Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

സെക്രട്ടേറിയറ്റിലെ തമ്പുരാക്കന്മാർ കണ്ണടച്ചപ്പോൾ കാസർഗോട്ടെ ആദിവാസി ബാലൻ കല്ലും മണ്ണും ചുമന്നത് മൂന്ന് വർഷം ; ഒടുവിലിതാ ലോകത്തെ ഏറ്റവും നല്ല സർവകലാശാലയിൽ പഠിക്കുന്നു; ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ നിന്ന് ബിനേഷ് ജീവിതം പറയുമ്പോൾ

സെക്രട്ടേറിയറ്റിലെ തമ്പുരാക്കന്മാർ കണ്ണടച്ചപ്പോൾ കാസർഗോട്ടെ ആദിവാസി ബാലൻ കല്ലും മണ്ണും ചുമന്നത് മൂന്ന് വർഷം ; ഒടുവിലിതാ ലോകത്തെ ഏറ്റവും നല്ല സർവകലാശാലയിൽ പഠിക്കുന്നു; ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ നിന്ന് ബിനേഷ് ജീവിതം പറയുമ്പോൾ

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ജന്മി-കുടിയാൻ ബന്ധമൊക്കെ അവസാനിച്ചത് സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥർ അറിഞ്ഞിട്ടേയില്ല.സുതാര്യകേരളം സുന്ദരകേരളം എന്നൊക്കെയുള്ള പൊടിപ്പും, തൊങ്ങലുമല്ലാതെ അടിസ്ഥാന മനോഭാവത്തിൽ എന്തുമാറ്റം? അടിയാന്റെ ഭാവത്തിൽ കുമ്പിട്ട് നിന്നാലും സെക്രട്ടേറിയറ്റിലെ തമ്പുരാക്കന്മാർ കനിയാതെ രക്ഷയില്ല.

അതുകൊണ്ട് ഈ ലോകത്തിലെ ഏറ്റവും വലിയ തടസ്സമേതെന്ന് ചോദിച്ചാൽ ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ പഠിക്കുന്ന മലയാളിയായ ആദിവാസി ബാലൻ ബിനേഷ് സംശയമില്ലാതെ മറുപടി പറയും,'താഴ്ന്ന ജാതിക്കാരന് കിട്ടേണ്ട അർഹമായ ആനുകൂല്യം സെക്രട്ടേറിയറ്റിൽ നിന്ന് നേടിയെടുക്കുക'. കാസർഗോട്ട് മാവില സമുദായത്തിൽ പെട്ട ഈ മിടുക്കനായ വിദ്യാർത്ഥിക്ക് സെക്രട്ടേറിയറ്റിൽ നിന്ന് നേരിട്ട ദുരനുഭവങ്ങൾ നോക്കുക.

മൂന്ന് വർഷത്തോളമാണ് ബിനീഷിന്റെ സ്‌കോളർഷിപ്പ് ഉദ്യോഗസ്ഥർ തടഞ്ഞ് വച്ചത്. ജീവിതം രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ വാർക്കൽ പണി മുതൽ ട്യൂഷനെടുപ്പ് വരെ വേണ്ടി വന്നു ഈ ആദിവാസി ബാലന്. ഫയൽ തടഞ്ഞ് സ്‌കോളർഷിപ്പ് ഒഴിവാക്കാനുള്ള തൊടുന്യായങ്ങളെല്ലാം പൊളിഞ്ഞതോടെ പുതിയ കുതന്ത്രം പുറത്തെടുത്തു സെക്രട്ടേറിയറ്റിലെ ജന്മിമാർ. ബ്രിട്ടീഷ് ഏംബസിയിൽ കൊടുക്കാനുള്ള കത്ത് മലയാളത്തിൽ നൽകിയതിന് ഉദ്യോഗസ്ഥർ പറഞ്ഞ ന്യായം ഭരണഭാഷ മലയാളമെന്നായിരുന്നു. ഒടുവിൽ മന്ത്രി എ.കെ.ബാലനടക്കമുള്ളവർ ഇടപെട്ടാണ് കത്ത് പ്രശ്‌നം തീർത്തത്.

ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സും, സസ്‌ക്‌സ് സർവകലാശാലയും സംയുക്തമായി നടത്തുന്ന ആന്ത്രോപ്പോളജിയുടെ മാസ്‌റ്റേഴ്‌സ് കോഴ്‌സിനാണ് ബിനേഷ് ചേർന്നിരിക്കുന്നത്. ഡവലപ്‌മെന്റ് ഇക്കണോമിക്‌സിൽ ബിരുദവും, മാർക്കറ്റിംഗിൽ എംബിഎയും നേടിയ ശേഷമാണ് ബിനേഷിന് 2014 ൽ ലണ്ടൻ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സിൽ നിന്ന് ക്ഷണം കിട്ടുന്നത്. രാജ്യത്ത് മൊത്തം 20 പേർക്ക് മാത്രം കിട്ടുന്ന നാഷണൽ ഓവർസീസ് സ്‌കോളർഷിപ്പ് വാങ്ങിയാണ് ബിനേഷ് കടൽ കടന്നത്.

സെക്രട്ടേറിയറ്റിൽ നിന്ന് ഫയൽ പാസാക്കിയെടുക്കാമെങ്കിൽ ഇനി ഏതുകടമ്പയും കടക്കാമെന്ന ആത്മവിശ്വാസത്തിലാണ് ഈ സമർഥൻ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP