Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

മരിച്ചു പോയ സഹോദരന്റെ ഭാര്യയുമായി വീട്ടുകാർ നിർബന്ധിച്ചു വിവാഹം ചെയ്യിച്ചു; അമ്മയെ പോലെ കരുതിയ സ്ത്രീയെ വിവഹം ചെയ്യേണ്ടി വന്ന വേദനയിൽ 15കാരൻ ആത്മഹത്യ ചെയ്തു; മരിച്ച മകന്റെ പേരിൽ കിട്ടിയ നഷ്ടപരിഹാരം കൈവിട്ടു പോകകാതിരിക്കാൻ പ്രായപൂർത്തിയാകാത്ത കുട്ടിയെ കൊണ്ട് 25കാരിയെ വിവാഹം ചെയ്യിച്ച വീട്ടുകാർ കുടുങ്ങും

മരിച്ചു പോയ സഹോദരന്റെ ഭാര്യയുമായി വീട്ടുകാർ നിർബന്ധിച്ചു വിവാഹം ചെയ്യിച്ചു; അമ്മയെ പോലെ കരുതിയ സ്ത്രീയെ വിവഹം ചെയ്യേണ്ടി വന്ന വേദനയിൽ 15കാരൻ ആത്മഹത്യ ചെയ്തു; മരിച്ച മകന്റെ പേരിൽ കിട്ടിയ നഷ്ടപരിഹാരം കൈവിട്ടു പോകകാതിരിക്കാൻ പ്രായപൂർത്തിയാകാത്ത കുട്ടിയെ കൊണ്ട് 25കാരിയെ വിവാഹം ചെയ്യിച്ച വീട്ടുകാർ കുടുങ്ങും

മറുനാടൻ ഡസ്‌ക്

ഗയ: അമ്മയെ പോലെ കരുതിയിരുന്ന സഹോദരന്റെ ഭാര്യയെ വിവാഹം ചെയ്യേണ്ടി വന്ന വേദനയിൽ 15കാരനായ കുട്ടി തൂങ്ങി മരിച്ചു. ബീഹാറിലെ ഗയയിലാണ് സംഭവം. ഒമ്പതാം ക്ലാസ് വിദ്യാർത്ഥിയായ മഹാദേവ് ആണ് മനോവിഷമത്താൽ ആത്മഹത്യ ചെയ്തത്. തന്നേക്കാളും പത്ത് വയസ് മൂത്ത റൂബി ദേവി എന്ന സഹോദര പത്‌നിയെ ആണ് വീട്ടുകാരുടെ നിർബന്ധത്താൽ മഹാദേവ് വിവാഹം ചെയ്തത്.

മഹാദേവിന്റെ സഹോദരനും 25കാരിയായ റൂബിയുടെ ഭർത്താവുമായ സന്തോഷ് കുമാർ മരിച്ചപ്പോൾ കിട്ടിയ 80,000 രൂപ നഷ്ടപരിഹാരതുക കൈവിട്ടു പോകാതിരിക്കാനാണ് വീട്ടുകാർ റൂബിയെ മഹാദേവിനെ കൊണ്ട് വിവാഹം ചെയ്യിച്ചത്. ഒരു കടയിൽ ജോലിക്കിടെയാണ് സന്തോഷ് കുമാർ വൈദ്യുതാഘാതമേറ്റ് മരിച്ചത്. അതിനെ തുടർന്ന് കുടുംബത്തിന് 80,000 രൂപ നഷ്ടപരിഹാരം ലഭിച്ചു.

ഭർത്താവ് മരിച്ചു പോയതിനാൽ മുഴുവൻ തുകയും റൂബിക്ക് അവകാശപ്പെട്ടതാണെന്ന് റൂബിയുടെ വീട്ടുകാർ പറഞ്ഞു. എന്നാൽ മഹാദേവിന്റെ പിതാവ് ചന്ദേശ്വർ ദാസ്, 27,000 രൂപ മാത്രമാണ് റൂബിക്ക് നൽകിയത്. ഒപ്പം റൂബിയും മഹാദേവും തമ്മിലുള്ള വിവാഹമെന്ന നിർദേശവും മുന്നോട്ട് വെക്കുകയായിരുന്നു.

മഹാദേവിന് തന്റെ സഹോദരഭാര്യയെ വിവാഹം കഴിക്കാൻ ഒട്ടും താൽപ്പര്യമുണ്ടായിരുന്നില്ല. എന്നാൽ കുടുംബത്തിൽ നിന്നുള്ള സമ്മർദത്തെ തുടർന്നായിരുന്നു വിവാഹം നടന്നത്. മഹാദേവിന്റെ വീട്ടുകാർക്കെതിരെ പൊലീസ് കേസെടുത്തു. മഹാദേവിന്റെ ആത്മഹത്യ കുറിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് ഡിഎസ്‌പി മനീഷ് കുമാർ പറഞ്ഞു.

വിവാഹത്തിന് മഹാദേവിനെ വീട്ടുകാർ നിർബന്ധിക്കുകയായിരുന്നുവെന്നും ഇതിനെ മഹാദേവ് ശക്തമായി എതിർത്തിരുന്നതായും അയൽവാസികൾ പറഞ്ഞു. ശൈശവ വിവാഹം നടത്തിയതിനും ആത്മഹത്യപ്രേരണയ്ക്കും കേസെടുക്കുമെന്നും ഡിഎസ്‌പി അറിയിച്ചു. മഹാദേവിന്റെ ജ്യോഷ്ഠനും റൂബിയുടെ ഭർത്താവുമായിരുന്ന സന്തോഷ് കുമാർ ദാസ് 2013ലാണ് വൈദ്യുതാഘാതമേറ്റ് മരിച്ചത്.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP