Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കെണിയിൽപെട്ട പുലിയുടെ മരണ കാരണം കേബിൾ ശരീരത്തിൽ മുറുകി രക്തസഞ്ചാരം നിലച്ചത്; പുലി കെണിയിൽ വീണത് നായാട്ടു സംഘങ്ങൾ വിലസുന്ന കേന്ദ്രത്തിലെന്ന് വിവരം; നിയമ വിരുദ്ധമാണെങ്കിലും ഇവിടെ പന്നിയെ കെണിവെച്ച് പിടിക്കുന്നതും സ്ഥിരം കാഴ്ച

കെണിയിൽപെട്ട പുലിയുടെ മരണ കാരണം കേബിൾ ശരീരത്തിൽ മുറുകി രക്തസഞ്ചാരം നിലച്ചത്; പുലി കെണിയിൽ വീണത് നായാട്ടു സംഘങ്ങൾ വിലസുന്ന കേന്ദ്രത്തിലെന്ന് വിവരം; നിയമ വിരുദ്ധമാണെങ്കിലും ഇവിടെ പന്നിയെ കെണിവെച്ച് പിടിക്കുന്നതും സ്ഥിരം കാഴ്ച

രഞ്ജിത്ത് ബാബു

കാസർഗോഡ്: പുലി കെണിയിൽ വീണത് നായാട്ടു സംഘങ്ങൾ വിലസുന്ന കേന്ദ്രത്തിലെന്ന് വിവരം. കള്ളാർ ഓണിയിൽ കെണിയിൽ കുടുങ്ങി പുള്ളി പുലി ചത്ത കേസിൽ വനം വകുപ്പിന്റെ അന്വേഷണം ആരംഭിച്ചതോടെ നായാട്ടു സംഘങ്ങളുടെ വിഹാര ഭൂമിയാണ് ഈ മേഖലയിലെന്ന് സൂചന ലഭിച്ചു. രണ്ട് വർഷങ്ങൾക്കിടയിൽ രണ്ട് പുലികൾ തൊട്ടടുത്ത വനമേഖലയിൽ ചത്തിരുന്നു. കാട്ടു പന്നിക്ക് കെണിയൊരുക്കിയ സ്ഥലം ഗൾഫ് കാരനായ മുണ്ടത്ത് സുകുമാരൻ എന്നയാളുടേതാണ്. എന്നാൽ ഇപ്പോൾ ഇവിടെ തെങ്ങുൾപ്പെടെയുള്ളവ മാത്രമാണ് ഉള്ളത്. ഉടമകളുമായി ബന്ധമുള്ള ആരും ഇവിടെ പ്രവേശിക്കാറുമില്ല. അതോടെയാണ് കാർഷിക വിഭവങ്ങളുടെ സംരക്ഷണമെന്ന പേരിൽ പന്നിയെ കെണിവെച്ചു പിടിക്കുന്നത്. 

പന്നിയെ കെണിയിൽ വീഴ്‌ത്തി പിടിക്കുന്നത് നിയമവിരുദ്ധവും ശിക്ഷാർഹവുമാണ്. പുലികളെ ചിലർ കണ്ടു വെന്ന് പറയുന്നതല്ലാതെ പുലിയുടെ ആക്രമണം ഈ മേഖലയിൽ ഉണ്ടായിട്ടില്ല. ആട്, പശു എന്നിവയെയൊന്നും തൊട്ടടുത്ത കോളനിയിൽ നിന്ന് പോലും പുലി അക്രമിക്കുകയോ കൊണ്ടു പോവുകയോ ചെയ്തിട്ടില്ല. കഴിഞ്ഞ ദിവസം രണ്ട് വയസ്സുള്ള ആൺപുലി കെണിയിൽ കുടുങ്ങിയതോടെയാണ് ഇതിന് പിറകിൽ വൻ സംഘമുണ്ടെന്ന് തിരിച്ചറിഞ്ഞത്. പുലി കുടുങ്ങിയ സ്ഥലമുടമയിൽ നിന്നും വനം വകുപ്പ് വിവരങ്ങൾ ശേഖരിക്കും. പുള്ളിപുലി ചത്ത കേസിൽ പ്രതികളെ കണ്ടെത്തിയാൽ ജാമ്യം ലഭിക്കാത്ത കേസാണ്.

കഴിഞ്ഞ ദിവസം രണ്ട് വയസ്സുള്ള ആൺപുലി കെണിയിൽ കുടുങ്ങി ചത്തതോടെയാണ് ഈ മേഖലയിലെ നായാട്ടു സംഘത്തെക്കുറിച്ച് അധികൃതർക്ക് വ്യക്തമാവുന്നത്. കെണിയിൽപെട്ട പുലിയുടെ മരണകാരണം കേബിൾ ശരീരത്തിൽ മുറുകി രക്തസഞ്ചാരം നിലച്ചിട്ടാണെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നത്. ആന്തരിക രക്ത സ്രാവവും മരണകാരണമായി. പുലിയുടെ പിൻകാലുകൾ ഉൾപ്പെട്ട ശരീരഭാഗമാണ് കെണിയിൽ കുരുങ്ങിപ്പോയതെന്ന് ഫോറസ്റ്റ് റെയ്ഞ്ച് ഓഫീസർ സുധീർ നരോത്ത് പറഞ്ഞു.

പന്നിയെ നാട്ടുകാർ ആക്രമിക്കുന്നതും പന്നിയുടെ അക്രമത്തിൽ നാട്ടുകാരനായ ഒരാൾ മരിച്ച സംഭവവും ഇവിടെ ഉണ്ടായിരുന്നു. പന്നിയെ കണ്ടാൽ അടിച്ചു കൊല്ലുന്ന ഒരു സംഘവും ഇവിടെയുണ്ട്. കെണിയിൽ പെട്ട പുലിക്ക് മയക്കു വെടി നൽകാൻ താമസമുണ്ടായി എന്നത് വസ്തുതയാണ്. എന്നാൽ പുലിയുടെ മരണകാരണം മയക്കു വെടി മൂലമല്ല. കുറഞ്ഞ ഡോസിൽ വിദഗ്ദനായ ഡോക്ടർ തന്നെയാണ് അത് ചെയ്യതത്.

 

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP