Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

കേരളത്തിലെ നഴ്‌സുമാരുടെ കൂട്ടക്കരച്ചിൽ കേട്ട കേന്ദ്രം നഴ്‌സുമാർക്ക് നൽകുന്നത് 11,620 രൂപ; ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ പ്രവർത്തിക്കുന്ന കരാർ നഴ്‌സുമാർ സമരം ചെയ്തിട്ടും ഒരണ പൈസ പോലും കൂട്ടി നൽകാൻ തയ്യാറാവാതെ കേന്ദ്ര സർക്കാർ

കേരളത്തിലെ നഴ്‌സുമാരുടെ കൂട്ടക്കരച്ചിൽ കേട്ട കേന്ദ്രം നഴ്‌സുമാർക്ക് നൽകുന്നത് 11,620 രൂപ; ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ പ്രവർത്തിക്കുന്ന കരാർ നഴ്‌സുമാർ സമരം ചെയ്തിട്ടും ഒരണ പൈസ പോലും കൂട്ടി നൽകാൻ തയ്യാറാവാതെ കേന്ദ്ര സർക്കാർ

ന്യൂഡൽഹി:  കേരളത്തിലെ നഴ്‌സുമാർ കൂട്ടത്തോടെ തെരുവിലിറങ്ങിയപ്പോൾ മിനിമം ശമ്പളം 20,000 രൂപയായി നിശ്ചയിച്ച കേന്ദ്രസർക്കാർ ദേശീയ ആരോഗ്യ ദൗത്യത്തിനു കീഴിൽ കരാർ വ്യവസ്ഥയിൽ ജോലി ചെയ്യുന്ന നഴ്സുമാർക്കു നൽകുന്നതാവട്ടെ 11,620 രൂപ! സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ സമരം ചെയ്തപ്പോൾ കണ്ണു തുറന്ന സർക്കാരാണ് കേന്ദ്ര ആരോഗ്യ ദൗത്യത്തിന് കീഴിൽ പ്രവർത്തിക്കുന്ന കരാർ ജീവനക്കാരെ അവഗണിക്കുന്നത്.

താൽക്കാലിക/ കരാർ ജീവനക്കാർക്കു സമാന തസ്തികയിലെ കുറഞ്ഞ അടിസ്ഥാന ശമ്പളം നൽകണമെന്നു കഴിഞ്ഞ ഒക്ടോബറിൽ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ അതനുസരിച്ചുള്ള ശമ്പളം നൽകാൻ കേന്ദ്രസർക്കാർ തയ്യാറായില്ല. ഇതോടെ അതനുസരിച്ചുള്ള ശമ്പള വർധന ആവശ്യപ്പെട്ട് രാജ്യമെമ്പാടുമുള്ള ദേശീയ ആരോഗ്യ ദൗത്യം ജീവനക്കാർ പ്രതിഷേധ പരിപാടികൾ സംഘടിപ്പിച്ചൂ. എന്നാൽ സമാന തസ്തികയിലുള്ള ജീവനക്കാരുമായി ദേശീയ ആരോഗ്യ ദൗത്യം ജീവനക്കാരെ കാണാനാവില്ലെന്നും അതിനാൽ ശമ്പള വർധന സാധ്യമല്ലെന്നുമാണ് കേന്ദ്ര ആരോഗ്യ വകുപ്പ് ജോയിന്റ സെക്രട്ടറി കഴിഞ്ഞ 13-ന് ഇറക്കിയ ഉത്തരവിൽ പറയുന്നത്.

തുല്യജോലിക്കു തുല്യവേതനം നൽകണമെന്ന സുപ്രീംകോടതിവിധി ഇവർക്കു ബാധകമല്ലെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഉത്തരവിറക്കുകയും ചെയ്തു.സമരത്തെത്തുടർന്ന് സ്വകാര്യ ആശുപത്രികളിലെ നഴ്സുമാരുടെ അടിസ്ഥാന ശമ്പളം സംസ്ഥാന സർക്കാർ 20,000 രൂപയായി നിശ്ചയിച്ചിരുന്നു. അപ്പോഴും സമാന യോഗ്യതയുള്ള നഴ്സുമാർ ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയിൽ കുറഞ്ഞ വേതനത്തിലാണ് ജോലി ചെയ്യുന്നത്.

മാതൃശിശു മരണനിരക്ക് ഗണ്യമായി കുറയ്ക്കാനും ആരോഗ്യ സൂചകങ്ങൾ മെച്ചപ്പെടുത്താനും ലക്ഷ്യമിട്ട് 2005-ൽ യു.പി.എ. സർക്കാരിന്റെ കാലത്ത് ആരംഭിച്ചതാണ് ദേശീയ ആരോഗ്യ ദൗത്യം പദ്ധതി. പദ്ധതിയുടെ ഭാഗമായി സംസ്ഥാന, ജില്ലാ ഹെൽത്ത് സൊസൈറ്റികൾ രൂപീകരിച്ച് അതിനു കീഴിൽ കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിച്ച് തുച്ഛമായ വേതനമാണു നൽകുന്നത്.

ഈ പദ്ധതിക്കു കീഴിലുള്ള മറ്റു ജീവനക്കാരുടെ അവസ്ഥ നഴ്സുമാരുടേതിനേക്കാൾ മോശമാണ്. ജോലി സർക്കാർ ആശുപത്രിയിലാണെങ്കിലും തുച്ഛമായ ശമ്പളമല്ലാതെ മറ്റ് ആനുകൂല്യങ്ങളൊ അവധിയോ ലഭിക്കുന്നില്ലെന്ന് ഇവർ പറയുന്നു. ഈ സാഹചര്യത്തിൽ രാജ്യവ്യാപകമായി പ്രക്ഷോഭത്തിനൊരുങ്ങുകയാണ് ദേശീയ ആരോഗ്യ ദൗത്യത്തിലെ കരാർ ജീവനക്കാർ.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP