Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

കുളിമുറിയിൽ കുഴഞ്ഞുവീണിട്ടും ആശുപത്രിയിലെത്തിക്കാൻ വിസമ്മതിച്ചു; നാട്ടുകാരെത്തി രോഗിയെ ചുമന്ന് റോഡിലെത്തിച്ചിട്ടും ഡ്രൈവർമാർ കനിഞ്ഞില്ല; വീട്ടമ്മ ദാരുണമായി മരിച്ചപ്പോൾ ഖേദം പ്രകടിപ്പിക്കാനെത്തി ഓട്ടോറിക്ഷാ ഡ്രൈവർമാർ: ചെങ്ങമനാട്ട് നിന്നൊരു ദുരന്തകഥ

കുളിമുറിയിൽ കുഴഞ്ഞുവീണിട്ടും ആശുപത്രിയിലെത്തിക്കാൻ വിസമ്മതിച്ചു; നാട്ടുകാരെത്തി രോഗിയെ ചുമന്ന് റോഡിലെത്തിച്ചിട്ടും ഡ്രൈവർമാർ കനിഞ്ഞില്ല; വീട്ടമ്മ ദാരുണമായി മരിച്ചപ്പോൾ ഖേദം പ്രകടിപ്പിക്കാനെത്തി ഓട്ടോറിക്ഷാ ഡ്രൈവർമാർ: ചെങ്ങമനാട്ട് നിന്നൊരു ദുരന്തകഥ

കൊച്ചി: ഓട്ടോറിക്ഷാ ഡ്രൈവർമാർ ഓട്ടം വരാൻ വിസമ്മതിച്ചതു മൂലം വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ചെങ്ങമനാട് ഗവ. എൽ.പി.സ്‌കൂളിനു പിറകിൽ താമസിക്കുന്ന കോവാട്ട് വീട്ടിൽ രാമകൃഷ്ണന്റെ ഭാര്യ സുമം (48) ആണ് എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ മരണപ്പെട്ടത്. വീട്ടമ്മയുടെ മരണത്തിൽ പ്രതിഷേധിച്ച് വിവിധ രാഷ്ട്രീയസംഘടനകൾ രംഗത്തെത്തിയത് രംഗം പ്രക്ഷുബ്ധമാക്കി. ബിജെപി.പ്രവർത്തകർ ചെങ്ങമനാട് ജംഗ്ഷനിലെ ഓട്ടോസ്റ്റാന്റ് ഉപരോധിക്കുകയും,സർവ്വീസ് തടയുകയും ചെയ്തു. കുറ്റക്കാരായ ഓട്ടോ ഡ്രൈവർമാരുടെ പേരിൽ നടപടി ആവശ്യപ്പെട്ടായിരുന്നു സമരം.

വീട്ടിലെ കുളിമുറിയിൽ വീട്ടമ്മയായ സുമം കുഴഞ്ഞു വീഴുമ്പോൾ മക്കളായ പെൺകുട്ടികൾ മാത്രമാണുണ്ടായിരുന്നത്. ഇവരുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ അയൽവാസിയാണ് ആശുപത്രിയിൽ കൊണ്ടുപോകാൻ ചെങ്ങമനാട് ഓട്ടോ സ്റ്റാൻഡിൽ പൊതുവായി ഏർപ്പെടുത്തിയിട്ടുള്ള ഫോണിൽ വിളിച്ചത്. ഉൾവഴിയിലൂടെ ഓട്ടോ കൊണ്ടുവരാൻ കഴിയില്ലെന്നും രോഗിയെ റോഡിൽ എത്തിക്കാനുമായിരുന്നു ഫോൺ അറ്റൻഡ് ചെയ്ത ഓട്ടോ ഡ്രൈവറുടെ മറുപടി. രോഗിയുടെ അത്യാസന്ന അവസ്ഥ വിവരിച്ചിട്ടും ഫോണെടുത്തയാൾ തട്ടിക്കയറി. രോഗിയെ ഓട്ടോയ്ക്ക് അടുത്തെത്തിച്ചാൽ മാത്രമെ കൊണ്ടുപോകുവെന്ന് ഇയാൾ ശാഠ്യം പിടിച്ചു.

ശ്രമം വിഫലമായപ്പോൾ അയൽവാസികളുടെ സഹായത്തോടെ 100 മീറ്ററോളം ദൂരത്തുള്ള ഇടവഴിയിലൂടെ മെയിൻ റോഡിൽ എത്തിച്ചു. ഏറെ നേരം കാത്തുനിന്നെങ്കിലും എന്നിട്ടും ഓട്ടോ വന്നില്ല. അതിനിടെ രോഗിയുടെ നില ഗുരുതരമാകുകയും ചെയ്തു.തുടർന്ന് പാലപ്രശ്ശേരി ഭാഗത്തുനിന്ന് വരികയായിരുന്ന ഓട്ടോയിൽ കയറ്റി ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. വഴിയോരങ്ങളിൽ പൊലീസിന്റെ സഹായത്തോടെ വലിയ ഫ്ളക്സ് ബോർഡുകളിൽ പേരും നാളും എഴുതിവച്ച് 24 മണിക്കുർ സർവീസ് ഓഫർ ചെയ്തു നിൽക്കുന്ന ഡ്രൈവർമാർ ദീർഘദൂര ഓട്ടങ്ങൾ മാത്രമാണ് ഏറ്റെടുക്കാറുള്ളത്.

തൊട്ടരികിൽ ആരെങ്കിലും പോകാൻ ആവശ്യപ്പെട്ടാൽ ഒഴിവുകഴിവുകൾ ഏറെയാണ് ഇവർക്ക്. വണ്ടിക്ക് കേടുപറ്റി. മീറ്റർ പ്രവർത്തിക്കില്ല. മറ്റൊരു ഓട്ടത്തിനായി പോകുകയാണ്. എന്നൊക്കെയാണ് ഇവർ പറയുന്നത്. രാത്രികാലങ്ങളിൽ ഇവർ വണ്ടി സ്റ്റാൻഡിലിട്ടു മാറിനിൽക്കും. ദീർഘദൂര ഓട്ടക്കാരെ കണ്ടാൽ പെട്ടെന്ന് തിരിച്ചറിയുന്ന ഇവർ അരികിലെത്തി ഓട്ടം ഏറ്റെടുത്ത് പോകും. എന്നാൽ ഓട്ടം ചെറുതാണെന്ന് തോന്നിയാൽ ഓട്ടോയ്ക്കരികിലേക്ക് വരില്ല.

നിർഭയ യാത്രയും ശുഭയാത്രയും ആശംസിച്ച് പൊലീസ് ഇവരുടെ ഓട്ടോകളിൽ സ്റ്റിക്കറുകൾ പതിപ്പിച്ചിട്ടുണ്ടെങ്കിലും നാട്ടുകാർക്ക് യാതൊരു ഗുണം ഇതുകൊണ്ടില്ലെന്നതും മറ്റൊരു യാഥാർത്ഥ്യമാണ്. നെടുമ്പാശേരിയിൽ ഇന്നലെ നടന്ന പ്രതിഷേധത്തെ തുടർന്ന് ഓട്ടോ ഡ്രൈവർമാർ ചെങ്ങമനാട് പൊലീസ് സ്റ്റേഷനിലെത്തി ഖേദം പ്രകടിപ്പിച്ചു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത പുലർത്തുമെന്ന് എസ്.ഐ മുൻപാകെ ഉറപ്പ് നൽകി.എന്നാൽ ഇതിൽ തൃപ്തരാകാതെയാണ് ഇന്നലെ ബിജെപി.പ്രവർത്തകർ സ്റ്റാൻഡിൽ കൊടികുത്തി ഉപരോധം സംഘടിപ്പിച്ചത്.

പ്രതിഷേധക്കാരോട് സംഭവം മനപ്പൂർവ്വമുണ്ടായതല്ലെന്നും അസ്വാഭാവികമായുണ്ടായ സംഭവത്തിൽ സ്വയം ഖേദിക്കുന്നതായും സ്റ്റാൻഡ് ലീഡർ എംപി.സുരേഷും,യൂനിയൻ സെക്രട്ടറി ഇ.ടി.സുഭാഷും പറഞ്ഞു.ഇതിനിടെ ഇന്നലെ ഉച്ചയോടെ മരിച്ച വീട്ടമ്മയുടെ വീട്ടിലെത്തി ബന്ധുക്കൾക്ക് മുമ്പാകെ ഓട്ടോ ഡ്രൈവർമാർ വീണ്ടും ഖേദം പ്രകടിപ്പിക്കാൻ തയ്യാറായി.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP