Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജോൺസൺ ആൻഡ് ജോൺസന്റെ ബേബി പൗഡർ ഉപയോഗിച്ചതിനെ തുടർന്ന് കാൻസർ വന്നു; കാലിഫോർണിയയിലെ വീട്ടമ്മയ്ക്ക് കോടതി വിധിച്ചത് 2676 കോടി രൂപ.... ആഗോള ഭീമന് അമേരിക്കയിൽ നിന്നും തുടർച്ചയായി വീണ്ടും തിരിച്ചടി

ജോൺസൺ ആൻഡ് ജോൺസന്റെ ബേബി പൗഡർ ഉപയോഗിച്ചതിനെ തുടർന്ന് കാൻസർ വന്നു; കാലിഫോർണിയയിലെ വീട്ടമ്മയ്ക്ക് കോടതി വിധിച്ചത് 2676 കോടി രൂപ.... ആഗോള ഭീമന് അമേരിക്കയിൽ നിന്നും തുടർച്ചയായി വീണ്ടും തിരിച്ചടി

മറുനാടൻ മലയാളി ബ്യൂറോ

ന്യൂയോർക്ക്: കാലിഫോർണിയയിലെ ഇവ ഇച്ചെവെറിയ എന്ന വീട്ടമ്മയ്ക്ക് ജോൺസൻ ആൻഡ് ജോൺസൻ ബേബി പൗഡർ ഉപയോഗിച്ചതിനെ തുടർന്ന് അണ്ഡാശയത്തിൽ കാൻസർ വന്നുവെന്ന ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത് വന്നു. നഷ്ടപരിഹാരമായി വീട്ടമ്മയ്ക്ക് 2676 കോടി രൂപ നഷ്ടപരിഹാരം നൽകാനാണ് കോടതി വിധിച്ചിരിക്കുന്നത്. കാലിഫോർണിയയിലെ ഈ ജൂറിയുടെ വിധി ഇന്നലെ പുറത്ത് വന്നതോടെ ആഗോളഭീമിന് അമേരിക്കയിൽ നിന്നും തുടർച്ചയായി വീണ്ടും തിരിച്ചടിയുണ്ടായിരിക്കുകയാണ്.ഈ ടാൽകം പൗഡർ സ്ഥിരമായി ഉപയോഗിച്ചതിനെ തുടർന്നാണ് തനിക്ക് അർബുദം ബാധിച്ചിരിക്കുന്നതെന്ന് നിസ്സംശയം തെളിഞ്ഞിരിക്കുന്നതായി കമ്പനിക്കെതിരെ കൊടുത്ത കേസിൽ ഇവ ആരോപിക്കുന്നു.

ഈ പൗഡർ ഉപയോഗിച്ചാൽ കാൻസർ വരുമെന്ന് ജോൺസൻ ആൻഡ് ജോൺസൻ യാതൊരു വിധത്തിലുമുള്ള മുന്നറിയിപ്പുമേകിയില്ലെന്നും ഇവർ ആരോപിക്കുന്നുണ്ട്.ഈ കേസിൽ ഇവ നേടിയിരിക്കുന്ന വിജയത്തെ തുടർന്ന് കമ്പനി ഇനി മുതൽ തങ്ങളുടെ ഉൽപന്നങ്ങൾക്ക് മേൽ അധികമായ മുന്നറിയിപ്പ് പതിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നാണ് ഇവയുടെ അറ്റോർണിയായ മാർക്ക് റോബിൻസൻ പ്രതീക്ഷിക്കുന്നത്. ഇപ്പോൾ 63 വയസുള്ള ഇവ തന്റെ 11ാം വയസ് മുതലാണ് ജോൺസൻ ആൻഡ് ജോൺസൻ പൗഡർ ഉപയോഗിക്കുന്നത്.

ഈ പൗഡർ ഉപയോഗിച്ചതിനെ തുടർന്ന് കാൻസർ ബാധിച്ചിരിക്കുന്ന സ്ത്രീകളെയെല്ലാം സഹായിക്കുന്ന തരത്തിലുള്ള നിയമനപടിക്കായി സഹായിക്കണമെന്നാണ് ഇവ തന്നോട് ആവശ്യപ്പെട്ടിരുന്നതെന്നും അറ്റോർണി പറയുന്നു. തനിക്ക് സഹതാപം ആവശ്യമില്ലെന്നും ഇതിലൂടെ മറ്റൊരു സ്ത്രീക്കും ഇത്തരത്തിലുള്ള ആപത്ത് വരാതിരിക്കുന്നതിനുള്ള മുന്നറിയിപ്പ് യാഥാർത്ഥ്യമാക്കുകയാണ് ലക്ഷ്യമെന്നും റോബിൻസൻ വിശദീകരിക്കുന്നു.2007 മുതലാണ് ഇവ കാൻസർ ബാധിച്ച് ചികിത്സ ആരംഭിച്ചിരുന്നത്. താൻ ഈ പൗഡർ കഴിഞ്ഞ 40 വർഷങ്ങളായി ഉപയോഗിച്ച് വരുന്നുവെന്നാണ് നാലാഴ്ച നീണ്ട വിചാരണക്കിടെ ഇവ വീഡിയോയിലൂടെ വ്യക്തമാക്കിയിരുന്നത്.

എന്നാൽ ജൂറിയുടെ വിധിക്കെതിരെ കമ്പനി അപ്പീലിന് പോകുമെന്നാണ് ജോൺസൻ ആൻഡ് ജോൺസൻ വക്താവായ കരോൾ ഗുഡ് റിച്ച് പ്രതികരിച്ചിരിക്കുന്നത്. ഇവയോട് കമ്പനി സഹതാപം പ്രകടിപ്പിക്കുന്നുവെന്നും എന്നാൽ തങ്ങളുടെ ബേബി പൗഡറിന്റെ സുരക്ഷയെ ശാസ്ത്രം പിന്തുണയ്ക്കുന്നുവെന്നും വക്താവ് അവകാശപ്പെടുന്നു. ടാൽകം എന്നത് ഒരു മിനറലാണെന്നും ഇത് യുഎസ് അടക്കമുള്ള വിവിധ രാജ്യങ്ങളിലെ മിനറലുകളിൽ നിന്ന് ശേഖരിച്ച് വൈറ്റ് പൗഡറുമായി ചേർത്താണ് ഉപയോഗിക്കുന്നതെന്നും അവർ വിശദീകരിക്കുന്നു. ഇത് 1894 മുതൽ കോസ്മെറ്റിക്സുകളിലും മറ്റ് പഴ്സണൽ കെയർ ഉൽപന്നങ്ങളിലും വ്യാപകമായി ഉപയോഗിച്ച് വരുന്നുണ്ടെന്നും കമ്പനി വക്താവ് വിശദീകരിക്കുന്നു.

ഇതിന് മുമ്പ് മെയ് മാസത്തിൽ മിസൗറിയിലെ സെന്റ് ലൂയിസിലുള്ള ഒരു ജൂറി വെർജീനിയക്കാരിയായ സ്ത്രീക്ക് 2012ൽ അണ്ഡാശയ കാൻസർ ഉണ്ടായതിനെ തുടർന്ന് 110.5 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ വിധിച്ചിരുന്നു.കഴിഞ്ഞ വർഷം ഇതു പോലുള്ള മൂന്ന് കേസുകൾ കൂടി സെന്റ് ലൂയിസിൽ വിചാരണ നടത്തുകയും 72 മില്യൺ ഡോളർ, 70.1 മില്യൺ ഡോളർ, 55 മില്യൺ ഡോളർ എന്നിങ്ങനെ നഷ്ടപരിഹാരം വിധിക്കുകയും ചെയ്തിരുന്നു.

നിശബ്ദനായ ഒരു കൊലയാളിയാണ് ടാൽകം പൗഡർ എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. സ്ഥിരമായുള്ള പൗഡറിന്റെ ഉപയോഗം മരണകരമായ കാൻസറിനു വരെ കാരണമായേക്കാം. ഓക്‌സിജൻ, സിലിക്കൺ, മഗ്നീഷ്യം എന്നിവയടങ്ങിയ അഭ്ര മൂലകത്തിൽ നിന്നാണ് ടാൽകം പൗഡർ നിർമ്മിക്കുന്നത്. പൗഡറായി രൂപാന്തരം പ്രാപിക്കുമ്പോൾ ഈ മൂലകം ഈർപ്പത്തെ വലിച്ചെടുക്കുകയും ചർമത്തെ നനവില്ലാതെ സൂക്ഷിക്കുകയും ചൊറിച്ചിലിൽ നിന്നു സംരക്ഷിക്കുകയും ചെയ്യാൻ പ്രാപ്തമാകുന്നു. മിക്ക സൗന്ദര്യവർധക വസ്തുക്കളിലും ടാൽക് ഒരു പ്രധാന ഘടകമാണ്. കൂടുതലായും ഫേഷ്യൽ, ബേബി, ബോഡി പൗഡറുകളിലാണ് ടാൽക് അടങ്ങിയിരിക്കുന്നത്. ടാൽകും കാൻസറും

സ്വാഭാവികമായ അവസ്ഥയിലുള്ള ടാൽകിൽ ആസ്ബറ്റോസ് അടങ്ങിയിട്ടുണ്ട്. ആസ്ബസ്റ്റോസ് ശ്വാസകോശ കാൻസറുകൾക്ക് വഴിവയ്ക്കുന്നുവെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഈ കണ്ടെത്തലിനു ശേഷം വീടുകളിൽ ഉപയോഗിക്കുന്ന ടാൽകം പൗഡറുകളിൽ ആസ്ബസ്റ്റോസ് ഘടകം ഒഴിവാക്കുകയും ചെയ്തിരുന്നു. ആഗോള പിപണിയിൽ ഇന്നും മുൻപന്തിയിൽ ജോൺസൺ ആൻഡ് ജോൺസൺ പൗഡർ തന്നെയാണ്. നൂറിലധികം കമ്പനികൾ പൗഡർ വസായ രംഗത്തേക്ക് കടന്നു വന്നിട്ടുണ്ടെങ്കിലും വിപണി കൈയടക്കിയത് ജോൺസൺ മാത്രമാണ്. വർഷങ്ങളായുള്ള പാരമ്പര്യം ഉള്ളതു കൊണ്ടായിരിക്കാം, ആരോപണങ്ങൾ എത്രതന്നെ ഉയർന്നു വന്നിട്ടും വിപണിയിൽ ഇന്നും ഒന്നാം സ്ഥാനത്ത് ജോൺസണെ എത്തിക്കുന്നത്.

സ്ത്രീകൾ അവരുടെ സ്വകാര്യ ഭാഗങ്ങളിൽ സ്ഥിരമായി പൗഡർ ഉപയോഗിക്കുകയാണെങ്കിൽ കാൻസർ വരാൻ 40 ശതമാനം സാധ്യതയുണ്ട്. ജോൺസൺ ആൻഡ് ജോൺസൺ പൗഡർ ഉൾപടെയുള്ള പൗഡർ ഉപയോഗിക്കുമ്പോൾ സ്ത്രീകൾ പ്രത്യേകമായും ശ്രദ്ധിക്കേണ്ടതുണ്ട്. സ്വകാര്യ ഭാഗങ്ങളിൽ ടാൽകം പൗഡർ ഉപയോഗിക്കുന്നതു മൂലം ക്യാൻസർ വരാൻ സാധ്യത കൂടുതലാണെന്നാണ്. പല ഗവേഷണങ്ങളും സൂചിപ്പിക്കുന്നത്. എങ്കിലും അത് എത്രമാത്രം സത്യമാണെന്നത് ഇനിയും തെളിയിക്കേണ്ടിയിരിക്കുന്നു.

ടാൽകം പൗഡറുകൾ ഉപയോഗിക്കുന്നതു മുലം വരുന്ന കാൻസറുകൾ:

1. ശ്വാസകോശ കാൻസർ

ഇന്ന് നാം ഉപയോഗിക്കുന്ന ടാൽകം പൗഡറുകളിൽ കാൻസറിനു കാരണമായ ആസ്ബസ്റ്റോസ് ഇല്ലെങ്കിലും ശ്വാസകോശ കാൻസറിനോ ശ്വാസകോശസംബന്ധമായ മറ്റ് രോഗങ്ങൾക്കോ ഉള്ള സാധ്യത തള്ളിക്കളയാനാവില്ല.

2. അണ്ഡാശയ കാൻസർ

ടാൽകം പൗഡറുകൾ അണ്ഡാശയ കാൻസറിനും വഴിവച്ചേക്കാം. ഗർഭനിരോധന ഉറകൾ, വിഭാജക ചർമം, സാനിറ്ററി നാപ്കിൻ എന്നിവകളിൽ പൗഡറുകൾ ഉപയോഗിക്കുന്നതും ജനനേന്ദ്രിയ ഭാഗത്ത് നേരിട്ട് പൗഡർ ഉപയോഗിക്കുന്നതും അണ്ഡാശയ കാൻസറിന്റെ സാധ്യത വർധിപ്പിക്കുന്നു. പൗഡറിന്റെ കണങ്ങൾ ഗർഭാശയത്തിലെത്തി അണ്ഡവാഹിനിക്കുഴലിലൂടെ അണ്ഡാശയത്തിലെത്താം. ടാൽകം പൗഡറും അണ്ഡാശയ കാൻസറും തമ്മിലുള്ള ബന്ധം വെളിവാക്കുന്ന നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്.

3. മറ്റു കാൻസറുകൾ

ടാൽകം പൗഡറുകൾ ഗർഭാശയ കാൻസർ ഉണ്ടാകുന്നതിനുള്ള സാധ്യത വർധിപ്പിക്കുന്നതായി ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ആർത്തവ വിരാമ ഘട്ടം കഴിഞ്ഞ സ്ത്രീകളിലാണ് ഇത് സാധാരണയായി കണ്ടുവരുന്നത്. നേരത്തെ, മിസ്സൗറിയിൽ അണ്ഡാശയ കാൻസർ മൂലം മരിച്ച സ്ത്രീക്ക് ജോൺസൺ ആൻഡ് ജോൺസൺ കമ്പനി 72 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടിരുന്നു.

ടാൽകം പൗഡറിന് പകരം എന്ത് ഉപയോഗിക്കണം?

കുട്ടികളുടെ ശരീരത്തിൽ വിയർപ്പ് പൊടിയാതിരിക്കാനാണ് മുഖ്യമായും പൗഡർ ഇട്ടുകൊടുക്കുന്നത്. അതുകൊണ്ടുതന്നെ വിഷകരമായ ടാൽകം പൗഡർ ഒഴിവാക്കുമ്പോൾ പകരം എന്ത് എന്ന ചോദ്യം പ്രധാനമാണ്. ടാൽകം പൗഡറിന് പകരം കൂവ്വപ്പൊടി, ചോളപ്പൊടി എന്നിവ ഉപയോഗിക്കാവുന്നതാണെന്നാണ് വിദഗ്ദ്ധർ നിർദ്ദേശിക്കുന്നത്. ഇത് ഒരുതരത്തിലുള്ള അണുബാധയോ ത്വക്ക്രോഗ പ്രശ്‌നങ്ങളോ ഉണ്ടാക്കില്ല എന്നതാണ് പ്രധാനപ്പെട്ട കാര്യം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP