Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

രോഗികളുടെ കഴുത്തറുക്കുന്ന ആസ്റ്ററും ലേക്ക്‌ഷോറും കിംസും കാരിത്താസുമടങ്ങുന്ന സ്വകാര്യ ആശുപത്രികൾക്ക് എന്തിനാണ് നികുതി ഇളവ് നൽകുന്നത്? ചാരിറ്റിയുടെ പേരിൽ സ്വകാര്യ ആശുപത്രികൾ നടത്തുന്ന കൊള്ളയ്‌ക്കെതിരെ സി.എ.ജിയുടെ റിപ്പോർട്ട്; ആശുപത്രികളെ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ നികുതി ഇളവ് പട്ടികയിൽനിന്ന് പുറത്താക്കാൻ ചർച്ച കൊഴുക്കുന്നു

രോഗികളുടെ കഴുത്തറുക്കുന്ന ആസ്റ്ററും ലേക്ക്‌ഷോറും കിംസും കാരിത്താസുമടങ്ങുന്ന സ്വകാര്യ ആശുപത്രികൾക്ക് എന്തിനാണ് നികുതി ഇളവ് നൽകുന്നത്? ചാരിറ്റിയുടെ പേരിൽ സ്വകാര്യ ആശുപത്രികൾ നടത്തുന്ന കൊള്ളയ്‌ക്കെതിരെ സി.എ.ജിയുടെ റിപ്പോർട്ട്; ആശുപത്രികളെ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ നികുതി ഇളവ് പട്ടികയിൽനിന്ന് പുറത്താക്കാൻ ചർച്ച കൊഴുക്കുന്നു

മറുനാടൻ മലയാളി ബ്യൂറോ

നുഷ്യന്റെ അഭയകേന്ദ്രങ്ങളാണ് ആശുപത്രികൾ. ജീവൻ രക്ഷിക്കുന്ന കേന്ദ്രങ്ങൾ. എന്നാൽ, കേരളത്തിലെ സ്വകാര്യ ആശുപത്രികൾ കഴുത്തറപ്പിന്റെ കേന്ദ്രങ്ങളാണ്. അക്കാര്യത്തിൽ ആസ്റ്ററും ലേക്ക്‌ഷേറും മിംസും കിംസും ബേബിയും കാരിത്താസുമൊക്കെ ഒറ്റക്കെട്ടാണ്. അശരണരായെത്തുന്നവരെ പിഴിഞ്ഞുണ്ടാക്കുന്ന കോടികൾകൊണ്ട് കെട്ടിപ്പൊക്കിയതാണ് സ്വകാര്യാശുപത്രികളിൽ ഭൂരിപക്ഷവും. കോടികൾ സ്വന്തമാക്കുന്ന സ്വകാര്യ ആശുപത്രികൾ സർക്കാരിന്റെ കണക്കിൽ ജീവകാരുണ്യ സ്ഥാപനങ്ങളാണ്. അവർക്ക് നികുതിയും വേണ്ട.

സ്വകാര്യ ആശുപത്രികൾക്ക് ചാരിറ്റിയുടെ പേരിൽ നികുതി ഇളവ് നൽകുന്നതിനെ ചോദ്യം ചെയ്യുന്ന കംപ്‌ട്രോളർ ആൻഡ് ഓഡിറ്റർ ജനറൽ (സി.എ.ജി) റിപ്പോർട്ട് പ്രസക്തമാകുന്നത് ഇവിടെയാണ്. സ്വകാര്യ ആശുപത്രികൾ ജീവകാരുണ്യ സ്ഥാപനങ്ങളല്ലെന്നും അവർ ചെയ്യുന്ന ചാരിറ്റി തുലോം തുച്ഛമാണെന്നും സി.എ.ജി. റിപ്പോർട്ടിൽ പറയുന്നു. ആശുപത്രികളും ട്രസ്റ്റുകളും നടത്തുന്ന ചാരിറ്റി പ്രവർത്തനങ്ങൾ പരിശോധിക്കണമെന്നും അതനുസരിച്ച് നികുതി ഈടാക്കണമെന്നുമാണ് റിപ്പോർട്ടിലുള്ളത്.

പൊതുസമൂഹത്തിന് യാതൊരു പ്രയോജനവുമില്ലെന്നിരിക്കെ, സ്വകാര്യ ആശുപത്രികൾ ഉണ്ടാക്കുന്ന വരുമാനത്തിന് നികുതി ഈടാക്കാത്തത് ശരിയല്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ആശുപത്രികൾ, നഴ്‌സിങ് ഹോമുകൾ, മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുകൾ എന്നിവ ട്രസ്റ്റുകളായി രജിസ്റ്റർ ചെയ്ത് നികുതിയിളവ് നേടുകയും അതേസമയം തന്നെ രോഗികളിൽനിന്ന് ആയിരക്കണക്കിന് രൂപ അമിതമായി ഈടാക്കുകയും ചെയ്യുന്നതായി സി.എ.ജി. കുറ്റപ്പെടുത്തുന്നു.

ആശുപത്രികളെ വരുമാനത്തിന്റെ അടിസ്ഥാനത്തിൽ പരിശോധിക്കുന്നതിനോ അവർ നടത്തുന്ന ചാരിറ്റിയെത്രയെന്ന് കണക്കാക്കുന്നതിനോ നിലവിൽ ആദായനികുതി വകുപ്പിന് മാർഗമൊന്നുമില്ല. ചാരിറ്റി സ്ഥാപനങ്ങളെന്ന നിലയ്ക്ക് പുറത്തുനിന്ന് വരുമാനം നേടുന്ന സ്ഥാപനങ്ങളെ നിരീക്ഷിക്കാനും മാർഗമില്ല. പല സ്ഥാപനങ്ങളും ചാരിറ്റി നിയമപ്രകാരം ചെയ്യേണ്ട കാര്യങ്ങൾ ചെയ്യുന്നില്ലെന്നും സി.എ,ജി. കണ്ടെത്തി.

മഹാരാഷ്ട്രയിലെ ചാരിറ്റബിൾ ട്രസ്റ്റുകൾ പ്രവർത്തിക്കുന്നത് ബോംബെ പബ്ലിക് ട്രസ്റ്റ്‌സ് ആക്ടിന്റെ അടിസ്ഥാനത്തിലാണ്. ഇതനുസരിച്ച് ആശുപത്രികളിൽ 10 ശതമാനം ബെഡ്ഡുകൾ പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സയ്ക്കായി നീക്കിവെക്കണമെന്നുമുണ്ട്. 10 ശതമാനം പേർക്ക് കുറഞ്ഞ നിരക്കിൽ ചികിത്സ നൽകുകയും ആകെ ബില്ലിന്റെ രണ്ട് ശതമാനം പാവപ്പെട്ടവർക്കുള്ള ചികിത്സാഫണ്ടിലേക്ക് നീക്കിവെക്കണമെന്നും നിർദ്ദേശമുണ്ട്. നിയമത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ആശുപത്രികളിൽ പലതും ഇതൊന്നും പാലിക്കുന്നില്ലെന്ന് സി.എ.ജി. കണ്ടെത്തി. എന്നാൽ, ഇതനുസരിച്ചുള്ള നികുതിയിളവ് നേടുകയും യ്യെുന്നു.

ഇത് പരിശോധിക്കാനോ നടപടിയെടുക്കാനോ മാർഗമില്ലാത്തതിനാൽ, ആശുപത്രികൾ ചാരിറ്റിയൊന്നും നടത്താതെതന്നെ നികുതിയിളവ് നേടുകയും ചെയ്യുന്നതായി സി.എ.ജി.റിപ്പോർട്ടിൽ പറയുന്നു. 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP