Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202416Tuesday

ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ ഈഴവ ശാന്തി പൂജ ചെയ്യുന്നതിന് വിലക്കേർപ്പെടുത്തിയെന്നത് തെറ്റായ പ്രചരണമെന്ന് ശ്രീദേവിവിലാസം ഹിന്ദുമത കൺവെൻഷൻ; ക്ഷേത്രം ഭരണിക്കുന്ന കൺവെൻഷനിൽ എല്ലാ രാഷ്ട്രീയക്കാരുമുണ്ട്; ശാന്തി നിയമനത്തിൽ ദേവസ്വം ബോർഡ് എടുക്കുന്ന തീരുമാനം പൂർണമായി അംഗീകരിക്കും

ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ ഈഴവ ശാന്തി പൂജ ചെയ്യുന്നതിന് വിലക്കേർപ്പെടുത്തിയെന്നത് തെറ്റായ പ്രചരണമെന്ന് ശ്രീദേവിവിലാസം ഹിന്ദുമത കൺവെൻഷൻ; ക്ഷേത്രം ഭരണിക്കുന്ന കൺവെൻഷനിൽ എല്ലാ രാഷ്ട്രീയക്കാരുമുണ്ട്; ശാന്തി നിയമനത്തിൽ ദേവസ്വം ബോർഡ് എടുക്കുന്ന തീരുമാനം പൂർണമായി അംഗീകരിക്കും

മറുനാടൻ മലയാളി ബ്യൂറോ

ആലപ്പുഴ: ചെട്ടികുളങ്ങര ക്ഷേത്രത്തിലെ ശാന്തി നിയമന വിവാദത്തിൽ പ്രതികരണവുമായി ക്ഷേത്രം ഭരിക്കുന്ന ശ്രീദേവിവിലാസം ഹിന്ദുമത കൺവെൻഷൻ രംഗത്തെത്തി. ക്ഷേത്രത്തിൽ ഈഴവ ശാന്തിയെ നിയമിക്കുന്നതിന് എതിരെ ചില കോണുകളിൽ നിന്നും പ്രതിഷേധം ഉയർന്നിരുന്നു. ഇതോടെയാണ് വിശദീകരണവുമായി കൺവെൻഷൻ രംഗത്തെത്തിയത്. ഏതാനും ദിവസങ്ങളായി പ്രചരിക്കുന്നത് അടിസ്ഥാന രഹിതമായ കാര്യങ്ങളാണെന്ന് ശ്രീദേവി വിലാസം ഹിന്ദുമത കൺവെൻഷൻ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ചെട്ടിക്കുളങ്ങര കെട്ടുകാഴ്ച ലോകത്തിന്റെ തന്നെ ഏറ്റവും വലിയ കെട്ടുകാഴ്ചയായി അന്തർദ്ദേശീയ അംഗീകാരം ലഭിക്കാൻ പരിഗണിക്കപ്പെടുന്ന സമയത്താണ് ഇത്തരമൊരു വിവാദം ക്ഷേത്രവുമായി ചുറ്റിപ്പറ്റി ഉണ്ടായത്. ചെട്ടികുളങ്ങര ദേവീക്ഷേത്രത്തിൽ ദേവസ്വം ബോർഡ് നിയമിച്ച കീഴ്ശാന്തിക്കാണ് ഈ ദുർഗതി. ഈഴവ സമുദായത്തിൽപെട്ട സുധീ ശർമ പൂജചെയ്യാൻ ക്ഷേത്രത്തിൽ പ്രവേശിപ്പിക്കാൻ പിടില്ലെന്ന വിധത്തിലാണ് പ്രചരണം ഉണ്ടായത്. ഇതിന് പിന്നിൽ ക്ഷേത്ര ഭരണ സമിതി ആണെന്നും ആരോപണം ഉയർന്നു. എന്നാൽ, ഈ ആരോപണങ്ങൾക്ക് അടിസ്ഥാനിമില്ലെന്ന് വ്യക്തമാക്കിയാണ് ഹിന്ദുമത കൺവെൻഷൻ രംഗത്തെത്തിയത്.

