Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

വധു നിറപുഞ്ചിരിയോടെ പാട്ടുപാടി; വരൻ ഗൗരവം വിടാതെയും: വിവാഹ വസ്ത്രം അണിഞ്ഞ വരനും വധുവും പാട്ടുകാരായപ്പോൾ സിനിമയിൽ എടുത്ത് സംവിധായകൻ; കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളിയിൽ നടന്ന ഒരു വിവാഹത്തിന്റെ കഥ

വധു നിറപുഞ്ചിരിയോടെ പാട്ടുപാടി; വരൻ ഗൗരവം വിടാതെയും: വിവാഹ വസ്ത്രം അണിഞ്ഞ വരനും വധുവും പാട്ടുകാരായപ്പോൾ സിനിമയിൽ എടുത്ത് സംവിധായകൻ; കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളിയിൽ നടന്ന ഒരു വിവാഹത്തിന്റെ കഥ

മറുനാടൻ മലയാളി ബ്യൂറോ

കാഞ്ഞിരപ്പള്ളി: വിവാഹം ആഘോഷമാക്കുന്നവരാണ് ഇന്നത്തെ യുവതലമുറ. വിവാഹത്തിന് ഒരുങ്ങുമ്പോൾ മുതൽ ഫംഗ്ഷൻ കഴിയുമ്പോൾ വരെ എല്ലാം കളർഫുള്ളായിരിക്കണം എന്നതാണ് ഇവരുടെ ആഗ്രഹം. അതുകൊണ്ട് ആട്ടവും പാട്ടും ഫോട്ടോഗ്രാഫിയുമായി രംഗം കൊഴുപ്പിക്കാൻ യുവാക്കൾ തന്നെ മുന്നിൽ നിൽക്കാറുണ്ട്. ഇങ്ങനെ വിവാഹ നിമിഷങ്ങൾ എന്നും ഓർത്തിരിക്കാൻ വേണ്ടി ആഘോഷമൊരുക്കിയ കാഞ്ഞിരപ്പള്ളിയിലെ നവദമ്പതികളെ കാത്തിരുന്നത് മറ്റാർക്കും എളുപ്പം ലഭിക്കാത്ത അസുലഭ ഭാഗ്യം. വിവാഹ വസ്ത്രത്തിൽ വധും വരനും സിനിമാഗാനം ആലപിച്ചപ്പോൾ അതിന് സാക്ഷിയായ സംവിധായകൻ വധുവിന് നൽകിയത് സിനിമയിൽ പിന്നണി ഗാനം ആലപിക്കാനുള്ള അവസരമാണ്.

കാഞ്ഞിരപ്പള്ളി സ്വദേശിയളായ അനുപ് എ തോമസിന്റെയും വധു ലല്ലൂ അൽഫോൻസിന്റെയും വിവാഹ ചടങ്ങിലാണ് ശരിക്കും സിനിമാരംഗങ്ങളെ അനുസ്മരിപ്പിക്കും വിധമുള്ള കാര്യങ്ങൾ അരങ്ങേറിയത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 17ന് കാഞ്ഞിരപ്പള്ളി കത്തീഡ്രൽ ചർച്ചിൽ വച്ചായിരുന്നു ഇവരുടെ വിവാഹം. വിവാഹജീവിതത്തിലേക്ക് കടുക്കുന്നത് ആഘോഷമാക്കണമെന്ന് ഇരുവരും തമ്മിൽ ധാരണയിൽ എത്തുകയും ചെയ്തിരുന്നു. അതുകൊണ്ട് അൽപ്പസ്വൽപ്പം സർപ്രൈസ് ഒളിപ്പിച്ചു വച്ചു ഇവർ. തങ്ങൾക്ക് ഇഷ്ടമുള്ള മേഖല തന്നെയായിരുന്നു ഇവർ വിവാഹ സുദിനത്തിൽ കാത്തുവച്ചത്.

വൈദികരുടെയും ബന്ധുക്കളുടെയും ആശിർവാദത്തോടെ വിവാഹം പള്ളിയിൽ വച്ച് നടന്നതിന് ശേഷം പാരിഷ് ഹാളിലായിരുന്നു റിസപ്ഷൻ സംഘടിപ്പിച്ചിരുന്നത്. സുഹൃത്തുക്കളും ബന്ധുക്കളും ചേർന്ന് വിവാഹം ആഘോഷമാക്കുന്നതിനായി ചെറിയ തോതിൽ സംഗീത നിശയും ഇവിടെ ഒരുക്കിയിരുന്നു. ഈ അവസരത്തിൽ സംഗീതത്തെ സ്‌നേഹിക്കുന്ന ഇവർ പാട്ടുപാടാനും തയ്യാറായി. മനോഹരമായ ഒരു പ്രണയഗാനം തന്നെയാണ് ഇരുവരും ചേർന്ന് ആലപിച്ചത്. പൂങ്കാറ്റിനോടും കിളികളോടും കവിത ചൊല്ലി നീ.. എന്ന ഗാനം മനോരമായി തന്നെ ഇരുവരും ചേർന്ന് ആലപിച്ചു.

കല്യാണ വേഷം മാറാതെ തന്നെയായിരുന്നു സംഗീതകച്ചേരി നടന്നത്. വിവാഹം കൂടാൻ വന്നവരൊക്കെ ശരിക്കും പാട്ട് ആസ്വദിക്കുകയും ചെയ്തു. വിവാഹത്തിന് എത്തിയവരുടെ കൂട്ടത്തിലുള്ള വിശിഷ്ട വ്യക്തി ഈ ഗാനം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. വരനായ അനൂപ് അൽപ്പം ഗൗരവത്തിൽ ഗാനം ആലപിച്ചപ്പോൾ കൂട്ടുകാരുടെ തമാശകൾ ആസ്വദിച്ച് കളിച്ചു ചിരിച്ചുകൊണ്ടായിരുന്നു ലല്ലൂവിന്റെ നിൽപ്പ്. വിവാഹ വേഷത്തിൽ നിറപുഞ്ചിരിയോട വധു ഗാനം ആലപിച്ചപ്പോൾ സദസിന് ശരിക്കും ബോധിച്ചു. കൂടെ വിവാഹത്തിന് അതിഥിയായി എത്തിയവരുടെ കൂട്ടത്തിൽ മലയാളിത്തിന്റെ ഹിറ്റ് സംവിധായകൻ ഭദ്രനും ഉണ്ടായിരുന്നു. വിവാഹ വേഷത്തിലുള്ള വധുവിന്റെയും വരന്റെയും ഗാനാലാപനം ഇഷ്ടമായതോടെ വധൂവരന്മാർക്ക് സിനിമയിൽ ഗാനം ആലപിക്കാനുള്ള അവസരം സംവിധായകൻ വാഗ്ദാനം ചെയ്യുകയായിരുന്നു. 

തന്റെ പുതിയ സിനിമയിൽ ഗാനം ആലപിക്കാനുള്ള അവസരം നൽകാമെന്നാണ് ലല്ലൂവിനോടും അനൂപിനോടുമായി ഭദ്രൻ പറഞ്ഞത്. സംഗീതം ലല്ലുവിന് രക്തത്തിൽ തന്നെ അലിഞ്ഞതാണ്. പ്രമുഖ ഗിറ്റാറിസ്റ്റും ഇലക്ട്രോണിക് എൻജിനീയറുമായ അൽഫോൻസിന്റെ മകളാണ് ലല്ലൂ. സംഗതത്തെ ജീവന് തുല്യം സ്‌നേഹിച്ച ലല്ലുവിന്റെ പിതാവ് മൂന്ന് വർഷം മുമ്പാണ് മരണപ്പെട്ടത്. എന്തായാലും ജീവിതത്തിലെ ഏറ്റവും ധന്യമായ മുഹൂർത്തത്തിലും സംഗീതം ആലപിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് നവദമ്പതികൾ.

രാമപുരം മാർ അഗസ്റ്റിനോസ് കോളേജിലെ ലക്ച്ചററാണ് ലല്ലു. ഹോംക്രൗൺ ഗ്രൂപ്പിലെ സെയിൽസ് മാനേജർ തസ്തികയിൽ ജോലി ചെയ്യുകയാണ് വരനായ അനൂപ്. വിവാഹ വേഷത്തിൽ ഇരുവരും ഗാനം ആലപിക്കുന്നത് യുട്യൂബിൽ പോസ്റ്റ് ചെയ്തതോടെ നിരവധി പേരാണ് അഭിനന്ദനം അറിയിച്ചും രംഗത്തെത്തിയിരിക്കുന്നത്. എന്തായാലും വിവാഹ വേഷത്തിലെ ഗാനാലാപനം വഴി സിനിമാ പിന്നണി ഗാന രംഗത്തേക്ക് വഴിതുറന്നത് ജീവിതത്തിലെ വഴിത്തിരിവാകുമോ എന്നാണ് ഇനി അറിയേണ്ടത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP