Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഓറഞ്ച് ടീഷർട്ടണിഞ്ഞ് വോളണ്ടിയർമാർ; കാവി മുണ്ടും വെള്ള ഷർട്ടും ധരിച്ച് കൊടിയുമേന്തി പ്രവർത്തകർ; ജിഹാദി- ചുവപ്പ് ഭീകരതയുടെ വ്യാപ്തി കാണിക്കാൻ ജാഥയ്ക്ക് മുമ്പേ രണ്ട് നിശ്ചല ദൃശ്യങ്ങൾ; ഇനിയൊരു അമ്മയുടെ കണ്ണുനീർ വീഴരുത്.. എന്ന മുദ്രാവാക്യങ്ങളുമായി വനിതാ പ്രവർത്തകർ; അക്രമം കണ്ട് ചുരുട്ട് വലിക്കുന്ന ചെഗുവേരയും: അമിത്ഷാ കൂടി എത്തിയതോടെ ജനരക്ഷായാത്രയുടെ സമാപനത്തിന് ആവേശത്തോടെ ബിജെപി പ്രവർത്തകർ

ഓറഞ്ച് ടീഷർട്ടണിഞ്ഞ് വോളണ്ടിയർമാർ; കാവി മുണ്ടും വെള്ള ഷർട്ടും ധരിച്ച് കൊടിയുമേന്തി പ്രവർത്തകർ; ജിഹാദി- ചുവപ്പ് ഭീകരതയുടെ വ്യാപ്തി കാണിക്കാൻ ജാഥയ്ക്ക് മുമ്പേ രണ്ട് നിശ്ചല ദൃശ്യങ്ങൾ; ഇനിയൊരു അമ്മയുടെ കണ്ണുനീർ വീഴരുത്.. എന്ന മുദ്രാവാക്യങ്ങളുമായി വനിതാ പ്രവർത്തകർ; അക്രമം കണ്ട് ചുരുട്ട് വലിക്കുന്ന ചെഗുവേരയും: അമിത്ഷാ കൂടി എത്തിയതോടെ ജനരക്ഷായാത്രയുടെ സമാപനത്തിന് ആവേശത്തോടെ ബിജെപി പ്രവർത്തകർ

അരുൺ ജയകുമാർ

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നയിക്കുന്ന ജനരക്ഷായാത്ര തിരുവനന്തപുരത്ത് സമാപിക്കാൻ ഇനി ഏതാനും മണിക്കൂറുകൾ മാത്രം. ജാഥ നഗരത്തിന്റെ ഹൃദയഭാഗത്തേക്ക് പ്രവേശിക്കാൻ ഒരുങ്ങുകയാണ്. ജാഥയിൽ പങ്കെടുക്കാൻ ബിജെപി പ്രവർത്തകർ നഗരത്തിലേക്ക് ഒഴുകി എത്തുകയാണ്. സമാപന സമ്മേളനത്തെ ആവേശത്തിലാക്കാൻ ദേശീയ അധ്യക്ഷൻ അമിത് ഷായും തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്. പട്ടത്തു നിന്നും അമിത്ഷാ തുറന്ന ജീപ്പിൽ എത്തും. ഇന്ന് രാവിലെ ശ്രീകാര്യം ജംഗ്ഷനിൽ നിന്നാണ് കുമ്മനത്തന്റെ ജാഥ തുടങ്ങിയത്. പാർട്ടി കൊടികൾ കൊണ്ട് നഗരത്തിന്റെ വിവിധ ഭാഗങ്ങൾ അലങ്കരിച്ചിട്ടുണ്ട്.

സ്ത്രീകളും പുരുഷന്മാരും അടക്കമുള്ള പ്രവർത്തകർ ജനരക്ഷായാത്രയിൽ പങ്കെടുക്കുന്നുണ്ട്. ഇന്ന് രാവിലെ 10.30നാണ് ശ്രീകാര്യത്തു നിന്നും കുമ്മനത്തിന്റെ നേതൃത്വത്തിൽ യാത്ര തുടങ്ങിയത്. ബലിദാനി ശ്രീകാര്യം ചെറുവയ്ക്കൽ ഗംഗാധരൻ നായർ നഗറിൽ രാവിലെ 10.30ന് കേന്ദ്ര തുറമുഖ സഹമന്ത്രി പൊൻ രാധാകൃഷ്ണൻ യാത്ര ഉദ്ഘാടനം ചെയ്തു. പട്ടം ജംഗ്ഷനിൽ എത്തിയിട്ടുണ്ട് ജാഥയിപ്പോൾ.

അരലക്ഷത്തിലധികം പേർ അണിനിരക്കുന്ന പദയാത്ര ഇന്ന് വൈകുന്നേരത്തോടെ സമാപിക്കും സമാപനത്തിൽ ദേശീയ അധ്യക്ഷൻ അമിത് ഷാ പങ്കെടുക്കും. പട്ടം മുതൽ പാളയം വരെ അമിത് ഷാ പ്രവർത്തകരെ തുറന്ന ജീപ്പിൽ അഭിവാദ്യം ചെയ്യും. പാളയം മുതൽ പുത്തരിക്കണ്ടം വരെ അദ്ദേഹം പദയാത്രയിൽ അണിചേരും. പുത്തരിക്കണ്ടം മൈതാനിയിലെ കല്ലംപള്ളി രാജേഷ് നഗറിലാണ് സമാപനം.

സി.പി.എം ആക്രമണത്തിൽ കൊല്ലപ്പെട്ട മണ്ണന്തല രഞ്ജിത്തിന്റെയും കല്ലംപള്ളി രാജേഷിന്റെയും വീടുകൾ കുമ്മനം രാജശേഖരനും ദേശീയ നേതാക്കളും രാവിലെ സന്ദർശിച്ചിരുന്നു. സമാപന സമ്മേളനം മികച്ചതാക്കാൻ മികച്ച സംഘാടനമാണ് ബിജെപി നേതാക്കളും പ്രവർത്തകരും സംഘടിപ്പിച്ചിരിക്കുന്നത്. ഓറഞ്ച് ടീഷർക്കും വെള്ള മുണ്ടും ധരിച്ചും കാവി മുണ്ടും വെള്ള ഷർട്ടും ധരിച്ചുമാണ് പ്രവർത്തകർ ജാഥയിൽ അണിനിരക്കുന്നത്.

ജാഥയുടെ പ്രധാന മുദ്രാവാക്യം ജിഹാദി-ചുവപ്പ് ഭീകരതക്ക് എതിരെ എന്നാണ്. അതുകൊണ്ട് തന്നെ ജാഥക്കൊപ്പമുള്ള പാട്ടുകളും മുദ്രാവാക്യങ്ങളും ഇതേക്കുറിച്ചാണ്. ഇരുഭീകരതകളുടെയും വ്യാപ്തി കാണിക്കാൻ എന്ന ജാഥയ്ക്ക് മുമ്പേ രണ്ട് നിശ്ചല ദൃശ്യങ്ങളുമുണ്ട്. ഇനിയൊരു അമ്മയുടെ കണ്ണുനീർ വീഴരുത്.. എന്ന മുദ്രാവാക്യങ്ങളുമായി വനിതാ പ്രവർത്തകരുമുണ്ട്. ലൗ ജിഹാദിനെ കുറിച്ച് പ്രതിഫലിപ്പിക്കാൻ ബൈക്കിൽ കണ്ണട വെച്ചിരിക്കുന്ന കാമുകനപെയും മകൾക്ക് വേണ്ടി കരയുന്ന മാതാവിനെയും കാണിക്കുന്നു. ചുവപ്പുഭീകരതയെ പ്രതിഫലിപ്പിക്കാനുള്ള നിശ്ചലദൃശ്യം അക്രമം കണ്ട് ചുരുട്ട് വലിക്കുന്ന ചെഗുവേരയുടേതാണ്.

ഈരണ്ട് നിശ്ചല ദൃശ്യങ്ങളാണ് ജാഥയ്ക്ക് മുമ്പേ പോകുന്നത്. പിന്നാലെ കുമ്മനവും മറ്റ് കേന്ദ്രനേതാക്കളും കൊടികളും മുദ്രാവാക്യം വിളികളുമായി നടക്കുന്നു. അമ്പതിനായിരത്തോളം പ്രവർത്തകർ പുത്തരിക്കണ്ടത്തെ സമാപന സമ്മേളനത്തിൽ പങ്കെടുക്കുമെന്നാണ് നേതാക്കൾ അറിയിച്ചിരിക്കുന്നത്. അമിത് ഷായും പരിപാടിയിൽ പങ്കെടുക്കാൻ എത്തിയതോടെ പ്രവർത്തകർ ആവേശത്തിലാണ്. ബിഡിജെഎസ് അടക്കമുള്ള എൻഡിഎ നേതാക്കളും സമാപന വേദിയിൽ ഉണ്ടാകും.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP