എണ്ണത്തിൽ ഒരു കോടിയോളം പിന്നിലെങ്കിലും ശതമാനക്കണക്കിൽ വർധന മുസ്ലിങ്ങൾക്കു തന്നെ; ഹിന്ദുക്കൾ പിന്നോട്ട്; വലിയ വ്യത്യാസമില്ലാതെ ക്രിസ്ത്യാനികൾ; മതമില്ലാത്ത ജീവനുകളുടെ വർധന 294 ശതമാനം: ജാതി സെൻസസിൽ കേരളം കണ്ട കാഴ്ചകൾ ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കേരളത്തിൽ ഏറ്റവും അധികമുള്ളത് ഹിന്ദുക്കളാണെങ്കിലും ശതമാനക്കണക്കിൽ വർധന മുസ്ലിങ്ങൾക്ക്. കഴിഞ്ഞ ദിവസം പുറത്തുവിട്ട ജാതി സെൻസസ് വിവരങ്ങളിലാണ് ഈ കണക്കുകളുള്ളത്.
കേരളത്തിൽ ആകെ ജനസംഖ്യ 3,34,06,061 ആണെന്നാണ് 2011ലെ സെൻസസ് വ്യക്തമാക്കുന്നത്. ഇതിൽ 1.60കോടി പുരുഷന്മാരും 1.73കോടി സ്ത്രീകളും ഉൾപ്പെടുന്നു. ജാതി തിരിച്ചു വിലയിരുത്തുമ്പോൾ സംസ്ഥാനത്ത് 1,82,82,492 ഹിന്ദുക്കളാണുള്ളത്. 88,73,472 മുസ്ലിങ്ങളും 61,41,269 ക്രിസ്ത്യാനികളുമുണ്ട്.
2001ലെ സെൻസസ് പ്രകാരം കേരളത്തിൽ ആകെയുള്ള 3,18,41,374 പേരിൽ ഹിന്ദുക്കളുടെ എണ്ണം 1,78,83,449 ആയിരുന്നു. മുസ്ലിങ്ങളുടെ എണ്ണം 78,63,842 ഉം. അതായത് ആകെ ജനസംഖ്യയുടെ 56.16 ശതമാനമായിരുന്നു ഹിന്ദുക്കളുടെ എണ്ണം. മുസ്ലിങ്ങളാകട്ടെ 24.7 ശതമാനവും.
ഇത്തവണ ഹിന്ദുക്കളുടെ കാര്യത്തിൽ രണ്ടു ശതമാനത്തോളം കുറവു സംഭവിച്ചപ്പോൾ മുസ്ലിങ്ങൾക്കുണ്ടായത് രണ്ടു ശതമാനത്തോളം വർധനയാണ്. അതായത് കേരളത്തിലെ 3,34,06,061 പേരിൽ 54.73 ശതമാനമാണ് ഹിന്ദുക്കൾ. മുസ്ലിങ്ങൾ 26.56 ശതമാനവും. ഹിന്ദുക്കളുടെ എണ്ണത്തിൽ നിന്ന് ഒരു കോടിയോളം കുറവാണ് മുസ്ലിങ്ങളുടെ എണ്ണം. എന്നാൽ, ജനസംഖ്യയുടെ ശതമാനക്കണക്കു പരിശോധിക്കുമ്പോൾ വർധന മുസ്ലിങ്ങൾക്കാണ്.
അതേസമയം, ക്രിസ്ത്യാനികളുടെ കാര്യത്തിൽ കാര്യമായ മാറ്റങ്ങളില്ല. ഏതാണ്ട് അതേ ശരാശരി തന്നെ ശതമാനക്കണക്കിൽ നിലനിർത്തിയിട്ടുണ്ട്. 2001ൽ 60,57,427 പേരാണ് കേരളത്തിൽ ഉണ്ടായിരുന്നത്. 2011 ആയപ്പോഴേക്കും 61,41,269 ആണ് ക്രൈസ്തവരുടെ എണ്ണം. അതായത് ആകെ ജനസംഖ്യയുടെ 18.38 ശതമാനമാണ് ഇപ്പോഴുള്ളത്. 2001ൽ ഇത് 19.02 ശതമാനം ആയിരുന്നു.
3814 സിഖ് മതവിശ്വാസികളും4752 ബുദ്ധന്മാരും 4489 ജൈനമതക്കാരും കേരളത്തിലുണ്ട്. മറ്റു മതത്തിൽ പെട്ട 7618പേരും മതം രേഖപ്പെടുത്താത്ത 88,155 പേരും സംസ്ഥാനത്തുണ്ട്.
മതമില്ലാത്ത ജീവനു പ്രാധാന്യമേറുന്നു
മതമില്ല എന്നു ജാതി സെൻസസിൽ രേഖപ്പെടുത്തിയവരുടെ എണ്ണത്തിലും വർധനയുണ്ടായിട്ടുണ്ട്. ഒരു മതത്തിലും വിശ്വസിക്കാത്ത ഒരു ചെറിയ സമൂഹമാണ് കേരളത്തിലുള്ളത്. സർട്ടിഫിക്കറ്റുകളിൽ മതമില്ലെന്നും ജാതിയില്ലെന്നും എഴുതി വച്ച ഈ വിഭാഗത്തിൽ കേരളത്തിലുള്ളത് 88,155 പേരാണ്. അതിൽ 42,967 പുരുഷന്മാരും 45,188 സ്ത്രീകളുമുണ്ട്. ദേശീയ തലത്തിൽ എടുത്താൽ ആകെ ജനസംഖ്യയുടെ 0.29 ശതമാനം മാത്രമാണ് മതവും ജാതിയും വേണ്ട എന്ന് തീരുമാനമെടുത്ത് ജീവിക്കുന്നത്. എന്നാൽ, കഴിഞ്ഞ സെൻസസിനെ അപേക്ഷിച്ച് ജാതിയും മതവും ഇല്ലാതെ ജീവിക്കുന്നവരുടെ ശതമാനത്തിലെ വർദ്ധന അമ്പരിപ്പിക്കുന്നതാണ്. എണ്ണത്തിൽ വളരെ കുറവാണെങ്കിലും 294 ശതമാനം വർധനയാണ് ജാതി- മതരഹിതരായവർക്ക് ഉള്ളത്. മതമില്ലാത്തവരുടെ എണ്ണം മുമ്പ് ഏകദേശം 30,000 മാത്രമായിരുന്നു.
ജാതിയും മതവും എല്ലാം ആനുകൂല്യങ്ങൾക്കും അവകാശങ്ങൾക്കും സംഘം ചേരലിനും ഒക്കെ ആയി ഉപയോഗിക്കുന്ന ഒരു രാജ്യത്താണ് ഇത്തരത്തിൽ ചിലർ ഉള്ളതെന്ന കാര്യമാണ് ശ്രദ്ധേയം. കേരളത്തിൽ ഹിന്ദു-മുസ്ലിം-ക്രിസ്ത്യൻ മതവിഭാഗക്കാർ കഴിഞ്ഞ ഏറ്റവും അധികം ഉള്ളത് ഈ മതരഹിതരാണെന്നതും ഇത്തരത്തിൽ ചിന്തിക്കുന്നവരുടെ പ്രാധാന്യം കൂടിവരുന്നതായി മനസിലാക്കാം.
വിവിധ ജില്ലകളിലെ കണക്കുകൾ ഇങ്ങനെ
തിരുവനന്തുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ ഹിന്ദുക്കളുള്ളത്. 21,94,067 ഹിന്ദുക്കളാണ് തിരുവനന്തപുരത്തുള്ളത്. ഏറ്റവും കൂടുതൽ മുസ്ലിങ്ങൾ മലപ്പുറം ജില്ലയിലാണ്. 28,88,849 പേർ. ക്രിസ്ത്യാനികൾ കൂടുതലുള്ളത് എറണാകുളത്ത്. 12,48,137 ക്രൈസ്തവരാണ് എറണാകുളത്തുള്ളത്. ആകെ ജനസംഖ്യയിൽ മുന്നിൽ നിൽക്കുന്ന ജില്ല മലപ്പുറമാണ്. 41,12,920 പേരാണ് മലപ്പുറത്തുള്ളത്. ഇതിൽ അധികവും മുസ്ലിങ്ങളാണ്. ഹിന്ദുക്കൾ 11,35,259 പേരും ക്രിസ്ത്യാനികൾ 81,556 പേരും മലപ്പുറത്തുണ്ട്.
ജില്ല തിരിച്ചുള്ള കണക്കുകൾ
- തിരുവനന്തപുരം ആകെ ജനസംഖ്യ 3301427
ഹിന്ദുക്കൾ 2194067
മുസ്ലിങ്ങൾ 452915
ക്രിസ്ത്യാനികൾ 630573 - കൊല്ലം ആകെ ജനസംഖ്യ 2635375
ഹിന്ദു 1697635
മുസ്ലിങ്ങൾ 508500
ക്രിസ്ത്യാനികൾ 421598 - പത്തനംതിട്ട ആകെ ജനസംഖ്യ 1197412
ഹിന്ദു 681666
മുസ്ലിം 55074
ക്രിസ്ത്യൻ 456404 - ആലപ്പുഴ ആകെ ജനസംഖ്യ 212789
ഹിന്ദു 1460447
മുസ്ലിം 224545
ക്രിസ്ത്യൻ 435056 - കോട്ടയം ആകെ ജനസംഖ്യ 1974551
ഹിന്ദു 983598
മുസ്ലിം 126499
ക്രിസ്ത്യൻ 858608 - ഇടുക്കി ആകെ ജനസംഖ്യ 1108974
ഹിന്ദു 541854
മുസ്ലിം 82206
ക്രിസ്ത്യൻ 481507 - എറണാകുളം ആകെ ജനസംഖ്യ 3282388
ഹിന്ദു 1509557
മുസ്ലിം 514397
ക്രിസ്ത്യൻ 1248137 - തൃശ്ശൂർ ആകെ ജനസംഖ്യ 3121200
ഹിന്ദു 1823442
മുസ്ലിം 532839
ക്രിസ്ത്യൻ 757484 - പാലക്കാട് ആകെ ജനസംഖ്യ 2809934
ഹിന്ദു 1875980
മുസ്ലിം 812936
ക്രിസ്ത്യൻ 114397 - മലപ്പുറം ആകെ ജനസംഖ്യ 4112920
ഹിന്ദു 1135259
മുസ്ലിം 2888849
ക്രിസ്ത്യൻ 81556 - വയനാട് ആകെ ജനസംഖ്യ 817420
ഹിന്ദു 404460
മുസ്ലിം 234185
ക്രിസ്ത്യൻ 174453 - കോഴിക്കോട് ആകെ ജനസംഖ്യ 3086293
ഹിന്ദു 1734958
മുസ്ലിം 1211131
ക്രിസ്ത്യൻ 131516 - കണ്ണൂർ ആകെ ജനസംഖ്യ 2523003
ഹിന്ദു 1509592
മുസ്ലിം 742483
ക്രിസ്ത്യൻ 262526 - കാസർഗോഡ് ആകെ ജനസംഖ്യ 1307375
ഹിന്ദു 729987
മുസ്ലിം 486913
ക്രിസ്ത്യൻ 87454
സ്വാതന്ത്ര്യത്തിനു ശേഷമുള്ള ആദ്യ ജാതി സെൻസസ്
പന്ത്രണ്ടാം പഞ്ചവത്സര പദ്ധതി നയങ്ങൾ രൂപപ്പെടുത്താനായാണ് രാജ്യത്ത് ആദ്യമായി സാമൂഹിക-സാമ്പത്തിക ജാതി സെൻസസ് നടത്തിയത്. കേരളത്തിൽ 2011 ഡിസംബർ ഒന്നുമുതൽ 2012 ജനവരി 15 വരെയാണ് സെൻസസ് നടത്തിയത്. രാജ്യത്ത് ഇതിനു മുമ്പ് ജാതി സെൻസസ് നടന്നത് സ്വാതന്ത്ര്യലബ്ധിക്കു മുമ്പാണ്. 1931ലാണ് അവസാനമായി ജാതി സെൻസസ് നടന്നത്.
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