ചെട്ടികുളങ്ങര ക്ഷേത്രത്തിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും വ്യത്യസ്തമാണെന്നും കൺവെൻഷൻ ചൂണ്ടിക്കാ. ക്ഷേത്രത്തിലെ നിയമനങ്ങൽ നടത്തുന്ന് അത് ക്ഷേത്രത്ിതലെ കീഴ് വഴക്കങ്ങൽ പാലിച്ചു കൊണ്ടു തന്നെയാണ് ചെയ്യാറുള്ളത്. മറ്റ് ക്ഷേത്രങ്ങളിൽ നിന്നും വ്യത്യസ്തമായ കീഴ് വഴക്കങ്ങൾ ക്ഷേത്രത്തിനുണ്ടെന്നും ഭരണ സമിതി വ്യക്തമാക്കി. ആചാരത്തിൽ പിഴവുകൾ ഉണ്ടെങ്കിൽ അത് ചൂണ്ടിക്കാട്ടേണ്ടതും തിരുത്തേണ്ടതിന്റെയും ഉത്തരവാദിത്തം കൺവെൻഷനറിൽ നിക്ഷിപ്തമാണ്. കൺവെൻഷനിൽ പ്രവർത്തിക്കുന്നവരിൽ വ്യക്തി താൽപ്പര്യങ്ങളോ രാഷ്ട്രീയ-സാമുദായിക താൽപ്പര്യങ്ങൾ ഇല്ലെന്നും ഇവർ ചൂണ്ടിക്കാട്ടി.

ശ്രീദേവി വിലാസം ഹിന്ദുമത കൺവെൻഷൻ 13 കരകളുടെ ഏകീകൃത സംഘടനയാണ്. ഇതിൽ കമ്മ്യൂണിസ്റ്റ്, കോൺഗ്രസ്, ബിജെപി അനുഭാവികളും ബ്രാഹ്മണ, ഈഴവ, നായർ, തണ്ടാർ തുടങ്ങിയ ഹിന്ദു മതത്തിലെ നാനാവിഭാഗക്കാരും ഉൾപ്പെട്ടിട്ടുണ്ട്. അല്ലാതെ ഏതെങ്കിലും ഒരു വിഭാഗത്തിന് മേൽക്കൈയില്ല. നിലവിലുള്ള നിയമന സംബന്ധമായ വിഷയങ്ങളിൽ ഹൈക്കോടതിയുടെ നിർദ്ദേശത്തിന് അനുസൃതമായി തിരുവിതാംകൂർ ദേവസ്വം ബോർഡ് എടുക്കുന്ന തീരുമാനം എന്തായാലും അത് സർവാത്മനാ അംഗീകരിക്കുവാൻ ശ്രീദേവി വിലാസം ഹിന്ദുമത കൺവെൻഷൻ ബാധ്യസ്ഥമാണെന്നും മറിച്ച് പ്രചരിക്കുന്ന കാര്യങ്ങൾക്ക് അടിസ്ഥാമില്ലെന്നും കൺവെൻഷൻ സെക്രട്ടറിയും എം കെ രാജീവ്, സെക്രട്ടറി രാജേഷ് കുമാർ എന്നിവർ അറിയിച്ചു.

പറവൂർ ശ്രീധരൻ തന്ത്രിയുടെ മകൻ രാകേഷിന്റെ പൂജ ചെയ്യാനുള്ള അവകാശം സ്ഥാപിച്ചുകിട്ടുന്നതിനു വേണ്ടിയുള്ള നിയമ പോരാട്ടത്തിൽ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയിൽ ജന്മം കൊണ്ടല്ല പൂജാദി കാര്യങ്ങൾക്കുള്ള അവകാശം ഒരാൾക്ക് ലഭിക്കേണ്ടതെന്ന വിധിയാണ് നിലനിൽക്കുന്നത്. ഇതനുസരിച്ച് ബോർഡ് നിയമിച്ച ഒരു പൂജാരി എന്ന നിലയിൽ പുതുതായി നിയമിച്ച ആൾക്ക് ജോലി ചെയ്യാൻ വേണ്ട സാഹചര്യം ഒരുക്കി കൊടുക്കേണ്ട ബാധ്യതയും ബോർഡിനാണ്.

മധ്യതിരുവിതാംകൂറിലെ പ്രധാന ദേവാലയങ്ങളിൽ ഒന്നായ ചെട്ടികുളങ്ങര ക്ഷേത്രത്തിനെ വിവാദകേന്ദ്രമാക്കുന്ന തരത്തിലുള്ള ഇടപെടലുകൾ അനുവദിക്കാതിരിക്കാൻ ദേവസ്വം ബോർഡ് ശക്തമായ നിലപാട് സ്വീകരിക്കണമെന്നും ബോർഡ് നിയമിച്ച സുധീ ശർമക്ക് ജോലിചെയ്യാനുള്ള സാഹചര്യം അടിയന്തിരമായി സൃഷ്ടിക്കണമെന്നും കെ സി വേണുഗോപാൽ എം പി ബോർഡ് പ്രസിഡന്റ് പ്രയാർ ഗോപാലകൃഷ്ണന് അയച്ച കത്തിൽ ആവശ്യപ്പെട്ടു.

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP