Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

ഉന്നതരുടെ ഇടപെടലിൽ ലഭിച്ച ഫൈവ്സ്റ്റാർ ബാറിൽ ഒടുവിൽ എക്‌സൈസ് റെയ്ഡ്; കഠിനംകുളത്തെ ലേക്ക് പാലസിനെതിരെ കേസെടുത്തു; ബാറുകൾ എല്ലാം അടച്ച് പൂട്ടിയപ്പോൾ ത്രീ സ്റ്റാർ സൗകര്യം പോലുമില്ലാതിരുന്നിട്ടും ഫൈവ് സ്റ്റാർ ലൈസൻസോടെ തുടക്കം; ഒറ്റപ്പെട്ട ഗ്രാമത്തിലെ ഫൈവ്സ്റ്റാറിൽ പ്രധാന വരുമാനം ബ്ലാക്കിലെ മദ്യവിൽപന

ഉന്നതരുടെ ഇടപെടലിൽ ലഭിച്ച ഫൈവ്സ്റ്റാർ ബാറിൽ ഒടുവിൽ എക്‌സൈസ് റെയ്ഡ്; കഠിനംകുളത്തെ ലേക്ക് പാലസിനെതിരെ കേസെടുത്തു; ബാറുകൾ എല്ലാം അടച്ച് പൂട്ടിയപ്പോൾ ത്രീ സ്റ്റാർ സൗകര്യം പോലുമില്ലാതിരുന്നിട്ടും ഫൈവ് സ്റ്റാർ ലൈസൻസോടെ തുടക്കം; ഒറ്റപ്പെട്ട ഗ്രാമത്തിലെ ഫൈവ്സ്റ്റാറിൽ പ്രധാന വരുമാനം ബ്ലാക്കിലെ മദ്യവിൽപന

അരുൺ ജയകുമാർ

തിരുവനന്തപുരം: ഉന്നത ബന്ധങ്ങളുപയോഗിച്ചാണ് കഠിനംകുളം ലേക്ക് പാലസ് ഹോട്ടലിന് ഫൈവ്സ്റ്റാർ പദവി നേടിയെടുത്തത്. ത്രീസ്റ്റാർ സൗകര്യങ്ങൾ മാത്രമുള്ള ഹോട്ടലിന് എങ്ങനെയാണ് ഫൈവ് സ്റ്റാർ പദവി ലഭിച്ചതെന്ന് നേരത്തെ തന്നെ പലരും സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

കഠിനംകുളത്തെ ഹോട്ടലിൽ അനതികൃതമായി മദ്യംപുറത്തേക്ക് നൽകുന്നുവെന്ന് നേരത്തെ തന്നെ ആക്ഷേപങ്ങളുണ്ടായിരുന്നുവെങ്കിലും എക്‌സൈസ് നടപടിയൊന്നും തന്നെ എടുത്തിരുന്നില്ല. പക്ഷേ, കഴിഞ്ഞ ദിവസം ഇവിടെ എക്‌സൈസ് പരിശോധന നടത്തുകയും അനധിതൃത മദ്യ വിൽപ്പനയ്ക്ക് രണ്ട് പേർക്കെതിരെ കേസെടുക്കുകയും ചെയ്തു.

പഞ്ച നക്ഷത്ര ഹോട്ടലുകൾക്ക് മാത്രം ബാർ ലൈസൻസ് നൽകിയാൽ മതിയെന്ന സർക്കാർ തീരുമാനത്തെതുടർന്നാണ് ലേക്ക് പാലസിന് ഫൈവ്സ്റ്റാർ പദവി നേടിയെടുക്കുകയായിരുന്നുവെന്ന് ആക്ഷേപം ഉയർന്നിരുന്നു. സൗകര്യങ്ങൾ ഫൈവ്സ്റ്റാർ അല്ലെങ്കിലും പദവി നേടിയെടുക്കുന്നതിനായി കഴിഞ്ഞ സർക്കാരിലെ ഉന്നത ബന്ധങ്ങളാണ് ഉടമയെ സഹായിച്ചതെന്നും ആരോപണം ഉയർന്നിരുന്നു. അനധികൃത മദ്യവിൽപനയ്ക്ക് പരിശോധന നടത്തണമെന്ന് ഏറെക്കാലമായി ആവശ്യം ഉയർന്നിരുന്നെങ്കിലും ഒന്നും നടന്നിരുന്നില്ല.

പക്ഷേ, ഇപ്പോൾ എക്‌സൈസ് സംഘം ഉണർന്നതോടെ അനധികൃതമായ മദ്യം വിൽപ്പന നടത്തിയതിന് ബാർമാനെതിരെയും ലൈസൻസ് ഉടമയ്‌ക്കെതിരെയുമാണ് കേസ് എടുത്തത്. ബാർമാൻ റോയ് പി ജോർജിനെതിരെയും ലൈസൻസ് ഉടമ ഷഫീക്കാ മുഹമ്മദ് റാഫിക്കെതിരെയുമാണ് കേസ്. 25000 രൂപ പിഴ ഒടുക്കിയ ശേഷം ഇരുവരേയും ജാമ്യത്തിൽ വിടുകയായിരുന്നു.അബ്കാര് ആക്റ്റ് 56യ ആണ് പ്രതികൾക്കെതിരെ ചുമത്തിയ വകുപ്പ്.

ലേക്ക് പാലസ് ഹോട്ടലിൽ നിന്നും അനധികൃതമായി മദ്യം പുറത്തേക്ക് വിൽക്കുന്നുവെന്ന് നാട്ടുകാർ പല തവണ പരാതി പറഞ്ഞിട്ടും എക്‌സൈസോ പൊലീസോ ഇവിടെ റെയ്ഡ് നടത്തുകയോ നടപടി സ്വീകരിക്കുകയോ ചെയ്തിരുന്നില്ലെന്ന വാർത്ത മറുനാടൻ മലയാളി നേരത്തെ തന്നെ റിപ്പോർട് ചെയ്തിരുന്നു. ആവശ്യക്കാരായ പുറത്തുള്ളവർക്ക് കുറഞ്ഞ നിരക്കിൽ മദ്യം വിൽക്കുന്നുവെന്ന പരാതിയെതുടർന്നാണ് എക്‌സൈസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. ഞായറാഴ്ച രാവിലെ 11.45ഒടെയാണ് എക്‌സൈസ് ഇൻസ്‌പെക്ടർ എൻ ശങ്കറിന്റെ നേതൃത്വത്തിലു്ള്ള സംഘം പരിശോധന നടത്തിയത്.കുപ്പികളിലാക്കി മദ്യംപുറത്തേക്ക് കടത്തുകയായിരുന്നു.

കായലിനോട് ചേർന്നാണ് റിസോർട്ട് പ്രവർത്തിച്ചിരുന്നത്. പുറത്ത് നിന്നും കായൽ മാർഗം എത്തുന്നവർക്കും മദ്യം വിതരണം ചെയ്യാൻ ബാറുടമ സൗകര്യങ്ങളൊരുക്കിയിരുന്നതായും എക്‌സൈസ് ഉദ്യോഗസ്ഥർ മറുനാടൻ മലയാളിയോട് പറഞ്ഞു. സംസ്ഥാനത്തെ ഫൈവ്സ്റ്റാർ ഹോട്ടലുകളുടെ പട്ടികയിലാണ് ലേക്ക് പാലസ് ഹോട്ടലും ഉൽപ്പെടുന്നതെങ്കിലും ഇവിടുത്തെ ബാറിന് ആ സൗകര്യങ്ങൾ ഒന്നും തന്നെയില്ലെന്നും ആക്ഷേപമുണ്ട്. ലോക്കൽ ബാറുകളുടെ നിലവാരത്തിലാണ് ഇവിടെ ബാർ പ്രവർത്തിക്കുന്നതും.

2013 ലാണ് വ്യവസായിയായ മുഹമ്മദ് റാഫിയെന്നയാൾ ലേക്ക് പാലസ് റിസോർട്ട് കഠിനംകുളത്ത് ആരംഭിച്ചത്. ഇയാളുടെ ഭാര്യ ഷഫീക്കാ മുഹമ്മദ് രാഫിയുടെ പേരിലായിരുന്നു ഹോട്ടലിന്റെ ഉടമസ്ഥത. ഇവരുടെ പേരിൽ പിന്നീട് 2014ൽ സർക്കാറിന്റെ മദ്യ നയത്തിൽ വലിയ മാറ്റം കൊണ്ട് വന്നപ്പോൾ ഫൈവ്സ്റ്റാർ ഹോട്ടലുകൾക്ക് മാത്രം ബാർ ലൈസൻസ് നൽകിയാൽ മതിയെന്ന തീരുമാനവും വന്നിരുന്നു. ഇതേ തുടർന്ന് ലേക്ക് പാലസിൽ മദ്യം വിൽപ്പന നടത്താനാകാതെ വന്നു. തുടർന്ന് കഴിഞ്ഞ മന്ത്രിസഭയിലെ സ്വാധീനമുപയോഗിച്ച് ലൈസൻസ് നേടിയെടുക്കുകയായിരുന്നു. പരാതികൾ വ്യാപകമാകുമ്പോഴും ലേക്ക് പാലസിനെതിരെ അന്വേഷണമോ നടപടിയോ ഉണ്ടായിരുന്നില്ല.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP