Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

അറവിനായി തിരിച്ച് വാങ്ങാമെന്ന ഉറപ്പിന്മേൽ സബ്‌സിഡി; 3000ൽപ്പരം കന്നുകാലികളെ വിതരണം ചെയ്ത് കച്ചവടം പൊടിപൊടിപ്പിക്കും; കേന്ദ്രത്തിന്റെ ബീഫ് വിരുദ്ധ നീക്കത്തിന് വയനാടൻ മറുപടി ഇങ്ങനെ; ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിയിലൂടെ വിപണി പിടിക്കാൻ സി.പി.എം

അറവിനായി തിരിച്ച് വാങ്ങാമെന്ന ഉറപ്പിന്മേൽ സബ്‌സിഡി; 3000ൽപ്പരം കന്നുകാലികളെ വിതരണം ചെയ്ത് കച്ചവടം പൊടിപൊടിപ്പിക്കും; കേന്ദ്രത്തിന്റെ ബീഫ് വിരുദ്ധ നീക്കത്തിന് വയനാടൻ മറുപടി ഇങ്ങനെ; ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിയിലൂടെ വിപണി പിടിക്കാൻ സി.പി.എം

അരുൺ ജയകുമാർ

തിരുവനന്തപുരം: കന്നുകാലികളുടെ അറവ് ശാലയും മാംസവിൽപ്പനയും ആധുനികവത്കരിക്കാനൊരുങ്ങി സി.പി.എം. കേന്ദ്ര സർക്കാരിന്റെ കന്നുകാലി കശാപ്പ് നിരോധന നിയമത്തിനെ നേരിടാനൊരുങ്ങി സി.പി.എം നിയന്ത്രണത്തിലുള്ള സഹകരണ സംഘമാണ് ഇതിനായി രംഗത്ത് വന്നിട്ടുള്ളത്. 

കന്നുകാലികളെ അറവിനായി വിൽക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തികൊണ്ടുള്ള സർക്കാർ നിയന്ത്രണം ഫലപ്രതമായി ഉപയോഗിക്കാനും അറവ് മേഖലയെ ആധുനികവൽകരിക്കാനുമാണ് ഇപ്പോൾ പദ്ധതി നടപ്പിലാക്കുന്നത് വയനാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ബ്രഹ്മഗിരി ഡെവലപ്മെന്റെ സൊസൈറ്റിയുടെ ലക്ഷ്യം സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ബീഫ് വിതരണക്കാരാവുകയെന്നതാണ്. കർഷകസംഘം മുൻ സംസ്ഥാന സെക്രട്ടറിയും സി.പി.എം എംഎൽഎയുമായിരുന്ന പി കൃഷ്ണ പ്രസാദിന്റെ മേൽനോട്ടത്തിലാണ് പദ്ധതി നടപ്പിലാക്കുക.

വയനാട് കേന്ദ്രമായി പ്രവർത്തിക്കുന്ന ബ്രഹ്മഗിരി ഡെവലപ്മെന്റെ സൊസൈറ്റിയാണ് രാജ്യത്തെ തന്നെ ഏറ്റവും വലിയ കന്നുകാലി സംരംഭകർ. വ്യാവസായിക അടിസ്ഥാനത്തിൽ ഏറ്റവും വലിയ വിതരണക്കാരാവുകയെന്ന ലക്ഷ്യത്തോടെയാണ് ഇപ്പോൾ ആധുനികവൽകരണവുമായി സംഘം മുന്നോട്ട് വന്നിരിക്കുന്നത്. പദ്ധതിയെക്കുറിച്ച് പി കൃഷ്ണ പ്രസാദ് തന്നെ കാര്യങ്ങൾ മറുനാടൻ മലയാളിയോട് വിശദീകരിച്ചു.അടുത്ത മാസം മുതൽ സംസ്ഥാനത്തുടനീളം 3000 ൽപ്പരം കന്നുകാലികളെ വിതരണം ചെയ്യുമെന്നും ഇവയെ അറവിനായി തിരിച്ച് വാങ്ങാമെന്ന ഉറപ്പിന്മേൽ സബ്സിഡി ഇനത്തിലാകും വിതരണം ചെയ്യുകയെന്നും അദ്ദേഹം മറുനാടൻ മലയാളിയോട് പറഞ്ഞു.

അതിർത്തി കടന്നുൾപ്പടെ നിരവധി കന്നുകാലികൾ സംസ്ഥാനത്ത് എത്തുന്നുണ്ട്. ഇവയെ അറവിനായി വിൽപ്പന നടത്തുന്നതിന് കേന്ദ്ര സർക്കാർ ഇപ്പോൾ നിരോധനമേർപ്പെടുത്തിയിട്ടുണ്ട്. അറവ് മേഖലയിൽ കൂടുതലായും പണിയെടുക്കുന്ന മുസ്ലിം മത വിഭാഗത്തിൽപെട്ടവരെയാണ് ഇത് കൂടുതലായും ബാധിക്കുക.സംസ്ഥാന സർക്കാരിന്റെ കീഴിൽ ചാരിറ്റബിൾ സൊസൈറ്റിയായി രൂപീകരിക്കുന്നതിനാൽ കർഷകർക്കായിരിക്കും കൂടുതൽ അധികാരമെന്നും ചെയർമാനായ കൃഷ്ണ പ്രസാദ് പറയുന്നു.

സാധാരണഗതിയിൽ അറവിനായി കന്നുകാലികളെ വിൽക്കുന്ന കർഷകർ ഇവയ്ക്കു പൂർണ വളർച്ച എത്തുന്നതിനു മുൻപ് അയ്യായിരം മുതൽ ഏഴായിരം വരെ രൂപയ്ക്കാണ് വിൽക്കുന്നത്. എന്നാൽ, ബ്രഹ്മ ഗിരി സൊസൈറ്റി ഇവർക്ക് അറവിനു വിൽക്കാനായി കാളക്കുട്ടന്മാരെ വിൽക്കുന്നത് തിരിച്ചെടുത്തുകൊള്ളാം എന്ന ഉറപ്പിന്മേലാണ്. രണ്ടു വർഷം വരെ തീറ്റ കൊടുത്തു വളർത്തുമ്പോൾ ഇവയ്ക്കു 250 കിലോ മുതൽ 300 കിലോ വരെ ഭാരമുണ്ടാകും. അപ്പോൾ 25000 മുതൽ 35000 രൂപ വരെ വിലയ്ക്കായിരിക്കും സൊസൈറ്റി ഇവയെ തിരിച്ചു വാങ്ങുക. പിന്നീട് ഫാക്ടറിയിൽ ഇവയെ അറവു ചെയ്ത ശേഷം സംസ്ഥാനത്തുടനീളമുള്ള ഔട്ട്ലെറ്റുകളിലും ബൂത്തുകളിലും ലഭ്യമാക്കും. കർഷകർക്ക് മൂരിക്കുട്ടന്മാരെ വാങ്ങുന്നതിനായി സൊസൈറ്റിയിൽ അംഗത്വമെടുക്കാവുന്നതാണ്.

വയനാട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നിവിടങ്ങളിലെ ബൂത്തുകളിലാണ് ഇത്രയും കാലം സൊസൈറ്റി ഇറച്ചി വിതരണം നടത്തിയത്. ഇതു സംസ്ഥാന വ്യാപകമാക്കാനാണ് ഉദ്ദേശിക്കുന്നത്. ഇറച്ചി പാക്ക്ഡ് മെറ്റീരിയൽ ആയിരിക്കും വിതരണം ചെയ്യുക. ആന്ധ്രയിൽ നിന്നും കൊണ്ടുവരുന്ന പോത്തുകുട്ടികളെ പത്തു ശതമാനം വിലക്കുറവിലാണ് കർഷകർക്ക് വിതരണം ചെയ്യുക. ഇടനിലക്കാർ ഇല്ലാത്തതിനാലാണ് ഈ വിലക്കുറവ് അവർക്ക് ലഭിക്കുന്നത്. ഇപ്പോഴത്തെ കേന്ദ്രസർക്കാർ നിയമം കാരണം അറവു മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് വലിയ വെല്ലുവിളികളാണ്. ഇവരെ പുനരധിവസിപ്പിക്കുന്നതിനായിട്ടും ഈ പദ്ധതി ഉപയോഗപ്രദമാകും.

സംസ്ഥാനത്തുടനീളം ബൂത്തുകളും ഔട്ട്ലെറ്റുകളും ആരംഭിക്കുന്നതിനായി റെഫ്രിജറേറ്റർ ഉൾപ്പെടെ സൊസൈറ്റി വിതരണം ചെയ്യും. അഞ്ചു ലക്ഷം രൂപയാണ് ഒരു ബൂത്തോ ഔട്ട്ലെറ്റോ ആരംഭിക്കുന്നതിനുള്ള ചെലവ്. അറവിനായി കന്നുകാലികളെ തിരിച്ചെടുക്കുമ്പോൾ വെറ്റിനറി സർവ്വകലാശാലയിലെ ഡോക്ടർ അടങ്ങുന്ന സംഘം പരിശോധിച്ച ശേഷമായിരിക്കും ഇറച്ചിക്കായി ഇതിനെ അറവു ചെയ്യുക. നിലവിൽ 79 ഔട്ട്ലെറ്റാണ് സംസ്ഥാനത്തുടനീളം ഇവർക്കുള്ളത്.

6500 കോടിയുടെ മൊത്തം ബീഫ് വിൽപന നടക്കുന്ന സംസ്ഥാനത്ത് പുതിയ പദ്ധതിയിലൂടെ ഇതിന്റെ പത്തു ശതമാനമെങ്കിലും വിപണി പിടിക്കാനാവുമെന്നാണ് സൊസൈറ്റി കണക്കു കൂട്ടുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP