Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ഭരണത്തിനു പുറത്തെന്ന ഗതികേട് അവസാനിപ്പിക്കാൻ ബിജെപിയെ സഹായിച്ച് യുഡിഎഫ്; പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ടുകൾ അസാധുവാക്കി സിപിഎമ്മിന് യുഡിഎഫ് പണികൊടുത്തപ്പോൾ ബിജെപിയുടെ അശോകൻ പ്രസിഡന്റ്; പത്തനംതിട്ടയിലെ കുളനട പഞ്ചായത്തിൽ താമര വിരിഞ്ഞത് ഇങ്ങനെ

ഏറ്റവും വലിയ ഒറ്റക്കക്ഷിയായിട്ടും ഭരണത്തിനു പുറത്തെന്ന ഗതികേട് അവസാനിപ്പിക്കാൻ ബിജെപിയെ സഹായിച്ച് യുഡിഎഫ്; പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വോട്ടുകൾ അസാധുവാക്കി സിപിഎമ്മിന് യുഡിഎഫ് പണികൊടുത്തപ്പോൾ ബിജെപിയുടെ അശോകൻ പ്രസിഡന്റ്; പത്തനംതിട്ടയിലെ കുളനട പഞ്ചായത്തിൽ താമര വിരിഞ്ഞത് ഇങ്ങനെ

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: നാടകീയ രംഗങ്ങൾക്കൊടുവിൽ കുളനട പഞ്ചായത്ത് ഭരണം ബിജെപി പിടിച്ചു. മൂന്നു മുന്നണികളും വിപ്പ് അനുസരിച്ചപ്പോൾ പ്രസിഡന്റ് സ്ഥാനത്തേക്ക് രണ്ടു വട്ടം തെരഞ്ഞെടുപ്പ് നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് കൂടിയായ അശോകൻ കുളനട പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു.

16 അംഗ കുളനട പഞ്ചായത്തിൽ ബിജെപി-7, എൽഡിഫ്-4, യുഡിഎഫ്-4, സ്വതന്ത്ര-1 എന്നിങ്ങനെയായിരുന്നു കക്ഷി നില. ബിജെപി അധികാരത്തിൽ വരുന്നത് ഒഴിവാക്കാൻ സ്വതന്ത്രയെ പ്രസിഡന്റും സിപിഐഎമ്മുകാരിയെ വൈസ് പ്രസിഡന്റുമാക്കി എൽഡിഎഫ് ഭരണം പിടിച്ചു. അന്ന് കോൺഗ്രസാണ് തുണച്ചത്. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബിജെപി അധികാരത്തിന് പുറത്താവുകയും ചെയ്തു. എന്നാൽ, കഴിഞ്ഞ മാസം 27 ന് യുഡിഎഫ് പിന്തുണയോടെ ബിജെപി കൊണ്ടു വന്ന അവിശ്വാസം പാസായതോടെ എൽഡിഎഫ് ഭരണ സമിതി പുറത്തായി.

ഇന്നു നടക്കുന്ന പ്രസിഡന്റ്-വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പുകളിൽ യുഡിഎഫ്-ബിജെപി സഖ്യമുണ്ടാകുമെന്ന് കരുതിയിരുന്നവരെ ഞെട്ടിച്ചു കൊണ്ട് മൂന്നുമുന്നണികളും മത്സരിച്ചു. എൽഡിഎഫിൽ നിന്ന് സിപിഐഎം അംഗം പോൾ രാജനും യുഡിഎഫിൽ നിന്ന് സജി ടി. വർഗീസുമാണ് മത്സരിച്ചത്. വോട്ടെണ്ണിയപ്പോൾ ബിജെപി-7, എൽഡിഎഫ്-5, യുഡിഎഫ്-4 എന്നിങ്ങനെയായിരുന്നു ഫലം.

പഞ്ചായത്തീരാജ് ചട്ടം അനുസരിച്ച് ഏറ്റവും കൂടുതൽ വോട്ട് നേടിയ കക്ഷികൾ തമ്മിൽ വീണ്ടും മത്സരിച്ചു. ബിജെപിയിലെ അശോകൻ കുളനടയ്ക്ക് ഏഴ് വോട്ടും എൽഡിഎഫിലെ പോൾ രാജന് അഞ്ചും വോട്ട് കിട്ടി. യുഡിഎഫ് അംഗങ്ങൾ വോട്ട് അസാധുവാക്കി. അങ്ങനെ അശോകൻ കുളനട പ്രസിഡന്റായി. ഇന്ന് ഉച്ചയ്ക്ക് ശേഷം നടക്കുന്ന വൈസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ യുഡിഎഫിനെ ബിജെപി പിന്തുണയ്ക്കാനാണ് സാധ്യത.  

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP