Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

സ്‌കൂൾ കെട്ടിടത്തിൽ നിന്ന് ചാടിയ പത്താംക്ലാസുകാരിയെ എത്തിച്ചത് ബെൻസിഗർ ആശുപത്രിയിൽ; വെറുതെ അവിടെ കിടത്തിയത് ഏഴ് മണിക്കൂർ; മരണം ഉറപ്പിച്ച് നട്ടെല്ല് പൊട്ടിയ കുട്ടിയെ വെന്റിലേറ്റർ സൗകര്യമില്ലാത്ത ആംബുലൻസിൽ കയറ്റി വിട്ടു; രാഷ്ട്രീയക്കാരുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും മക്കൾ പഠിക്കുന്ന ട്രിനിറ്റി ലൈസിയം സ്‌കൂളിനെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ; അന്വേഷിക്കാൻ മടിച്ച് പൊലീസും

സ്‌കൂൾ കെട്ടിടത്തിൽ നിന്ന് ചാടിയ പത്താംക്ലാസുകാരിയെ എത്തിച്ചത് ബെൻസിഗർ ആശുപത്രിയിൽ; വെറുതെ അവിടെ കിടത്തിയത് ഏഴ് മണിക്കൂർ; മരണം ഉറപ്പിച്ച് നട്ടെല്ല് പൊട്ടിയ കുട്ടിയെ വെന്റിലേറ്റർ സൗകര്യമില്ലാത്ത ആംബുലൻസിൽ കയറ്റി വിട്ടു; രാഷ്ട്രീയക്കാരുടേയും ഉന്നത ഉദ്യോഗസ്ഥരുടേയും മക്കൾ പഠിക്കുന്ന ട്രിനിറ്റി ലൈസിയം സ്‌കൂളിനെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങൾ; അന്വേഷിക്കാൻ മടിച്ച് പൊലീസും

കൊല്ലം: അദ്ധ്യാപികമാരുടെ പീഡനത്തിൽ മനംനൊന്ത് വെള്ളിയാഴ്ച ആത്മഹത്യക്ക് ശ്രമിച്ച കൊല്ലം കോട്ടമുക്ക് ട്രിനിറ്റി-ലൈസിയം ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളിലെ പത്താംക്ലാസ് വിദ്യാർത്ഥിനി ഗൗരി മരിച്ചത് ചികിത്സ കിട്ടാതെയെന്ന് ആരോപണം. കുട്ടി മരിച്ചതോടെ ആശുപത്രിക്കെതിരേയും അന്വേഷണം നടക്കും. ഇന്ന് രാവിലെയാണ് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പെൺകുട്ടി മരിച്ചത്. സ്‌ക്കൂളിന്റെ മൂന്നാം നിലയിൽ നിന്നും വീണു പരിക്കേറ്റ കുട്ടിയെ കൊല്ലം ബൻസിഗർ ആശുപത്രിയിൽ എത്തിച്ചപ്പോൾ മതിയായ ചികിൽസ നൽകിയില്ലെന്നാണ് പരാതി.

സ്‌കൂളും ആശുപത്രിയും തമ്മിൽ ബന്ധമുള്ളതിന്റെ ഫലമായാണ് മതിയായ ചികിൽസ നൽകിയില്ലെന്നുള്ള ആരോപണത്തിന് പിന്നിൽ. ഉച്ചയ്ക്ക് ഒരുമണിക്ക് സംഭവം ഉണ്ടായപ്പോൾ ഉടൻതന്നെ ഈ ആശുപത്രിയിൽ എത്തിച്ചിരുന്നു. ഏഴുമണിക്കുറിന് ശേഷം സംഭവം വിവാദമായതോടെ വിദഗ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തെ ആശുപത്രിയിലെത്തിച്ചതെന്നാണ് ബന്ധുക്കൾ പറയുന്നത്. മൂന്നുമണിക്കൂർ മുമ്പേ എത്തിച്ചിരുന്നെങ്കിൽ ചികിൽസ കുറച്ചുകൂടി ഫലവത്തായേനെ എന്നാണ് തിരുവനന്തപുരത്തെ ആശുപത്രിയിൽനിന്നും അറിഞ്ഞത്.

വെന്റിലേറ്റർ സൗകര്യമില്ലാത്ത സാധാരണ ആംബുലൻസിലാണ് നട്ടെല്ല് പൊട്ടിയ കുട്ടിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്. കൂടാതെ കുട്ടിയുടെ ആരോഗ്യനില ആശുപത്രി അധികൃതർ ബന്ധുക്കളെ വേണ്ടരീതിയിൽ അറിയിച്ചില്ലെന്നും പറയുന്നു. ഒരു സ്ഥിരം ന്യൂറോ സർജനില്ലാത്ത ബൻസിഗർ ആശുപത്രിയിൽ, ഒരു കെട്ടിടത്തിന്റെ മൂന്നാംനിലയിൽ നിന്നും വീണ് ഗുരുതരാവസ്ഥയിലായ പെൺകുട്ടിയുടെ ആരോഗ്യനില തീരെ നിസാരമായി കണ്ടു.

ഉച്ചയ്ക്ക് ഒന്നരക്ക് സംഭവം ഉണ്ടായ ഉടനെ പെൺകുട്ടിയെ സ്‌കൂളുമായി ബന്ധമുള്ള ബൻസിഗർ ആശുപത്രിയിൽ എത്തിക്കുന്നു. എന്നാൽ വിവരം 2.40നാണ് രക്ഷകർത്താക്കളെ അറിയിക്കുന്നത്. ആശുപത്രിയിലെത്തിയ മാതാപിതാക്കളോട് തലയ്ക്ക് മാത്രമാണ് ക്ഷതമെന്നും ഇവിടെ ചികിൽസിച്ചാൽമതിയെന്നും ആശുപത്രി അധികൃതർ നിർബന്ധം പിടിച്ചതാണ് കുട്ടിയുടെ ആരോഗ്യനില കൂടുതൽ പരിതാപകരമാക്കിയത്. ഇതിന് പിന്നിൽ എന്തെങ്കിലും ദുരൂഹതയുണ്ടോയെന്നു സംശയിച്ചാലും തെറ്റുപറയാനൊക്കില്ല. കാരണം ആശുപത്രിയും സ്‌കൂളും തമ്മിൽ ബന്ധമുണ്ട്. വെന്റിലേറ്റർ സൗകര്യമില്ലാത്ത സാധാരണ ആംബുലൻസിലാണ് നട്ടെല്ല് പൊട്ടിയ കുട്ടിയെ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയത്.

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിൽസ കിട്ടാതെ മരിച്ച തമിഴ്‌നാട് സദേശി മുരുകന്റെ മരണം സമൂഹ മനസാക്ഷിയെ ഞെട്ടിച്ചിരുന്നു. മുരുകന്റെ സംഭവം ആവർത്തിക്കരുതെന്ന പാഠം ഈ ആശുപത്രി മാനേജ്മെന്റ് എന്തേ മറന്നുപോയി എന്നതാണ് ഉയരുന്ന ചോദ്യം. പാപമോചനത്തിനായി കുരിശുമരണം വരിച്ച ദൈവപുത്രന്റെ അനുയായികളെന്നു സ്വയം കരുതുന്നവരുടെ സ്ഥാപനങ്ങൾ മാനുഷിക ധർമ്മം പരിപാലിക്കാനാണ് ശ്രമിക്കേണ്ടത്. ഇതൊരിക്കലും ആവർത്തിക്കപ്പെടരുത്. പതിവ്പോലെ വോട്ട്ബാങ്ക് പേടിയുള്ള എല്ലാ രാഷ്ട്രീയക്കാരും ഇരുളിലൊളിച്ചുകഴിഞ്ഞു.

ആത്മഹത്യാശ്രമം നടത്തിയ കുട്ടിയെ ആൺകുട്ടികൾക്കൊപ്പമിരുത്തിയത് അറിഞ്ഞ് അന്വേക്ഷിക്കാനെത്തിയ അതേ സ്‌കൂളിൽ പഠിക്കുന്ന മൂത്ത സഹോദരിയെ അദ്ധ്യാപിക വേദനിപ്പിക്കുന്ന രീതിയിൽ ശകാരിച്ചതാണ് ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചത്. അദ്ധ്യാപകരെ രക്ഷിക്കാനും സംഭവം ഒതുക്കി തീർക്കാനും സ്‌കൂൾ മാനേജ്‌മെന്റ് ശ്രമിച്ചിരുന്നു. സംഭവത്തിൽ സിന്ധു, ക്രസന്റ് എന്നീ രണ്ടുഅദ്ധ്യാപികമാർക്കെതിരെ പൊലിസ് കേസെടുത്തിട്ടുണ്ട്.

ഉന്നത പൊലിസ് ഉദ്യോഗസ്ഥരുടെയും മുഖ്യഭരണകക്ഷിയിലെ പ്രമുഖരുടെയും ബന്ധുക്കൾ പഠിപ്പിക്കുന്ന സ്‌കൂളിനെതിരെ പരാതിവന്നാൽ അതു പുറത്തുവരില്ലെന്നാണ് മിക്ക രക്ഷകർത്താക്കളും പറയുന്നത്. ഈ സ്‌കൂളിനെതിരെ നേരത്തേയും നിരവധി തവണ പരാതി ഉയർന്നിട്ടുണ്ട്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന അവശ്യം ശക്തമാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP