Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202426Friday

അരമണിക്കൂർകൊണ്ട് ചെന്നൈയിൽനിന്നും ബെംഗളൂരുവിൽ എത്തുന്ന കാലം വരുമോ? രണ്ടോ മൂന്നോ മണിക്കൂറുകൊണ്ട് ബെംഗളൂരുവിൽനിന്നും തിരുവനന്തപുരത്തേയ്ക്കും എത്താൻ കഴിയുമോ? കണ്ണടച്ചുതുറക്കുമ്പോൾ പുനെയിൽനിന്നും മുംബൈയിൽ? വിമാന വേഗത്തെയും തോൽപിക്കുന്ന സ്പീഡിൽ ലോകമെങ്ങും പുതിയ ബുള്ളറ്റ് ട്രാൻസ്‌പോർട്ടേഷൻ പദ്ധതിയെന്ന അമേരിക്കൻ കമ്പനിയുടെ പട്ടികയിലെ ഇന്ത്യൻ റൂട്ടുകൾ ഇവയൊക്കെ

അരമണിക്കൂർകൊണ്ട് ചെന്നൈയിൽനിന്നും ബെംഗളൂരുവിൽ എത്തുന്ന കാലം വരുമോ? രണ്ടോ മൂന്നോ മണിക്കൂറുകൊണ്ട് ബെംഗളൂരുവിൽനിന്നും തിരുവനന്തപുരത്തേയ്ക്കും എത്താൻ കഴിയുമോ? കണ്ണടച്ചുതുറക്കുമ്പോൾ പുനെയിൽനിന്നും മുംബൈയിൽ? വിമാന വേഗത്തെയും തോൽപിക്കുന്ന സ്പീഡിൽ ലോകമെങ്ങും പുതിയ ബുള്ളറ്റ് ട്രാൻസ്‌പോർട്ടേഷൻ പദ്ധതിയെന്ന അമേരിക്കൻ കമ്പനിയുടെ പട്ടികയിലെ ഇന്ത്യൻ റൂട്ടുകൾ ഇവയൊക്കെ

യാത്രയ്ക്ക് ഒരുമണിക്കൂർ മുമ്പെങ്കിലും വിമാനത്താവളത്തിലെത്തണം. ബോർഡിങ് നടപടികൾ പൂർത്തിയാക്കി കാത്തിരിക്കണം. ഒന്നോ രണ്ടോ മണിക്കൂർ, ചിലപ്പോൾ അതിലേറെയുമെടുത്ത് ലക്ഷ്യസ്ഥാനത്ത് എത്തിയാലും ലഗേജിനായി വീണ്ടും കാത്തിരിപ്പ്. തിരക്കിട്ടുള്ള യാത്രയിൽ ചിലപ്പോൾ വിമാനയാത്രയും മുഷിപ്പനാകും. ഇതിനൊരു പരിഹാരവുമായാണ് പുതിയ ഹൈപ്പർലൂപ്പ് ട്രാൻസ്‌പോർട്ട്. മനസ്സുകൊണ്ട് വിചാരിക്കുന്ന വേഗത്തിൽ നഗരങ്ങളിൽനിന്ന് നഗരങ്ങളിലേക്ക് കുതിക്കാൻ ഇത് വഴിയൊരുക്കുന്നു.

അമേരിക്കൻ കമ്പനിയായ എലോൺ മസ്‌കിന്റെ ആശയമാണ് ഹൈപ്പർലൂപ്പ് വൺ. നഗരങ്ങളിൽനിന്ന് നഗരങ്ങളിലേക്ക് അതിവേഗത്തിൽപായുന്ന ട്യൂബ് ട്രെയിനാണിത്. മണിക്കൂറിൽ 1200 കിലോമീറ്ററിലധികമാണ് ഇതിന്റെ വേഗം. വിമാനത്തെക്കാൾ വേഗത്തിൽ പായുമ്പോൾ ചെന്നൈയിൽനിന്ന് ബെംഗളൂരുവിലെത്താൻ വേണ്ടിവരിക അരമണിക്കൂർ മാത്രം. കണ്ണടച്ചുതുറക്കുന്ന വേഗത്തിൽ പുനെയിൽനിന്ന് മുംബൈയിലുമെത്താം. ഒന്നോ രണ്ടോ മണിക്കൂർകൊണ്ട് ബെംഗളൂരുവിൽനിന്ന് തിരുവനന്തപുരംവരെയും പാഞ്ഞെത്താം.

കോൺക്രീറ്റ് തൂണുകൾക്ക് മുകളിലൂടെ കുതിക്കുന്ന ട്യൂബ് ട്രെയിനാണ് ഹൈപ്പർലൂപ്പ്. വാക്വം ട്യൂബിലൂടെയാണ് ഇതിന്റെ കുതിപ്പ്. അതുകൊണ്ടാമ് ഇത്രയും വേഗം ആർജിക്കാനാവുന്നതും. ഇന്ത്യയിൽ പദ്ധതി നടപ്പാക്കാനുദ്ദേശിക്കുന്ന റൂട്ടുകൾ അടുത്തിടെ ഹൈപ്പർലൂപ്പ് ട്വീറ്റ് ചെയ്തിരുന്നു. ചെന്നൈ-ബെംഗളൂരു, ചെന്നൈ-മുംബൈ, പുനെ-മുംബൈ, ബെംഗളൂരു-തിരുവനന്തപുരം എന്നിവയാണ് നിർദ്ദേശിക്കപ്പെട്ടിട്ടുള്ള റൂട്ടുകൾ.

താത്പര്യം അറിയിച്ചുകൊണ്ട് ഗതാഗത മന്ത്രാലയത്തെ ഹൈപ്പർലൂപ്പ് സമീപിച്ചുകഴിഞ്ഞു. അതിവേഗ ബുള്ളറ്റ് ട്രെയിനുകൾ ഓടിക്കാനായി വിഭാവനം ചെയ്തിട്ടുള്ള റൂട്ടുകളിലാണ് ഹൈപ്പർലൂപ്പും കണ്ണുവച്ചിട്ടുള്ളത്. ഈ റൂട്ടുകളിൽ ചൈനീസ് സംഘങ്ങളും ജാപ്പനീസ് സംഘങ്ങളും പഠനം നടത്തിയിരുന്നു. ഹൈപ്പർലൂപ്പിലെ യാത്രാക്കൂലി സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമാകില്ലെന്നാണ് ഇപ്പോൾ കമ്പനി അവകാശപ്പെടുന്നത്. ലാഭിക്കുന്ന സമയത്തിന്റെ ചാർജാകും യാത്രക്കാർ നൽകേണ്ടിവരിക.

തൂണുകൾക്ക് മുകളിലൂടെ ട്യൂബിലൂടെയാകും ഹൈപ്പർലൂപ്പ് കുതിക്കുക. തൂണുകൾ മാത്രം മതിയെന്നതിനാൽ, നിർമ്മാണ സമയവും കുറയ്ക്കാനാകും. ഇതിനാവശ്യമായ ഊർജം സൗരോർജത്തിൽനിന്നാണ് ശേഖരിക്കുക. കാറ്റാടികളും ഇതിനായി ഉപയോഗിക്കും. സൗരോർജവും കാറ്റാടിയും ഉപയോഗിക്കുന്നതിനാൽ, പ്രവർത്തനച്ചെലവ് ഗണ്യമായി കുറയ്ക്കാനാവുമെന്നും വിലയിരുത്തപ്പെടുന്നു. വാഹനം പുറപ്പെടുമ്പോൾ മാത്രമേ ഊർജം ആവശ്യമായി വരൂ. പിന്നീട് കാന്തികോർജത്തിലാണ് വാഹനത്തിന്റെ കുതിപ്പ്.

ദുബായിൽനിന്ന് അബുദാബിയിലേക്കാണ് ഹൈപ്പർലൂപ്പിന്റെ ആദ്യ ലൈൻ ഓടിത്തുടങ്ങുക. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ ഇത് പൂർത്തിയാകും. ഇപ്പോൾ 90 മിനിറ്റ് വേണ്ട യാത്രയ്ക്ക് ഹൈപ്പർലൂപ്പിൽ വേണ്ടിവരിക 12 മിനിറ്റ് മാത്രം. എന്നാൽ, ഹൈപ്പർലൂപ്പ് ഇന്ത്യയിൽ പ്രാവർത്തികമാവുമോ എന്ന കാര്യത്തിൽ ഇവിടുത്തെ റെയിൽവേ അധികൃതർക്ക് പൂർണവിശ്വാസമില്ല. പത്തുവർഷത്തിലേറെ ഉണ്ടെങ്കിൽ മാത്രമേ ഇത് പ്രാവർത്തികമാക്കാൻ സാധിക്കൂ എന്ന് റെയിൽവേ എൻജിനീയർമാർ പറയുന്നു.

മാത്രമല്ല, ചെന്നൈയിൽനിന്ന് ബെംഗളൂരുവിലെത്താൻ 6000 രൂപയെങ്കിലുമാകും ടിക്കറ്റ് നിരക്ക്. ഇത്രയും ചെലവേറിയ യാത്രയ്ക്ക് സർക്കാരും താത്പര്യം കാണിക്കാനിടയില്ലെന്നും അവർ കരുതുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP