Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ ആശ്രമം സ്ഥാപിച്ച് അഗതികളുടെയും നിരാലംബരുടേയും പേരിൽ പണപ്പിരിവ്; മുൻപ് വൈദികനെന്ന പേരിൽ താടി നീട്ടി വളർത്തി സമീപവാസികളായ പെൺകുട്ടികളെ പീഡിപ്പിച്ചു; തൊടുപുഴയിലെ ബ്രദർ ഒടുവിൽ അറസ്റ്റിൽ

സ്വകാര്യ വ്യക്തിയുടെ പുരയിടത്തിൽ ആശ്രമം സ്ഥാപിച്ച് അഗതികളുടെയും നിരാലംബരുടേയും പേരിൽ പണപ്പിരിവ്; മുൻപ് വൈദികനെന്ന പേരിൽ താടി നീട്ടി വളർത്തി സമീപവാസികളായ പെൺകുട്ടികളെ പീഡിപ്പിച്ചു; തൊടുപുഴയിലെ ബ്രദർ ഒടുവിൽ അറസ്റ്റിൽ

തൊടുപുഴ: ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ നാട്ടുകാരുടെ കണ്ണിലുണ്ണിയായി മാറിയ ബ്രദർ ഒടുവിൽ പീഡന കേസിൽ അറസ്റ്റിലായി. അഗതികളെയും അശരണരേയും സഹായിക്കാനെന്ന പേരിൽ അന്യന്റെ പുരയിടത്തിൽ ആശ്രമം സ്ഥാപിക്കുകയും വൻ തട്ടിപ്പ് നടത്തുകയും ചെയ്തിരുന്ന കരിമണ്ണൂർ സ്വദേശിയായ ബിജോയ് കുഴിപ്പിൽ (43) ആണ് അറസ്റ്റിലായത്. പ്രായപൂർത്തിയാകാത്ത രോഗിയായ പെൺകുട്ടിയെ പീഡിപ്പിച്ച കേസിലാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

പാവപ്പെട്ടവരെ സഹായിക്കാനെന്ന പേരിൽ ആശ്രമം തുടങ്ങിയ ഇയാൾ രോഗികളായ കുട്ടികളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച് വ്യാപകമായി പണപ്പിരിവ് നടത്തുകയും ചെയ്തിരുന്നു. അനേകം ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി നാട്ടുകരുടെ ശ്രദ്ധ പിടിച്ചുപറ്റിയ ശേഷമായിരുന്നു കുറ്റകൃത്യം. കരിമണ്ണൂർ പള്ളിക്കാമുറിയിൽ ഒരു വ്യക്തിയുടെ പുരയിടത്തിൽ താമസിച്ചിരുന്ന ഇയാൾ ഉടമയെ സ്വാധീനിച്ച് ''കുര്യൻ മറിയം മെമോറിയൽ കാരുണ്യ ഭവൻ'' എന്ന സ്ഥാപനം തുടങ്ങി. ഈ സ്ഥാപനത്തിന്റെ മറവിലായിരുന്നു ഇയാളുടെ തട്ടിപ്പുകളിൽ പലതും. സമീപവാസികളുമായി നല്ല ബന്ധം ഉണ്ടാക്കിയിരുന്നതിനാലും ഇയാളെ ആരും സംശയിച്ചിരുന്നില്ല.

ഇയാളുടെ ആശ്രമത്തിൽ കുട്ടികൾക്ക് കളിക്കാൻ അവസരമൊരുക്കുകയും രോഗികളായ കുട്ടികളുടെ ചിത്രങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ച് വ്യാപകമായി പണപ്പിരിവും നടത്തിയിരുന്നു. ഇതിലൊരു പങ്ക് കുട്ടികളുടെ ചികിത്സയ്ക്കായി ഉപയോഗിച്ചിരുന്നതിനാൽ നാട്ടുകാരുടെ വിശ്വാസ്യത പിടിച്ചുപറ്റുകയും ചെയ്തു. പാവപ്പെട്ടവരെ സഹായിക്കുകയാണെന്ന് വരുത്തി തീർത്ത ഇയാൾ ബ്രദർ എന്നാണ് സ്വയം വിശേഷിപ്പിച്ചിരുന്നത്.

ആശ്രമത്തിൽ എത്തിയിരുന്ന രോഗിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ആണ് ഇയാൾ പീഡിപ്പിച്ചത്. മാനസികമായി തകർന്ന പെൺകുട്ടി ആരോടും മിണ്ടാതായതോടെ കാര്യമന്വേഷിച്ചപ്പോഴാണ് പീഡനശ്രമം പുറത്തറിഞ്ഞത്. അതോടെ പെൺകുട്ടിയുടെ കുടുംബം ഇയാളുമായുള്ള അടുപ്പം അവസാനിപ്പിച്ചു. പെൺകുട്ടിയുടെ ചിത്രമുപയോഗിച്ച് പണപ്പിരിവ് തുടരുകയാണെന്നും അറിഞ്ഞതോടെ പൊലീസിൽ പരാതി നൽകുകയായിരുന്നു.

അറസ്റ്റിലായതോടെ ഇയാൾക്കെതിരെ നിരവധി സ്ത്രീകൾ മൊഴി നൽകി. ആശ്രമത്തിൽ ജോലിക്കെത്തുന്ന സ്ത്രീകളോട് ലൈംഗികച്ചുവയോടെ സംസാരിച്ചിരുന്നൊണ് ഇപ്പോൾ പുറത്ത് വരുന്നത്. ഇവിടെയെത്തിയിരുന്ന എല്ലാവരുടെയും ചിത്രങ്ങൾ ഫേസ്‌ബുക്കിലിട്ട് അന്തേവാസികളാണെന്നു പ്രചരിപ്പിച്ചിരുന്നെന്നും വിവരം ലഭിച്ചു. ഇതേത്തുടർന്നായിരുന്നു അറസ്റ്റ്. മുമ്പ് വൈദികനായിരുന്നു എന്നാണ് എല്ലാവരെയും വിശ്വസിപ്പിച്ചിരുന്നത്. അറസ്റ്റ് വിവരം പൊലീസ് രഹസ്യമാക്കിവച്ചിരിക്കുക ആയിരുന്നു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP