Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ജാമ്യം എടുക്കാൻ പോയ യുവാവിനെ അക്രമിച്ച കേസിൽ യുവതിക്കെതിരെ കേസെടുത്ത സംഭവം വാർത്തയാക്കിയ മറുനാടനെതിരെ യുവതി പുറത്തുവിട്ട ഓഡിയോയിൽ പറയുന്നത് മറുനാടൻ തട്ടിപ്പിന് കൂട്ടു നിൽക്കില്ലെന്ന്; ഫോൺ തട്ടിയെടുത്ത് വിവരങ്ങൾ ചോർത്തി പുറത്തുവിട്ടത് യുവതിക്കെതിരെയുള്ള കേസ് ബലപ്പെടുത്തും

ജാമ്യം എടുക്കാൻ പോയ യുവാവിനെ അക്രമിച്ച കേസിൽ യുവതിക്കെതിരെ കേസെടുത്ത സംഭവം വാർത്തയാക്കിയ മറുനാടനെതിരെ യുവതി പുറത്തുവിട്ട ഓഡിയോയിൽ പറയുന്നത് മറുനാടൻ തട്ടിപ്പിന് കൂട്ടു നിൽക്കില്ലെന്ന്; ഫോൺ തട്ടിയെടുത്ത് വിവരങ്ങൾ ചോർത്തി പുറത്തുവിട്ടത് യുവതിക്കെതിരെയുള്ള കേസ് ബലപ്പെടുത്തും

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: സോഷ്യൽ മീഡിയയിലൂടെ അധിക്ഷേപിച്ചു എന്ന പേരിൽ വീട്ടമ്മ നൽകിയ പരാതിയിൽ കേസെടുത്ത യുവനേതാവ് മുൻകൂർ ജാമ്യം എടുക്കാൻ പൊലീസ് സ്റ്റേഷനിൽ പോകുന്ന വഴി വീട്ടമ്മയുടെ നേതൃത്വത്തിലുള്ള ഗുണ്ടാസംഘം തട്ടിക്കൊണ്ടുപോയി കവർച്ച നടത്തിയ കേസിൽ വഴിത്തിരിവ്. യുവതിയിൽ നിന്നും തട്ടിയെടുത്ത മൊബൈൽ ഫോണിലെ സർവ്വവിവരങ്ങളും ചോർത്തി സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കാൻ തുടങ്ങിയതോടെ മൊബൈൽ ഫോൺ കോടതിയിൽ സമർപ്പിച്ചു എന്ന യുവതിയുടെ വാദം ശരിയല്ലെന്നു തെളിയുകയാണ്. ഫോണിലെ വിവരങ്ങൾ പുറത്തായതും കേസിന്റെ ബലം വർദ്ധിപ്പിക്കും.

ഇതേ സമയം ഫോണിൽ നിന്നും ലഭിച്ച സംഭാഷണത്തിൽ മറുനാടൻ മലയാളിയുടെ വൻ അഴിമതിയുടെ വിവരങ്ങൾ ഉണ്ടെന്നു പറഞ്ഞു ലൈവ് സംപ്രേഷണം നടത്തിയ ഫിജോ മുഖം രക്ഷിക്കാൻവേണ്ടി നടത്തിയ നുണ പ്രചാരണമാണെന്നു ഫിജോ തന്നെ പുറത്തുവിട്ടി വീഡിയോ തെളിയിക്കുന്നു. കേസിൽ പ്രതിയും ആർവൈഎപ് നേതാവുമായ അജീഷ് കുറ്റിക്കൻ കരുനാഗപ്പള്ളിയിൽ താമസിക്കുന്ന ഫ്രീലാൻസ് പത്രപ്രവർത്തകനായ പീയൂഷ് കരുനാഗപ്പള്ളി എന്നിവരുടെ സംഭാഷണമാണ് ഫിജോ പുറത്തുവിട്ടത്. ഈ സംഭാഷണത്തിൽ മറുനാടൻ കെ പി യോഹന്നാനോട് പണം ചോദിച്ചതിന് ഓഡിയോ ക്ലിപ്പ് ഉണ്ടെന്നായിരുന്നു ആരോപണം.

എന്നാൽ ഇന്നലെ ഓഡീയോ ക്ലിപ്പ് പുറത്തുവന്നപ്പോൾ ആരോപണം നുണയാണെന്നു തെളിഞ്ഞു. മറുനാടൻ അടക്കം ഒട്ടേറെ ഓൺലൈൻ പത്രങ്ങളും മംഗളം പോലെയുള്ള പത്രങ്ങൾക്കും വാർത്ത നൽകുന്ന ഫ്രീലാൻസ് മാധ്യമ പ്രവർത്തകനാണ് പീയൂഷ് കരുനാഗപ്പള്ളി. ഇയാൾ മറുനാടൻ പണം വാങ്ങി വാർത്ത ചെയ്യുകയില്ല എന്നു വ്യക്തമായി പറയുന്നുണ്ട്. അജോ കുറ്റിക്കാരൻ ആരോപിക്കുന്നത് മംഗളം പണം വാങ്ങിയതിന്റെ കണക്കുകൾ ആണ്. കെ പി യോഹന്നാനുമായി മംഗളം സെറ്റിൽമെന്റ് നടത്തിയത് അഞ്ച് കോടി രൂപ വാങ്ങിയാണ് തുടങ്ങിയ ആരോപണങ്ങൾ ആണുള്ളത്. എന്നാൽ ഈ ആരോപണത്തിന്റെ അടിസ്ഥാനം എന്തെന്നോ, എന്തു രേഖകളുടെ പിൻബലത്തിലാണ് ഇങ്ങനെ പറയുന്നതെന്നോ വ്യക്തമല്ല.

കോടതി മുൻകൂർ ജാമ്യം അനുവദിച്ച പ്രതിയെ ക്വട്ടേഷൻ സംഘത്തെ അയച്ച് മർദിക്കുകയും മൊബൈൽഫോണും പണവും കവരുകയും ചെയ്ത കേസിൽ വീട്ടമ്മയ്ക്ക് എതിരേ ജാമ്യമില്ലാ വകുപ്പിട്ടു പൊലീസ് കേസെടുത്തിരുന്നു. പട്ടാപ്പകൽ നിരവധി ആളുകൾ നോക്കി നിൽക്കേ നടന്ന സംഭവത്തെക്കുറിച്ച് രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം തുടങ്ങി. കഴിഞ്ഞ ബുധനാഴ്ച രാവിലെ പത്തോടെയാണ് ഏറ്റുമാനൂർ പൊലീസ് ചാർജ് ചെയ്ത സൈബർ കേസിലെ പ്രതിയും ആർവൈഎഫ് ഉടുമ്പൻചോല മണ്ഡലം സെക്രട്ടറിയുമായ അജോ കുറ്റിക്കനെ ഏറ്റുമാനൂർ നെട്ടൂർ കോട്ടേജിൽ വാടകയ്ക്ക് താമസിക്കുന്ന ഫിജോ ജോസഫ്, ഇവർക്ക് ഒപ്പം കഴിയുന്ന ഹാരിഷ് സേട്ട്, ചങ്ങനാശേരി സ്വദേശി അജിത്ത് ജോർജ്, പിന്നെ കണ്ടാലറിയാവുന്ന ഗുണ്ടകൾ എന്നിവർ ചേർന്ന് മർദിച്ചതായി പൊലീസിൽ പരാതിയുള്ളത്.

ഫിജോ ജോസഫ് പുറത്തുവിട്ട ഓഡിയോ കേൾക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

സംഭവത്തിന് പൊലീസും ദൃക്‌സാക്ഷിയായിരുന്നു. ഇവരുടെ മർദനത്തിൽ പരുക്കേറ്റ് ജില്ലാശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന അജോയുടെ മൊഴിയെടുത്താണ് പൊലീസ് ജാമ്യമില്ലാ വകുപ്പിട്ട് കേസ് എടുത്തിരിക്കുന്നത്. ഇത് മറുനാടൻ വാർത്തയാക്കി. ഇതോടെയാണ് കെപി യോഹന്നാന്റെ കൈയിൽ നിന്ന് മറുനാടൻ കാശുവാങ്ങുന്നതിന്റെ തെളിവ് പുറത്തുവിടുമെന്ന വെല്ലുവിളിയുമായി യുവതി എത്തിയത്. എന്നാൽ പുറത്തുവിട്ട തെളിവ് തന്നെ മറുനാടന്റെ സത്യസന്ധതയ്ക്ക് തെളിവായി. മറുനാടൻ കച്ചവടങ്ങൾക്ക് കൂട്ടുനിൽക്കാത്തതിനാൽ സ്വന്തമായി വെബ് സൈറ്റ് തുടങ്ങി തട്ടിപ്പ് നടത്തുന്നതിനെ കുറിച്ചാണ് സംസാരിച്ചതിരിക്കുന്നതെന്ന് വ്യക്തമായി.

താൻ പിടിച്ചുപറിച്ച് എടുത്ത അജോയുടെ മൊബൈൽഫോൺ ഏറ്റുമാനൂർ കോടതിയിൽ ഹാജരാക്കിയെന്നും മജിസ്‌ട്രേറ്റിന് മുൻപാകെ മൊഴി കൊടുത്തുവെന്നുമാണ് ഫിജോയുടെ പ്രചരിപ്പിച്ചിരുന്നത്. അജോ കുറ്റിക്കൻ തന്നെ കണ്ട് ഓടിരക്ഷപ്പെടാൻ ശ്രമിച്ചപ്പോൾ മടിക്കുത്തിൽ നിന്ന് വീണതാണ് ഫോൺ എന്നാണ് പറയുന്നത്. എന്നാൽ മറ്റൊരാളുടെ ഫോൺ തട്ടിയെടുക്കുകയും അതിലെ വിവരങ്ങൾ പരസ്യപ്പെടുത്തുകയും അതിൽ നിന്ന് വ്യാജസന്ദേശങ്ങളും പോസ്റ്റുകളും ഇടുകയും ചെയ്തത് ഗുരുതരമായ ക്രിമിനൽ കുറ്റമാണ്. അജിയുടെ ഫോണിലെ വിവരങ്ങൾ സ്വന്തം ഫെയ്‌സ് ബുക്ക് അക്കൗണ്ടിൽ പ്രദർശിപ്പിച്ചതോടെ ഈ കുറ്റവും യുവതി ചെയ്തിരിക്കുകയാണ്. അതുകൊണ്ട് തന്നെ പ്രതിയെ തട്ടിക്കൊണ്ട് പോയ കേസ് കടുക്കാനാണ് സാധ്യത.

അതേ സമയം മറുനാടൻ മലയാളി അടക്കം ഒട്ടേറെ മാധ്യമങ്ങൾക്ക് വാർത്ത നൽകുന്ന പീയൂഷ് കരുനാഗപ്പള്ളി തമാശ രൂപേണയാണെങ്കിലും കെ പി യോഹന്നാനിൽ നിന്നും പണം കിട്ടുമോ എന്നു തിരക്കിയത് ശ്രദ്ധയിൽ പെട്ടതിനാൽ പീയൂഷിൽ നിന്നും വാർത്തകൾ സ്വീകരിക്കുന്നത് തൽക്കാലത്തേയ്ക്ക് അവസാനിപ്പിച്ചതായി മറുനാടൻ മലയാളി എഡിറ്റർ പറഞ്ഞു. സംഭാഷണത്തിൽ പറയുന്നതുപോലെ പീയൂഷ് ആരോടെങ്കിലും വാർത്തയ്ക്കായി പണം വാങ്ങിയിട്ടുണ്ടോ എന്ന അന്വേഷണത്തിന് ശേഷം മാത്രമെ ഇനി പീയൂഷിന്റൈ വാർത്തകൾ മറുനാടൻ പ്രസിദ്ധീകരിക്കു. മറുനാടൻ ഓഫീസിൽ പോലും ഇതുവരെ സന്ദർശിക്കുകയോ മറുനാടനിലെ ആരെങ്കിലുമായി കണ്ടു പരിചയം പോലുമോ ഇല്ലാത്ത വ്യക്തിയാണ് പീയൂഷ്.

സ്ഥിരം ലേഖകരെ കൂടാതെ അനേകം കോൺട്രിബ്യൂട്ടേഴ്‌സ് മറുനാടനുണ്ട്. ഇവർ രേഖകളുടെ അടിസ്ഥാനത്തിൽ നൽകുന്ന വാർത്തകൾ പ്രസിദ്ധീകരിക്കുകയും എല്ലാ ആഴ്ചയിലും അവർക്ക് പ്രതിഫലം നൽകുകയും ചെയ്യുകയാണ് പതിവ്. പീയൂഷ് അത്തരം ഒരു കോൺട്രിബ്യൂട്ടർ മാത്രമാണെന്ന് പീയൂഷിന്റെ സംഭാഷണത്തിൽ തന്നെ വ്യക്തമാകുന്നുണ്ട്. വിവാദമായ ഓഡിയോ ആണ് ഈ വാർത്തയോടൊപ്പം കൊടുക്കുന്നത്. ഈ ഓഡിയോ കൊടുക്കാൻ മറുനാടന് ധൈര്യമുണ്ടോ എന്നു ഫിജോ ജോസഫ് വെല്ലുവിളിച്ചതുകൊണ്ടാണ് ഇത് പ്രസദ്ധീകരിക്കുന്നത്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP