Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202417Wednesday

വാടകമുറിയിലെ താമസിക്കുന്നവർ തമ്മിൽ വാക്കേറ്റം പതിവായി; താമസക്കാരെ മുഴുവൻ കുടിയിറക്കി വീട്ടുടമസ്ഥൻ; പെരുവഴിയിലായത് ഒരുതെറ്റും ചെയ്യാത്ത അമ്മയും മകളും; അഭയമൊരുക്കി മാതൃകയായി ചേർത്തലയിലെ കാക്കിക്കുപ്പായക്കാരും; ജനമൈത്രി പൊലീസിന്റെ നന്മയുടെ കഥ

വാടകമുറിയിലെ താമസിക്കുന്നവർ തമ്മിൽ വാക്കേറ്റം പതിവായി; താമസക്കാരെ മുഴുവൻ കുടിയിറക്കി വീട്ടുടമസ്ഥൻ; പെരുവഴിയിലായത് ഒരുതെറ്റും ചെയ്യാത്ത അമ്മയും മകളും; അഭയമൊരുക്കി മാതൃകയായി ചേർത്തലയിലെ കാക്കിക്കുപ്പായക്കാരും; ജനമൈത്രി പൊലീസിന്റെ നന്മയുടെ കഥ

ആലപ്പുഴ : വാടകവീട്ടിൽ നിന്നും വീട്ടുടമ ഇറക്കിവിട്ട അമ്മയും മകളും പൊലീസ് സ്റ്റേഷനിൽ അഭയം തേടി. തണ്ണീർമുക്കം കൊക്കോതമംഗലം ചന്ദ്രവിലാസത്തിൽ ഗീതാമണി(46), മകൾ കിങ്ങിണി (21) എന്നിവരാണ് വീട്ടുടമ ഇറക്കിവിട്ടതിനെ തുടർന്ന് പെരുവഴിയിലായത്.

ഒറ്റമുറി വാടകവീട്ടിൽ നിന്നു ഇറക്കിവിടപ്പെട്ട അമ്മയും മകളും ചേർത്തല പൊലീസ് സ്റ്റേഷനിൽ അഭയം തേടിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. തുടർന്ന് പൊലീസ് ഇടപെടുകയും ഇവരെ രണ്ട് മാസത്തേക്കു കൂടി വാടക വീട്ടിൽ താമസിപ്പിക്കുവാനും രണ്ട് സെന്റിലെ ഇവരുടെ ഇടിഞ്ഞുവീണ വീട് പുനർനിർമ്മിക്കുവാൻ ശ്രമം തുടങ്ങുകയും ചെയ്തു. കഴിഞ്ഞ എട്ട് വർഷമായി ഇവർ ചേർത്തല ശാവേശേരിക്ക് സമീപമുള്ള വാടകവീട്ടിലാണ് താമസിക്കുന്നത്.

ഇവിടെ ഒറ്റമുറിയിലാണ് ഇരുവരും കഴിയുന്നത്. ഭക്ഷണം പാചകം ചെയ്യുന്നതും കിടക്കുന്നതും വസ്ത്രങ്ങൾ വയ്ക്കുന്നതും സാധനങ്ങൾ സൂക്ഷിക്കുന്നതുമെല്ലാം ഇവിടെയാണ്. മറ്റ് വാടകക്കാർക്കൊപ്പമുള്ള പൊതു ശുചിമുറിയുമാണുള്ളത്. അച്ഛനും അമ്മയും മരിച്ച ഗീതയ്ക്ക് അടുത്ത ബന്ധുക്കളാരുമില്ല. നേരത്തെ അരൂരിലെ ചെമ്മീൻ കമ്പിനിയിൽ പണിക്ക് പോകുമായിരുന്നു. ശാരീരിക അവശതകൾ കാരണം ഇപ്പോൾ പോവാൻ കഴിയുന്നില്ല. ശാവേശേരിയിലെ ഇപ്പോഴത്തെ വീട്ടിൽ എട്ടു വർഷമായി കഴിയുകയാണ്. ചേർത്തലയിലെ വസ്ത്രശാലകളിൽ പാർട്ട്ടൈം ജോലി ചെയ്താണ് കിങ്ങിണി പഠനം പൂർത്തിയാക്കിയത്.

പ്ലസ്ടു വിനു ശേഷം ലാബ് ടെക്നീഷ്യൻ കോഴ്സ് പഠിച്ച് ഇപ്പോൾ ചേർത്തലയിലെ സ്വകാര്യ ലാബിൽ ജോലിക്ക് പോകുന്നുണ്ട്. ഇവിടെ നിന്നും കിട്ടുന്ന തുച്ചമായ വരുമാനത്തിലാണ് ഇവർ ജീവിക്കുന്നത്. എന്നാൽ ഇവരുടെ മുറിക്ക് അടുത്തുള്ള മറ്റ് മുറികളിൽ വാടകയ്ക്ക് താമസിക്കുന്നവർ തമ്മിൽ സംഘർഷം ഉണ്ടായതിന്റെ പേരിലാണ് വീട്ടുടമ എല്ലാവരോടും മുറി ഒഴിയുവാൻ ആവശ്യപ്പെട്ടത്. മറ്റുള്ളവർ പോയെങ്കിലും ഇവർക്ക് പോകുവാൻ മറ്റെങ്ങും സൗകര്യം കിട്ടിയില്ല. ഇതിനിടെ കഴിഞ്ഞ ദിവസം വീട് ഉടമ ഇവരുടെ മുറിയുടെ വാതിൽ താഴിട്ട് പൂട്ടുകയും ചെയ്തു. വസ്ത്രങ്ങളുൾപ്പെടെ എല്ലാം മുറിയിലാവുകയും രാത്രി അന്തിയുറങ്ങുവാൻ ഇടം ഇല്ലാതെ വരുകയും ചെയ്തതോടെയാണ് ഇവർ ചേർത്തല പൊലീസ് സ്റ്റേഷനിൽ അഭയം തേടിയെത്തിയത്.

എസ്ഐ പി.പി പ്രതാപചന്ദ്രന്റെ നേതൃത്വത്തിൽ പൊലീസ് സംഘം ഇവരെയും കൂട്ടി വാടക വീട്ടിൽ എത്തുകയും ഇവർക്ക് മറ്റെവിടെയെങ്കിലും വീട് കിട്ടുന്നതു വരെ രണ്ടുമാസത്തേക്കെങ്കിലും ഇറക്കിവിടരുതെന്ന് നിർദ്ദേശം നൽകുയുമായിരുന്നു. ഇവരുടെ കൊക്കോതമംഗലത്തെ രണ്ടുസെന്റിലെ വീടും പൊലീസ് സന്ദർശിച്ചു. അയൽവീട്ടുകാർ വേലികെട്ടി അടച്ചതിനാൽ ഇവിടേക്ക് വഴി ഇല്ലാത്ത അവസ്ഥയാണ്. അഗതി പദ്ധതിയിൽ 15 വർഷത്തോളം മുമ്പ് ലഭിച്ച രണ്ടുമുറി വീട് ഇടിഞ്ഞുവീഴാറായ സ്ഥിതിയിലുമാണ്.

വൈദ്യുതി, വെള്ളം, ശുചിമുറി തുടങ്ങിയ സൗകര്യങ്ങളുമില്ല. ഇവർക്ക് വീട് നിർമ്മിച്ചു നൽകുന്നതിന് ജനമൈത്രീ പൊലീസിന്റെ സഹായത്തോടെ സന്നദ്ധസംഘടനകളുടെ സഹായം തേടിയതായും എസ്ഐ പ്രതാപചന്ദ്രൻ പറഞ്ഞു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP