Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

മിനിമം കൂലി എട്ട് രൂപ തന്നെ മതി; വിദ്യാർത്ഥികൾക്ക് കൺസെഷനും നൽകാം; പ്രധാനം ജനങ്ങളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കലെന്ന് വിശദീകരണവും; നയനാരുടെ അതേ ആയുധം പിണറായിയും പുറത്തെടുത്തപ്പോൾ വാലും ചുരുട്ടി സമരം പിൻവലിച്ച് മുതലാളിമാർ; പൊളിയുന്നത് ഗതാഗതമന്ത്രിയും ബസ് ഉടമകളുമായുള്ള ഗൂഡനീക്കം; സമരം പൊളിച്ചത് പെർമിറ്റ് റദ്ദാക്കാനുള്ള സർക്കാരിന്റെ നീക്കം തന്നെ

മിനിമം കൂലി എട്ട് രൂപ തന്നെ മതി; വിദ്യാർത്ഥികൾക്ക് കൺസെഷനും നൽകാം; പ്രധാനം ജനങ്ങളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കലെന്ന് വിശദീകരണവും; നയനാരുടെ അതേ ആയുധം പിണറായിയും പുറത്തെടുത്തപ്പോൾ വാലും ചുരുട്ടി സമരം പിൻവലിച്ച് മുതലാളിമാർ; പൊളിയുന്നത് ഗതാഗതമന്ത്രിയും ബസ് ഉടമകളുമായുള്ള ഗൂഡനീക്കം; സമരം പൊളിച്ചത് പെർമിറ്റ് റദ്ദാക്കാനുള്ള സർക്കാരിന്റെ നീക്കം തന്നെ

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: അഞ്ചാംദിവസത്തിൽ ഒന്നും നേടാതെ ബസ് സമരം പിൻവലിച്ചു. സമരത്തെ കർശനമായി നേരിടാൻ മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനിച്ചിരുന്നു. ഇത് മനസ്സിലാക്കിയാണ് സമരത്തിൽ നിന്ന് ആവശ്യങ്ങളൊന്നും നേടാതെ ബസ് മതുലാളിമാർ പിൻവാങ്ങുന്നത്. പെർമിറ്റ് റദ്ദാക്കുന്നതടക്കമുള്ള നടപടികളിലേക്കു സർക്കാർ കടന്നതോടെ ചില ബസുടമകൾ സമരത്തിൽനിന്നു പിന്മാറിയിരുന്നു തൊടുപുഴയിലും തിരുവനന്തപുരത്തും ചില സ്വകാര്യബസുകൾ സർവീസ് നടത്തി. തൃശൂർ ജില്ലയിൽ നൂറോളം ടൂറിസ്റ്റ് ബസും സർവീസ് നടത്തി. ഇതോടെ സമരം പിൻവലിക്കാൻ ബസ് മുതലാളിമാരുടെ സംഘടന തീരുമാനിക്കുകയായിരുന്നു.

മുഖ്യമന്ത്രിയുമായി സംഘടന ഇന്ന് രാവിലെ ചർച്ച നടത്തിയിരുന്നു. എന്നാൽ ഇവരുടെ ആവശ്യമൊന്നും അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി നിലപാട് എടുത്തു. ശക്തമായ നടപടിയുണ്ടാകുമെന്നും വ്യക്തമാക്കി. ഇതോടെ ബസ് ഉടമകൾ സമരം പിൻവലിക്കാൻ നിർബന്ധിതമായി. ചർച്ചയ്ക്ക് ശേഷം മുഖ്യമന്ത്രിയുടെ അഭ്യർത്ഥന പ്രകാരമാണ് സമരം പിൻവലിക്കുന്നതെന്ന് വിശദീകരിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചർച്ചയിൽ ഗതാഗത മന്ത്രി എ കെ ശശീന്ദ്രനും പങ്കെടുത്തു.

ബസ് ഉടമകളുടെ സംഘടനയിൽ ഭിന്നതയും രൂക്ഷമായിരുന്നു.. 12 സംഘടനകളുൾപ്പെട്ട കോ- ഓർഡിനേഷൻ കമ്മിറ്റിയിൽ സമരം പെട്ടെന്നു തീർക്കണമെന്ന അഭിപ്രായത്തിനായിരുന്നു മുൻതൂക്കം. സർവീസ് നടത്താൻ തയാറാവുന്ന സ്വകാര്യ ബസുകൾക്ക് സർക്കാർ സംരക്ഷണം നൽകുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചിരുന്നു. ബസ് നിരക്കിൽ വർധന വരുത്താനും മിനിമം ചാർജ് എട്ടു രൂപയാക്കാനും സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ മിനിമം ചാർജ് 10 രൂപയാക്കുക, വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് വർധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം നടത്തിയത്. ഇതൊന്നും സർക്കാർ അംഗീകരിച്ചില്ല. സമരം നടത്തുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാൻ് ട്രാൻസ്പോർട്ട് കമ്മിഷണർക്ക് മന്ത്രി എ.കെ.ശശീന്ദ്രൻ നിർദ്ദേശം നൽകിയിരുന്നു.

ഇതേത്തുടർന്നു നടപടിയെടുക്കാൻ കമ്മിഷണർ ആർ.ടി.ഒമാരോട് ആവശ്യപ്പെട്ടു. പെർമിറ്റ് റദ്ദാക്കാതിരിക്കാനുള്ള കാരണം കാണിക്കൽ നോട്ടീസ് നൽകലായിരുന്നു ആദ്യഘട്ട നടപടി. മറുപടി തൃപ്തികരമല്ലെങ്കിൽ പെർമിറ്റ് റദ്ദാക്കൽ അടക്കമുള്ള നടപടികളുമായി മുന്നോട്ട് പോവുമെന്നും അറിയിച്ചു. ഇതോടെ സമരം പിൻവലിക്കാൻ ബസ് ഉടമകൾ തീരുമാനിക്കുകയായിരുന്നു. നേരത്തെ ഗതാഗതമന്ത്രി എകെ ശശീന്ദ്രന്റെ അറിവും സമ്മതവും സമരത്തിന് ഉണ്ടെന്ന വിമർശനം ഉയരുന്നിരുന്നു. ബസ് നിരക്ക് കൂട്ടിയതിലെ ജനരോഷം ഭയന്ന് ഗതാഗത മന്ത്രി തന്നെ കെഎസ്ആർസിയിലെ ഉന്നതൻ വഴി മലബാർ ബസ് ലോബിയുമായി നടത്തിയ രഹസ്യ ധാരണയാണ് സർക്കാർ സ്‌പോൺസേർസ് ബസ് സമരമെന്നായിരുന്നു ഉയരുന്ന വാദം. ഇത് ശരിവയ്ക്കുന്നതാണ് സമരം പിൻവലിച്ച നടപടി.

1997 ൽ ബസ് ഉടമകൾ സമരം നടത്തിയിരുന്നു. ഇത് പൊളിച്ചത് പാലായിലെ സെന്റർ ഫോൺ കൺസ്യൂമർ എജ്യുക്കേഷൻ നടത്തിയ നിയമപോരാട്ടമായിരുന്നു. ഇത് ആയുധമാക്കി അന്ന് മുഖ്യമന്ത്രിയായിരുന്ന ഇകെ നയനാർ സമരം പൊളിച്ചു. ജനങ്ങളുടെ ദുരിതം അകറ്റാൻ പിണറായിയും ഈ ഹൈക്കോടതി വിധി തന്നെ ഉപയോഗിച്ചു. കെഎസ്ആർടിസി കുത്തക റൂട്ടുകളിലെ സമരം ചെയ്യുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് പെർമിറ്റുകൾ മാത്രം ഇന്ന് റദ്ദാക്കിയാൽ പോലും ബസ് ഉടമകൾ വൻ പ്രതിസന്ധിയിലാകും. ഇത് കെ എസ് ആർ ടി സിയുടെ വരുമാന ഇരട്ടിയാക്കുകയും ചെയ്യും. ഇതിലൂടെ കെ എസ് ആർ ടിസിക്ക് നേട്ടവും ഉണ്ടാകും. ഇത് തിരിച്ചറിഞ്ഞ് കൂടിയാണ് സമരത്തിൽ നിന്ന് പിന്മാറിയത്.

സമരം ചെയ്യുന്നവരുടെ ബസ് പെർമിറ്റ് റദ്ദാക്കൽ കേരള മോട്ടോർ വാഹന ചട്ടം 152 മത്രം ഉപയോഗിച്ചാൽ മതി. ഇതിന് സർക്കാരിന് പുർണ്ണ അധികാരവുമുണ്ട്. തമിഴ്‌നാട്ടിൽ കിലോമീറ്ററിന് 60 പൈസയാക്കി കൂട്ടിയ തമിഴ്‌നാട് ബസുകൂലി സിപിഐ (എം) സമരത്തെ തുടർന്ന് 58 പൈസയാക്കി കുറച്ചിരുന്നു. തമിഴ്‌നാട്ടിൽ ഇടതുപക്ഷ നിലപാടാണ് നിർണ്ണായകമായത്. എന്നാൽ അയൽ സംസ്ഥാനമായ കേരളത്തിൽ സിപിഐ (എം) ഓർഡിനറി യാത്രാക്കൂലി ഇരട്ടിയാക്കി. 10 കിലോ മീറ്ററിനും 1200 പൈസയാണ് ഇവിടെ. ആതായത് കിലോമീറ്റർ നിരക്ക് 120 പൈസയും. ഇതിൽ ജനരോഷം ശക്തമാണ്. ഇത് മറികടക്കാനാണ് ബസ് ഉടമകളെ സ്വാധീനിച്ച് സമരം നടത്തിച്ചതെന്ന സംശയവും സജീവമായിരുന്നു.

കേരളത്തിൽ ബസ് ചാർജ് കൂട്ടുന്നതിനായി ഗതാഗത മന്ത്രി നിരത്തിയ കണക്കുകൾ തെറ്റെന്ന് നാറ്റ്പാർക്ക് രേഖകളും വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ബസ് ചാർജ് വർദ്ധനവ് സമയത്ത് ഡീസൽ വില 63. 32 രൂപ. ഇന്നത് 69 രൂപ എന്ന് നാറ്റ്പാർക്ക് പറയുന്നു. എന്നാൽ ഗതാഗതമന്ത്രി പറയുന്നത് അന്ന് 56. 71 രൂപയായിരുന്നു എന്ന്. അങ്ങനെയെങ്കിൽ പോലും പിന്നീട് ഡീസൽ വില കുത്തനെ കുറഞ്ഞിരുന്നു. അന്ന് ഫെയർ ഡിവിഷൻ കമ്മറ്റി ചെയർമാൻ റിപ്പോർട്ട് നൽകിയത് വില കുറഞ്ഞാലും പിന്നെയും കൂടും അതിനാൽ നിരക്ക് കുറക്കേണ്ടതില്ലെന്ന്. ഈ സമയമത്ത് ബസുടമകൾക്ക് അധികലാഭം കിട്ടിയിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ ഡീസൽ വില ഉയരുമ്പോൾ നിരക്ക് കൂട്ടേണ്ടതില്ലെന്നാണ് വാദം. ഇതിനൊപ്പം ഡീസൽ വില ഉടൻ കുറയാനും സാധ്യതയുണ്ട്. അങ്ങന കുറയുമ്പോൾ നിരക്ക് കുറയ്ക്കുകയുമില്ല. ഇതാണ് ജനരോഷം ശക്തമാകാൻ കാരണം.

തൊഴിലാളിയുടെ കൂലി 55% ഉയർന്നുവെന്നാണ് മന്ത്രി പറയുന്നത്. ഇതും തെറ്റാണ്. 11, 000 രൂപയിൽ നന്നും 17000 രൂപയായി പോലും ഈ കണക്ക് തെറ്റാണ്. എന്നാൽ 2014 ൽ നാറ്റ്പാർക്ക് കണക്കുകൾ പ്രകാരം ഒരു തൊഴിലാളിയുടെ 8 മണിക്കൂർ കൂലി 637. 75 രൂപയായിരുന്നെങ്കിൽ ഇപ്പോൾ അത് 796. 25 രൂപ മത്രം. കൂടിയത് 24% മാത്രം. ഇതിൽ നിന്ന് തന്നെ നിരക്ക് വർദ്ധനവിനായി സർക്കാരിനെ മന്ത്രി തെറ്റിധരിപ്പിച്ചുവെന്ന വാദമാണ് ശക്തമാകുന്നത്. എന്നാൽ ശമ്പളം കൊടുത്തു മുടിക്കുന്നു എന്നവകാശപ്പെടുന്ന ആനവണ്ടിയുടെ എം പാനൽ ജീവനക്കാർക്ക് തൊഴിലാളി സർക്കാർ നൽകുന്നത് വെറും 440 രൂപ മാത്രം. 2014 ൽ ഇത് 400 രൂപയായിരുന്നു. മന്ത്രി പറയുന്ന ശമ്പള വർദ്ധനവ് കെ എസ് ആർ ടി സിയിൽ പോലും ഇല്ലെന്നതാണ് വസ്തുത.

തമിഴ് നാട്ടിലെയും കർണ്ണാടകത്തിലെയും ബസ് കൂലി കേരളത്തിലേതിനേക്കാൾ കുറവുമാണ്. ഈ സാഹചര്യത്തിലാണ് നിരക്ക് വർദ്ധനവിനെതിരെ പ്രതിഷേധം ശക്തമായത്. അതുകൊണ്ട് തന്നെ സർക്കാരിന് ബസ് മുതലാളിമാരുടെ താൽപ്പര്യം നടപ്പാക്കാൻ കഴിഞ്ഞതുമില്ല.

അയൽ സംസ്ഥനങ്ങളിലെ കിലോമീറ്റർ ഓർഡിനറി യത്രക്കൂലി

കേരളം - 120 പൈസ (10 കിലോമീറ്റർ 12 രൂപ), തമിഴ്‌നാട് - 58 പൈസ, കർണ്ണാടക- 59 പൈസ, ആന്ധ്ര - 62 പൈസ. തമിഴ്‌നാട്ടിൽ 5 കിലോമീറ്റർ യാത്ര ചെയ്യാൻ 4 രൂപ മാത്രം മതി. ചെന്നൈ നഗരത്തിൽ പോലും 4 രൂപ. കൊച്ചിയിൽ 2. 5 കലോമീറ്റർ എന്ന ആദ്യ ഫെയർ സ്റ്റേജിൽ യാത്ര ചെയ്യാൻ 8 രൂപ വേണം. കേരളത്തിൽ ഓർഡിനറി കിലോമീറ്റർ നിരക്കായി കൂട്ടി കൊടുത്തത് 70 പൈസയാണ്.

80% യാത്രക്കാരും യാത്ര ചെയ്യുന്ന ആദ്യത്തെ 4 ഫെയർ സ്റ്റേജിലെ (10 കിലോമീറ്റർ) യാത്രാക്കൂലി ഇങ്ങനെ

ഫെയർ സ്റ്റേജ്: 1 ദൂരം കിലോമീറ്റർ: 2. 5, യാത്രക്കൂലി: 800, കിലോമീറ്റർ നിരക്ക്: 320 പൈസ
ഫെയർ സ്റ്റേജ്: 2, ദൂരം കിലോമീറ്റർ: 5. 0 യാത്രക്കൂലി: 800, കിലോമീറ്റർ നിരക്ക്: 160 പൈസ
ഫെയർ സ്റ്റേജ്: 3 ദൂരം കിലോമീറ്റർ: 7. 5 യാത്രാക്കൂലി: 1000 കിലോമീറ്റർ നിരക്ക്: 133 പൈസ
ഫെയർ സ്റ്റേജ്: 4 ദൂരം കിലോമീറ്റർ: 10. 0, യാത്രൂക്കൂലി: 1200 കിലോമീറ്റർ നിരക്ക്: 120 പൈസ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP