Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202419Friday

12-ാം വയസ്സിൽ ജനന്മനാടും സർവ്വ സ്വത്തും നഷ്ടമായപ്പോൾ അഭയാർത്ഥിയായി ഇന്ത്യയിൽ എത്തി; സ്വയം കെട്ടി ഉയർത്തിയ കോടികളുടെ സാമ്രാജ്യം എല്ലാം ഒടുവിൽ പാവങ്ങൾക്ക് കൊടുത്തു; പട്ടിണിക്കാരെ തീറ്റിപോറ്റുന്ന ലാംഗർ ബാബയെ പരിചയപ്പെടാം

12-ാം വയസ്സിൽ ജനന്മനാടും സർവ്വ സ്വത്തും നഷ്ടമായപ്പോൾ അഭയാർത്ഥിയായി ഇന്ത്യയിൽ എത്തി; സ്വയം കെട്ടി ഉയർത്തിയ കോടികളുടെ സാമ്രാജ്യം എല്ലാം ഒടുവിൽ പാവങ്ങൾക്ക് കൊടുത്തു; പട്ടിണിക്കാരെ തീറ്റിപോറ്റുന്ന ലാംഗർ ബാബയെ പരിചയപ്പെടാം

ചണ്ഡിഗഡ്: ഇത് ലാംഗർ ബാബ... യാഥാർത്ഥ പേര് ജഗദീഷ് ലാൽ അഹൂജ. പ്രായം 83 ആയി. ജനനം പാക്കിസ്ഥാനിലെ പെഷ്വാറിലായിരുന്നു. വിഭജനത്തെ തുടർന്ന് ഇന്ത്യയിലേക്ക് അഭയാർത്ഥിയായി എത്തി. ജന്മസ്ഥലത്ത് നിന്ന് വെറും കൈയോടെയായിരുന്നു യാത്ര. കുട്ടിക്കാലവും അതുകൊണ്ട് തന്നെ ദാരിദ്രം നിറഞ്ഞതുമായി. പക്ഷേ കഠിനാധ്വാനത്തിലൂടെ കോടീശ്വരനായി. ഇപ്പോൾ പാവങ്ങളുടെ വിശപ്പകറ്റുകയാണ് ഈ മനുഷ്യസ്‌നേഹിയുടെ പ്രധാന ജോലി. അതിന് വേണ്ടി രാപകലില്ലാത്തെ കഷ്ടപ്പെടുന്നു.

പന്ത്രണ്ട് വയസ്സുള്ളപ്പോഴാണ് സ്വാതന്ത്ര്യം കിട്ടിയത്. ഇതോടെ പേഷ്വാർ വിട്ടു. പാട്ട്യാലയിലെ ക്യാമ്പിലായിരുന്നു താമസം. അതിന് ശേഷം അൃത്സറിലെത്തി. വീണ്ടും പട്ട്യാലയിലേക്ക്. വിശപ്പകറ്റാൺ അന്ന് മൈലുകൾ നടന്നു ഈ കുട്ടി. അച്ഛന് ജോലി ചെയ്യാനുള്ള ആരോഗ്യാവസ്ഥയുണ്ടായിരുന്നില്ല. അമ്മയും വീട്ടിൽ ഒതുങ്ങി കൂടി. അതുകൊണ്ട് തന്നെ കുട്ടികാലത്തെ വീടിന് വേണ്ടി അധ്വാനം തുടങ്ങി. ചെലവ് താങ്ങാനാവാത്തതിനാൽ സ്‌കൂളിൽ പോകുന്നതിനെ കുറിച്ച് പോലും ചിന്തിച്ചില്ല. പഠിക്കാനായി സമയം ചെലവഴിച്ചാൽ അച്ഛൻ അടിക്കുമായിരുന്നു. പഠിച്ചില്ലെങ്കിൽ അദ്ധ്യാപകരും. അതുകൊണ്ട് തെരുവുകളിൽ പഴങ്ങളും മറ്റും വിറ്റ് കുട്ടിക്കാലത്ത് അന്നത്തിനുള്ള വക കണ്ടെത്തി.

യുവാവായപ്പോൾ ചണ്ഡിഗഡിലേക്ക് മാറി. ഇവിടേയും പഴക്കച്ചവടമായിരുന്നു ജോലി. ഓറഞ്ച് കച്ചവടത്തിൽ അപ്രതീക്ഷിത ലാഭം കിട്ടി. അങ്ങനെ കച്ചവടത്തിൽ കുലപതിയായി. ബനാനാ കിങ് എന്ന പേരും കിട്ടി. പിന്നീട് ലാംഗർ വാലെ ബാബ എന്ന പേരും. സൗജന്യ ഭക്ഷണം കിട്ടുന്ന സിക്കുകാരുടെ പൊതുവായ അടുക്കള എന്നാൽ ലാംഗർ എന്ന വാക്കിനർത്ഥം.

ഈ പേരിലേക്കുള്ള അഹൂജയുടെ യാത്ര ഇങ്ങനെയായിരുന്നു. എന്റെ മകന്റെ എട്ടാം പിറന്നാൾ ആഘോഷം സമൂഹത്തിനൊപ്പമാക്കാൻ തീരുമാനിച്ചു. കുട്ടികൾക്ക് വേണ്ടി സൗജന്യ ഭക്ഷണം നൽകാൻ ലാംഗർ ഒരുക്കി. 150 കുട്ടികൾക്ക് ഭക്ഷണം നൽകി. അതിൽ പലരുടേയും കണ്ണ് നിറയുന്നത് കണ്ടപ്പോൾ ആഹൂജയുടെ മനസ്സിൽ ദുരിതം നിറഞ്ഞ കുട്ടിക്കാലമെത്തി. അങ്ങനെ അത് ദിവസേനയാക്കാൻ തീരുമാനിച്ചു. പിന്നീട് ഹൽവ വിതരണവും സൗജന്യമായി തുടങ്ങി. പജിമീറിൽ വൈകുന്നേരും ആറു മുതൽ ആറര വരെ ലാംഗർ സ്ഥിരമായി. ദാലും ചപ്പാത്തിയും ചോറും ഹൽവയും പഴവും ഇതാണ് നൽകുന്നത്. അന്ന് മുതൽ മുടക്കം വരുത്തിയില്ല.

1981ലായിരുന്നു സൗജന്യ ഭക്ഷണം കൊടുത്തു തുടങ്ങിയത്. 2001 മുതൽ മെഡിക്കൽ കോളേജിന് മുന്നിൽ ഇത് നൽകുന്നു. 20ൗ5ൽ കോടിക്കണക്കിന് രൂപയുടെ സ്വത്താണ് അഹൂജ പണം കണ്ടെത്താനായി വിറ്റത്. സ്വത്ത് നഷ്ടപ്പെട്ടപ്പോഴും വിശപ്പിനായി തെരുവിൽ അലയുന്നവരുടെ സന്തോഷ കണ്ണീരിൽ ആശ്വാസം കണ്ടെത്തുകയാണ് അഹൂജ.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP