Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ഭഗവാൻ കൃഷ്ണനും അപ്പോളോ ദൈവത്തിനും തമ്മിൽ എന്തു ബന്ധം? ഓക്സ്ഫോർഡിൽ പ്രബന്ധം അവതരിപ്പിക്കുന്നത് കാസർഗോഡ്കാരനായ ആദിവാസി യുവാവ്; ചുവപ്പുനാടയോടു പൊരുതി യുകെയിൽ എത്തിയ ബിനീഷിന് ഇതു സ്വപ്ന സാഫല്യം

ഭഗവാൻ കൃഷ്ണനും അപ്പോളോ ദൈവത്തിനും തമ്മിൽ എന്തു ബന്ധം? ഓക്സ്ഫോർഡിൽ പ്രബന്ധം അവതരിപ്പിക്കുന്നത് കാസർഗോഡ്കാരനായ ആദിവാസി യുവാവ്; ചുവപ്പുനാടയോടു പൊരുതി യുകെയിൽ എത്തിയ ബിനീഷിന് ഇതു സ്വപ്ന സാഫല്യം

മറുനാടൻ മലയാളി ബ്യൂറോ

ലണ്ടൻ: ബിനീഷ് ബാലൻ ഒരു പാട്ടുകാരനാണ്. പോരാട്ടത്തിന്റെ പ്രതീകം. കാസർഗോഡ് ജില്ലയിലെ ഒരു ആദിവാസി കോളനിയിൽ ജനിച്ചു പഠന മികവ് കൊണ്ടു അപൂർവ്വമായ സ്‌കോളർഷിപ്പ് നേടിയിട്ടും ചുവപ്പ് നാടയിൽ കുടുങ്ങി ഒടുങ്ങേണ്ടിയിരുന്ന ഒരു ജീവീതം ധീരത കൊണ്ട് വിജയിപ്പിച്ചതിന്റെ പ്രതീകം. ചുവപ്പ് നാട അഴിച്ചതിന്റെ കഥകൾ മാധ്യമങ്ങൾ വാർത്തയാക്കിയതോടെ സർക്കാർ നിയമം പോലും മാറ്റി. പോരാട്ടത്തിന്റെ കനൽ വഴികൾ കടന്നു ഉപരിപനത്തിന് എത്തിയ ബിനീഷിനെ തേടി മറ്റൊരു നേട്ടം കൂടി എത്തുന്നു. ഡിസംബറിൽ ഓക്ഫോർഡ് യൂണിവേഴ്സിററിയിൽ പ്രബന്ധം അവതരിപ്പിക്കുകയാണ് ബിനീഷ്.

ഡിസംബറിൽ നടക്കാനിരിക്കുന്ന ഓക്‌സ്ഫഡ് സിംപോസിയത്തിലേക്കാണ് ബിനേഷിന്റെ ഗവേഷണവിഷയം തിരഞ്ഞെടുക്കപ്പെട്ടത്. കൃഷ്ണ ഭഗവാനെയും യവനകഥയിലെ അപ്പോളോ ദേവനെയും കുറിച്ചുള്ള താരതമ്യപഠനമാണ് ഓക്‌സ്ഫഡിന്റെ വേദിയിൽ ബിനേഷ് അവതരിപ്പിക്കുക. ലണ്ടനിലെ സസിക്‌സ് സർവകലാശാലയിൽ എംഎസ്സി സോഷ്യൽ ആന്ത്രപ്പോളജി വിദ്യാർത്ഥിയാണ്. പിന്നാക്കവിഭാഗ വിദ്യാർത്ഥികൾക്കുള്ള കേന്ദ്രസർക്കാർ നാഷനൽ ഓവർസീസ് സ്‌കോളർഷിപ് നേടിയാണ് ലണ്ടനിലെത്തിയത്.

കാസർകോട്ടെ കോളിച്ചാൽ പതിനെട്ടാംമൈലിലെ ബാലൻ ഗിരിജ ദമ്പതികളുടെ മകനാണ്. അടിസ്ഥാന വർഗ്ഗത്തിന്റെ സംരക്ഷകർ എന്ന് അവകാശപ്പെടുന്നവർ തന്നെ അവരുടെ പീഡകരായി മാറുന്നു എന്ന പ്രതീതിയാണ് ബിനീഷ് ബാലൻ സംഭവം ഉയർത്തിയത്. കോമൺവെൽത്ത് സ്‌കോളർഷിപ്പ് നേടുന്നവരെ സഹായിക്കാൻ കേരള സർക്കാർ ഒന്നും ചെയ്യുന്നില്ല എന്ന വിമർശനത്തിന് ഈയിടെ ലണ്ടനിലെത്തിയ മന്ത്രി ബാലൻ മറുപടിയും നൽകിയിരുന്നു. ബിനീഷ് ബാലനേയും മന്ത്രി ബാലൻ ലണ്ടനിൽ സന്ദർശിച്ചിരുന്നു.

ഞാൻ ആത്മഹത്യയെ കുറിച്ച് പലവട്ടം ആലോചിച്ചതാണ്. എന്നെ ഇഷ്ടപ്പെടുന്നവരുടെ പുണ്യമാകും അത് തടഞ്ഞത്''.- ലണ്ടനിലെത്തിയ ബിനീഷ് ബാലൻ അന്ന് മറുനാടനോട് പ്രതികരിച്ചത് ഇങ്ങനെയാണ്. ബിനേഷിന്റെ ഭാഷയിൽ ചോദിച്ചാൽ ഈ യുവാവ് എങ്ങനെ ആത്മഹത്യ എന്ന അവസാന തീരുമാനത്തിലേക്ക് എത്താതിരിക്കും? ആരും മോഹിക്കുന്ന ബ്രിട്ടീഷ് സർവകലാശാലയിൽ ഉന്നത പഠനത്തിന് അവസരം ലഭിച്ചിട്ടും സ്‌കോളർഷിപ്പും യാത്ര ചെലവിനുള്ള പണവും കേന്ദ്ര, കേരള സർക്കാരുകൾ നല്കാൻ തയ്യാറായിട്ടും സെക്രട്ടറിയേറ്റ് ഭരിക്കുന്ന ഉദ്യോഗസ്ഥ വൃന്ദം ഇടഞ്ഞു നിന്നപ്പോൾ ആദിവാസി ഊരിന്റെ അഭിമാനമായ ഈ യുവാവിന് നഷ്ടമായത് വിലപ്പെട്ട വർഷങ്ങളായിരുന്നു. ഒരാൾക്കും സംഭവിച്ചു കൂടാത്ത കാര്യങ്ങളാണ് ഉദ്യോഗസ്ഥ ലോബിയുടെ മാർക്കട മുഷ്ടിയിൽ ബിനേഷിന് നേരിടേണ്ടി വന്നത്. അങ്ങനെ അസാധ്യമായ പോരാട്ടം നയിച്ചാണ് ലണ്ടനിൽ ബിനീഷ് ബാലൻ എത്തിയത്.

രണ്ടു വർഷമായി തന്റെ സ്‌കോളര്ഷിപ്പിനോട് മുഖം തിരിച്ച സർക്കാർ ഉദ്യോഗസ്ഥ പ്രഭുക്കൾക്കിടയിൽ ധൈര്യം ചോർന്നു പോകാതെ മുന്നോട്ട് നീങ്ങാൻ പ്രേരിപ്പിച്ചത് ശോഭ വാര്യരെ പോലെയുള്ള പത്രപ്രവർത്തകർ നൽകിയ പിന്തുണയാണ്. ഓരോ തവണയും കാസർഗോട്ട് നിന്നും തിരുവനന്തപുരത്തു എത്തി മൂന്നു വര്ഷം സെക്രട്ടറിയേറ്റ് പടി കയറിയിറങ്ങി വിഷമിച്ച ബിനേഷിന് മുമ്പിൽ ഒടുവിൽ സംവിധാനമെല്ലാം മുട്ടുമടക്കി. വിശന്നപ്പോൾ ചക്കക്കുരു പുഴുങ്ങി തിന്നും പഠന ആവശ്യത്തിനായി കോൺക്രീറ്റ് കട്ടകൾ ചുമന്നും കുട്ടികൾക്ക് ട്യൂഷൻ നൽകിയുമായിരുന്നു ബിനീഷ് ബാലന്റെ പഠനം.

സെക്രട്ടറിയേറ്റിലെ ജാതിവെറിക്കിരയായി ആദിവാസി യുവാവിന് നഷ്ടമായത് സ്വപ്നം കണ്ട ഉന്നത പഠനം. മന്ത്രിസഭായോഗ തീരുമാനം പോലും ഉദ്യോഗസ്ഥർ അട്ടിമറിച്ചപ്പോൾ കാസർകോട് കൊള്ളിച്ചാൽ സ്വദേശിയായ ബി ബിനേഷിന് കേന്ദ്രം തുണയായിവുകയായിരുന്നു . എല്ലാ പ്രതിബന്ധങ്ങളെയും തരണം ചെയ്താണ് ലണ്ടൻ സ്‌കൂൾ ഓഫ് എക്ണോമിക്സിൽ എംഎസ്സി ആന്ത്രോപ്പോളജിക്ക അഡ്‌മിഷൻ സ്വന്തമാക്കിയ.ത്. കാസർകോട് കൊളിച്ചാൽ 18-ാം മൈൽ സ്വദേശിയായ പട്ടിക വർഗവിഭാഗക്കാരനായ ബി ബിനേഷ് ദുരിതപൂർവ്വമായ ജീവിത സാഹചര്യങ്ങളോട് പടവെട്ടിയാണ് സ്‌കൂൾ-കോളേജ് വിദ്യാഭ്യാസം പൂർത്തിയാക്കിത്. അസുഖ ബാധിതരായി അച്ഛൻ ബാലനും അമ്മ ഗിരിജയും കിടപ്പിലായതോടെ കൂലിപ്പണിയെടുത്താണ് ഡിഗ്രിവരെ ബിനേഷ് പഠനത്തിന് പണം കണ്ടെത്തിയത്.

കാസർകോട് സെന്റ് ക്രൈസ്റ്റ് കോളേജിൽ നിന്ന് ഡെവലപ്മെന്റ് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദവും കേരള യൂണിവേഴ്സ്റ്റിയിൽ നിന്ന് എച്ച് ആർ മാർക്കറ്റിംഗിൽ എംബിഎയും ബിനേഷ് നേടിയെടുത്തത് സ്വപ്രയത്നം കൊണ്ടാണ്. 2014ൽ ആണ് ബ്രിട്ടനിലെ സസക്സ് സർവ്വകലാശാലയിൽ ആന്ത്രപ്പോളജിയിൽ ഉപരിപഠനം നടത്താൻ എഴുതിയ പരീക്ഷ ബിനേഷ് വിജയിക്കുന്നത്. കേരളത്തിൽ നിന്ന് അദ്യമായാണ് ഒരു പട്ടികവർഗ വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥിക്ക് ഇത്തരമൊരു അവസരം ലഭിച്ചത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP