Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഉമ്മയോട് അതിർ കവിഞ്ഞുള്ള സ്നേഹം; ജോലിയിൽ മുഴുകിയ ഉമ്മയെ 'സസ്പെൻസിലാക്കി ' കുടവുമെടുത്ത് വെള്ളമെടുക്കാനായി പോയി കുട്ടികൾ; പാളം മുറിച്ച് കടക്കാനുള്ള ശ്രമത്തിനിടെ കുതിച്ചെത്തിയ തീവണ്ടി ഇടിച്ചു തെറുപ്പിച്ചത് രണ്ട് പിഞ്ചു കുട്ടികളെ; നാടിനെ കണ്ണീരിലാക്കി ബിലാലിന്റെ മരണം; ജീവനായി മല്ലിടിച്ച് ഇസ്മായിലും; ആയിഷയെ സമാധാനിപ്പിക്കാനാവാതെ മൊഗ്രാൽ ഗ്രാമം

ഉമ്മയോട് അതിർ കവിഞ്ഞുള്ള സ്നേഹം; ജോലിയിൽ മുഴുകിയ ഉമ്മയെ 'സസ്പെൻസിലാക്കി ' കുടവുമെടുത്ത് വെള്ളമെടുക്കാനായി പോയി കുട്ടികൾ; പാളം മുറിച്ച് കടക്കാനുള്ള ശ്രമത്തിനിടെ കുതിച്ചെത്തിയ തീവണ്ടി ഇടിച്ചു തെറുപ്പിച്ചത് രണ്ട് പിഞ്ചു കുട്ടികളെ; നാടിനെ കണ്ണീരിലാക്കി ബിലാലിന്റെ മരണം; ജീവനായി മല്ലിടിച്ച് ഇസ്മായിലും; ആയിഷയെ സമാധാനിപ്പിക്കാനാവാതെ മൊഗ്രാൽ ഗ്രാമം

മറുനാടൻ മലയാളി ബ്യൂറോ

കാസർഗോഡ്: അടുക്കള പണിക്കിടെ വീട്ടാവശ്യത്തിനുള്ള വെള്ളം റെയിൽപാളം കടന്ന് സാഹസപ്പെട്ട് ഉമ്മ ആയിഷ കൊണ്ടു വരുന്നത് ആ കുഞ്ഞു മനസ്സുകളിൽ നോവായിരുന്നോ?

കുടിക്കാൻ വെള്ളം ചോദിച്ചു കൊണ്ട് കഴിഞ്ഞ ദിവസം ഉച്ച 12. 30 ഓടെ എത്തിയ മൂന്ന് വയസ്സുകാരൻ ബിലാലും സഹോദരൻ ഇസ്മായിലും (5) അടുക്കളയിൽ പാചകം ചെയ്യുകയായിരുന്ന ഉമ്മയെ കഷ്ടപ്പെടുത്തേണ്ടെന്ന് കരുതിയിരുന്നു. അല്പസമയം കഴിഞ്ഞ് വെള്ളം കൊണ്ടു വരാമെന്ന് പറഞ്ഞ് അടുക്കളയിലേക്ക് പോയ ഉമ്മ തിരിച്ച് വരുംമുമ്പ് കുടവുമെടുത്ത് വെള്ളത്തിന് കുതിച്ചതായിരുന്നു കുഞ്ഞുങ്ങൾ. റെയിൽപാളത്തിനപ്പുറമുള്ള ബന്ധുവീട്ടിൽ നിന്നാണ് ആയിഷ എന്നും വെള്ളം കൊണ്ടു വരാറുള്ളത്. ചിലപ്പോൾ കുട്ടികളും ആയിഷക്കൊപ്പം പോകാറുമുണ്ട്.

ഉമ്മയോട് അതിർ കവിഞ്ഞുള്ള സ്നേഹമായിരുന്നു കുട്ടികൾക്ക്. അതുകൊണ്ടു തന്നെ അടുക്കള ജോലി കഴിഞ്ഞ് ഉടൻ തന്നെ വെള്ളം കൊണ്ടു വരാമെന്ന് പറഞ്ഞ് ജോലിയിൽ മുഴുകിയ ഉമ്മയെ 'സസ്പെൻസിലാക്കി ' കുടവുമെടുത്ത് വെള്ളമെടുക്കാനാണ് കുട്ടികൾ പോയത്. കുട്ടികളെ കാണാഞ്ഞ് ആയിഷ റെയിൽ പാളത്തിനിരികിലുള്ള വീട്ടിൽ നിന്നും പുറത്ത് നോക്കിയപ്പോൾ പാളം മുറിച്ച് കടക്കാനുള്ള ശ്രമത്തിലായിരുന്നു കുട്ടികൾ. അപ്പോഴേക്കും മംഗലൂരുവിൽ നിന്നും കോയമ്പത്തൂരിലേക്ക് പോകുന്ന ട്രെയിൻ വേഗത്തിൽ കാസർഗോഡ് ഭാഗത്തേക്ക് കുതിക്കുകയായിരുന്നു. ഇത് കണ്ട് ആയിഷ നിലവിളിക്കുമ്പേഴേക്കും ട്രെയിനിന്റെ ശബ്ദത്തിൽ ഒന്നും കേൾക്കാനായില്ല. ട്രെയിൻ കുട്ടികളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.

പിന്നെ കണ്ടത് പാളത്തിന് സമീപത്തെ വൈദ്യുത തൂണിനരികിൽ തലയിടിച്ച നിലയിൽ കുട്ടികൾ കിടക്കുകയായിരുന്നു. ഇളയ മകൻ ബിലാൽ തല്ക്ഷണം മരിച്ചു. മൂത്ത മകൻ ഇസ്മയിൽ ഗുരുതരാവസ്ഥയിലാവുകയും ചെയ്തു. മാതാപിതാക്കളായ സിദ്ദിഖിന്റേയും ആയിഷയുടേയും നിലവിളി കേട്ട് എത്തിയ നാട്ടുകാരാണ് ഇസ്മയിലിനെ ആശുപത്രിയിലേക്ക് കൊണ്ടു പോയത്. മൊഗ്രാൽ ഒളക്കൽ റയിൽവേ പാളത്തിനരികിലെ വാടക വീട്ടിലാണ് ഈ കുടുംബം കഴിയുന്നത്.

ഒരു നാടിനെ മുഴുവൻ കണ്ണീരിലാഴ്‌ത്തിയിരിക്കയാണ് കുഞ്ഞിന്റെ ദാരുണ മരണം. മംഗളൂരു ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ കഴിയുന്ന ഇസ്മയിൽ സുഖം പ്രാപിച്ച് തിരിച്ച് വരണമെന്ന് പ്രാത്ഥിക്കുകയാണ് മൊഗ്രാൽ ഗ്രാമം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP