Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ലിങ്ക് കിട്ടാനായി ബ്ലൂ വെയിൽ കളിയുടെ മൂന്ന് ഘട്ടം പൂർത്തിയാക്കിയെന്ന് ഫേസ്‌ബുക്ക് പോസ്റ്റിട്ട ഇടുക്കിക്കാരനെ പിടികൂടി പൊലീസ് കേസെടുത്തു; വടംവലി മത്സരത്തിനിടയിൽ പരിക്കേറ്റ പെരുമ്പാവൂരുകാരൻ ബ്ലൂ വെയിൽ അവകാശവാദം നടത്തി പോസ്റ്റിട്ടെങ്കിലും പൊലീസിനെ പേടിച്ച് പിൻവലിച്ച് മാപ്പുപറഞ്ഞു; ബ്ലൂ വെയിൽ കളിക്കുന്നവരെയെല്ലാം പൊക്കാൻ ഉറച്ച് പൊലീസ്

ലിങ്ക് കിട്ടാനായി ബ്ലൂ വെയിൽ കളിയുടെ മൂന്ന് ഘട്ടം പൂർത്തിയാക്കിയെന്ന് ഫേസ്‌ബുക്ക് പോസ്റ്റിട്ട ഇടുക്കിക്കാരനെ പിടികൂടി പൊലീസ് കേസെടുത്തു; വടംവലി മത്സരത്തിനിടയിൽ പരിക്കേറ്റ പെരുമ്പാവൂരുകാരൻ ബ്ലൂ വെയിൽ അവകാശവാദം നടത്തി പോസ്റ്റിട്ടെങ്കിലും പൊലീസിനെ പേടിച്ച് പിൻവലിച്ച് മാപ്പുപറഞ്ഞു; ബ്ലൂ വെയിൽ കളിക്കുന്നവരെയെല്ലാം പൊക്കാൻ ഉറച്ച് പൊലീസ്

മറുനാടൻ മലയാളി ബ്യൂറോ

തൊടുപുഴ: ബ്ലൂ വെയിൽ ഗെയിമിന്റെ പേരിൽ കേരളത്തിൽ അങ്ങോളമിങ്ങോളം നിറംപിടിപ്പിച്ച് ധാരളം കഥകൾ പുറത്തുവരുന്നുണ്ട്. ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിക്കുന്ന ഈ കമ്പ്യൂട്ടർ ഗെയിം കളിക്കുന്നവർ എന്ന് അവകാശപ്പെട്ട് രംഗത്തെത്തിയവർ നിരവധിയാണ്. ഗെയിം പ്രചരിപ്പിക്കരുത് എന്ന് കാണിച്ച് കേരളാ പൊലീസ് നിർദ്ദേശം നൽകിയതോടെ എവിടെ കിട്ടും ഈ ഗെയിം ലിങ്ക് എന്നന്വേഷിച്ച് നടക്കുന്നവരാണ് നല്ലൊരു ശതമാന യുവാക്കളും. ഇക്കൂട്ടർ ചില കുസൃതികളും ഒപ്പിക്കാറുണ്ട്. ഇത്തരം കുസൃതികൾ ഇപ്പോൾ പൊലീസിന് തന്നെ തലവേദന സൃഷ്ടിക്കുകയാണ്.

ഇടുക്കിയിൽ ബ്ലൂവെയിൽ ഗെയിം കളിക്കുന്നു എന്ന് ഫേസ്‌ബുക്കിൽ പോസ്റ്റിട്ട യുവാവിനെതിരെ പൊലീസ് കേസെടുത്തു. ബ്ലൂ വെയിൽ ഗെയിമിന്റെ മൂന്നു ഘട്ടങ്ങൾ പൂർത്തിയാക്കിയതായും കയ്യിൽ ബ്ലേഡ് കൊണ്ട് മുറിവേൽപ്പിച്ചതായും ഫെയ്‌സ് ബുക്കിൽ പോസ്റ്റിട്ട ഇടുക്കി മുരിക്കാശേരി സ്വദേശി ഇരുപത്തിമൂന്നുകാരനെ ഇന്നലെ ഉച്ചയോടെയാണു പൊലീസ് കസ്റ്റഡിയിലെടുത്തത്. എന്നാൽ, യുവാവിനെ ചോദ്യം ചെയ്ത പൊലീസ് ശരിക്കും പെട്ടു.

ചോദ്യം െചയ്യലിൽ ഗെയിം കളിച്ചിട്ടില്ലെന്നും ഫെയ്‌സ് ബുക്കിൽ ലൈക്ക് കിട്ടാനായി പോസ്റ്റ് ഇട്ടതാണെന്നും യുവാവ് സമ്മതിച്ചു. എന്നാൽ, ഇതു പൊലീസ് പൂർണമായും വിശ്വസിച്ചിട്ടില്ല. ഇയാൾ നേരത്തെയും സാഹസികസ്വഭാവമുള്ള പല ഓൺലൈൻ ഗെയിമുകളും കളിച്ചിരുന്നുവെന്നാണു പൊലീസ് കണ്ടെത്തൽ. അതിനിടെ സ്റ്റേഷനിൽ വച്ചു ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ച യുവാവ് ഇപ്പോൾ മനോരോഗ വിദഗ്ധന്റെ ചികിൽസയിലാണ്. മനോനില പൂർവ സ്ഥിതിയിലായ ശേഷം കൂടുതൽ ചോദ്യം ചെയ്യുമെന്നും അതിനു ശേഷമേ ബ്ലൂ വെയിൽ കളിച്ചിട്ടുണ്ടെയെന്നതിനെക്കുറിച്ചു വ്യക്തത വരുത്താനാകൂവെന്നും ഇടുക്കി സിഐ: സിബിച്ചൻ ജോസഫ് പറഞ്ഞു.

യുവാവിന്റെ ഫോൺ വിദഗ്ധ പരിശോധനയ്ക്കായി സൈബർ സെല്ലിനു കൈമാറി. കൈത്തണ്ടയിൽ രണ്ടാഴ്ച പഴക്കമുള്ള മുറിപ്പാട് കണ്ടെത്തിയിട്ടുണ്ടെങ്കിലും ഇതു ബ്ലേഡ് കൊണ്ടു മുറിവേൽപ്പിച്ചതാണോയെന്നു വിദഗ്ധ പരിശോധനയ്ക്കു ശേഷമേ സ്ഥിരീകരിക്കാനാകൂവെന്നു പൊലീസ് പറഞ്ഞു. ഫേസ്‌ബുക് വഴി വ്യാജസന്ദേശം പ്രചരിപ്പിച്ചതിന് ഐടി ആക്ട് പ്രകാരമാണു കേസ് എടുത്തിരിക്കുന്നത്.

ഇടുക്കി സ്വദേശിയെ കൂടാതെ ബ്ലൂ വെയിൽ ഗെയിം കളിക്കുന്നു എന്നവകാശപ്പെട്ട് രംഗത്തെത്തിയത് പെരുമ്പാവൂർ സ്വദേശിയാണ്. ബ്ലൂവെയിൽ ഗെയിമിന്റെ പത്തു ഘട്ടങ്ങൾ പിന്നിട്ടുവെന്നുള്ള വ്യാജ അവകാശവാദവുമായി പെരുമ്പാവൂർ സ്വദേശിയായ യുവാവും രംഗത്തെത്തി. ഇവിടെയും അനാവശ്യമായ ഭീതിപ്പെടുത്തൽ തന്നെയായിരുന്നു നടന്നത്.

മുറിവേറ്റ കൈത്തണ്ടയുടെ പടം ഫേസ്‌ബുക്കിൽ ഇട്ട പെരുമ്പാവൂർ സ്വദേശി, ബ്ലൂവെയ്ൽ അഡ്‌മിൻ തിമിംഗലത്തെ വരയ്ക്കാൻ ആവശ്യപ്പെട്ടുവെന്നും തനിക്ക് ഇങ്ങനെയൊക്കെയേ അറിയൂവെന്നും അടുത്ത ഘട്ടത്തിനായി കാത്തിരിക്കുകയാണെന്നുമാണ് ഫേസ്‌ബുക്കിൽ കുറിച്ചത്. എന്നാൽ, കൈത്തണ്ടയിലെ പരുക്ക് വടംവലി മൽസരത്തിനിടെയുണ്ടായതാണെന്ന യാഥാർഥ്യം മൽസരത്തിന്റെ ചിത്രം സഹിതം യുവാവിന്റെ തന്നെ സുഹൃത്തുക്കൾ കമന്റ് ചെയ്തതോടെ യുവാവ് അവകാശവാദത്തിൽനിന്നു പിന്മാറുകയായിരുന്നു. തുടർന്ന്, തമാശയ്ക്കു ചെയ്തതു തീക്കളിയായെന്നും എല്ലാവരോടും മാപ്പു ചോദിക്കുന്നുവെന്നും പോസ്റ്റ് ചെയ്ത യുവാവ് പഴയ ബ്ലൂവെയിൽ പോസ്റ്റ് പിൻവലിച്ചു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP