1 aed = 17.77 inr 1 eur = 76.82 inr 1 gbp = 85.92 inr 1 kwd = 216.04 inr 1 sar = 17.40 inr 1 usd = 65.25 inr

Oct / 2017
17
Tuesday

ലോകത്തെ ഏറ്റവും സമ്പന്നൻ ബിൽഗേറ്റ്‌സ് തന്നെ; 33-ാമത്തെ വലിയ സമ്പന്നൻ മുകേഷ് അംബാനി; 367ാം സ്ഥാനത്തേക്കുയർന്ന് യൂസഫലി; അനിൽ അംബാനിയേക്കാൾ സമ്പന്നൻ രവി പിള്ള; സണ്ണി വർക്കിയും ജോയ് ആലുക്കാസും എസ്.ഗോപാലകൃഷ്ണനും കല്യാണരാമനും ഷംസീറും ആസാദ് മൂപ്പനും നൂറുകോടി ഡോളർ ക്ലബിൽ

March 21, 2017 | 09:57 AM | Permalink



സ്വന്തം ലേഖകൻ

മ്പത്ത് ഒരു ഭാഗ്യമാണ്. കൃത്യമായ നീക്കത്തിലൂടെ ബിസിനസ് ചെയ്തുണ്ടാക്കുന്ന ഭാഗ്യം. അത് എല്ലാവർക്കും ലഭിച്ചെന്ന് വരില്ല. ലഭിക്കുന്ന പലർക്കും അത് നഷ്ടമാകും. ലോകത്തെ വ്യക്തികളുടെ സമ്പത്ത് അളക്കുന്ന ഏറ്റവും വലിയ പ്രസ്ഥാനമാണ് ഫോർബ്‌സ്. അമേരിക്കൻ മാസികയായ ഫോർബ്‌സ് പുറത്ത് വിടുന്ന ലിസ്റ്റാണ് ഇതിൽ ഏറ്റവും ആധികാരികം. ഫോർബ്‌സിന്റെ ഈ വർഷത്തെ ലിസ്റ്റ് പുറത്ത് വരുമ്പോൾ മുത്തൂറ്റ് ജോർജ് അടക്കമുള്ളവർ പുറത്താവുകയും യൂസഫലിയുടെ മരുമകൻ അടക്കമുള്ളവർ അകത്താവുകയും ചെയ്തിട്ടുണ്ട്.അമേരിക്കൻ പ്രസിഡന്റ് പദവി ഏറ്റെടുത്തതോടെ ഡൊണാൾഡ് ട്രംപിന്റെ സ്ഥാനത്തിലും ഇടിവ് വന്നിരിക്കുന്നു.

പുതിയ ഫോർബ്‌സ് ലിസ്റ്റനുസരിച്ച് ലോകത്തെ ഏറ്റവും സമ്പന്നൻ ബിൽഗേറ്റ്‌സ് തന്നെയാണ്. 33ാമത്തെ വലിയ സമ്പന്നൻ മുകേഷ് അംബാനി നേടിയെടുത്തിട്ടുണ്ട്. 367ാം സ്ഥാനത്തേക്കുയർന്ന് യൂസഫലി തന്റെ നില ഭദ്രമാക്കി. പുതിയ ലിസ്റ്റ് പ്രകാരം അനിൽ അംബാനിയേക്കാൾ സമ്പന്നൻ രവി പിള്ളയാണ്. സണ്ണി വർക്കിയും ജോയ് ആലുക്കാസും എസ്.ഗോപാലകൃഷ്ണനും കല്യാണരാമനും ഷംസീറും ആസാദ് മൂപ്പനും നൂറുകോടി ഡോളർ ക്ലബിൽ അംഗത്വം നേടുകയും ചെയ്തു.

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നനായ മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്‌സിന് 86 ബില്യൺ ഡോളറിന്റെ ആസ്തിയാണുള്ളത്. രണ്ടാംസ്ഥാനത്തെത്തിയത് 75.6 ബില്യൺ ഡോളറിന്റെ ആസ്തിയുമായി ബെർക്ക്‌ഷെയർ ഹാത്ത് വേ തലവനായ വാറെൻ ബഫെറ്റാണ്. ഇദ്ദേഹത്തിന് പുറകിൽ അമേരിക്കൻ ടെക് ഭീമന്മാരാണ് നിലകൊള്ളുന്നത്. അതായത് ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സമ്പന്നനാണ് ആമസോൺ സ്ഥാപകനായ ജെഫ് ബെസോസ്. 72.8 ബില്യൺ ഡോളറാണ് ആസ്തി. 56 ബ ില്യൺ ഡോളറിന്റെ സമ്പത്തുമായി ഫേസ്‌ബുക്ക് സ്ഥാപകൻ മാർക്ക് സുക്കർബർഗാണ് അഞ്ചാം സ്ഥാനത്ത്.

ഒറാക്കിളിന്റെ കോഫൗണ്ടറായ ലാറി എല്ലിസണ് ഏഴാം സ്ഥാനമാണുള്ളത്. അദ്ദേഹത്തിന്റെ സമ്പത്ത് 52.2 ബില്യൺ ഡോളറാണ്. ഇവർക്കിടയിൽ സ്‌പെയിനിലെ സാറ ഗ്രൂപ്പിന്റെ സ്ഥാപകനായ അമാൻസിയോ ഓർടെഗ നാലാം റാങ്കിലുണ്ട്. 71.3 ബില്യൺ ഡോളറാണ് ആസ്തി. ആറാം സ്ഥാനത്താകട്ടെ മെക്‌സിക്കോയിലെ കാർലോസ് സ്ലിം ഹെലുവുണ്ട്. 54.5 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. എട്ടും ഒമ്പതും പത്തും സ്ഥാനങ്ങളിൽ യുഎസുകാരായ ചാൾസ് കോച്ച്, ഡേവിഡ് കോച്ച്, മൈക്കൽ ബ്ലൂംബർഗ് എന്നിവരാണ് നിലകൊള്ളുന്നത്. ഇതിൽ രണ്ട് കോച്ചുമാരും വിവിധ ബിസിനസുകൾ ചെയ്താണ് ഈ സ്ഥാനത്തെത്തിയിരിക്കുന്നത്. രണ്ട് പേരുടെയും ആസ്തി 48.3 ബില്യൺ ഡോളറാണ്. ഇതിൽ ബ്ലൂംബെർഗ് എൽപിയുടെ സ്ഥാപകനായ മൈക്കൽ ബ്ലൂം ബെർഗിന്റെ ആസ്തിയാകട്ടെ 47.5 ബില്യൺ ഡോളറാണ്.

അബുദാബി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന എംകെ ലുലു ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ മാനേജിങ് ഡയറക്ടറാണ് ഏറ്റവും സമ്പന്നനായ മലയാളിയായ എം.എ.യൂസഫലി. അദ്ദേഹത്തിന് ഫോർബ്‌സ് പട്ടികയിൽ 367ാം സ്ഥാനമാണുള്ളത്. 4.5 ബില്യൺ ഡോളറാണ് ആസ്തി.ലുലു ഹൈപ്പർമാർക്കറ്റ് ശൃംഖലയുടെ ഉടമസ്ഥരാണീ ഗ്രൂപ്പ്. ഇന്ത്യയ്ക്ക് പുറത്ത് ഏറ്റവും കൂടുതൽ തൊഴിലേകുന്നത് ലുലു ഗ്രൂപ്പാണ്.തൃശൂരിലെ നാട്ടിക സ്വദേശിയാണ് യൂസഫലി. ഫോർബ്‌സിൽ സ്ഥാനം നേടിയിരിക്കുന്ന മറ്റൊരു മലയാളിയായ രവി പിള്ള പ്രധാനമായും കൺസ്ട്രക്ഷൻ രംഗത്താണ് അദ്ദേഹം ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ആർപി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ തലവനാണ് ഈ കൊല്ലം കാരൻ. പട്ടികയിൽ സ്ഥാനം പിടിച്ച മറ്റൊരു മലയാളിയായ ജോയ് ആലുക്കാസ് ജൂവലറി രംഗത്തെ അതികായനാണ് ഇദ്ദേഹം. ഒമ്പത് രാജ്യങ്ങളിലായി 105 റീട്ടെയിൽ ജൂവലറി ഔട്ട്‌ലെറ്റുകൾ ജോയ് ആലുക്കാസ് ഗ്രൂപ്പിനുണ്ട്.ലിസ്റ്റിൽ ഇടം നേടിയ കല്യാണ രാമൻ കല്യാൺ ജൂവലേർസിന്റെയും കല്യാൺ ഡെവലപേർസിന്റെയും ചെയർമാനും എംഡിയുമാണ് ഇദ്ദേഹം.ഇദ്ദേഹത്തിന്റെ കല്യാൺ ഗ്രൂപ്പാണ് കല്യാൺ ജൂവലേർസ് ശൃംഖല നടത്തുന്നത്.

ഫോർബ്‌സ് ബില്യണയേർസ് ലിസ്റ്റിൽ 33ാം സ്ഥാനം നേടിയിരിക്കുന്ന റിലയൻസ് ഉടമ മുകേഷ് അംബാനിയുടെ ആസ്തി 23.2 ബില്യൺ ഡോളറാണ്. പെട്രോകെമിക്കൽസ്, ഓയിൽ, ഗ്യാസ് എന്നീ ബിസിനസുകളിൽ നിന്നാണ് അദ്ദേഹം പ്രധാനമായും വരുമാനമുണ്ടാക്കിയിരിക്കുന്നത്. ഇതോടെ ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നനും ഇദ്ദേഹമായിരിക്കുന്നു. കഴിഞ്ഞ വർഷം മുകേഷ് അംബാനിയുടെ സ്ഥാനം ഈ ലിസ്റ്റിൽ 36 ആയിരുന്നു. ഇന്ത്യൻ വ്യവസായിയായ ലക്ഷ്മി മിത്തലാണ് ഫോർബ്‌സ് പട്ടികയിലെ ഏറ്റവും സമ്പന്നനായ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യക്കാരൻ. 16.4 ബില്യൺ ഡോളറാണ് സ്റ്റീൽ വ്യവസായത്തിലൂടെ അദ്ദേഹം കൈവരിച്ചിരിക്കുന്നത്. ഫോർബ്‌സിലെ മൂന്നാമത്തെ ഇന്ത്യൻ ബില്യണയർ അസിം പ്രേംജിയാണ്. 72ാം സ്ഥാനത്തുള്ള അദ്ദേഹത്തിന്റെ ആസ്തി 14.9 ബില്യൺ ഡോളറാണ്. സോഫ്റ്റ് വെയർ സർവീസസാണ് പ്രവർത്തന മേഖല.

ദിലീപ് ഷാൻഗ് വിയാണ് ഫോർബ്‌സിലെ നാലാമത്തെ ഇന്ത്യൻ ബില്യണയർ. 13.7 ബില്യൺ ഡോളറാണ് ആസ്തി. ഈ ലിസ്റ്റിൽ 84ാം സ്ഥാനമാണുള്ളത്. കഴിഞ്ഞ വർഷത്തെ ഫോർബ്‌സ് ലിസ്റ്റിൽ ഇന്ത്യയിലെ രണ്ടാമത്തെ സമ്പന്നായിരുന്നു ഇദ്ദേഹം. 2016ലെ ഫോർബ്‌സ് ലിസ്റ്റിൽ ഇന്ത്യയിലെ ഏറ്റവും വലിയ നാലാമത്തെ സമ്പന്നനായിരുന്നു സോഫ്റ്റ് വെയർ സർവീസ് ബിസിനസ് നടത്തുന്ന ഷിവ് നാടാർ. ലിസ്റ്റിൽ 88ാം റാങ്കുണ്ടായിരുന്ന അദ്ദേഹത്തിന്റെ ആസ്തി 11.1 ബില്യൺ ഡോളറായിരുന്നു. എന്നാൽ ഇന്ന് അദ്ദേഹത്തിന്റെ റാങ്ക് 102 ആയി ഇടിയുകയും ഇന്ത്യയിലെ അഞ്ചാമത്തെ സമ്പന്നാവുകയും ചെയ്തിരിക്കുന്നു. ഇന്ത്യയിലെ ആറാമത്തെ സമ്പന്നൻ കുമാർ ബിർളയാണ്. കമ്മോദിറ്റീസ് മേഖലയിൽ പ്രവർത്തിച്ച് ഫോർബ്‌സിൽ 133ാം സ്ഥാനത്തെത്തിയ അദ്ദേഹത്തിന്റെ ആസ്തി 9.5 ബില്യൺ ഡോളറാണ്. കഴിഞ്ഞ വർഷം കുമാർബിർളയുടെ റാങ്ക് 196 ആയിരുന്നു എന്നത് പരിഗണിക്കുമ്പോൾ ഇപ്പോൾ നില മെച്ചപ്പെടുത്തിയിരിക്കുന്നു.

8.1 ബില്യൺ ഡോളറിന്റെ ആസ്തിയുള്ള ഇന്ത്യക്കാരൻ സൈറസ് പൂനവാലയ്ക്ക് ഫോർബ്‌സിൽ 159ാം സ്ഥാനത്തെത്താൻ സാധിച്ചു. ഇതിലൂടെ ഇന്ത്യയിലെ ഏറ്റവും വലിയ ഏഴാമത്തെ സമ്പന്നനുമായി. കഴിഞ്ഞ വർഷം 133ാം റാങ്കായിരുന്നു സൈറസിന്. ഇന്ത്യയിലെ എട്ടാമത്തെ സമ്പന്നനാണ് ഉദയ് കൊടാക്ക്. ബാങ്കിങ് വ്യവസായത്തിലൂടെ അദ്ദേഹം 8 ബില്യൺ ഡോളറാണുണ്ടാക്കിയിരിക്കുന്നത്. ഫോർബ്‌സിൽ അദ്ദേഹത്തിന്റെ സ്ഥാനം 166 ആണ്. കഴിഞ്ഞ വർഷം ഇന്ത്യയിലെ എട്ടാമത്തെ സമ്പന്നായിരുന്നു ഉദയ്. ഫോർബ്‌സിൽ 182ാം സ്ഥാനത്തെത്തിയ ഇന്ത്യക്കാരൻ സുനിൽ മിത്തലിന് 7.5 ബില്യൺ ഡോളറും 250ാം സ്ഥാനത്തെത്തിയ ഗൗതം അദാനിക്ക് 5.8 ബില്യൺ ഡോളറുമാണ് ആസ്തികളുള്ളത്. ഇവർ യഥാക്രമം ഇന്ത്യയിലെ ഒമ്പതും പത്തും സ്ഥാനത്തുള്ള സമ്പന്നരുമായി.

ശശി ആൻഡ് രവി റുയിയ(281),വിക്രം ലാൽ(288),ബെനു ഗോപാൽ ബാൻഗൂർ(303), സാവിത്രി ജിൻഡാൽ(303),പങ്കജ് പട്ടേൽ( 303),ദേശ് ബന്ധുഗുപ്ത(348),മിക്കി ജഗ്ടിയാനി(367), സുബാഷ് ചന്ദ്ര (385),കുശാൽ പാൽ സിങ്(427), കലാനിധി മാരൻ (474), അജയ് പിറമാൽ (501) 3.7 ബില്യൺ ഡോളർ. രവി പിള്ള (544) 3.5 ബില്യൺഡോളറിന്റെ ആസ്തി. നുസ്ലി വാഡിയ (544) അനിൽ അഗർവാൾ(603),കപിൽ ആൻഡ് രാഹുൽ ഭാട്ടിയ) (603),കുൽദീപ് സിങ് ആൻഡ് ഗുർബച്ചൻ സിങ് ദിൻഗ്ര ( 603),സുധീർ ആൻഡ് സമീർ മേത്ത( 603), പവൻ മുൻജാൽ (630),ബിആർ ഷെട്ടി (660),അനിൽ അംബാനി ( 2.7 ബില്യൺ ഡോളർ, (745),പിവി. രാമപ്രസാദ് റെഡി( 782), ആചാര്യ ബാൽ കൃഷ്ണ(814),സ്മിത് കൃഷ്ണ ഗോദ്‌റെജ് (814),ജംഷീദ് ഗോദ്‌റെജ് (814),നദീർ ഗോദ്‌റെജ് (814),ആദി ഗോദ്‌റെജ്( 814),ജംഷീദ് ഗോദ്‌റെജ്( 814), നദിർ ഗോദ്‌റെജ് (814),റിഷാദ് നവറോജി( 814), ഹസ്മുഖ് ചുഡ്ഗാർ (867),ബാബാ കല്യാണി(867) തുടങ്ങിയവരും ഫോബ്‌സ് പട്ടികയിൽ ഇടം നേടിയ ഇന്ത്യക്കാരാണ്.

പുതിയ ഫോർബ്‌സ് ലിസ്റ്റ് വിലയിരുത്തിയാൽ മൊത്തത്തിൽ ലോകത്തിൽ ബില്യണയർമാർ വർധിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷത്തേക്കാൾ 13 ശതമാനമാണ് വർധനവുണ്ടായിരിക്കുന്നത്. 31 വർഷങ്ങൾക്കിടെയുണ്ടായ ഏറ്റവും വലിയ വർധനവാണിത്. 195 പുതിയവർ ലിസ്റ്റിൽ ഇടം പിടിച്ചപ്പോൾ അതിൽ 15 പേർ സ്ത്രീകളാണെന്ന പ്രത്യേകതയുമുണ്ട്. പുതിയ സ്ത്രീകളുടെ എണ്ണം കൂടി പരിഗണിക്കുമ്പോൾ ഫോർബ്‌സിൽ ഇടം നേടിയിരിക്കുന്ന മൊത്തം വനിതളുടെ എണ്ണം 227 ആയിരിക്കുകയാണ്. ഏറ്റവും കൂടുതൽ ബില്യണയർമാരുള്ള രാജ്യം യുഎസ് ആണ്. ഇവിട 565 ബില്യണയർമാരാണുള്ളത്. 319 ബില്യണയർമാരുമായി ചൈനയാണ് രണ്ടാം സ്ഥാനത്ത്. 114 ബില്യണയർമാരുള്ള ജർമനി ഇക്കാര്യത്തിൽ മൂന്നാംസ്ഥാനത്താണ്.

ചുരുങ്ങിയത് 3.7 ബില്യൺ ഡോളറിന്റെ സമ്പത്തുള്ളവരെയാണ് ഇപ്രാവശ്യം ഫോർബ്‌സ് ബില്യണയർ ലിസ്റ്റിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇതിൽ 501 പേർക്ക് ഒരേ സമ്പത്താണ്. ഈ ഗ്രൂപ്പിൽ ഹോളിവുഡ് സംവിധായകൻ സ്റ്റീവൻ സ്പിൽബർഗും ഉൾപ്പെടുന്നു. ഈ ലിസ്റ്റിൽ പേരുകളുള്ളവരുടെ മൊത്തം സമ്പത്ത് 7.67 ട്രില്യൺ ഡോളറാണ്.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
എട്ടാം വയസ്സിൽ ഒരു ബന്ധു പീഡിപ്പിച്ചുവെന്ന് തുറന്ന് പറഞ്ഞ് മാധ്യമ പ്രവർത്തക സമി സെയ്ദ് അലി; പ്രതിഭകളും സ്മാർട്ട് ആയവരും ഉൾപ്പെടെ പീഡിപ്പിച്ചെന്ന് സജിത മഠത്തിൽ; കുഞ്ഞായിരിക്കുമ്പോൾ മുതലുള്ള കാര്യങ്ങൾ തുറന്നുപറഞ്ഞ് ശ്രീലക്ഷ്മി; പിന്തുണയുമായി റിമ കല്ലിങ്കലും ശ്രീബാലാ കെ മേനോനും; ഹോളിവുഡ് നടിയുടെ മീ ടൂ എന്ന ഹാഷ് ടാഗ് എറ്റെടുത്ത് നൂറുകണക്കിന് മലയാളി സ്ത്രീകളും: പുറംലോകം അറിയാത്ത പീഡന കഥകൾ കേട്ട് ഞെട്ടി ലോകം
ബ്യൂട്ടി പാർലർ നടത്തുമ്പോൾ എന്റെ കാമുകനാന്നും പറഞ്ഞിട്ട് ഒരുത്തനുണ്ടായിരുന്നു; അങ്ങേര് തേച്ച്.. എന്നെ ഇട്ടേച്ചു പോയി.. ഞാൻ കണ്ടവന്റെ കൂടെ കെടന്നു ജീവിക്കണോ? എനിക്ക് അച്ഛനും അമ്മയുമില്ല: പൊട്ടിക്കരഞ്ഞാണെങ്കിലും സൈബർ ആക്രമണങ്ങളോട് ധീരമായി പ്രതികരിച്ച് ദയ അശ്വതി; ഉമ്മൻ ചാണ്ടിയെ ന്യായീകരിച്ച് വീഡിയോ നൽകിയതിന് ആക്രമിക്കുന്നവർ കാണാൻ ലൈവ് വീഡിയോ നൽകി സിനിആർട്ടിസ്റ്റ്
ദോശകഴിക്കാൻ തട്ടുകടയിൽ എത്തിയ ഒരു യുവാവിന്റെ കൗതുകം കവിതാ ലക്ഷ്മിയുടെ ജീവിതം മാറ്റിമറിച്ചു; മകനെ വിദേശ പഠനത്തിന് അയച്ചപ്പോൾ കുമിഞ്ഞുകൂടിയ കടം വീട്ടാൻ തട്ടുകട തുടങ്ങിയ കവിതാ ലക്ഷ്മിയുട തട്ടുദോശ കഴിക്കാൻ ആൾത്തിരക്ക് കൂടി; ദോശ ചുട്ടുവിറ്റ് കടം വീട്ടാമെന്ന് കരുതി പ്രൈംടൈം സീരിയൽ നായിക: മറുനാടൻ ടീം നെയ്യാറ്റിൻകരയ്ക്ക് സമീപം പകർത്തിയ വീഡിയോ കാണാം
മാനം പോകുമെന്നും അവസരം നഷ്ടമാകുമെന്ന് ഭയന്ന് പുറത്തുപറയാത്ത അനേകം നടിമാരെ എനിക്കറിയാം; ഒന്നും അറിയാത്ത പോലെ നടിമാരുടെ നിതംബത്തിൽ തട്ടുന്ന പലരുമുണ്ട്; പേരും പ്രശസ്തിയുമുള്ള പല നായികമാരും ഒരു മടിയുമില്ലാതെ കിടക്ക പങ്കിടും; എന്നെ ഒതുക്കിയത് ചിലരോടൊപ്പം കിടക്ക പങ്കിടാൻ മടിച്ചതു കൊണ്ട്; അനുഭവങ്ങൾ തുറന്നു പറഞ്ഞ് പത്മപ്രിയ
ദിലീപ് ഭക്തർ മമ്മൂട്ടിയെ ഉന്നം വയ്ക്കുന്നത് ദുൽഖറിന്റെ സൂപ്പർസ്റ്റാർ കിരീടം ഭയന്നോ? നടനെ കൈവിടാതെ ഇരയെ സഹായിച്ച മമ്മൂട്ടിയെ വില്ലനാക്കാൻ മൽസരിച്ച് ദിലീപ് ഫാൻസുകാർ; പൃത്ഥ്വിരാജിന്റെ വളർച്ച തടയാൻ മെനഞ്ഞതുപോലെയുള്ള കരുനീക്കത്തിന് എതിരെ ജാഗ്രതയോടെ മമ്മുട്ടി ഫാൻസുകാരും; താരലോകത്ത് യുദ്ധം മുറുകുന്നു
രണ്ട് പതിറ്റാണ്ട് മുമ്പ് 12 ലക്ഷം രൂപ മുടക്കി തുടങ്ങി; 8000 രൂപ കൊടുക്കുന്ന ഓഫീസ് ബോയ് മുതൽ 60,000 കൊടുക്കുന്ന മാനേജർ വരെ 34 പേർക്ക് തൊഴിൽ കൊടുത്തു; പേപ്പറിൽ ലാഭം ഉണ്ടായിരുന്നപ്പോഴും ഓവർ ഡ്രാഫ്റ്റും ലോണും നികുതി പ്രശ്‌നങ്ങളുമായി ജീവിതം തള്ളി നീക്കി; ഇതുവരെ 32 ലക്ഷം ലാഭം കിട്ടിയപ്പോൾ നികുതി ഇനത്തിൽ അടച്ചത് 80 ലക്ഷം: ജിഎസ്ടി വന്നപ്പോൾ മനസമാധാനം കിട്ടാൻ കച്ചവടം നിർത്തിയ ഒരു ബിസിനസുകാരന്റെ കഥ
ഡിഫൻസ് ഡീലിൽ പങ്കാളിയാക്കാമെന്ന ഉറപ്പിൽ ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്ത് മുൻ പ്രതിരോധമന്ത്രിയുടെ മകൻ; കുഞ്ഞാലിക്കുട്ടിയുടെ വീട്ടിനടുത്തുള്ള വസതിയിലിട്ട് ബഷീറലി തങ്ങളും ആസക്തി തീർത്തു; ആദർശ ധീരനായ ആന്റണിയുടെ കുടുംബവും സോളാറിൽ പ്രതിസ്ഥാനത്ത്; മുസ്ലിം ലീഗ് കാരണവരുടെ കുടുംബമായ പാണക്കാടിന് നേരെയും ആരോപണങ്ങൾ; സോളാർ ബോംബിൽ കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കാനുറച്ച് സരിതാ നായർ വീണ്ടും; എല്ലാം അന്വേഷിക്കാൻ പിണറായിയും
ആദ്യ ഭർത്താവിനെ കുത്തുപാളയെടുപ്പിച്ച് വിവാഹമോചനം നേടി; പലതവണ വേശ്യാവൃത്തിക്ക് പിടിക്കപ്പെട്ടു; കഴിഞ്ഞ ഇരുപതുവർഷമായി നിരവധി പേരിൽനിന്ന് ലക്ഷങ്ങൾ തട്ടി; നന്ദിനി നായർ, ലക്ഷ്മി നായർ, സരിത നായർ..; എല്ലാം തട്ടിപ്പ് വീരായായ ഒരേ സ്ത്രീതന്നെ; സോളാറിൽ പൊള്ളിയ കോൺഗ്രസ് നേതാക്കൾ സൈബർസേനയും പ്രവർത്തകരേയും ഉപയോഗിച്ച് സരിതയെക്കുറിച്ച് പ്രചരിപ്പിക്കുന്നത് ഇങ്ങനെ
മാനം പോകുമെന്നും അവസരം നഷ്ടമാകുമെന്ന് ഭയന്ന് പുറത്തുപറയാത്ത അനേകം നടിമാരെ എനിക്കറിയാം; ഒന്നും അറിയാത്ത പോലെ നടിമാരുടെ നിതംബത്തിൽ തട്ടുന്ന പലരുമുണ്ട്; പേരും പ്രശസ്തിയുമുള്ള പല നായികമാരും ഒരു മടിയുമില്ലാതെ കിടക്ക പങ്കിടും; എന്നെ ഒതുക്കിയത് ചിലരോടൊപ്പം കിടക്ക പങ്കിടാൻ മടിച്ചതു കൊണ്ട്; അനുഭവങ്ങൾ തുറന്നു പറഞ്ഞ് പത്മപ്രിയ
കേരള രാഷ്ട്രീയത്തിലെ അതികായനെ കാണാൻ അന്ന് ഞാൻ അദ്ദേഹത്തിന്റെ പക്കലെത്തി; മാന്യമായി ചിരിച്ചുകൊണ്ട് സ്വീകരിച്ചു; കാത്തുനിൽക്കുവാൻ ആവശ്യപ്പെട്ടു; കുടിക്കുവാൻ ചായ നൽകി; പിന്നീട് നടന്നത് എന്റെ സപ്തനാഡികളെയും തളർത്തുന്ന അനുഭവമാണ്: തമിഴ് മാസികയിൽ വന്ന സരിതയുടെ 'ശൊല്ലത്താൻ നിനയ്ക്കിറേൻ' എന്ന 'സസ്‌പെൻസ് ത്രില്ലർ'ആത്മകഥയിലെ വിവരണങ്ങളിൽ എല്ലാം ഇനി അന്വേഷണം
ഉമ്മൻ ചാണ്ടിയെ കുറിച്ച് ഞാൻ പറഞ്ഞത് തെറ്റാണെന്ന് തോന്നുന്നുവെങ്കിൽ അദ്ദേഹത്തിന്റെ റിലേറ്റീവ്‌സിനോടും അടുപ്പക്കാരോടും ചോദിക്കണം; എന്നെ ലോറിയിടിച്ച് കൊല്ലാൻ ബെന്നി ബെഹന്നാൻ ഏർപ്പാടാക്കിയെന്ന് തമ്പാനൂർ രവി തന്നെ സമ്മതിച്ചു; ഈ നേതാക്കളൊക്കെ ഗൾഫിൽ പോകുന്നത് എന്തിനാണ്? സരിതാ നായർ മറുനാടൻ മലയാളിയുമായി നടത്തിയ സംഭാഷണം കേൾക്കാം
14കാരിയായ മകളും വീട്ടുജോലിക്കാരനും തമ്മിലുള്ള അവിഹിതം കണ്ട പിതാവ് സർജിക്കൽ ബ്ലേഡ് കൊണ്ട് കഴുത്തറുത്തു കൊലപ്പെടുത്തിയെന്ന് കേസ്; അരുഷിയെ കൊന്നതിന്റെ രണ്ടാം ദിവസം ഹേംരാജിന്റെ മൃതദേഹം വീടിന്റെ ടെറസിൽ നിന്നും കണ്ടെത്തി; ഗോൾഫ് സ്റ്റിക്ക് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയെന്നും കണ്ടെത്തൽ; വാർത്താ ചാനലുകളുടെ സെൻസേഷണൽ റിപ്പോർട്ടിൽ ഒമ്പത് വർഷം നീണ്ട അന്വേഷണം: ഒടുവിൽ മാതാപിതാക്കളെ കോടതി കുറ്റവിമുക്തരാക്കുമ്പോൾ അവശേഷിക്കുന്ന ചോദ്യങ്ങളേറെ
കാശുകാരായ കൊച്ചമ്മമാരാണ് സുഖത്തിനു വേണ്ടി വിളിക്കുന്നത്; ഇഷ്ടപ്പെട്ടു കഴിഞ്ഞാൽ എത്ര വേണമെങ്കിലും കാശു തരും; മെയിൽ എസ്‌കോർട്ട് എന്ന പേരിൽ സംസ്ഥാനത്തു വളർന്നു വരുന്നത് ആൺ വാണിഭസംഘം; വെബ്‌സൈറ്റുകളും വാട്‌സാപ് നമ്പരുകളുമായി ഓൺലൈനിലും സംഘം സജീവം; ടൂറിസത്തിന്റെ പേരിൽ വളരുന്ന സുഖവ്യാപാരത്തിൽ പൊലീസും നിഷ്‌ക്രിയം
ഉമ്മൻ ചാണ്ടിയും എന്നെ ലൈംഗികമായി ഉപയോഗിച്ചു; ഞാൻ ചെന്നത് ക്‌ളിഫ് ഹൗസിൽ; മുഖ്യമന്ത്രിയുടെ ഭാര്യ അന്നവിടെ ഇല്ലായിരുന്നു; പീഡിപ്പിച്ചതിന്റ വിശദാംശങ്ങളുമായി സരിതാ നായർ മാതൃഭൂമി ന്യൂസിൽ; പുറമേ കാണുന്നപോലൈയല്ല യുഡിഎഫ് നേതാക്കൾ; പുറത്തു ചിരിക്കുമെങ്കിലും ഉള്ളിൽ കോൾഡ് വാറാണ്; കീറിയ ഉടുപ്പും, ചപ്രത്തലമുടിയുമൊക്കെ സാധാരണക്കാർ പുറമേ കാണുന്നു; അവരുടെ ബിസിനസും ഇൻവെസ്റ്റുമെന്റും ഒന്നും കാണുന്നില്ല; വെള്ളവസ്ത്രമായതിനാൽ കറ പറ്റിയാൽ മാറുന്നത് ആരും അറിയില്ല; സരിത തുറന്നു പറഞ്ഞത് ഞെട്ടിക്കുന്ന വിവരങ്ങൾ
ബലാത്സംഗ കേസിൽ പ്രതി ചേർക്കപ്പെടുന്നത് ഉമ്മൻ ചാണ്ടി, ആര്യാടൻ, അനിൽകുമാർ, അടൂർ പ്രകാശ്, കെ സി വേണുഗോപാൽ, മുൻ കേന്ദ്രമന്ത്രി പളനിമാണിക്യം, എഡിജിപി പത്മകുമാർ, ജോസ് കെ മാണി, ഹൈബി ഈഡൻ, എൻ സുബ്രഹ്മണ്യൻ എന്നീ പ്രമുഖർ; ചട്ടം അനുസരിച്ച് എല്ലാവരെയും അറസ്റ്റ് ചെയ്ത് ജയിലിൽ അടക്കണം; അനുമതിക്കായി ശരീരം നൽകുകയും പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കുകയും ചെയ്തതായി സരിതയുടെ പരാതി
മാവേലി വന്ന സമയത്ത് പുട്ടും കടലയും സമ്മാനിക്കുന്ന സംവിധായകൻ: വിവാഹത്തിനു മുൻപ് മധുവിധു നടത്തി വിപ്ലവം സൃഷ്ടിച്ച വിരുതൻ; പിന്നെ സ്വന്തം സമുദായത്തിലെ യുവതിയെ നിക്കാഹ് ചെയ്ത് ഭാര്യയാക്കിയ ഒന്നാം വില്ലൻ; ഭാര്യയുടെ മരണശേഷം അവസരങ്ങൾ കുറഞ്ഞപ്പോൾ ക്രൈം സീരിയലുകളിലൂടെ തിരിച്ചു വരവ് നടത്തിയ രണ്ടാമൻ; ദിലീപ് എത്രയോ ഭേദമെന്ന് പല്ലിശേരി; മലയാള സിനിമയിലെ ക്വട്ടേഷൻ തമ്പുരാക്കന്മാർ ആര്?
രമ്യാ നമ്പീശന്റെ ലാൻഡ് ഫോണിലേക്ക് പോയ വിളി നിർണ്ണായകമായി; പനി പിടിച്ചെന്ന മൊഴിയും വിനയായി; നടിയെ ആക്രമിച്ച ദിവസം നടന്റെ ഫോൺ വിളികൾ നീണ്ടത് രാത്രി രണ്ടര വരെ; ഒരാളെ കത്തിയെടുത്ത് കുത്താൻ പറഞ്ഞുവിട്ടിട്ട് കുത്തിയതിൽ പങ്കില്ലെന്ന് പറയുന്നതിൽ എന്ത് യുക്തി? നടിയെ ആക്രമിച്ച സംഘത്തിൽ ഉണ്ടായിരുന്നില്ലെങ്കിലും സംഭവത്തിന്റെ ബുദ്ധികേന്ദ്രം ദിലീപ് തന്നെ; അങ്കമാലി കോടതി താരരാജാവിന് ജാമ്യം നിഷേധിച്ചതിന് കാരണം ശക്തമായ തെളിവുകൾ തന്നെ
പുഷ് ശ്രീകുമാർ അമ്മയുടെ മരണം അറിയിക്കാൻ വിളിച്ചപ്പോൾ തെറി പറഞ്ഞതിൽ തുടങ്ങിയ വൈരാഗ്യം; കോടിയേരിയുടെ മകനെ ബോളിവുഡ് നടനാക്കാമെന്ന് പറഞ്ഞ് ദിലീപിനെ കുരുക്കാൻ ഒരുക്കിയ തിരക്കഥ; 1000 കോടി മുതൽമുടക്കുള്ള രണ്ടാമൂഴും മോഹൻലാലിനെ പറ്റിക്കാൻ മാത്രമുള്ള ഒരു കെട്ടുകഥ; കാവ്യയുടെ ജാമ്യഹർജി മഞ്ജുവിനെതിരായ യുദ്ധ പ്രഖ്യാപനമോ? ജയിലിൽ നിന്ന് പുറത്തിറങ്ങിയാൽ ദിലീപ് വിവാഹ മോചന രഹസ്യം വെളിപ്പെടുത്തും
ദിലീപിനും കാവ്യയ്ക്കും കണ്ടകശ്ശനി തുടങ്ങാൻ പോകുന്നതേയുള്ളൂ; വ്യക്തിജീവിതത്തിലും സിനിമാരംഗത്തും നിന്ന് കിട്ടിയ വാക് ശാപവും ശത്രുദോഷവും പിന്തുടരുന്നു; മാർച്ചിനുശേഷം കാരാഗൃഹ വാസത്തിന് ഇരുവർക്കും യോഗം; അടുത്ത സുഹൃത്തുക്കളുടെ ചതിക്കെതിരെ കരുതിയിരിക്കാനും മുന്നറിയിപ്പു നൽകി ദിലീപിന്റെ ജാമ്യം പ്രവചിച്ച ജ്യോതിഷി
ജയിലിൽ വെച്ച് വായിച്ച സങ്കീർത്തനവും സുഭാഷിതവും ദിലീപിനെ ആകെ മാറ്റി മറിച്ചു; ഇന്ന് രാവിലെ ആലുവ എട്ടേക്കർ സെന്റ് ജ്യൂഡ് പള്ളിയിലെ മുഴുവൻ കുർബാനയിൽ പങ്കുകൊണ്ടു; പള്ളിയിലേക്ക് കയറിയത് പ്രവേശന കവാടത്തിലെ തിരുസ്വരൂപത്തിന് മുന്നിൽ മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ച ശേഷം; നൊവേനയും കുർബ്ബാനയും കഴിഞ്ഞ് പുറത്തിറങ്ങിയ ദിലീപ് പള്ളി ഓഫീസിലെത്തി വഴിപാടുകൾക്കായി പണമടച്ചു
ഡിഫൻസ് ഡീലിൽ പങ്കാളിയാക്കാമെന്ന ഉറപ്പിൽ ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്ത് മുൻ പ്രതിരോധമന്ത്രിയുടെ മകൻ; കുഞ്ഞാലിക്കുട്ടിയുടെ വീട്ടിനടുത്തുള്ള വസതിയിലിട്ട് ബഷീറലി തങ്ങളും ആസക്തി തീർത്തു; ആദർശ ധീരനായ ആന്റണിയുടെ കുടുംബവും സോളാറിൽ പ്രതിസ്ഥാനത്ത്; മുസ്ലിം ലീഗ് കാരണവരുടെ കുടുംബമായ പാണക്കാടിന് നേരെയും ആരോപണങ്ങൾ; സോളാർ ബോംബിൽ കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കാനുറച്ച് സരിതാ നായർ വീണ്ടും; എല്ലാം അന്വേഷിക്കാൻ പിണറായിയും
ആദ്യ ഭർത്താവിനെ കുത്തുപാളയെടുപ്പിച്ച് വിവാഹമോചനം നേടി; പലതവണ വേശ്യാവൃത്തിക്ക് പിടിക്കപ്പെട്ടു; കഴിഞ്ഞ ഇരുപതുവർഷമായി നിരവധി പേരിൽനിന്ന് ലക്ഷങ്ങൾ തട്ടി; നന്ദിനി നായർ, ലക്ഷ്മി നായർ, സരിത നായർ..; എല്ലാം തട്ടിപ്പ് വീരായായ ഒരേ സ്ത്രീതന്നെ; സോളാറിൽ പൊള്ളിയ കോൺഗ്രസ് നേതാക്കൾ സൈബർസേനയും പ്രവർത്തകരേയും ഉപയോഗിച്ച് സരിതയെക്കുറിച്ച് പ്രചരിപ്പിക്കുന്നത് ഇങ്ങനെ