Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

കേരളത്തിൽ മോഹൻലാൽ വഴി മഞ്ജു വാര്യർ ബിജെപി സ്ഥാനാർത്ഥിയാകുമോ? 2019ലെ ലോക്‌സഭ തിരഞ്ഞടുപ്പിൽ താര സമ്പന്നമായി സ്ഥാനാർത്ഥിപട്ടിക ഒരുക്കാൻ ബിജെപി; ബോളീവുഡ് താരങ്ങളും കായികതാരങ്ങളും പത്മ പുരസ്‌കാര ജേതാക്കളും പട്ടികയിൽ ഇടംപിടിക്കും; പഞ്ചാബിൽ അക്ഷയ് കുമാറും പരിഗണനയിൽ; കേരളത്തിൽ സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത് അമിത് ഷാ നേരിട്ട്; ജനപ്രിയരല്ലാത്ത നേതാക്കൾ പടിക്ക് പുറത്ത്

കേരളത്തിൽ മോഹൻലാൽ വഴി മഞ്ജു വാര്യർ ബിജെപി സ്ഥാനാർത്ഥിയാകുമോ? 2019ലെ ലോക്‌സഭ തിരഞ്ഞടുപ്പിൽ താര സമ്പന്നമായി സ്ഥാനാർത്ഥിപട്ടിക ഒരുക്കാൻ ബിജെപി; ബോളീവുഡ് താരങ്ങളും കായികതാരങ്ങളും പത്മ പുരസ്‌കാര ജേതാക്കളും പട്ടികയിൽ ഇടംപിടിക്കും; പഞ്ചാബിൽ അക്ഷയ് കുമാറും പരിഗണനയിൽ; കേരളത്തിൽ സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത് അമിത് ഷാ നേരിട്ട്; ജനപ്രിയരല്ലാത്ത നേതാക്കൾ പടിക്ക് പുറത്ത്

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: 2019 ലോക്‌സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ വൻ താര സാന്നിധ്യമൊരുക്കി തെരഞ്ഞടുപ്പിനെ നേരിടാനൊരുങ്ങി ബിജെപി. കേരളത്തിലെ നിലവിലെ സാഹചര്യത്തിൽ അമിത് ഷാ കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. നിരവധി അനുകൂല സാഹചര്യങ്ങളുണ്ടായിട്ടും കേരളത്തിൽ നേതൃത്വം പരാജയപ്പെടുന്നത് ദേശീയ അധ്യക്ഷനെ ക്ഷുഭിതനാക്കിയിട്ടുണ്ട്. ഒരു പ്രവർത്തനവും നടത്തി മികവ് കാണിച്ച് മുന്നേറാതെ സ്ഥാനാർത്ഥിയാകാൻ ആരും തയ്യാറാകണ്ട എന്ന സൂചന ഇക്കഴിഞ്ഞ് സന്ദർനത്തിൽ സംസ്ഥാന നേതാക്കൾക്ക് നൽകി കഴിഞ്ഞതായിട്ടാണ് വിവരം. ഒരു മികവും പുലർത്താതിരുന്നിട്ട് ഇങ്ങനെ ഗ്രൂപ്പിസം കാണിക്കുന്നതും അമിത് ഷായെ ചൊടിപ്പിച്ചിട്ടുണ്ട്.

ഒരു പ്രസിഡന്റ് പോലുമില്ലാതെ പാർട്ടി രണ്ട മാസമായി നാണക്കേടിന്റെ പടുകുഴിയിലുമാണ്. ഈ അവസ്ഥ തുടർന്നാൽ കേരളത്തിൽ ഒരു പദ്ധതിയും നടക്കില്ലെന്ന് മനസ്സിലാക്കിയാണ് ലോക്‌സഭ തിരഞ്ഞെടുപ്പിൽ താരസമ്പന്നമായ ഒരു സ്ഥാനാർത്ഥി പട്ടികയ്ക്കായിരിക്കും പാർട്ടി മുൻകൈയെടുക്കുക. ഇതിന്റെ ആദ്യ ഘട്ട ചർച്ചകൾ നടന്നു കഴിഞ്ഞതായിട്ടാണ് സൂചന. കായികതാരങ്ങൾ ചലച്ചിത്ര താരങ്ങൾ യുവ സംരഭകർ എന്നിവരെയാണ് ഇത്തരത്തിൽ പാർട്ടി നോട്ടമിടുന്നത്. അതോടൊപ്പം തന്നെ മിസോറാം ഗവർണറായി ചുമതലയേറ്റ കുമ്മനത്തിനേയും തിരഞ്ഞെടുപ്പിന് മുന്നോടിയായി സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ച് കൊണ്ട് വന്നേക്കും എന്നും സൂചനയണ്ട്.

കുമ്മനം തിരികെയെത്തിയാൽ പാർട്ടിക്ക് ഏറ്റവും വിജയപ്രതീകഷയുള്ള തിരുവനന്തപുരം മണ്ഡലം അദ്ദേഹത്തിന് നൽകാനാണ് സാധ്യത്. ഇല്ലെങ്കിൽ കുമ്മനത്തിന് പകരം രാജ്യസഭ എംപിയും നടനുമായ സുരേഷ് ഗോപിയായിരിക്കും തലസ്ഥാന മണ്ഡലത്തിൽ നിന്നും ജനവിധി തേടുക. ആറ്റിങ്ങൽ മണ്ഡലത്തിൽ റിട്ട ഡിജിപി ടിപി സെൻകുമാറിനെ രംഗത്തിറക്കാനാണ് തീരുമാനം. അടുത്തിടെ കുമ്മനത്തിന് തലസ്ഥാനത്ത് നൽകിയ സ്വീകരണച്ചിലുൾപ്പടെ പങ്കെടുക്കുകയും ബിജെപി നേതൃത്വവുമായി അടുത്ത് നിൽക്കുകയും ചെയ്യുന്ന വ്യക്തിയാണ് സെൻകുമാർ. കുമ്മനം കേരളത്തിലെ എല്ലാവരും ബഹുമാനിക്കുന്ന സ്ഥാനത്ത് എത്തണമെന്നാണ് ആഗ്രഹം എന്നും സെൻകുമാർ അന്ന് വ്യക്തമാക്കിയിരുന്നു.

പത്തനംതിട്ടയിൽ അൽഫോൻസ് കണ്ണന്താനത്തിന് തന്നെയാണ് സാധ്യത. കേരളത്തിൽ നിന്നും ഒരാളെ കേന്ദ്ര മന്ത്രിയാക്കിയപ്പോൾ അത് ക്രൈസ്തവ സമൂഹത്തിൽ നിന്നുള്ള നേതാവായതിനാൽ തന്നെ ആ വിഭാഗം ഒപ്പ നിൽക്കും എന്ന് പാർട്ടി കണക്ക് കൂട്ടുന്നു. എറണാകുളത്ത് ക്രിക്കറ്റ് താരം ശ്രീശാന്തിനെ നിർത്താനാണ് പാർട്ടിക്ക് താൽപര്യം. മുൻപ് നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിച്ച സമയത്ത നന്നായി പ്രചാരണം നടത്താതിരുന്നിട്ടും നിസ്സാര വോട്ടിനാണ് ശ്രീശാനത് മുന്നാം സ്ഥാനത്തേക്ക് പോയത്. നടി മഞ്ജു വാര്യരാണ് ബിജെപിയുടെ മറ്റോരു ലക്ഷ്യം, നടിയെ പാലക്കാട് നിന്നും മത്സരിപ്പിക്കാനാണ് താൽപ്പര്യം എന്നാൽ ഇവിടെ ശോഭ സുരേന്ദ്രനെ നിർത്താനും താൽപര്യമുള്ളതിനാൽ ലേഡി സൂപ്പർ സ്റ്റാറിനെ തൃശ്ശൂരിലേക്കും പരിഗണിക്കുന്നുണ്ട്. നടൻ മോഹൻലാൽ വഴി ഈ വിഷയത്തിൽ ചർച്ച നടത്താനാണ് തീരുമാനം

ബിജെപി കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് വലിയ സംഭാവനകൾ നൽകിയിട്ടും അത് ജനങ്ങളിലേക്ക് എത്തുന്നില്ലെന്നതാണ് അമിത് ഷായുടെ പ്രധാന പരാതി. പാർട്ടിയിൽ മിസ് കോൾ അടിച്ച് അംഗത്വമെടുത്തത് ലക്ഷ കണക്കിന്ആളുകളാണ്. അവരിൽ നല്ലൊരും വിഭാഗത്തിനെ കളത്തിലറക്കി പ്രചാരണം ചൂട് പിടിപ്പിക്കാനും തീരുമാനമുണ്ട്. പാർട്ടി സംസ്ഥാന അധ്യക്ഷ പതവിയിലേക്ക് പരിഗണിക്കപ്പെടുന്ന കെ സുരേന്ദ്രനെ കോഴിക്കോട് നിന്നോ കാസർഗോഡ് നിന്നോ മത്സരിപ്പിക്കാൻ ആണ് ശ്രമം. ഏഷ്യാനറ്റ് ന്യൂസ് ഉടമ രാഡീവ് ചന്ദ്രശേഖറിനും കാസർഡോഡ് മണ്ഡലം താൽപര്യമുണ്ട്.

കേരളത്തിൽ മാത്രമല്ല കേന്ദ്രത്തിലും ഇതേ അടവ് തന്നെയാകും പ്രയോഗിക്കുക. ബിജെപി നേരിയ ഭൂരിപക്ഷത്തിൽ സ്ഥിരം പരാജപ്പെടുന്ന സ്ഥലത്താണ് ഇത്തവണ പ്രമുഖരെ മത്സരിപ്പിക്കുക.ബോളിവുഡ് താരങ്ങൾ, യുവ സംരംഭകർ, പത്മ അവാർഡുകൾ, സ്പോർട്സ്മാൻ, മറ്റ് താരങ്ങൾ തുടങ്ങിയവർ അടുത്ത വർഷത്തെ പൊതുതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളായി മത്സരിക്കും.

ബിജെപിയുടെ സ്വന്തം അവകാശത്തിൽ പ്രശസ്തരായ സ്ഥാനാർത്ഥികളെ ഉൾപ്പെടുത്തുന്നത് മുൻകാലങ്ങളിൽ ലംഘിക്കാതിരുന്ന ഭൂപ്രദേശങ്ങളിലേക്ക് കടന്നുകയറ്റമാണ്. ആക്ഷൻ സൂപ്പർസ്റ്റാർ അക്ഷയ് കുമാറിനെ പഞ്ചാബിൽ മത്സരിപ്പിക്കാനും പാർട്ടി ലക്ഷ്യമിടുന്നു അനുപം ഖേറിനെ ഡൽഹിയിലും നാനാ പട്കറെ മഹാരാഷ്ട്രയിലും പരിഗണിച്ചേക്കും. ഇത്തരത്തിൽ താരങ്ങളെ തങ്ങളുടെ പക്ഷത്ത് എത്തിക്കുന്നത് ഗുണകരമാകും എന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP