Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

ചെങ്ങറ സമര ഭൂമിയിലേക്ക് വീണ്ടും മുൻ സമരനായിക എത്തുന്നു; ഗോപാലനെ പുറത്താക്കിയ സമരക്കാർക്ക് സെലീന പ്രക്കാനത്തോട് വിരോധമില്ല; സെലീനക്കൊപ്പം സിപിഎമ്മിനെതിരെ അണിനിരക്കാൻ പി സി ജോർജും; സമരക്കാർ ചെങ്ങറയെ പ്രത്യേക രാജ്യം അക്കാൻ ശ്രമിക്കുന്നു എന്നാരോപിച്ച് സി.പി.എം

ചെങ്ങറ സമര ഭൂമിയിലേക്ക് വീണ്ടും മുൻ സമരനായിക എത്തുന്നു; ഗോപാലനെ പുറത്താക്കിയ സമരക്കാർക്ക് സെലീന പ്രക്കാനത്തോട് വിരോധമില്ല; സെലീനക്കൊപ്പം സിപിഎമ്മിനെതിരെ അണിനിരക്കാൻ പി സി ജോർജും; സമരക്കാർ ചെങ്ങറയെ പ്രത്യേക രാജ്യം അക്കാൻ ശ്രമിക്കുന്നു എന്നാരോപിച്ച് സി.പി.എം

ശ്രീലാൽ വാസുദേവൻ

പത്തനംതിട്ട: ചെങ്ങറ സമരഭൂമിയിൽ പിടിമുറുക്കാൻ സിപിഐഎം നടത്തുന്ന ശ്രമങ്ങൾക്ക് എതിരേ ഡിഎച്ച്ആർഎം രംഗത്ത്. സിപിഐഎമ്മിനെതിരേ പ്രത്യക്ഷ സമരം പ്രഖ്യാപിച്ച് മുൻസമരനായികയും ഇപ്പോൾ ഡിഎച്ച്ആർഎം ചെയർപേഴ്സണുമായ സെലീന പ്രക്കാനം രംഗത്തു വന്നു. ഇവരുടെ സമരപ്രഖ്യാപനത്തിന് പിന്തുണയേകാൻ പിസി ജോർജ് കൂടി എത്തുന്നതോടെ കളം മൂക്കുമെന്ന് ഉറപ്പായി.

സിപിഐഎം ചാരന്മാരെ കടത്തി സമരത്തെ അടിച്ചമർത്താൻ ശ്രമിക്കുകയാണെന്ന് ഭൂസമര സമിതി കൺവീനർ ടി ആർ ശശിയും ഡിഎച്ച്ആർഎം ചെയർപേഴ്സൺ സെലീന പ്രക്കാനവും പറയുന്നു. സമരഭൂമിയിൽ താമസിക്കുന്നവരെ തീവ്രവാദികളായി സിപിഐഎം മുദ്രകുത്തുകയാണ്. സിപിഎമ്മിന്റെ വ്യാജ പ്രചാരണത്തിനെതിരെയും ചെങ്ങറ സമരക്കാർക്ക് അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കണമെന്നാവശ്യപ്പെട്ടും നാളെ മൂന്നിന് പത്തനംതിട്ട സ്വകാര്യ ബസ് സ്റ്റാൻഡിനു സമീപം മാർച്ചും പൊതുസമ്മേളനവും നടത്തും. പിസി ജോർജ് എംഎൽഎ പങ്കെടുക്കും.

ചെങ്ങറയിൽ തുടങ്ങിയ ഭൂസമരത്തിന്റെ ആദ്യഘട്ടത്തിൽ ഇടതു സർക്കാരിന്റെ പൊലീസിനെയും ഹാരിസന്റെ ഗുണ്ടകളെയും സിപിഐഎം പ്രവർത്തകരെയും ഇറക്കി സമരഭൂമിക്കു ചുറ്റും ഉപരോധം തീർത്തു. കുടിവെള്ളവും ആഹാരവും വൈദ്യസഹായവും നിഷേധിച്ചു.

കൃഷി ചെയ്യാൻ മണ്ണും അധ്വാനിക്കാനുള്ള മനസുമുള്ളവർക്ക് ഭൂമി കിട്ടിയാൽ പൊന്നു വിളയിക്കാം എന്നതിനു തെളിവാണ് ചെങ്ങറ സമരഭൂമി. പത്തു വർഷം കൊണ്ട് ചെങ്ങറയിലുണ്ടായ കാർഷിക വിപ്ലവം തകർക്കാനാണ് സിപിഐഎം ശ്രമിക്കുന്നത്. സമരഭൂമിയിലെ ചെറിയ വിഷയങ്ങൾ ഊതിപ്പെരുപ്പിച്ച് സിപിഐഎം സംഘർഷമുണ്ടാക്കുകയാണെന്ന് സാധുജന വിമോചന സമിതി പ്രസിഡന്റ് തോന്ന്യാമല രാഘവൻ, ഡിഎച്ച്ആർഎം ജോ. സെക്രട്ടറി സജി കൊല്ലം, കെബി മനോജ് കുമാർ, കെഐ നാണു എന്നിവർ പറഞ്ഞു.

ചെങ്ങറ സമരഭൂമിയിൽ തിവ്രവാദികൾ നുഴഞ്ഞു കയറിയെന്ന് പാർട്ടി പത്രം വാർത്ത നൽകിയിരുന്നു. ഇതിനെതിരേ ഡിഎച്ച്ആർഎം പ്രവർത്തകർ പത്തനംതിട്ടയിലെ ദേശാഭിമാനി ഓഫീസ് ഉപരോധിച്ചിരുന്നു ചെങ്ങറയെ പ്രത്യേക രാജ്യമാക്കാൻ സമരഭൂമിയിലെ ഒരു വിഭാഗം ശ്രമിക്കുകയാണെന്ന് സിപിഐഎം ജില്ലാ സെക്രട്ടറി കെപി ഉദയഭാനു പറഞ്ഞു. ചെങ്ങറയിൽ നടക്കുന്നത് മനുഷ്യത്വ രഹിതമായ പ്രവർത്തനമാണ്.

രാജ്യത്തിനകത്ത് വേറൊരു രാജ്യം പോലെയാണ് ചെങ്ങറ. അവിടെ ചെക് പോസ്റ്റുകൾ സ്ഥാപിച്ച് ആളുകളെ പരിശോധിക്കുന്നത് അംഗീകരിക്കാനാവില്ല. ഭൂസമരത്തിന്റെ പേരിൽ വിധ്വംസക പ്രവർത്തനം നടത്തുന്നതിനോടു യോജിക്കാനാവില്ല. ഭൂമിയില്ലാത്തവർക്കെല്ലാം ഭൂമി കൊടുക്കണമെന്നതാണ് സിപിഐഎം നിലപാട്. അതിനു വേണ്ടിയാണ് സർക്കാർ ലൈഫ് പദ്ധതി നടപ്പാക്കുന്നതെന്ന് ഉദയഭാനു പറഞ്ഞു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP