Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കുഞ്ഞുങ്ങൾക്ക് മണം ഉണ്ടാകാൻ പൗഡർ വാരി പൂശുന്നവർ അറിയുക; നിങ്ങൾ സ്വയം കാൻസർ ക്ഷണിച്ചു വരുത്തുകയാണ്; മലയാളികളുടെ പ്രിയ പൗഡർ നിർമ്മാതാക്കൾ ജോൺസൺ ആൻഡ് ജോൺസൺ കാൻസർ ഉണ്ടാക്കിയതിനു വീട്ടമ്മയ്ക്കു നഷ്ടപരിഹാരം നൽകേണ്ടത് 400 കോടി രൂപ

കുഞ്ഞുങ്ങൾക്ക് മണം ഉണ്ടാകാൻ പൗഡർ വാരി പൂശുന്നവർ അറിയുക; നിങ്ങൾ സ്വയം കാൻസർ ക്ഷണിച്ചു വരുത്തുകയാണ്; മലയാളികളുടെ പ്രിയ പൗഡർ  നിർമ്മാതാക്കൾ ജോൺസൺ ആൻഡ് ജോൺസൺ കാൻസർ ഉണ്ടാക്കിയതിനു വീട്ടമ്മയ്ക്കു നഷ്ടപരിഹാരം നൽകേണ്ടത് 400 കോടി രൂപ

മറുനാടൻ മലയാളി ബ്യൂറോ

വാഷിങ്ടൺ: ജോൺസൺ ആൻഡ് ജോൺസൺ പൗഡർ ഒരു ബ്രാൻഡ് ആണ് അല്ലേ? ഒരു ശരാശരി മലയാളിയുടെ നിത്യോപയോഗ സാധനങ്ങളുടെ പട്ടികയിൽ കയറിക്കൂടിയ സൗന്ദര്യ വർദ്ധക വസ്തു. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമുള്ള ജോൺസൺ ആൻഡ് ജോൺസൺ ഉപയോഗിക്കുന്നവർ ഒരു കാര്യം അറിയണം. മണവും സൗന്ദര്യവും ഉണ്ടാകുമെന്ന തെറ്റിദ്ധാരണയിലൂടെ നിങ്ങൾ വാരി പൂശുന്ന പൗഡർ അപകട കാരിയാണെന്നിവിടെ എത്ര പേർക്കറിയാം?

ടാൽകം പൗഡർ ഉപയോഗിക്കാത്തവരായി ആരുമുണ്ടാകില്ല. നവജാതശിശുക്കൾ മുതൽ പ്രായമായവർ വരെ പൗഡർ ഉപയോഗിക്കുന്നവരാണ്. പൗഡറില്ലാത്ത സൗന്ദര്യവർധക വസ്തുക്കളെക്കുറിച്ച് ആലോചിക്കാനേ കഴിയില്ല. എന്നാൽ നിശബ്ദനായ ഒരു കൊലയാളിയാണ് ടാൽകം പൗഡർ എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. സ്ഥിരമായുള്ള പൗഡറിന്റെ ഉപയോഗം മരണകരമായ കാൻസറിനു വരെ കാരണമായേക്കാം.

ഓക്സിജൻ, സിലിക്കൺ, മഗ്‌നീഷ്യം എന്നിവയടങ്ങിയ അഭ്ര മൂലകത്തിൽ നിന്നാണ് ടാൽകം പൗഡർ നിർമ്മിക്കുന്നത്. പൗഡറായി രൂപാന്തരം പ്രാപിക്കുമ്പോൾ ഈ മൂലകം ഈർപ്പത്തെ വലിച്ചെടുക്കുകയും ചർമത്തെ നനവില്ലാതെ സൂക്ഷിക്കുകയും ചൊറിച്ചിലിൽ നിന്നു സംരക്ഷിക്കുകയും ചെയ്യാൻ പ്രാപ്തമാകുന്നു. മിക്ക സൗന്ദര്യവർധക വസ്തുക്കളിലും ടാൽക് ഒരു പ്രധാന ഘടകമാണ്. കൂടുതലായും ഫേഷ്യൽ, ബേബി, ബോഡി പൗഡറുകളിലാണ് ടാൽക് അടങ്ങിയിരിക്കുന്നത്. ടാൽകും കാൻസറും

സ്വാഭാവികമായ അവസ്ഥയിലുള്ള ടാൽകിൽ ആസ്ബറ്റോസ് അടങ്ങിയിട്ടുണ്ട്. ആസ്ബസ്റ്റോസ് ശ്വാസകോശ കാൻസറുകൾക്ക് വഴിവയ്ക്കുന്നുവെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഈ കണ്ടെത്തലിനു ശേഷം വീടുകളിൽ ഉപയോഗിക്കുന്ന ടാൽകം പൗഡറുകളിൽ ആസ്ബസ്റ്റോസ് ഘടകം ഒഴിവാക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും, ടാൽകം പൗഡറുകളുടെ ഉപയോഗം പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്നാണ് പുതിയ കണ്ടെത്തൽ.

വ്യക്തമായ ധാരണ ഇല്ലാത്തവർ ഒന്നറിയുക, നിങ്ങൾ സ്വയം കാൻസർ ക്ഷണിച്ചു വരുത്തുകയാണ്. ഈയൊരു കണ്ടെത്തലിനെ സാധൂകരിക്കുന്ന തെളിവുകളാണ് കഴിഞ്ഞ ദിവസം അമേരിക്കൻ മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിന്നത്. അമേരിക്കയിൽ ജോൺസൺ ആൻഡ് ജോൺസൺ ബേബി പൗഡർ ഉപയോഗിച്ചതു മൂലം കാൻസർ ബാധിച്ച യുവതിക്ക് 70 ദശലക്ഷം ഡോളർ നഷ്ടപരിഹാരം നൽകാൻ യു.എസ് കോടതി ഉത്തരവിട്ടിരിക്കുകയാണ്.

കാലിഫോർണിയ സ്വദേശിയായ ഡെബ്രോ ജിയാന്നെജിനിയാണ് പരാതിക്കാരി. 2012 ൽ ഇവർക്ക് ഒവേറിയൻ കാൻസർ (അണ്ഡാശയ അർബുദം) പിടിപ്പെട്ട കേസിലാണ് ജോൺസൺ ആൻഡ് ജോൺസണിനെതിരേയുള്ള വിധി. സെന്റ്ലൂയി കോടതിയാണ് കേസ് പരിഗണിച്ചത്. 2012 ലാണ് ഇവർക്ക് അർബുദം സ്ഥിരീകരിച്ചത്. അസുഖത്തിന് കാരണം തുടർച്ചയായുള്ള ബേബി പൗഡർ ഉപയോഗമാണെന്ന് പരാതിക്കാരി കോടതിയിൽ പറഞ്ഞിരുന്നു.

കഴിഞ്ഞ സെപ്തറ്റംബറിൽ വാദം പൂർത്തിയാക്കി വിധിപറയാൻ മാറ്റി. ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ ഉൽപന്നങ്ങൾ കാൻസറിന് കാരണമാകുമെന്ന മുന്നറിയിപ്പ് നൽകാൻ വിധി കാരണമാകുമെന്ന് ഹരജിക്കാരിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ജിം ഓൺഡർ പറഞ്ഞു. അതേസമയം കേസിനെക്കുറിച്ച് ഉടൻ പ്രതികരിക്കാനില്ലെന്ന് ജോൺസൺ ആൻഡ് ജോൺസൺ പ്രതിനിധി പറഞ്ഞു. ഹരജിക്കാരിയുടെ അവസ്ഥയിൽ ഖേദമുണ്ടെന്നും വിധിക്കെതിരേ അപ്പീൽ കോടതിയെ സമീപിക്കുമെന്നും കമ്പനി വൃത്തങ്ങൾ പറഞ്ഞു. പൂർണമായും ശാസ്ത്രീയ രീതിയിലാണ് പൗഡർ നിർമ്മിക്കുന്നതെന്ന് കമ്പനി അമേരിക്കയിലെ പത്രങ്ങളിൽ നൽകിയ പരസ്യത്തിൽ പറയുന്നു.

പരാതിക്കാരിയുടെ കേസ് തീർപ്പാക്കുന്നതിനിടയിൽ ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ ഉൽപ്പന്നങ്ങൾ അർബുദത്തിന് കാരണമായേക്കുമെന്ന മുന്നറിയിപ്പ് നൽകാൻ കമ്പനി ബാധ്യസ്ഥരാണെന്നു കോടതി വ്യക്തമാക്കി. കേസിനെ കുറിച്ചു പ്രതികരിക്കാൻ ജോൺസൺ ആൻഡ് ജോൺസൺ വിസമ്മതിച്ചു.

ശാസ്ത്ര പരിശോധനയിൽ പൗഡറിൽ മായങ്ങൾ കലർന്നതായി കണ്ടെത്തിയിട്ടില്ല. ശരീരത്തിന് ദോഷകരമായി ബാധിക്കുന്ന യാതൊരു വിധ പദാർത്ഥങ്ങളും അതിൽ ഇല്ല. അതുകൊണ്ടുതന്നെ പരാതിക്കാരുടെ ആരോപണം വിശദമായി പരിശോധിക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചു. അമേരിക്കയിൽ സമാനമായ ആരോപണം ഉന്നയിച്ച് 2000 സ്ത്രീകൾ രംഗത്ത് വന്നിട്ടുണ്ട്.

ആഗോള പിപണിയിൽ ഇന്നും മുൻപന്തിയിൽ ജോൺസൺ ആൻഡ് ജോൺസൺ പൗഡർ തന്നെയാണ്. നൂറിലധികം കമ്പനികൾ പൗഡർ വസായ രംഗത്തേക്ക് കടന്നു വന്നിട്ടുണ്ടെങ്കിലും വിപണി കൈയടക്കിയത് ജോൺസൺ മാത്രമാണ്. വർഷങ്ങളായുള്ള പാരമ്പര്യം ഉള്ളതു കൊണ്ടായിരിക്കാം, ആരോപണങ്ങൾ എത്രതന്നെ ഉയർന്നു വന്നിട്ടും വിപണിയിൽ ഇന്നും ഒന്നാം സ്ഥാനത്ത് ജോൺസണെ എത്തിക്കുന്നത്.

അതോടൊപ്പം തന്നെ ശാസ്ത്ര പരിശോധനകളിൽ എല്ലാം തന്നെ ക്ലീൻ ചിറ്റ് കമ്പനിക്ക് ലഭിക്കുകയും ചെയ്തു എന്നത് മറ്റൊരു വസ്തുതയാണ്. പക്ഷേ, 1970 കളിൽ തന്നെ ടാൽകം പൗഡർ ക്യാൻസറിന് കാരണമാകുന്നുണ്ട് എന്നു കണ്ടെത്തിയിരുന്നു( ജോൺസൺ അല്ല). ഈയൊരു വസ്തുതയുടെ അടിസ്ഥാനത്തിൽ നോക്കുകയാണെങ്കിൽ ഡെബ്രോ ജിയാന്നെജിനിയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് ഉറപ്പാക്കാം.

സ്ത്രീകൾ അവരുടെ സ്വകാര്യ ഭാഗങ്ങളിൽ സ്ഥിരമായി പൗഡർ ഉപയോഗിക്കുകയാണെങ്കിൽ കാൻസർ വരാൻ 40 ശതമാനം സാധ്യതയുണ്ട്. ജോൺസൺ ആൻഡ് ജോൺസൺ പൗഡർ ഉൾപടെയുള്ള പൗഡർ ഉപയോഗിക്കുമ്പോൾ സ്ത്രീകൾ പ്രത്യേകമായും ശ്രദ്ധിക്കേണ്ടതുണ്ട്. സ്വകാര്യ ഭാഗങ്ങളിൽ ടാൽകം പൗഡർ ഉപയോഗിക്കുന്നതു മൂലം ക്യാൻസർ വരാൻ സാധ്യത കൂടുതലാണെന്നാണ്. പല ഗവേഷണങ്ങളും സൂചിപ്പിക്കുന്നത്. എങ്കിലും അത് എത്രമാത്രം സത്യമാണെന്നത് ഇനിയും തെളിയിക്കേണ്ടിയിരിക്കുന്നു.

ടാൽകം പൗഡറുകൾ ഉപയോഗിക്കുന്നതു മുലം വരുന്ന കാൻസറുകൾ:

1. ശ്വാസകോശ കാൻസർ

ഇന്ന് നാം ഉപയോഗിക്കുന്ന ടാൽകം പൗഡറുകളിൽ കാൻസറിനു കാരണമായ ആസ്ബസ്റ്റോസ് ഇല്ലെങ്കിലും ശ്വാസകോശ കാൻസറിനോ ശ്വാസകോശസംബന്ധമായ മറ്റ് രോഗങ്ങൾക്കോ ഉള്ള സാധ്യത തള്ളിക്കളയാനാവില്ല.

2. അണ്ഡാശയ കാൻസർ

ടാൽകം പൗഡറുകൾ അണ്ഡാശയ കാൻസറിനും വഴിവച്ചേക്കാം. ഗർഭനിരോധന ഉറകൾ, വിഭാജക ചർമം, സാനിറ്ററി നാപ്കിൻ എന്നിവകളിൽ പൗഡറുകൾ ഉപയോഗിക്കുന്നതും ജനനേന്ദ്രിയ ഭാഗത്ത് നേരിട്ട് പൗഡർ ഉപയോഗിക്കുന്നതും അണ്ഡാശയ കാൻസറിന്റെ സാധ്യത വർധിപ്പിക്കുന്നു. പൗഡറിന്റെ കണങ്ങൾ ഗർഭാശയത്തിലെത്തി അണ്ഡവാഹിനിക്കുഴലിലൂടെ അണ്ഡാശയത്തിലെത്താം. ടാൽകം പൗഡറും അണ്ഡാശയ കാൻസറും തമ്മിലുള്ള ബന്ധം വെളിവാക്കുന്ന നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്.

3. മറ്റു കാൻസറുകൾ
ടാൽകം പൗഡറുകൾ ഗർഭാശയ കാൻസർ ഉണ്ടാകുന്നതിനുള്ള സാധ്യത വർധിപ്പിക്കുന്നതായി ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ആർത്തവ വിരാമ ഘട്ടം കഴിഞ്ഞ സ്ത്രീകളിലാണ് ഇത് സാധാരണയായി കണ്ടുവരുന്നത്. നേരത്തെ, മിസ്സൗറിയിൽ അണ്ഡാശയ കാൻസർ മൂലം മരിച്ച സ്ത്രീക്ക് ജോൺസൺ ആൻഡ് ജോൺസൺ കമ്പനി 72 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടിരുന്നു.

ടാൽകം പൗഡറിന് പകരം എന്ത് ഉപയോഗിക്കണം?

കുട്ടികളുടെ ശരീരത്തിൽ വിയർപ്പ് പൊടിയാതിരിക്കാനാണ് മുഖ്യമായും പൗഡർ ഇട്ടുകൊടുക്കുന്നത്. അതുകൊണ്ടുതന്നെ വിഷകരമായ ടാൽകം പൗഡർ ഒഴിവാക്കുമ്പോൾ പകരം എന്ത് എന്ന ചോദ്യം പ്രധാനമാണ്. ടാൽകം പൗഡറിന് പകരം കൂവ്വപ്പൊടി, ചോളപ്പൊടി എന്നിവ ഉപയോഗിക്കാവുന്നതാണെന്നാണ് വിദഗ്ദ്ധർ നിർദ്ദേശിക്കുന്നത്. ഇത് ഒരുതരത്തിലുള്ള അണുബാധയോ ത്വക്ക്രോഗ പ്രശ്നങ്ങളോ ഉണ്ടാക്കില്ല എന്നതാണ് പ്രധാനപ്പെട്ട കാര്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP