Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202423Tuesday

കേരളത്തിലെ പ്രളയക്കെടുതി വലിയ ദുരന്തമെന്ന് കേന്ദ്രം; ഉൾപ്പെടുത്തിയിരിക്കുന്നത് വലിയ ദുരന്തങ്ങളുടെ പട്ടികയിൽ; ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിൽ നിയമതടസ്സമുണ്ടെന്നും കേന്ദ്രം ഹൈക്കോടതിയിൽ; പൊതുതാൽപര്യ ഹർജി പരിഗണിക്കവേ സംസ്ഥാനം സ്വികരിച്ച പ്രവർത്തനങ്ങൾക്കും അഭിനന്ദനം

കേരളത്തിലെ പ്രളയക്കെടുതി വലിയ ദുരന്തമെന്ന് കേന്ദ്രം; ഉൾപ്പെടുത്തിയിരിക്കുന്നത് വലിയ ദുരന്തങ്ങളുടെ പട്ടികയിൽ; ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിൽ നിയമതടസ്സമുണ്ടെന്നും കേന്ദ്രം ഹൈക്കോടതിയിൽ; പൊതുതാൽപര്യ ഹർജി പരിഗണിക്കവേ സംസ്ഥാനം സ്വികരിച്ച പ്രവർത്തനങ്ങൾക്കും അഭിനന്ദനം

മറുനാടൻ ഡെസ്‌ക്‌

കൊച്ചി: കേരളത്തിലെ പ്രളക്കെടുതി വലിയ ദുരന്തമെന്ന് കേന്ദ്രം ഹൈക്കോടതിയിൽ. ഏറ്റവു വലിയ ദുരന്തങ്ങളുടെ പട്ടികയിലാണ് കേരളത്തിലെ പ്രളയത്തേയും ഉൾപ്പെടുത്തിയിരിക്കുന്നതെന്നും കേന്ദ്രം അറിയിച്ചു. എന്നാൽ ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ കഴിയില്ലെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. ദേശീയ ദുരന്തമായി പ്രഖ്യാപിക്കാൻ നിയമപരമായി പ്രഖ്യാപിക്കാൻ കഴിയില്ല.

ലെവൽ മൂന്ന് വിഭാഗത്തിലാണ് കേരളത്തിലെ പ്രളയത്തെ ഉൾപ്പെടുത്തിയിരിക്കുന്നത്. ദേശീയ അന്തർദേശീയ വിഭാഗത്തിലാണ് കേരളത്തിലെ മഴക്കെടുതിയെ ഉൾപ്പെടുത്തിയിരിക്കുന്നത്. ദേശീയ അന്തർദേശിയ സഹായങ്ങൾക്കും ഇതു വഴി കേരളത്തിന് അർഹതയുണ്ടെന്നും കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. കേരളത്തിലെ ദുരന്തത്തിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ പൊതുതാൽപര്യ ഹർജി പരിഗണിക്കവേയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്.

ദുരന്ത നിവാരണത്തിനും പുനർനിർമ്മാണത്തിനും കർമ്മപദ്ധതി തയ്യാറാക്കണം. നാശനഷ്ടങ്ങൾ വിലയിരുത്തലും ദീർഘകാല അടിസ്ഥാനത്തിലുള്ള പുനർനിർമ്മാണ പദ്ധതിക്കും വൈകാതെ തുടക്കം കുറിക്കണമെന്നും കോടതി നിർദ്ദേശിച്ചു. കേരളത്തിലെ പ്രളയത്തിൽ ദുരിതാശ്വാസമായി അമ്പതിനായിരം ടൺ ഭക്ഷ്യവസ്തുക്കളും 22 ലക്ഷം ലിറ്റർ കുടിവെള്ളവും എത്തിച്ചതായി കേന്ദ്രസർക്കാർ അറിയിച്ചു.
ഒരു കോടി അമ്പത് ലക്ഷം ലിറ്റർ ജലം ശുദ്ധീകരിക്കാൻ ശേഷിയുള്ള 15 കിറ്റുകളും 3 ലക്ഷം ഭക്ഷണ പാക്കറ്റുകളും എത്തിച്ചതായും കേന്ദ്ര മെഡിക്കൽ സംഘം ഉടൻ കേരളത്തിൽ എത്തുമെന്നും കേന്ദ്ര സർക്കാർ അറിയിച്ചു. ഉത്തരാഖണ്ഡ്,ജമ്മു കശ്മീർ വെള്ളപ്പൊക്കങ്ങൾ ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും കേരളത്തിലേതും ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നുമായിരുന്നു പൊതുതാൽപ്പര്യ ഹർജിയിലെ ആവശ്യം.

അതേ സനമയം ഹർജി പരിഗണിക്കവേ പ്രളയത്തെ നേരിട്ടതിൽ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ കോടതി അഭിനന്ദിച്ചു. ഏകീകരണത്തോടെയുള്ള പ്രവർത്തനമാണ് സംസ്ഥാനം നടപ്പിലാക്കിയതെന്നായിരുന്നു കോടതിയുടെ നിരീക്ഷണം. ദ്രുതഗതിയിൽ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്ത മത്സ്യത്തൊളിലാളികളേയും കേന്ദ്രം അഭിനന്ദിച്ചു. മത്സ്യത്തൊഴിലാളികളുടെ സേവനം പ്രശംസനീയമായിരുന്നെന്നും ഈ ആർജവം തുടർന്നുകൊണ്ടു പോകണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് വാക്കാൽ നിർദ്ദേശിച്ചത്.

ദുരന്തനിവാരണത്തിന് വിവിധ വകുപ്പുകൾ എകോപിപ്പിച്ച് സാധ്യമായ പ്രവർത്തനം നടത്താൻ സർക്കാരിനു കഴിഞ്ഞെന്നും കോടതി നിരീക്ഷിച്ചു. വെള്ളപ്പൊക്കം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന ഇടുക്കി സ്വദേശി എ.എ ഷിബിയുടെ പൊതുതാൽപ്പര്യ ഹർജി പരിഗണിക്കുകയായിരുന്നു കോടതി

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP