്റ് വിനോദ് മറുനാടൻ മലയാളിയോട് പ്രതികരിച്ചു.

മരട് നഗരസഭ മുൻ കൗൺസിലർ ആൻഡ്രൂസ് കളത്തിപറമ്പിലിന്റെ പക്കൽ നിന്ന് വാങ്ങിയ വീടും പുരയിടവും തിരിച്ച് കൊടുത്തില്ലെങ്കിൽ കൊല്ലുമെന്ന് വീട്ടിൽ കയറി ഭീഷണിപ്പെടുത്തിയതിനാണ് ആന്റണി ആശാൻ പറമ്പിലിനെതിരെ ബിനു പരാതി നൽകുന്നത്. ആന്റണി കഴിഞ്ഞ മാസം ഒളിവിൽ പോകുന്നതിന്റെ രണ്ട് ദിവസം മുമ്പാണ് മരട്- കണ്ണാടിക്കാട്, ദീപം ലൈനിലെ ഇരുനില വീട്ടിൽ കയറി ബിനു ജോണിനേയും ഭാര്യയേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. 2011 ഒക്ടോബറിലായിരുന്നു, കോൺഗ്രസ് നേതാവും, അന്നത്തെ മരട് മുനിസിപ്പൽ കൗൺസിലറുമായിരുന്ന ആൻഡ്രൂസ് കളത്തിപറമ്പിലിന്റെ പക്കൽ നിന്നും വീട് വ്യവസ്ഥകൾ പ്രകാരം വാങ്ങിയത്.

പരാതിയെക്കുറിച്ച് ബിനു ജോൺ മറുനാടൻ മലയാളിയോട് പറയുന്നതിങ്ങനെ... പണയത്തിന് വീട് എടുക്കാൻ വന്ന തന്നോട് ബാങ്ക് വായ്പ തരപ്പെടുത്തിതരാം എന്ന് പറഞ്ഞാണ് ആൻഡ്രൂസ് വീട് എടുപ്പിക്കുന്നത്. വൈറ്റില സർവ്വീസ് സഹകരണ ബാങ്കിൽ നിന്ന് ആധാരം വച്ച് 7.50 ലക്ഷം രൂപ വായ്പയെടുത്ത വീടാണ് 2011 ൽ 15.5 ലക്ഷം രൂപയ്ക്ക് തങ്ങൾക്ക് വിറ്റത്. വീടിന്റെ ആധാരം തരുന്നമുറയ്ക്ക് പണം തീർത്തുതരാമെന്നും, അത് വരെ വീടിന്റെ മുകളിലത്തെ നില ഉപയോഗിക്കാമെന്നുമായിരുന്നു എഴുതി തയ്യാറാക്കിയ വ്യവസ്ഥ. മുമ്പ്
പലതവണ പണയത്തിന് കൊടുത്ത വീട് ആയതിനാൽ, വീടിന് നിരവധി കേടുപാടുകൾ സംഭവിച്ചിരുന്നു. അതിനാൽ ഏഴ് ലക്ഷം രൂപയോളം ചെലവിട്ട് വയറിങ്, പെയിന്റിങ്, പ്ലബ്ബിഗുമടക്കം എല്ലാ പണിയും പൂർത്തീകരിച്ചു. ആൻഡ്രൂസ് വീടിന്മേലുള്ള വായ്പ അടക്കാത്തതിനാൽ വീട് ജപ്തിയുടെ വക്കിലെത്തി.

താമസിക്കാൻ മറ്റൊരു സ്ഥലമില്ലാത്തതിനാൽ, ബാങ്ക് വായ്പ പല തവണകളായി 7,16,410 രൂപ ആൻഡ്രൂസിന്റെ അക്കൗണ്ടിലേക്ക് അടച്ച് ജപ്തിയിൽ നിന്ന് ഒഴിവാക്കി. അതേസമയം ബാങ്കിൽ പണം അടച്ചത് താനാണെന്നാണ് ആൻഡ്രൂസ് അവകാശപ്പെടുന്നത്. എന്നാൽ പണം അടച്ചതിന്റെ ചെക്ക് രേഖകൾ കയ്യിലുണ്ട്. ബിനു പറയുന്നു. ഡി.എച്ച.എഫ്.എൽ വഴി വീട് വാങ്ങാനായി 13 ലക്ഷം രൂപ ലോണും തരപ്പെടുത്തി. ചുരുക്കത്തിൽ 15 ലക്ഷത്തോളം രൂപ വീടിൻവേണ്ടി ചെലവാക്കിയിട്ടും, ആൻഡ്രൂസ് വീടിന്റെ ബാങ്ക് വായ്പ അടച്ച് തീർത്ത് ആധാരം എടുത്ത് തരുന്നതിനോ, മറ്റ് നടപടികൾക്കോ തയ്യാറായില്ല. പകരം,വീട് വിട്ട് ഇറങ്ങണമെന്ന് ആവശ്യപ്പെട്ട് ആന്റണി ആശാൻപറമ്പിൽ, വി.എ ജോർജ്ജ് എന്നിവരെ കൂട്ടിക്കൊണ്ട് വന്ന് നിരന്തരമായി ഭീഷണിമുഴക്കി.

2014 ന്റെ തുടക്കത്തിൽ സ്ഥലത്തിന് വിലകൂടിയതാണ് ആൻഡ്രൂസിന്റെ നിലപാട് മാറ്റത്തിന് കാരണമെന്നാണ് തന്റെ അറിവ്. വീട് വിട്ട് ഇറങ്ങാൻ തയ്യാറാകാതിരുന്ന തന്നെയും ഭാര്യയേയും നിരന്തരം വീട്ടിൽ കയറിവന്ന് ആൻഡ്രൂസും സംഘവും വിരട്ടി. താനില്ലാത്ത തക്കത്തിന് വീട്ടിൽ വന്ന് ഭാര്യ അനിതയേയും നിരന്തരം ചീത്തവിളിച്ചു. ആന്റണി ആശാൻ പറമ്പിൽ ഒളിവിൽ പോകുന്നതിന് രണ്ട് ദിവസം മുമ്പാണ് ഒടുവിലായി വീട്ടിൽ കയറി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. മരട് നഗരസഭയിലെ കൗൺസിലർ സുരേഷ് ബാബുവും ആൻഡ്രൂസും ഒപ്പമുണ്ടായിരുന്നു. വീട്ടിലെത്തിയ ആന്റണി മുഖത്ത് അടിച്ചു. വീട് വിട്ട് ഇറങ്ങിയില്ലെങ്കിൽ, രണ്ടിനേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. മരടിൽ താൻ വിചാരിച്ചാൽ എന്തും നടക്കുമെന്നും, കള്ളക്കേസിൽ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി. തുടർന്ന് കഴിഞ്ഞ മാസം പതിനഞ്ച്, ആരുമില്ലാത്ത തക്കം നോക്കി സ്ഥലത്തെത്തി വീടും ഗേറ്റും പൂട്ടി താക്കോലുമായി ആൻഡ്രൂസ് കടന്നുകളഞ്ഞു. പിന്നീട് നിരന്തരം നേരിട്ടും ഫോണിലൂടേയും ആൻഡ്രൂസുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും നടന്നില്ല.

തന്റേയും ഭാര്യയുടേയും മക്കളുടേയും വസ്ത്രങ്ങളും വീട്ടുസാധനങ്ങളും പണവും സ്വർണ്ണവുമെല്ലാം വീട്ടിനകത്താണ്. ഇത് എടുക്കാൻ പോലും ഇതുവരെ സമ്മതിച്ചില്ല. പ്രസ്തുത വീട്ടിൽ ഇപ്പോൾ ഗുണ്ടകൾ ആണെന്ന തോന്നുന്ന ഹിന്ദിക്കാരാണ് താമസിക്കുന്നത്. തങ്ങളുടെ വീട്ടുപകരണങ്ങളും മറ്റുമാണ് ഇവർ ഉപയോഗിക്കുന്നത്. എൻട്രൻസ് ഇൻസ്റ്റിറ്റ്യൂട്ടിലെ അദ്ധ്യാപകർക്ക് താമസിക്കാനായി വാടകയ്ക്കെടുത്ത വൈറ്റിലയിലെ വീട്ടിലാണ് ഇപ്പോൾ താനും ഭാര്യയും മകനും താമസിക്കുന്നത്. ബിജു ജോൺ പറയുന്നു.

അർജുൻ സി വനജ്    
മറുനാടൻ മലയാളി റിപ്പോർട്ടർ

mail: editor@marunadanmalayali.com

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
പേരാമ്പ്രയിൽ പനിബാധിച്ച് മരിച്ചവരെ ചികിത്സിച്ച നഴ്സും വൈറസ് ബാധമൂലം മരണമടഞ്ഞു; മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകാതെ ഉടൻ സംസ്‌ക്കരിച്ചു; ചെമ്പനാട് സ്വദേശി ലിനിയുടെ മരണം സ്ഥിതിഗതികൾ അതീവ ഗുരുതരമെന്ന് വ്യക്തമാക്കുന്നത്; കോഴിക്കോട്ടെ പതിനഞ്ചോളം പനി മരണങ്ങളിൽ പത്തും ചികിത്സയില്ലാത്ത നിപ്പോ വൈറസ് മൂലമെന്ന് സൂചന; മലപ്പുറത്തും നാലു പേർ ചികിത്സയില്ലാത്ത മഹാമാരി മൂലം മരിച്ചു; നിരവധി പേർക്ക് രോഗബാധ; കേന്ദ്രസംഘം കോഴിക്കോട്ടേക്ക്: കേരളം ആശങ്കയുടെ മുൾമുനയിൽ
കണ്ണൂരുകാരനായ രമേഷിന്റെ വാക്കുകേട്ട് നടന്ന് യദിയൂരപ്പ പണി വാങ്ങി; കുമാരസ്വാമി രാഹുവിന്റെ സ്വാധീനം മാറ്റിയില്ലെങ്കിൽ ഉടൻ അധികാരം നഷ്ടപ്പെടും: കേരളത്തിന്റെ തോക്കുസ്വാമി കർണാടക തിരഞ്ഞെടുപ്പിൽ പ്രവചനങ്ങൾ നടത്തി മുന്നോട്ട്; ആരും കരുതാതിരുന്നപ്പോഴും ദേവഗൗഡയുടെ മകൻ മുഖ്യമന്ത്രിയാകുമെന്ന് പ്രവചിച്ച ഹിമവൽ ഭദ്രാനന്ദയുടെ അത്ഭുത സിദ്ധിയെക്കുറിച്ച് വാർത്തകൾ എഴുതി കർണാടക മാധ്യമങ്ങൾ
രേഖകൾ ഇല്ലാതെ താമസിപ്പിച്ചത് 104 കുട്ടികളെ: തിരിച്ചയക്കാനുള്ള ഉത്തരവിന് പുല്ലുവില; രണ്ടാം പരിശോധനയിൽ 44 കുട്ടികളെ കാണാതായതിനെ കുറിച്ചും വിശദീകരണമില്ല; രണ്ട് കുട്ടികളെ ഭിക്ഷയെടുക്കുന്നിടത്ത് നിന്നും കണ്ടെത്തി; കുട്ടികളുടെ ദയനീയ ചിത്രങ്ങൾ കാട്ടി പിരിവു നടത്തി; ഉന്നത ബന്ധങ്ങളുടെ പേരിൽ എല്ലാ അന്വേഷണങ്ങളും അട്ടിമറിച്ചു: ജോസ് മാവേലി നടത്തുന്ന ആലുവയിലെ ജനസേവ ശിശുഭവൻ ഏറ്റെടുത്തു സർക്കാർ; കുട്ടികളെ കൊണ്ടു പ്രതിരോധിച്ചു നേരിട്ട് മാവേലി
ആർക്കും എത്തിപ്പെടാൻ കഴിയാത്ത സമ്പത്തോടെ അമേരിക്ക ഒന്നാമത്; ജപ്പാനെ ബഹുദൂരം പിന്തള്ളി ചൈന രണ്ടാമൻ; പിന്നാലെ ബ്രിട്ടനും ജർമനിയും; സമ്പത്തിൽ ആറാം സ്ഥാനം അലങ്കരിച്ച് ഇന്ത്യ; ഫ്രാൻസും കാനഡയും ഓസ്‌ട്രേലിയയും ഇറ്റലിയും ഇന്ത്യക്ക് പിന്നിൽ: ലോകത്തെ സ്വപ്‌ന രാഷ്ട്രങ്ങളുടെ പട്ടികയിൽ ഇന്ത്യ തിളങ്ങുമ്പോൾ
പൂച്ചകളോടും മുയലുകളോടുമുള്ള സംസർഗം ഒഴിവാക്കുക; വവ്വാലുകൾ കടിച്ച പഴങ്ങൾ ഒരു കാരണവശാലും കഴിക്കരുത്; ചാമ്പങ്ങ, പേരക്ക തുടങ്ങിയ ഫലങ്ങൾ വേണ്ടെന്ന് വെക്കുക; തുറന്ന കലത്തിൽ ശേഖരിക്കുന്ന കള്ള് കുടി ഒഴിവാക്കുക; കൈകൾ സോപ്പിട്ടു കഴുകിയ ശേഷം മാത്രം എന്തും ഉപയോഗിക്കു: നിപ്പ വൈറസ് പടരാതിരിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
റെഡ്ഡിമാരുടെ പണത്തിൽ തുന്നിയ ചാക്കുമായി അമിത് ഷായുടെ ആളുകൾ എത്തും മുമ്പേ 12 എംഎൽഎമാരെ അങ്ങോട്ട് ഇട്ടുകൊടുത്ത് കളി നിയന്ത്രിച്ചു; ആവശ്യത്തിന് എംഎൽഎമാരെ കിട്ടിയ ആശ്വാസത്തിൽ വേറെയാർക്കും വേണ്ടി വല വീശാതെ ബിജെപി സംഘം; മുങ്ങലും പൊങ്ങലും ഒക്കെ ബോധപൂർവ്വം ഒരുക്കിയ തിരക്കഥയുടെ ഭാഗം; അവസാന നിമിഷം വരെ വിജയപ്രതീക്ഷ നിലനിർത്തി അമിത് ഷായുടെ ചാണക്യതന്ത്രത്തെ വെട്ടിയ 'ഓപ്പറേഷൻ ഡികെ'യുടെ കഥ
44കാരിക്കുള്ളത് 12 ഭർത്താക്കന്മാരും ഏഴ് മക്കളും! 17കാരിയായ മകൾ വീടുവിട്ടത് അവസാന കാമുകന്റെ പ്രലോഭനം സഹിക്കാതെ വന്നതോടെ; 'സ്‌നേഹ കൂടാരത്തിന്റെ' ഇംഗിതം സാധിച്ചു കൊടുക്കാൻ അമ്മയുടെ ശുപാർശയും; കിടയ്ക്കടിയിൽ നിന്ന് കിട്ടിയ ഡയറിയിലുണ്ടായിരുന്നത് ഞെട്ടിക്കുന്ന കഥ; കള്ളി പൊളിഞ്ഞതോടെ പീഡകൻ ഒളിവിൽ; നെയ്യാറ്റിൻകരയിൽ ചാരിറ്റബിൾ ട്രസ്റ്റിൽ പണപ്പിരിവും മധ്യവയസ്‌കയുടെ വീട്ടിൽ ശൃംഗാരവുമായി നടന്ന ബിനു കുടുങ്ങിയത് ഇങ്ങനെ
മൊയ്തീൻകുട്ടിയുമായുള്ള ബന്ധത്തിന്റെ പേരിൽ സ്ത്രീയുടെ കുടുംബത്തിൽ നിരന്തരം പ്രശ്‌നങ്ങൾ; എന്നിട്ടും കൈവിടാതെ മുതലാളിക്കൊപ്പം നിന്നു; ഭർത്താവ് ഗൾഫിലേക്ക് പോയതോടെ കമിതാക്കളായി ബന്ധം തുടർന്നു; യുവതിയുമായി അടുപ്പമുണ്ടെന്ന് തുറന്നു സമ്മതിച്ച മൊയ്തീൻ പൊലീസിന് മുമ്പിൽ വാദിച്ചത് പെൺകുട്ടിയെ പീഡിപ്പിച്ചില്ലെന്ന്; വീഡിയോ ദൃശ്യങ്ങൾ കാണിച്ചു കൊടുത്തതോടെ മിണ്ടാട്ടം മുട്ടി; മറ്റേതെങ്കിലും കുട്ടികളെ ഉപദ്രവിച്ചോ എന്നും അന്വേഷിക്കാൻ പൊലീസ്
തിയറ്റർ ജീവനക്കാരിൽ നിന്നും വിവരം അറിഞ്ഞ് ശാരദയിൽ ചെന്ന് ദൃശ്യം ആദ്യം കണ്ടത് ധന്യ അബിദ്; ചൈൽഡ് ലൈൻ കോർഡിനേറ്റർ ശിഹാബിനൊപ്പം ദൃശ്യം കാണാൻ ചെന്നപ്പോൾ തിയറ്റർ ഉടമ ആദ്യം വിസമ്മതിച്ചു; പെൺകുട്ടിയെ കണ്ടെത്തി പരാതി നൽകാനുള്ള ശ്രമം പൊളിഞ്ഞപ്പോൾ നേരിട്ട് പരാതി നൽകി; മാതൃഭൂമിക്ക് ദൃശ്യം നൽകിയതും ധന്യ: തിയറ്റർ പീഡനത്തെ പുറംലോകത്ത് എത്തിച്ചത് ഈ മിടുക്കിയുടെ ധീരമായ ഇടപെടൽ
ഭരണഘടന ദുരുപയോഗിച്ച് സ്വതന്ത്ര ഇന്ത്യയിൽ സർക്കാരുകളെ പുറത്താക്കിയത് 115 തവണ; 87തവണയും ജനാധിപത്യത്തെ അട്ടിമറിച്ചത് കോൺഗ്രസ് സർക്കാർ; പണം കൊടുത്ത് എംഎൽഎമാരെ വാങ്ങുന്ന പരിപാടി തുടങ്ങിയതും കോൺഗ്രസ്; 35കൊല്ലം മുമ്പ് ഇതേ കർണ്ണാടകയിൽ ഒരു എംഎൽഎയ്ക്ക് കോൺഗ്രസിട്ട വില 25ലക്ഷം; :മോദി ഇന്ദിരയ്ക്ക് പഠിക്കുമ്പോൾ കോൺഗ്രസ് തുടങ്ങി വച്ചത് തിരിച്ചു കടിക്കുന്നത് ഇങ്ങനെ
നിരവധി ദേശീയ നേതാക്കൾ കയറി ഇറങ്ങി നടന്നിട്ടും ദക്ഷിണ കന്നഡയിലേയും ഉടുപ്പിയിലേയും ജില്ലകളിൽ തന്ത്രങ്ങൾ ഒരുക്കാനുള്ള ചുമതല ധൈര്യപൂർവ്വം അമിത് ഷാ കേരളാ നേതാവിനെ ഏൽപ്പിച്ചത് വെറുതെയായില്ല; നേരിയ വോട്ടുകൾക്ക് എംഎൽഎ ആകാതെ പോയ സുരേന്ദ്രൻ ഇനി ബിജെപി ദേശീയ നേതൃത്വത്തിന്റെ സ്വന്തം; കേരളത്തിലെ ഗ്രൂപ്പുപാരകൾ അതിജീവിച്ചും സിപിഎം സൈബർ ഭടന്മാരുടെ 'ഉള്ളിസുര' വിളികളെ തോൽപ്പിച്ചും കെ സുരേന്ദ്രൻ മുന്നോട്ട്
സിനിമക്ക് പോകാൻ അങ്കിളിനെ അമ്മ വിളിച്ചു വരുത്തിയതാണ്; ചെന്നപ്പോൾ മുതൽ എന്നെ ഉപദ്രവിച്ചു കൊണ്ടിരുന്നു; വേദനിച്ചപ്പോൾ കൈമാറ്റാൻ ശ്രമിച്ചപ്പോഴും സമ്മതിച്ചില്ല; മുൻപും വീട്ടിൽ എത്തിയിട്ടുണ്ട്; അമ്മയുടെ വാദങ്ങൽ എല്ലാം ഖണ്ഡിച്ച് പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ മൊഴി; കേസ് എടുക്കാതിരിക്കാൻ പൊലീസ് പറഞ്ഞ ന്യായങ്ങൾ പൊളിഞ്ഞു
ആദ്യം ഒരു കോടി നൽകി... പിന്നാലെ 65 ലക്ഷം കൊടുത്തു വിട്ടു..... കഴിഞ്ഞ നോമ്പിന് നൽകിയത് 40 ലക്ഷം... 25 ലക്ഷം വീതം വർഷം തോറും കൊടുക്കുമെന്ന് പറഞ്ഞത് ഒരു കോടി വീതമാക്കി; ഒടുവിൽ ഇതാ നോമ്പ് സമ്മാനവുമായി ചെന്ന യൂസഫലി പറയുന്നു മക്കൾ ഉപേക്ഷിച്ച അമ്മമാരെ നോക്കാൻ അഞ്ച് കോടി മുടക്കി ഞാൻ ഒരു കെട്ടിടം പണിയുമെന്ന്; ഭൂമിയിലെ സ്വർഗ്ഗത്തിൽ വീണ്ടും ആഹ്ലാദത്തിന്റെ നിമിഷങ്ങൾ
ഭർത്താവ് ഉപേക്ഷിച്ചപ്പോൾ ഇളയവളെ ആറുകൊല്ലം മുമ്പ് കൊന്ന് തന്ത്രങ്ങളുടെ തുടക്കം; ആർക്കും സംശയം തോന്നാതിരുന്നപ്പോൾ മൂത്തകുട്ടിയേയും വകവരുത്തി; അമ്മയും അച്ഛനും മരിച്ചപ്പോൾ നാട്ടുകാർക്ക് സംശയമായി; വഴിവിട്ട ജീവിതം അടിപൊളിയാക്കാൻ കുതന്ത്രം ഉപദേശിച്ചത് കാമുകന്മാരോ? സാക്ഷാൽ പിണറായി വീട്ടിലെത്തിയപ്പോൾ ആദ്യമായി കുറ്റവാളി പതറി; മുഖ്യമന്ത്രിയുടെ നാട്ടിലെ ദുരൂഹക്കൊലയിൽ ഒടുവിൽ സൗമ്യയുടെ കുറ്റസമ്മതം; ജാരന്മാർക്ക് വേണ്ടി സ്വന്തം കുടുംബത്തെ ഒന്നടങ്കം ഇല്ലാതാക്കിയ ക്രൂരത ഇങ്ങനെ
ആഡംബര ജീവിതം തുടങ്ങിയത് സുന്ദരനെ വളച്ചു വീഴ്‌ത്താൻ; ഒരുമിച്ച് മരിക്കാമെന്ന കിഷോറിന്റെ ചതിയിൽ വീണ് വിഷം കഴിച്ചു; ആശുപത്രിയിലായതിന് ശേഷം ഭർത്താവിനെ കണ്ടതുമില്ല; തലശേരിയിൽ വച്ച് ഇരിട്ടിക്കാരിയെ കണ്ടത് ജീവിതം മാറ്റി മറിച്ചു; ആലിസിന്റെ വീട്ടിലെ ഇടപാടുകാരോട് കണക്ക് പറഞ്ഞ് ലൈംഗിക തൊഴിലിൽ താരമായി; സ്വന്തം വീട്ടിൽ കച്ചവടം പൊടിപൊടിപ്പിക്കാൻ കുടുംബത്തെ വകവരുത്തി; പിണറായി കൂട്ടക്കൊലയിൽ സൗമ്യയുടെ മൊഴി പുറത്തുകൊണ്ടു വരുന്നത് സെക്‌സ് മാഫിയയുടെ ഞെട്ടിക്കുന്ന കഥകൾ
35കാരിയായ വീട്ടമ്മ 60കാരനായ സ്വർണ്ണക്കട മുതലയാളിയുടെ പീഡനത്തിന് വഴങ്ങി കൊടുത്തത് ക്വാർട്ടേഴ്‌സിൽ സൗജന്യമായി താമസം അനുവദിച്ചതു കൊണ്ട്; ബെൻസ് കാറിൽ തിയേറ്ററിലേക്ക് കൂട്ടിക്കൊണ്ട് പോയത് തന്നെ പീഡിപ്പിച്ച് സുഖിച്ച് സിനിമ കാണാൻ; ഒരു വശത്ത് അമ്മയേയും മറുവശത്ത് കുഞ്ഞിനേയും പീഡിപ്പിച്ച് നിർവൃതിക്ക് ശ്രമിച്ച് മൊയ്തീൻ കുട്ടി; രോഷം അടങ്ങാതെ മലപ്പുറംകാർ
പാർട്ടി കോൺഗ്രസിലെ പ്രതിനിധികൾക്കിടയിൽ തോളിൽ കയ്യിട്ടുള്ള ആ ഇരുപ്പുണ്ടല്ലോ... ആ സ്‌നേഹമാണ് സഖാക്കളെ കണ്ടു പഠിക്കേണ്ടത്; ശിവൻകുട്ടിയുടെയും പാർവതിയുടെയും പാർട്ടി കോൺഗ്രസിലെ ചിത്രം വൻ വിവാദമാകുന്നു; ഭരണഘടനാ പദവി വഹിക്കുന്ന ഏഷ്യാനെറ്റ് വാർത്താ തലവന്റെ പെങ്ങൾക്ക് എങ്ങനെ വോളണ്ടിയർ ആകാൻ കഴിയുമെന്ന് ചോദിച്ചു വിമർശകർ
റെഡ്ഡിമാരുടെ പണത്തിൽ തുന്നിയ ചാക്കുമായി അമിത് ഷായുടെ ആളുകൾ എത്തും മുമ്പേ 12 എംഎൽഎമാരെ അങ്ങോട്ട് ഇട്ടുകൊടുത്ത് കളി നിയന്ത്രിച്ചു; ആവശ്യത്തിന് എംഎൽഎമാരെ കിട്ടിയ ആശ്വാസത്തിൽ വേറെയാർക്കും വേണ്ടി വല വീശാതെ ബിജെപി സംഘം; മുങ്ങലും പൊങ്ങലും ഒക്കെ ബോധപൂർവ്വം ഒരുക്കിയ തിരക്കഥയുടെ ഭാഗം; അവസാന നിമിഷം വരെ വിജയപ്രതീക്ഷ നിലനിർത്തി അമിത് ഷായുടെ ചാണക്യതന്ത്രത്തെ വെട്ടിയ 'ഓപ്പറേഷൻ ഡികെ'യുടെ കഥ
കലൂർ സ്റ്റേഡിയം വാടകയ്ക്ക് എടുത്തിരുന്നെങ്കിൽ ചെലവ് ഇതിൽ കുറവാകുമായിരുന്നിട്ടും പാടം നികത്തി തന്നെ എ ആർ റഹ്മാൻ ഷോ നടത്താൻ ഫ്‌ളവേഴ്‌സ് ടിവി ഇറങ്ങി തിരിച്ചത് എന്തുകൊണ്ട്? ഇടുങ്ങിയ വാതിലിലൂടെ ഒരു സുരക്ഷാ സംവിധാനവും ഇല്ലാതെ 25000 പേരെ കടത്തിവിടാൻ അനുമതി നൽകിയത് ജില്ലാ ഭരണകൂടം; എ.ആർ റഹ്മാൻ ഷോയുടെ മറവിൽ മെഡിക്കൽ ട്രസ്റ്റ് ആശുപത്രി ലക്ഷ്യമിട്ടത് 26 ഏക്കർ നിലംനികത്തി കരഭൂമിയാക്കൽ; നിയമം കണ്ണടച്ചപ്പോൾ ദൈവം വഴിമുടക്കിയത് ഇങ്ങനെ
നൃത്തത്തിനിടെ നമിത പ്രമോദിന്റെ സ്‌നേഹത്തള്ളലിൽ പിന്നോട്ടു ചുവടുവച്ച് ലാലേട്ടൻ; പിന്നിൽ നിന്ന് ലാലിനൊപ്പം നടനമാടാൻ ഓടിയെത്തിയ ഹണി റോസ് ചുവടുതെറ്റി താഴെ; മേലേ വീണ് സൂപ്പർ സ്റ്റാറും; ചാടിയെണ്ണീറ്റ് താളം തെറ്റാതെ ഡാൻസ് തുടർന്ന് വിസ്മയമായതോടെ തളരാതെ നമ്മുടെ ലാലേട്ടനെന്ന് ആർപ്പ് വിളിച്ച് ഫാൻസുകാർ; മഴവിൽ അമ്മ ഷോയിൽ ചുവട് പിഴച്ചത് മോഹൻലാലിനല്ല, ഹണി റോസിന് തന്നെ
പെണ്ണുങ്ങൾ ജോലിക്കു പോകുന്ന ഭൂരിഭാഗം വീടുകളും അടിവസ്ത്രം വരെ നാനാഭാഗത്തും അഴിച്ചിട്ടിട്ടുണ്ടാകും; ജോലി സ്ഥലങ്ങളിൽ സ്ത്രീകൾക്ക് അവിഹിതമുണ്ടാകും; ഇപ്പോഴത്തെ പെണ്ണുങ്ങളൊക്കെ പൂമുഖ വാതിൽക്കൽ കുറ്റിച്ചൂലിൽ മൂത്രമൊഴിച്ചു കൊണ്ടാണ് ഭർത്താക്കന്മാരെ സ്വീകരിക്കുക: അടിമുടി സ്ത്രീവിരുദ്ധത നിറഞ്ഞ പ്രസംഗവുമായി ഇസ്ലാമിക പ്രഭാഷകൻ മുജാഹിദ് ബാലുശ്ശേരി
കഞ്ചാവ് നൽകാമെന്ന് പറഞ്ഞ് തന്ത്രത്തിൽ ബോട്ടിൽ കയറ്റി; കണ്ടൽകാട്ടിൽ ആദ്യം ബലാത്സംഗം ചെയ്തത് ഉമേഷ്; കൂട്ടുകാരനും ബന്ധുവുമായ ഉദയനും മയക്കത്തിൽ വിദേശിയെ പീഡിപ്പിച്ചു; ഉണർന്നെണീറ്റപ്പോൾ ഒരുമിച്ച് മാനഭംഗം ചെയ്യാനുള്ള ശ്രമത്തെ എതിർത്തത് ഏറ്റുമുട്ടലായി; കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതും ഉമേഷ്; തുരുത്തിൽ ഒരു അതിഥിയുണ്ടെന്ന് അയൽവാസിയോട് പറഞ്ഞത് വഴിത്തിരിവായി; ലിഗയുടെ കൊലപാതകികളെ ബെഹ്‌റയും മനോജ് എബ്രഹാമും കുടുക്കിയത് തന്ത്രങ്ങളൊരുക്കി; കേരളാ പൊലീസിന് ഇനി തല ഉയർത്താം