Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

പച്ച ബ്ലൗസും സ്വർണ ബോർഡർ സിൽക്ക് സാരിയും പൂമാലയും അണിഞ്ഞു നഗ്നപാദയായി തെരേസ ബാംഗ്ലൂരിലെ സോമേശ്വര ക്ഷേത്രത്തിൽ ; ഡൽഹിയിൽ മോദിയുടെ വക ചക്കപ്പഴ ബിരിയാണി , സ്വർണ ഇല ചേർത്ത് അലങ്കരിച്ച അരി പുഡ്ഡിങ്; ഇന്ത്യൻ പകിട്ടിൽ മതിമറന്നു ബ്രിട്ടന്റെ വാതിൽ തുറന്നിടാൻ തെരേസ ഒരുങ്ങുന്നു

പച്ച ബ്ലൗസും സ്വർണ ബോർഡർ സിൽക്ക് സാരിയും പൂമാലയും അണിഞ്ഞു നഗ്നപാദയായി തെരേസ ബാംഗ്ലൂരിലെ സോമേശ്വര ക്ഷേത്രത്തിൽ ; ഡൽഹിയിൽ മോദിയുടെ വക ചക്കപ്പഴ ബിരിയാണി , സ്വർണ ഇല ചേർത്ത് അലങ്കരിച്ച അരി പുഡ്ഡിങ്; ഇന്ത്യൻ പകിട്ടിൽ മതിമറന്നു ബ്രിട്ടന്റെ വാതിൽ തുറന്നിടാൻ തെരേസ ഒരുങ്ങുന്നു

ലണ്ടൻ

ലണ്ടൻ: കുടിയേറ്റ നയത്തിൽ ഒരു വീഴ്ചക്കും തയ്യാറില്ലെന്നു വ്യക്തമാക്കി മൂന്നു ദിവസത്തെ ഇന്ത്യൻ പര്യടനം തുടങ്ങിയ ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ അൽപ്പം അയയുന്ന കാഴ്ചയാണ് ഇന്നലെ ബാംഗ്ലൂരിൽ ദൃശ്യമായത്. ഇന്ത്യൻ പകിട്ടിൽ മയങ്ങിയ തെരേസ തന്റെ നയത്തിൽ വെള്ളം ചേർക്കാൻ തയ്യാറാണെന്ന സൂചന നൽകി വിദഗ്ധ മേഖലയിൽ തൊഴിൽ എടുക്കാൻ എത്തുന്നവർക്ക് എത്ര വേണമെങ്കിലും വിസ നൽകാൻ തയ്യാറാണെന്ന് വ്യക്തിമാക്കിയത് സന്ദർശനത്തിന്റെ രണ്ടാം ദിവസം ഹൈലൈറ്റ് ആയി മാറുകയാണ്. ഇതോടെ സന്ദർശനം പ്രതീക്ഷിച്ചതിലും കൂടുതൽ വിജയം ആണെന്ന ധാരണയും പരക്കുകയാണ്. തിങ്കളാഴ്ച ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി സുദീർഘ ചർച്ച നടത്തിയ തെരേസ മേക്ക് ഇന്നലെയും തിരക്കിന്റെ ദിനം തന്നെ ആയിരുന്നു. ഇന്നലെ പൂർണ്ണമായും ബാംഗ്ലൂരിൽ ചിലവഴിച്ച തെരേസ ക്ഷേത്ര ദർശനം മുതൽ ഐ ടി വിദഗ്ധരുമായുള്ള കൂടിക്കാഴ്ചയ്ക്കാണ് സമയം ചിലവഴിച്ചത്. ഇന്ത്യയുടെ മനസ് പിടിച്ചു പറ്റാൻ ഏതാനും വർഷം മുൻപ് ഇന്ത്യയിൽ എത്തിയപ്പോൾ ക്രിക്കറ്റ് കളിക്കാൻ തയ്യാറായ അന്നത്തെ പ്രധാനമന്ത്രി ഡേവിഡ് കാമറോണിനെ കവച്ചു വയ്ക്കുന്ന പ്രകടനമാണ് ഇന്നലെ തെരേസ നടത്തിയത്.

സാരിയും പൂമാലയും അണിഞ്ഞു സോമേശ്വര ക്ഷേത്ര സന്നിധിയിൽ

ഇളം പച്ച ബ്ലൗസും സ്വർണ്ണ നിറമുള്ള ബോർഡറിലെ സിൽക്ക് സാരിയും ഉടുത്തു തനി ഇന്ത്യൻ വനിതയായി ബാംഗ്ലൂരിലെ സോമേശ്വര ക്ഷേത്ര ദർശനം നടത്തിയ തെരേസ ശരിക്കും അമ്പരപ്പിച്ചു കളഞ്ഞു. എന്നാൽ വൈദികന്റെ മകളായി ജനിച്ചു എല്ലാ ഞായറാഴ്ചയും പള്ളിയിൽ പോകുമായിരുന്ന തെരേസയുടെ ക്ഷേത്ര ദർശനം അവരെ അടുത്തറിയുന്നവർക്കു അത്ര അത്ഭുതം നൽകുന്നില്ല. തികഞ്ഞ ഈശ്വര വിശ്വാസി ആയി ജീവിതം തുടങ്ങിയ തെരേസക്ക് ക്ഷേത്ര ദർശനം പുതിയ അനുഭവമായി മാറിയിരിക്കണം. പൊതുവെ ബ്രിട്ടീഷുകാർ ഇന്ത്യയിൽ എത്തിയാൽ ഏതെങ്കിലും ഒരു ക്ഷേത്രം സന്ദർശിക്കുന്നത് കൂടി ടൂർ പരിപാടിയുടെ ഭാഗമായതിനാൽ തെരേസയുടെ കൂടി ഇംഗിതം നോക്കിയാകും ക്ഷേത്ര സന്ദർശനം പരിപാടിയിൽ ഉൾപ്പെടുത്തിയത്. മാത്രമല്ല ക്ഷേത്രം മേൽശാന്തിയിൽ നിന്നും തീർത്ഥം വാങ്ങുകയും ആരതി വണങ്ങി തൊഴുവാനും തെരേസ തയ്യാറായി. ഇന്ത്യയുടെ പാരമ്പര്യത്തെയും ആചാരാനുഷ്ട്ടാനങ്ങളെയും താൻ ബഹുമാനിക്കുന്നു എന്ന് വ്യക്തമാകാനാണ് തെരേസ മേ സാരി അണിഞ്ഞു ക്ഷേത്ര സന്ദർശനം നടത്തിയത്. മാത്രമല്ല ആചാരത്തിന്റെ ഭാഗമായി ചെരുപ്പ് അണിയാതെ ക്ഷേത്ര സന്ദർശനം നടത്താൻ തയ്യാറായതും മാദ്ധ്യമങ്ങൾ കയ്യോടെ ഒപ്പിയെടുത്തു ലോകത്തിനു മുന്നിൽ എത്തിച്ചു. ക്ഷേത്ര പ്രതിഷ്ടയായ ശിവ ഭഗവാന് സമർപ്പിക്കാൻ പഴങ്ങളും പട്ടും നൽകിയാണ് ക്ഷേത്ര ഭാരവാഹികൾ തെരേസയെ വരവേറ്റത്. ആചാരത്തിന്റെ ഭാഗമായുള്ള ഓരോ ചടങ്ങുകളും വിശദമായി ചോദിച്ചു മനസിലാക്കാനും തെരേസ പ്രത്യകം താൽപ്പര്യം കാട്ടുകയും ചെയ്തു.

മോദിയുടെ വക കുശാൽ സദ്യയിൽ ചക്കപ്പഴ ബിരിയാണിയും

വളരെ കൗതുകം നിറഞ്ഞ ഭക്ഷണ വിഭവങ്ങളാണ് തിങ്കളഴ്ച ഹൈദരാബാദ് ഹൗസിൽ തെരേസ മെയെ കാത്തിരുന്നത്. ഇതിൽ ചക്കപ്പഴ ബിരിയാണി മുതൽ ഭക്ഷണ യോഗ്യമായ സ്വർണ്ണ ഇലകൾ കൊണ്ട് അലങ്കരിച്ച റൈസ് പുഡ്ഡിങ് വരെ ഉൾപ്പെടുത്തിയിരുന്നു. അധികം സുഗന്ധ വ്യഞ്ജനങ്ങൾ ഇല്ലാതെ തയ്യാറാക്കിയ പാചക കൂട്ടിൽ ഏതൊക്കെ തെരേസ മെ രുചിച്ചു നോക്കി എന്ന് വ്യക്തമല്ല. എങ്കിലും മെനുവിൽ തനി നാടൻ ഇനങ്ങളും ഉൾപ്പെടുത്തി എന്നത് ശ്രദ്ധ പിടിച്ചു പറ്റി. ഓരോ ഇനവും വിശദീകരിച്ചു നൽകാൻ മോദി തയ്യാറായതും കൗതുകം ഉണർത്തി. The full menu, Appetiser ,Kumbh Galouti Nazakat with Burhani Jhag and Chutney Soil/ Startser Mahi Dariya (fish marinated in bttuermilk), Silbttae Ke Shammi Kebab (pan grilled lamb), Paneer Angaar (cheese kebab), Hara Kebab (spinach), Soup Ptsia Shorba (ptsiachio soup). Maisn Jhinga Dum Nisha (prawns in spiced cream), Murgh Handi Qorma (chicken in onion gravy), Guncha wa Kheema (cauliflower florste), Dal Maash Qaliya (moong lentils with spinach), Dumpukht Gosht Biryani (lamb with basmati rice), Paneer Dum Anari (cttoage cheese with pomegranate), Dum Ki Bharwan Gucchi (mushrooms), Kathal Dum Biryani (jackfruit with rice), Dessetsr ,Shahi Tukra (fried bread with j½ berry, saffron and ptsiachio), Kulfi Badshah Pasand (cardomon ice cream), Phirnee (rice pudding with gold leaf)

ഇൻഫോസിസും വിപ്രോയും ഒഴിവാക്കി; പകരം ഇടത്തരം ബിസിനസ്സിൽ കണ്ണ്

തന്റെ മുൻഗാമികളെ അപേക്ഷിച്ചു കൂടുതൽ വ്യക്തമായ പ്ലാനുമായാണ് തെരേസ ബാംഗ്ലൂരിൽ എത്തിയത്. മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിമാർ ആയിരുന്ന ടോണി ബ്ലെയർ, ഗോർഡൻ ബ്രൗൺ, ഡേവിഡ് കാമറോൺ എന്നിവർ ബാംഗ്ലൂരിൽ എത്തിയപ്പോൾ സന്ദർശനം നടത്തിയ വിപ്രോയും ഇൻഫോസിസും നേരിട്ട് കാണാൻ തെരേസ താൽപ്പര്യം കാട്ടിയില്ല. പകരം പരമാവധി നിക്ഷേപകരെ കണ്ടെത്തി ചർച്ചകൾക്ക് വേണ്ടിയാണു അവർ സമയം ചെലവിട്ടത്. അതേ സമയം ബ്രിട്ടനിൽ ബിസിനസ് താൽപ്പര്യമുള്ള പീനിയ വ്യവസായ പാർക്കിലെ ഡൈനാമിറ്റിക്‌സ് കമ്പനി സന്ദർശിക്കാൻ തെരേസ തയ്യാറായി. പ്രമുഖ വിമാന കമ്പനികളായ ബോയിങ്, എയർബസ് എന്നിവയ്ക്കായി വിമാന ഭാഗങ്ങൾ നിർമ്മിക്കുന്ന ഈ കമ്പനിക്കു യുകെയിലും നിർമ്മാണ യൂണിറ്റുണ്ട്. ഈ കമ്പനിക്ക് സ്വിൻഡനിലും ബ്രിസ്റ്റോളിലും ആണ് നിർമ്മാണ യൂണിറ്റുള്ളത്. ഇവിടെ ഏതാനും മലയാളികളും ജോലി ചെയ്യുന്നുണ്ട്.

മോദിക്ക് നൽകിയ സ്വീകരണത്തിന്റെ ബദൽ ഒരുക്കി ബാംഗ്ലൂർ

നരേന്ദ്ര മോദി കഴിഞ്ഞ വർഷം യുകെയിൽ എത്തിയപ്പോൾ ബ്രിട്ടീഷ് സേനയുടെ ഔദ്യോഗിക വരവേൽപ്പിനു സൂചനയായി വ്യോമസേനാ വിമാനങ്ങൾ ബ്രിട്ടീഷ് പതാകയുടെ വർണ്ണങ്ങൾ വാനിൽ സൃഷ്ട്ിച്ചതിനു സമാനമായി ഇന്നലെ ഇന്ത്യൻ വ്യോമസേനയും ബാംഗ്ലൂരിൽ ആകാശത്തു ത്രിവർണ്ണ സ്വാഗത വർണ്ണം സൃഷ്ടിച്ചു. ഇത്തരം ഒരു സ്വീകരണം ഇന്ത്യയിൽ ലഭിക്കുന്ന ആദ്യ വിദേശ നേതാവ് കൂടിയാണ് തെരേസ മേ. സ്റ്റോൺഹിൽ പ്രൈമറി സ്‌കൂൾ സന്ദർശനം നടത്തിയ അവസരത്തിലാണ് ഇന്ത്യൻ വ്യോമസേനാ തെരേസക്ക് സ്വാഗതം ആശംസിക്കാൻ ആകാശത്തു പറന്നുയർന്നതു. അടുത്ത ആഴ്ച ലണ്ടനിൽ നിന്നും റെഡ് ആരോ ടീം ബാംഗ്ലൂരിൽ എത്തി സൂര്യകിരൺ ടീമിനൊപ്പം വ്യോമ അഭ്യാസം നടത്താനിരിക്കെ ഇന്ത്യൻ സേനയുടെ മികവ് ബ്രിട്ടീഷ് പ്രധാനമന്ത്രിക്ക് മുന്നിൽ പ്രദർശിപ്പിക്കുവാൻ കൂടിയുള്ള ശ്രമമാണ് ഇന്നലെ ഇന്ത്യൻ വ്യോമസേനാ നടത്തിയത്. ഇതേ സമയം കുട്ടികൾ ബ്രിട്ടന്റെയും ഇന്ത്യയുടേയും പതാകകൾ വീശിയും തെരേസയ്ക്കു സ്വാഗതമോതി. ലണ്ടനിൽ ഉള്ള ഒരു കംപ്യുട്ടർ സ്ഥാപനമാണ് ഈ സ്‌കൂളിലേക്ക് ആവശ്യമായ കംപ്യുട്ടറുകൾ നൽകുന്നത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP