1 aed = 17.77 inr 1 eur = 76.82 inr 1 gbp = 85.92 inr 1 kwd = 216.04 inr 1 sar = 17.40 inr 1 usd = 65.25 inr

Oct / 2017
22
Sunday

തിരുവനന്തപുരത്ത് കുമ്മനമോ സുരേഷ് ഗോപിയോ മുരളീധരനോ; പത്തനംതിട്ടയിൽ അൽഫോൻസ് കണ്ണന്താനം; ആറ്റിങ്ങലിൽ സെൻകുമാർ; വെള്ളാപ്പള്ളിയെ മെരുക്കാൻ തുഷാറിനെ രംഗത്തിറക്കും; ദേശാടനപക്ഷികളെ ഒഴിവാക്കും; ലോക്‌സഭയിൽ കേരളത്തിൽ 11 മണ്ഡലങ്ങളിൽ അതീവ ശ്രദ്ധയ്ക്ക് അമിത് ഷായുടെ നിർദ്ദേശം

October 13, 2017 | 09:35 AM | Permalinkമറുനാടൻ മലയാളി ബ്യൂറോ

പാലക്കാട്: ജനരക്ഷാ യാത്രയോട് അനുബന്ധിച്ച് ബിജെപി ലോക്‌സഭാ തെരഞ്ഞെടുപ്പിലെ സാധ്യതകളിലും ചർച്ച തുടങ്ങി. കേരളത്തിൽ 20 മണ്ഡലങ്ങളാണുള്ളത്. ഇതിൽ സംസ്ഥാനത്തെ 11 ലോക്‌സഭാ മണ്ഡലങ്ങൾക്കു പ്രത്യേക പരിഗണന നൽകി തിരഞ്ഞെടുപ്പു തന്ത്രങ്ങൾക്കു രൂപം നൽകാൻ ബിജെപിയിൽ ധാരണയായി കഴിഞ്ഞു. 'ദേശാടനപക്ഷികളെ' സ്ഥാനാർത്ഥികളാക്കരുതെന്നാണു ദേശീയ അധ്യക്ഷൻ അമിത്ഷായുടെ നിർദ്ദേശം. പ്രാദേശികമായി അറിയപ്പെടുന്നവർക്കു സ്ഥാനാർത്ഥി നിർണയത്തിൽ മുൻഗണന നൽകണം.

തിരുവനന്തപുരം, ആറ്റിങ്ങൽ, മാവേലിക്കര, പത്തനംതിട്ട, കൊല്ലം, കോട്ടയം, ചാലക്കുടി, തൃശൂർ, പാലക്കാട്, കോഴിക്കോട്, കാസർകോട് എന്നിവയാണു പ്രത്യേക ശ്രദ്ധ നൽകുന്ന മണ്ഡലങ്ങൾ. ഇവിടെ പ്രമുഖർ തന്നെ മത്സരിക്കും. കുമ്മനം രാജശേഖരനോ സുരേഷ് ഗോപിയോ തിരുവനന്തപുരത്ത് മത്സരിക്കും. വി മുരളീധരൻ, കെ സുരേന്ദ്രൻ, പികെ കൃഷ്ണദാസ്, ശോഭാ സുരേന്ദ്രൻ തുടങ്ങിയവരുടെ പേരുകളും വിവിധ മണ്ഡലങ്ങളിൽ ചർച്ചയാണ്. ടി പി സെൻകുമാറിനെ ആറ്റിങ്ങലിൽ സ്ഥാനാർത്ഥിയാക്കാനും സാധ്യത തേടുന്നുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ അഞ്ചു മണ്ഡലങ്ങളാണു പ്രത്യേകം ശ്രദ്ധിച്ചത്.

പാർട്ടിക്കു മൊത്തം 10.5% വോട്ടുകളാണു ലഭിച്ചത്. ഇത് ഇരട്ടിയാക്കുകയാണ് ബിജെപിയുടെ ലക്ഷ്യം. കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം ഉറപ്പിക്കാൻ ലോക്‌സഭയിൽ മികച്ച വിജയം വേണമെന്ന വിലയിരുത്തലാണ് ഉള്ളത്. കേരളത്തിലെ മണ്ഡലങ്ങളുടെ ചുമതല കേന്ദ്രമന്ത്രി ധർമേന്ദ്ര പ്രധാൻ, നളിൻകുമാർ കട്ടീൽ എംപി എന്നിവർക്കു നൽകി. പ്രാഥമിക തയ്യാറെടുപ്പുകൾ കഴിഞ്ഞ ദിവസം ഇവരുടെ അധ്യക്ഷതയിൽ വിലയിരുത്തി. സ്ഥാനാർത്ഥി നിർണയത്തിനു കേന്ദ്രകമ്മിറ്റി കർശന വ്യവസ്ഥകൾ നടപ്പാക്കും. അനുകൂല സാഹചര്യമുള്ള മണ്ഡലങ്ങളിൽ മാത്രം സ്ഥാനാർത്ഥിയാകുന്ന ചില നേതാക്കളുടെ രീതി അനുവദിക്കില്ല.

എൻഡിഎയിലേയ്ക്ക് കൂടുതൽ കക്ഷികളെ എത്തിക്കുന്നതിന്റെ ഭാഗമായി ചില രാഷ്ട്രീയ പാർട്ടികളുടെയും സാമുദായിക സംഘടനകളുടെയും നേതാക്കളുമായി നേതൃത്വം പ്രാഥമിക ചർച്ചകൾ നടത്തി. ആറ്റിങ്ങലും ആലപ്പുഴയിലും ബിഡിജെഎസിന് മത്സരിക്കാൻ സീറ്റ് നൽകും. സികെ ജാനുവും സ്ഥാനാർത്ഥിയാകും. തിരുവനന്തപുരത്ത് ഏങ്ങനേയും ജയിക്കണമെന്നാണ് ബിജെപി കേന്ദ്ര നേതാക്കളുടെ കർശന നിർദ്ദേശം. നേമം എംഎൽഎയായ രാജഗോപാലിനെ മത്സരിപ്പിക്കാനാകില്ല. അതുകൊണ്ടാണ് ശക്തനായ മറ്റൊരു സ്ഥാനാർത്ഥിയെ തേടുന്നത്. സുരേഷ് ഗോപിക്ക് പാർട്ടി ഇതര വോട്ടുകൾ കിട്ടുമെന്നാണ് വിലയിരുത്തൽ. കുമ്മനത്തിനോടാണ് ആർഎസ്എസിന് താൽപ്പര്യം. വി മുരളീധരനും മത്സരിക്കാൻ തയ്യാറാണെന്ന് നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്.

കാസർഗോട്ട് സുരേന്ദ്രനെ മത്സരിപ്പിക്കും. മഞ്ചേശ്വരം നിയമസഭയിൽ നാമമാത്രമായ വോട്ടിനായിരുന്നു സുരേന്ദ്രന്റെ തോൽവി. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം പിടിച്ചേ പറ്റൂവെന്നാണ് ബിജെപിയുടെ പക്ഷം. ഇത് കൂടി മുന്നിൽ കണ്ടാണ് കാസർഗോഡ് പരമാവധി വോട്ടുകൾ പിടിക്കാൻ സുരേന്ദ്രനെ ഇറക്കുന്നത്. മെഡിക്കൽ കോഴയിൽ ആരോപണ വിധേയരെ മത്സരിപ്പിക്കുന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ല. എംടി രമേശ് മത്സരിക്കുമോ എന്നതിൽ അതിന് ശേഷമേ തീരുമാനമുണ്ടാകൂ. പത്തനംതിട്ടയിൽ അൽഫോൻസ് കണ്ണന്താനം സ്ഥാനാർത്ഥിയാകും. അതിന് വേണ്ടികൂടിയാണ് അദ്ദേഹത്തെ കേന്ദ്രമന്ത്രിയാക്കിയതും. ന്യൂനപക്ഷ വോട്ടുകൾ അടുപ്പിക്കാൻ കോട്ടയത്തും മികച്ച സ്ഥാനാർത്ഥി വരും.

ബിഡിജെഎസിനോടും മികച്ച സ്ഥാനാർത്ഥിയെ നിർത്താൻ ആവശ്യപ്പെടും. ആലപ്പുഴയിൽ ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന് തുഷാർ വെള്ളാപ്പള്ളി തന്നെ നിൽക്കണമെന്നാണ് ബിജെപിയുടെ ആഗ്രഹം. ബിജെപിയുമായി വെള്ളാപ്പള്ളി തെറ്റിലാണ്. നിരന്തരം ബിജെപിയെ വിമർശിക്കുന്നു. ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇത് സംഭവിക്കും. ഇത് പാർട്ടിക്ക് തിരിച്ചടിയാകും. എന്നാൽ തുഷാർ മത്സരിച്ചാൽ വെള്ളാപ്പള്ളി എൻഡിഎയെ പ്രതിക്കൂട്ടിലാക്കില്ല. ഈ സാഹചര്യത്തിൽ തുഷാറാണ് ആലുപ്പുഴയിലേക്ക് നല്ലതെന്നാണ് ബിജെപിയുടെ വിലയിരുത്തൽ.

Readers Comments

മലയാളത്തിൽ ടൈപ്പ്‌ ചെയ്യാൻ ഇവിടെ ക്ലിക്ക്‍ ചെയ്യുക
കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category

MNM Recommends

TODAYLAST WEEKLAST MONTH
മോദിയുടെയും ബിജെപിയുടേയും ഇഷ്ടക്കാരൻ; മേജർ രവിയുടെ സന്തത സഹചാരി; ഗോവയിലെത്തുന്ന മലയാളി സിനിമാക്കാരുടെ ഉറ്റ തോഴൻ; 'ഗോവൻ മലയാളി' പത്രത്തിന്റെ ഉടമ; മാധ്യമങ്ങൾക്ക് പിടികൊടുക്കാത്ത കൂർമ്മ ബുദ്ധി; തണ്ടർ ഫോഴ്‌സിന്റെ 'തലൈവരുടെ' ഓപ്പറേഷൻ എല്ലാം അതീവ രഹസ്യം; ദിലീപിന് സുരക്ഷയൊരുക്കുന്ന മലയാളി ലെഫ്റ്റന്റ് കേണൽ അനിൽ ബി നായർ പനാജിയിലെ കിങ് മേക്കർ
കുറ്റപത്രം സമർപ്പിച്ചാൽ വീണ്ടും അകത്താകുമോ? 11-ാം പ്രതി ഒന്നാം പ്രതിയായാൽ എന്ത് സംഭവിക്കും? വീണ്ടും അറസ്റ്റ് ചെയ്യുമോ? അവസാനമായി ചോദിക്കട്ടെ സത്യത്തിൽ എന്തായിരിക്കും സംഭവിച്ചിട്ടുണ്ടായിരിക്കുക? ദിലീപ് വധം ആട്ടക്കഥ ഒരു തിരക്കഥയുടെ ഭാഗം തന്നെ എന്ന് സുപ്രീംകോടതി അഭിഭാഷകൻ ചിന്തിക്കുന്നത് എന്തുകൊണ്ട്? അഡ്വ ശ്രീജിത്ത് പെരുമന എഴുതുന്നു
സായുധസംഘത്തിന്റെ സംരക്ഷണം എന്തിന്? ഏജൻസിക്ക് നൽകിയ കരാറിന്റെ പകർപ്പും വേണം; ഒപ്പമുള്ളവരുടെ രേഖകളും വിശദാംശങ്ങളും നൽകണമെന്നും ദിലീപിനോട് പൊലീസ്; തണ്ടർ ഫോഴ്‌സ്‌ സുരക്ഷയിൽ കഴിയുന്നതിനേക്കാൾ സുരക്ഷിതം ആലുവ സബ് ജയിൽ! നടന്റെ ജാമ്യം റദ്ദാക്കാൻ പുതിയ വടി കിട്ടിയോ എന്ന പരിശോധനയിൽ അന്വേഷണ സംഘം; കമാണ്ടോകളുടെ വരവ് ദിലീപിനെ വീണ്ടും അഴിക്കുള്ളിലാക്കുമോ?
തണ്ടർ ഫോഴ്‌സ് എന്ന് ചുവന്ന അക്ഷരത്തിൽ വലുപ്പത്തിൽ എഴുതി സൈറൻ മുഴക്കി പാഞ്ഞത് നിയമവിരുദ്ധം; ലൈസൻസ് ഉണ്ടെങ്കിലും ജാമ്യത്തിൽ ഇറങ്ങിയ പ്രതി തോക്കുധാരിക്കൊപ്പം യാത്ര ചെയ്തത് ചട്ടലംഘനം; നാവിക സേനയിൽ നിന്നും വിരമിച്ച ഉദ്യോഗസ്ഥൻ തുടങ്ങിയ മുൻ കമ്മീഷണർ നായകനാകുന്ന സ്വകാര്യ സേനയുടെ പ്രവർത്തനം പൊലീസിനേയും വിവാദത്തിലാക്കി
വീടിന്റെ അടഞ്ഞു കിടന്ന വാതിൽ ചവിട്ടി തുറന്ന് അകത്ത് കയറി; മകനെ അടിക്കുന്നത് തടയാനെത്തിയ അച്ഛനും അമ്മയ്ക്കും തെറിവിളി; സ്റ്റേഷനിൽ സ്വമേധയാ വരാമെന്ന് പറഞ്ഞിട്ടും ബലമായി പിടികൂടി വലിച്ചിഴച്ചു; മദ്രസയിലേക്ക് പോകുന്ന വിദ്യാർത്ഥിയെ വഴിയിൽ തടഞ്ഞുനിർത്തി മർദിച്ചെന്ന് പരാതിയിൽ പൊലീസ് എടുത്ത് മൂന്നാമുറ തന്നെ; മുഖ്യമന്ത്രിയും ഡിജിപി പറയുന്നത് കേൾക്കാത്ത പൊലീസുകാരെ കുടുക്കിയത് വൈറലായ വീഡിയോ
ഞാനും ഗണേശനും തമ്മിൽ 2005ൽ തുടങ്ങിയ റിലേഷനാണ്; പരസ്പര സമ്മതത്തോടെയാണ് ഞങ്ങൾ ഒരുമിച്ച് കഴിഞ്ഞത്; അയാൾ വേറെ കല്യാണം കഴിച്ചുവെന്ന് പറഞ്ഞ് പീഡനക്കേസ് കൊടുക്കുന്നത് ശരിയായ രീതിയാണോ? ഇപ്പോഴത്തെ വിവാഹത്തിന് പിന്നിൽ എന്തൊക്കെയോ പ്രശ്‌നങ്ങൾ ഉണ്ട്: മറുനാടനോട് സരിതാ നായർ പറഞ്ഞത് സോളാർ കേസിലെ യഥാർത്ഥ നായകൻ ഗണേശ് കുമാർ ആണെന്ന ആരോപണം ശരിവയ്ക്കുന്ന തരത്തിൽ
മാമനു വേദനയാണ്, മോളുഴിഞ്ഞ് തന്നേ..എന്നു പറഞ്ഞ് കുഞ്ഞു കൈകളിൽ ഒരു മാംസ കഷണം വച്ചു തന്നിരുന്ന മാമൻ; ഉറുമ്പ് നടക്കുന്നതെങ്ങനാന്ന് കാണിച്ചെരാന്ന് പറഞ്ഞ് കൈയെടുത്ത് കാലിടുക്കുകളിലേക്ക് കൊണ്ടു പോയിരുന്ന കസ്സിൻ ചേച്ചി; മദ്രസയിലെക്ക് ചായ കൊണ്ടുപോയപ്പോൾ കെട്ടിപ്പിടിച്ചു കുന്നിക്കുരു വലിപ്പമുള്ള മുലഞെട്ട് തോണ്ടി കടിയാക്കിയ ഉസ്താദ്: മീ ടൂ കാമ്പയിൻ പടർന്നുപിടിക്കുമ്പോൾ മലയാളികൾ തലയിൽ കൈവയ്ക്കുന്നു
മാനം പോകുമെന്നും അവസരം നഷ്ടമാകുമെന്ന് ഭയന്ന് പുറത്തുപറയാത്ത അനേകം നടിമാരെ എനിക്കറിയാം; ഒന്നും അറിയാത്ത പോലെ നടിമാരുടെ നിതംബത്തിൽ തട്ടുന്ന പലരുമുണ്ട്; പേരും പ്രശസ്തിയുമുള്ള പല നായികമാരും ഒരു മടിയുമില്ലാതെ കിടക്ക പങ്കിടും; എന്നെ ഒതുക്കിയത് ചിലരോടൊപ്പം കിടക്ക പങ്കിടാൻ മടിച്ചതു കൊണ്ട്; അനുഭവങ്ങൾ തുറന്നു പറഞ്ഞ് പത്മപ്രിയ
ഒന്നാം പ്രതിയാകുന്നതോടെ പലതും തുറന്നു പറയാൻ ഒരുങ്ങി ദിലീപ്; വമ്പന്മാരുടെ ക്വട്ടേഷൻ തനിക്ക് നേരെ ഉണ്ടാകുമെന്ന് ഭയന്ന് 'തണ്ടർ ഫോഴ്‌സി'നെ സുരക്ഷ ഏൽപ്പിച്ച് താരത്തിന്റെ മുന്നൊരുക്കം; ഷൂട്ടിങ് ലൊക്കേഷനിൽ അടക്കം താരത്തിന് അകമ്പടിയായി തോക്കേന്തിയ സ്വകാര്യ ബോഡിഗാർഡ്‌സും ഒപ്പമുണ്ടാകും; കേരളത്തിലെ മൂന്നു വ്യവസായികൾ മാത്രം ഇതുവരെ സഹായം തേടിയ ഗോവൻ സെക്യൂരിറ്റി കമ്പനിയെ ലക്ഷങ്ങൾ മുടക്കി നിയമിക്കുന്നതിന്റെ കാരണം തിരഞ്ഞ് മലയാളികൾ
കൃത്യം നടത്തിയത് ദിലീപിന്റെ നേരിട്ടുള്ള മേൽനോട്ടത്തിൽ; കുറ്റപത്രത്തിൽ ജനപ്രിയ നായകനെ ഒന്നാം പ്രതിയാക്കണമെന്ന് അന്വേഷണ സംഘത്തിന് നിയമോപദേശം; താരരാജാവിനെതിരെ കടുത്ത നിലപാടെടുക്കുന്നത് മമ്മൂട്ടിയുടെ സീനിയർ മഞ്ചേരി ശ്രീധരൻ നായർ; എഡിജിപി സന്ധ്യയുടെ നേതൃത്വത്തിൽ നാളെ നിർണായ യോഗം; പൾസർ സുനി രണ്ടാം പ്രതിയാകും; നടിയെ ആക്രമിച്ച ഗൂഢാലോചന കേസിൽ ദിലീപിനെതിരായ കുറ്റപത്രം തിങ്കളാഴ്‌ച്ച
ദോശകഴിക്കാൻ തട്ടുകടയിൽ എത്തിയ ഒരു യുവാവിന്റെ കൗതുകം കവിതാ ലക്ഷ്മിയുടെ ജീവിതം മാറ്റിമറിച്ചു; മകനെ വിദേശ പഠനത്തിന് അയച്ചപ്പോൾ കുമിഞ്ഞുകൂടിയ കടം വീട്ടാൻ തട്ടുകട തുടങ്ങിയ കവിതാ ലക്ഷ്മിയുട തട്ടുദോശ കഴിക്കാൻ ആൾത്തിരക്ക് കൂടി; ദോശ ചുട്ടുവിറ്റ് കടം വീട്ടാമെന്ന് കരുതി പ്രൈംടൈം സീരിയൽ നായിക: മറുനാടൻ ടീം നെയ്യാറ്റിൻകരയ്ക്ക് സമീപം പകർത്തിയ വീഡിയോ കാണാം
അരമണിക്കൂർ കാത്തിരുത്തിയ ശേഷം പറഞ്ഞു മട്ടൻ ഐറ്റംസ് ഒന്നുമില്ലെന്ന്! വെയ്റ്ററെയും കൂട്ടി കൗണ്ടറിൽ പരാതിപ്പെടാൻ ചെന്നപ്പോൾ അവിടെ നിന്നവന്റെ കമന്റ് നീയെന്തൊരു ചരക്കാടീ.. എന്ന്; ചോദ്യം ചെയ്തപ്പോൾ കൂട്ടുകാരിയുടെ മുഖത്തടിച്ചു; പരാതിയുമായി പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ ഉദ്യോഗസ്ഥരും മോശമായി പെരുമാറി: റഹ്മത്ത് ഹോട്ടലിൽ വെയ്റ്ററുടെ മുഖത്തടിച്ചെന്ന പരാതിയിലെ കാര്യങ്ങൾ മറുനാടനോട് വിശദീകരിച്ച് നടി അനു ജൂബി
ആശുപത്രിയിൽ അഡ്‌മിറ്റായ നടൻ ദർബാർ ഹാളിൽ ഐക്യദാർഢ്യം പ്രഖ്യാപിക്കാനെത്തി! അടുത്ത ദിവസം സിനിമയിലും അഭിനയിച്ചു; താരരാജാവിന്റെ ചികിൽസാക്കഥ പൊളിച്ചത് ആക്ഷൻ ഹീറോ ബൈജു പൗലോസ്; നടിയെ ആക്രമിച്ച കേസിൽ വീണ്ടും ട്വിസ്റ്റ്; കമ്മാരസംഭവം അതിവേഗം പൂർത്തിയാക്കാനൊരുങ്ങുന്ന ദിലീപിന് റിമി ടോമിയുടെ മൊഴിക്കൊപ്പം വ്യാജരേഖാ കേസും വിനയാകും
മാവേലി വന്ന സമയത്ത് പുട്ടും കടലയും സമ്മാനിക്കുന്ന സംവിധായകൻ: വിവാഹത്തിനു മുൻപ് മധുവിധു നടത്തി വിപ്ലവം സൃഷ്ടിച്ച വിരുതൻ; പിന്നെ സ്വന്തം സമുദായത്തിലെ യുവതിയെ നിക്കാഹ് ചെയ്ത് ഭാര്യയാക്കിയ ഒന്നാം വില്ലൻ; ഭാര്യയുടെ മരണശേഷം അവസരങ്ങൾ കുറഞ്ഞപ്പോൾ ക്രൈം സീരിയലുകളിലൂടെ തിരിച്ചു വരവ് നടത്തിയ രണ്ടാമൻ; ദിലീപ് എത്രയോ ഭേദമെന്ന് പല്ലിശേരി; മലയാള സിനിമയിലെ ക്വട്ടേഷൻ തമ്പുരാക്കന്മാർ ആര്?
ഞാനും ഗണേശനും തമ്മിൽ 2005ൽ തുടങ്ങിയ റിലേഷനാണ്; പരസ്പര സമ്മതത്തോടെയാണ് ഞങ്ങൾ ഒരുമിച്ച് കഴിഞ്ഞത്; അയാൾ വേറെ കല്യാണം കഴിച്ചുവെന്ന് പറഞ്ഞ് പീഡനക്കേസ് കൊടുക്കുന്നത് ശരിയായ രീതിയാണോ? ഇപ്പോഴത്തെ വിവാഹത്തിന് പിന്നിൽ എന്തൊക്കെയോ പ്രശ്‌നങ്ങൾ ഉണ്ട്: മറുനാടനോട് സരിതാ നായർ പറഞ്ഞത് സോളാർ കേസിലെ യഥാർത്ഥ നായകൻ ഗണേശ് കുമാർ ആണെന്ന ആരോപണം ശരിവയ്ക്കുന്ന തരത്തിൽ
ദിലീപിനും കാവ്യയ്ക്കും കണ്ടകശ്ശനി തുടങ്ങാൻ പോകുന്നതേയുള്ളൂ; വ്യക്തിജീവിതത്തിലും സിനിമാരംഗത്തും നിന്ന് കിട്ടിയ വാക് ശാപവും ശത്രുദോഷവും പിന്തുടരുന്നു; മാർച്ചിനുശേഷം കാരാഗൃഹ വാസത്തിന് ഇരുവർക്കും യോഗം; അടുത്ത സുഹൃത്തുക്കളുടെ ചതിക്കെതിരെ കരുതിയിരിക്കാനും മുന്നറിയിപ്പു നൽകി ദിലീപിന്റെ ജാമ്യം പ്രവചിച്ച ജ്യോതിഷി
ജയിലിൽ വെച്ച് വായിച്ച സങ്കീർത്തനവും സുഭാഷിതവും ദിലീപിനെ ആകെ മാറ്റി മറിച്ചു; ഇന്ന് രാവിലെ ആലുവ എട്ടേക്കർ സെന്റ് ജ്യൂഡ് പള്ളിയിലെ മുഴുവൻ കുർബാനയിൽ പങ്കുകൊണ്ടു; പള്ളിയിലേക്ക് കയറിയത് പ്രവേശന കവാടത്തിലെ തിരുസ്വരൂപത്തിന് മുന്നിൽ മെഴുകുതിരി കത്തിച്ച് പ്രാർത്ഥിച്ച ശേഷം; നൊവേനയും കുർബ്ബാനയും കഴിഞ്ഞ് പുറത്തിറങ്ങിയ ദിലീപ് പള്ളി ഓഫീസിലെത്തി വഴിപാടുകൾക്കായി പണമടച്ചു
മാമനു വേദനയാണ്, മോളുഴിഞ്ഞ് തന്നേ..എന്നു പറഞ്ഞ് കുഞ്ഞു കൈകളിൽ ഒരു മാംസ കഷണം വച്ചു തന്നിരുന്ന മാമൻ; ഉറുമ്പ് നടക്കുന്നതെങ്ങനാന്ന് കാണിച്ചെരാന്ന് പറഞ്ഞ് കൈയെടുത്ത് കാലിടുക്കുകളിലേക്ക് കൊണ്ടു പോയിരുന്ന കസ്സിൻ ചേച്ചി; മദ്രസയിലെക്ക് ചായ കൊണ്ടുപോയപ്പോൾ കെട്ടിപ്പിടിച്ചു കുന്നിക്കുരു വലിപ്പമുള്ള മുലഞെട്ട് തോണ്ടി കടിയാക്കിയ ഉസ്താദ്: മീ ടൂ കാമ്പയിൻ പടർന്നുപിടിക്കുമ്പോൾ മലയാളികൾ തലയിൽ കൈവയ്ക്കുന്നു
ഡിഫൻസ് ഡീലിൽ പങ്കാളിയാക്കാമെന്ന ഉറപ്പിൽ ലൈംഗികമായും സാമ്പത്തികമായും ചൂഷണം ചെയ്ത് മുൻ പ്രതിരോധമന്ത്രിയുടെ മകൻ; കുഞ്ഞാലിക്കുട്ടിയുടെ വീട്ടിനടുത്തുള്ള വസതിയിലിട്ട് ബഷീറലി തങ്ങളും ആസക്തി തീർത്തു; ആദർശ ധീരനായ ആന്റണിയുടെ കുടുംബവും സോളാറിൽ പ്രതിസ്ഥാനത്ത്; മുസ്ലിം ലീഗ് കാരണവരുടെ കുടുംബമായ പാണക്കാടിന് നേരെയും ആരോപണങ്ങൾ; സോളാർ ബോംബിൽ കേരള രാഷ്ട്രീയത്തെ പിടിച്ചുലയ്ക്കാനുറച്ച് സരിതാ നായർ വീണ്ടും; എല്ലാം അന്വേഷിക്കാൻ പിണറായിയും
ആദ്യ ഭർത്താവിനെ കുത്തുപാളയെടുപ്പിച്ച് വിവാഹമോചനം നേടി; പലതവണ വേശ്യാവൃത്തിക്ക് പിടിക്കപ്പെട്ടു; കഴിഞ്ഞ ഇരുപതുവർഷമായി നിരവധി പേരിൽനിന്ന് ലക്ഷങ്ങൾ തട്ടി; നന്ദിനി നായർ, ലക്ഷ്മി നായർ, സരിത നായർ..; എല്ലാം തട്ടിപ്പ് വീരായായ ഒരേ സ്ത്രീതന്നെ; സോളാറിൽ പൊള്ളിയ കോൺഗ്രസ് നേതാക്കൾ സൈബർസേനയും പ്രവർത്തകരേയും ഉപയോഗിച്ച് സരിതയെക്കുറിച്ച് പ്രചരിപ്പിക്കുന്നത് ഇങ്ങനെ