Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ആഡംബരത്തിനെതിരെ വാളെടുത്ത പോപ് ഫ്രാൻസിസിനെ കൊണ്ട് ചുടുകട്ട ആശിർവദിച്ച് തുടക്കം; നാല് വർഷം നീണ്ട് നിൽക്കുന്ന കഴുത്തറുപ്പൻ പിരിവ്; ഇടപ്പള്ളി പള്ളിയുടെ റെക്കോർഡ് തകർത്ത് കേരളത്തിലെ ഏറ്റവും വലിയ ആഡംബര പള്ളി തീർക്കാൻ ചങ്ങനാശ്ശേരി അതിരൂപത; 112 വർഷം പാരമ്പര്യമുള്ള പാറേൽ പള്ളി പൊളിച്ച് മാറ്റി തീർക്കുന്ന ആഡംബര സൗധത്തിന് 50 കോടിയെങ്കിലും മുടക്ക്

ആഡംബരത്തിനെതിരെ വാളെടുത്ത പോപ് ഫ്രാൻസിസിനെ കൊണ്ട് ചുടുകട്ട ആശിർവദിച്ച് തുടക്കം; നാല് വർഷം നീണ്ട് നിൽക്കുന്ന കഴുത്തറുപ്പൻ പിരിവ്; ഇടപ്പള്ളി പള്ളിയുടെ റെക്കോർഡ് തകർത്ത് കേരളത്തിലെ ഏറ്റവും വലിയ ആഡംബര പള്ളി തീർക്കാൻ ചങ്ങനാശ്ശേരി അതിരൂപത; 112 വർഷം പാരമ്പര്യമുള്ള പാറേൽ പള്ളി പൊളിച്ച് മാറ്റി തീർക്കുന്ന ആഡംബര സൗധത്തിന് 50 കോടിയെങ്കിലും മുടക്ക്

മറുനാടൻ മലയാളി ബ്യൂറോ

കോട്ടയം: ഭൗതിക ജീവിതകസുഖങ്ങൾ സഭ നേതൃത്വത്തെയും വിശ്വാസികളെയും കാർന്നുതിന്നാൻ തുടങ്ങിയപ്പോൾ ലഭിച്ച രക്ഷകനാണ് പോപ് ഫ്രാൻസിസ് എന്നാണ് യഥാർത്ഥ വിശ്വാസികൾ കരുതുന്നത്. ആഡംബര ഭ്രമത്തിൽ പെട്ട മെത്രാന്മാരെ പിരിച്ചുവിട്ടും, വത്തിക്കാൻ ബാങ്ക് കൊള്ളയടിച്ചിരുന്ന കർദിനാൾമാരെ വീട്ടിൽ ഇരുത്തിയും പോപ് ഫ്രാൻസിസ് നടത്തുന്ന പരിഷ്‌കാരം പക്ഷേ കേരളത്തിലെ കത്തോലിക്ക സഭയ്ക്ക് മാത്രം മനസിലാകുന്നില്ല. അനേകായിരങ്ങൾ ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ വിഷമിക്കുന്ന രാജ്യത്ത് കോടികൾ മുടക്കി അവർ ദേവാലയങ്ങൾ തീർക്കുകയാണ്. ഇടപ്പള്ളി പള്ളി പണിയാൻ മുടക്കിയ കോടികളെ കുറിച്ചുള്ള വിവാദം അടങ്ങും മുമ്പ് പുതിയ ആഡംബര ദേവാലയത്തിന് പദ്ധതിയിടുന്നത് ചങ്ങനാശ്ശേരി അതിരൂപതയാണ്.

ചങ്ങനാശ്ശേരി അതിരൂപതയ്ക്ക് കീഴിലുള്ള പള്ളി മധ്യതിരുവിതാംകൂറിലെ പ്രധാനപ്പെട്ട മരിയൻ തീർത്ഥാടന കേന്ദ്രങ്ങളിൽ ഒന്നാണ്. 1904ലാണ് വാഴൂർ റോഡിൽ പാറേൽ പള്ളി സ്ഥാപിക്കപ്പെടുന്നത്. താൽക്കാലിക ഷെഡിലാണ് അന്ന് ആദ്യമായി പള്ളി പണി ആരംഭിച്ചത്. അന്നത്തെ ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പായിരുന്ന മാർ മാത്യു മാക്കീലിന്റെ നേതൃത്വത്തിൽ വികാരി ജനറൽ മോൺസിഞ്ഞോർ സിറിയക് കണ്ടങ്കരിയാണ് പാറേൽ പള്ളി സ്ഥാപിച്ചത്. പാറയിൽ നിർമ്മിച്ച ദേവാലയമായതു കൊണ്ട് പാറേൽ പള്ളി എന്നു പേരു വന്നത്. പിൽക്കാലത്ത് സഭ വളരുന്നതിന് ്അനുസരിച്ച് പള്ളിയും വലുതിയായി. 1972ൽ ആർച്ച് ബിഷപ്പ് മാർ ആന്റണി പടിയറ പുതിയ ദേവാലയത്തിന് ശിലയിട്ടു. 1974ൽ അദ്ദേഹം തന്നെ കൂദാശയും നടത്തി. 1977ൽ മരിയൻ തീർത്ഥാടൻ കേന്ദ്രമായി പ്രഖ്യാപിച്ച ദേവാലയത്തെ 1981ൽ സ്വതന്ത്ര ഇടവകയാക്കി ഉയർത്തി.

ഇപ്പോൾ നിലവിലുള്ള പള്ളിയുടെ സ്ഥാനത്താണ് അത്യാഢംബരങ്ങളോടെയുള്ള പള്ളി നിർമ്മിക്കുന്നത്. നാല് വർഷം നീണ്ടു നിൽക്കുന്ന പിരിവും സമുദായത്തിലെ പ്രമാണിമാരിൽ നിന്നും വിലയ തുകയും അടക്കം സംഭാവന വാങ്ങുന്നുണ്ട്. ഒരു വൻകിട മാളിനോട് കിടപിടിക്കുന്ന വിധത്തിൽ അത്യാഢംബരങ്ങളോടെയാണ് പള്ളിയുടെ നവീകരണം സഭാ മേധാവികൾ ആസൂത്രണം ചെയ്തിരിക്കുന്നത്. സഭയിൽ ലാളിത്യം വളർത്തണമെന്ന് വാദിക്കുന്ന പോപ്പ് ഫ്രാൻസിസിനെ കൊണ്ടു തന്നെ വെഞ്ചരിപ്പിച്ച് ചുടുകട്ട ഉപയോഗിച്ചാണ് പള്ളിയുടെ നിർമ്മാണം തുടങ്ങിയിരിക്കുന്നത്. സഭയിലെ ഓരോ കുടുംബങ്ങളോടും കഴിയുന്ന വിധത്തിൽ പള്ളി നിർമ്മാണത്തിലേക്ക് സംഭാവന നൽകാനും നിർദ്ദേശിക്കുന്നുണ്ട്.

മൂന്ന് നിലകളുള്ള പള്ളിക്ക് എട്ട് ഗോപുരങ്ങളാണ് വിഭാവനം ചെയ്തിരിക്കുന്നത്. കൂടാതെ അൽത്താര അത്യാഢംബര പൂർവ്വമാക്കിയുമാണ് ആസൂത്രണം നടക്കുന്നത്. ഇതിനുള്ള പിരിവ് തുടങ്ങിയിട്ടുണ്ട്. എന്നാൽ, മൊത്തം നിർമ്മാണ ചെലവ് എത്രവരുമെന്ന കണക്ക് ആരും പറയുന്നുമില്ല. കോടികൾ ഇതിനായി ചെലവ് വരുമെന്ന കാര്യം ഉറപ്പാണ്. ഇങ്ങനെ ആഡംബര പാതയിൽ പള്ളി നിർമ്മിക്കുന്നതിൽ എതിർപ്പുയരും എന്ന ബോധ്യമായതോടെ എന്തുകൊണ്ടാണ് പുതിയ ദൈവാലയം നിർമ്മിക്കുന്നത് എന്തിനെന്ന് കാണിച്ച് വിശദീകരണവും സഭാവൃത്തങ്ങൽ പുറത്തിറക്കിയിട്ടുണ്ട്.

മരിയൻ തീർത്ഥാടന കേന്ദ്രമായതിനാൽ വലിയ തിരക്കുണ്ടെന്നും ഈ അസൗകര്യങ്ങൾ പരിഹരിക്കാനാണ് വിപുലമായ നിർമ്മാണം വേണ്ടിവരുന്നതെന്നമാണ് ഇതുമായി ബന്ധപ്പെട്ട വിശദീകരണത്തിൽ പറയുന്നത്. പള്ളിപണി പൂർത്തിയാക്കുന്നതോടെ കൂടുതൽ വിശാലമായി പ്രാർത്ഥിക്കാമെന്നും സഭ വിശദീകരിക്കുന്നു. വിവാഹം, മാമോതീസ തുടങ്ങിയ മറ്റെല്ലാ പള്ളിക്കളിൽ നടക്കുന്നതുമായി കാര്യങ്ങളാണ് നിർമ്മാണം അനിവാര്യമാണെന്ന് പള്ളിവാദിക്കുന്നതിന് മറ്റൊരു കാരണമായി ചൂണ്ടിക്കാട്ടുന്നത്. കുമ്പസാരത്തിലും കൗൺസിലിംഗിനും വിപുലമായ കേന്ദ്രങ്ങൽ സജ്ജീകരിക്കേണ്ടത് ആവ്ശ്യമാണെന്നും. ഇത് കൂടാതെ മറ്റ് മതസ്ഥർ കൂടി എത്തുന്ന പള്ളിയെന്ന നിലയിൽ കൂടുതൽ സൗകര്യം ഒരുക്കണമെന്നും സഭാ നേതൃത്വം വാദിക്കുന്നു.

പള്ളിയിൽ എത്തുന്നവരുടെ ഇടവക്കാരുടെ വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലമൊരുക്കലാണ് മറ്റൊരു പള്ളി നവീകരണത്തിന്റെ ആവശ്യകതയെ ചൂണ്ടി ഇവർ വ്യക്തമാക്കുന്ന മറ്റൊരു കാര്യം. മൂന്ന് ഭാഗങ്ങളാണ് പുതിയ പള്ളിയുടെ ഭാഗത്തായി ഉള്ളത്. സെല്ലാർ വിഭാഗത്തിൽ തീർത്ഥാടകർക്ക് വിശ്രമിക്കാനും ലൈബ്രറിയും ഭക്തസാധന വിൽപ്പനശാലയും ഭക്ഷണശാലയും അടങ്ങുന്നു. താഴത്തെ നിലയിൽ പാറേൽ മാതാവിന്റെ കപ്പോളയാണ്. ഈ ഭാഗത്തായി സൗണ്ട് പ്രൂഫ് കുമ്പസാരക്കൂടുകളും കൗൺസിലിങ് സെന്ററും പ്രവർത്തിക്കുന്നു. പള്ളിയുടെ മുകളിലത്തെ നിലയിലാണ് കുർബാനയും മറ്റ് പൊതു ആഘോഷങ്ങൾക്കുമായി സജ്ജീകരിച്ചിരിക്കുന്നത്.

കേരളീയ വാസ്തുശിൽപ്പ ശൈലിയിൽ പൗരസ്ത്യ -പാശ്ചാത്യ ദൈവാലസ ശിലാകൽപ്പ സങ്കേതങ്ങൾ സമന്വയിപ്പിച്ചാണ് പള്ളി. വിദേശത്തുള്ള സമുദായ അംഗങ്ങളിൽ നിന്നും പണം പിരിക്കാൻ വേണ്ടിയുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇതിനായി സൗത്തിന്ത്യൻ ബാങ്കിലും ഫെഡറൽ ബാങ്കിലും പ്രത്യേകം അക്കൗണ്ടുകൾ ഓപ്പൺ ചെയ്യുകയും ചെയ്തിട്ടുണ്ട്. എന്നാൽ, സഭാ നേതൃത്വം ആഡംബരത്തിൽ നിന്നും പിന്തിരിയണമെന്ന് വാദിക്കുന്ന പോപ്പിന്റെ വാക്കുളെ തള്ളി എന്തിനാണ് ഈ അത്യാഢംബര നിർമ്മിതിയെന്ന ചോദ്യം സഭാംഗങ്ങൾക്കിടയിൽ ശക്തമാണ്.

വിലുപമായ തോതിൽ പണപ്പിരിവിനായി ചങ്ങനാശ്ശേരി അതിരൂപത ശ്രമം നടത്തുമ്പോൾ എത്രയാണ്് ബജറ്റ് എന്ന് വെളിപ്പെടുത്തണമെന്നാണ് സഭാംഗങ്ങൾ ആവശ്യപ്പെടുന്നത്. ചുരുങ്ങിയത് 50 കോടിയെങ്കിലും ഇപ്പോഴത്തെ നിർമ്മാണത്തിനായി വേണ്ടിവരും. മരിയൻ തീർത്ഥാടന കേന്ദ്രമെന്ന നിലയിൽ കൂടുതൽ കച്ചവട കേന്ദ്രത്തിന്റെ തലത്തിലേക്ക് സഭാ പള്ളിയെ കൊണ്ടുചെന്നെത്തിക്കരുത് എന്നാണ് പള്ളിനിർമ്മാണത്തെ എതിർക്കുന്നവരുടെ പക്ഷം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP